"അറുമുഖ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ.ജി.വി.കൃഷണപ്പണിക്കരായിരുന്നു സ്ഥാപകമാനേജർ അദ്ദേഹത്തിനു ശേഷം ബന്ധുവായ ശ്രീ.ദാമുഗുരിക്കളിലേക്കും തുടർന്ന് മകനായ ശ്രീ.ചിന്നൻ ഗുരി കളിലേക്കും മാനേജ്മെന്ന് വന്നു ചേർന്നു. പിന്നീട് അദ്ദേഹം  അനുജനായ ശ്രീ സുകുമാരന് കൈമാറുകയും, അസുഖം കാരണം നടത്തിപ്പ് പ്രയാസകരമായതിനാൽ അദ്ദേഹം മാനേജ്മെന്റ് ശ്രീ എ.ദിനേശന് കൈമാറി.മാനേജർ എന്ന നിലയിൽ ഭൗതീക സാഹചര്യം വർദ്ധിപ്പിക്കുന്നതിൽ ശ്രീ.ദിനേശൻ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.നിലവിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റിലാണ് വിദ്യാലയം മുന്നോട്ട് പോകുന്നത്.

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

22:45, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അറുമുഖ വിലാസം എൽ.പി.എസ്
വിലാസം
പാതിരിയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714345

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ ഒറ്റ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നു .കൂടാതെ സ്ഥിരമായ ഒരു സ്റ്റേജും, കമ്പ്യൂട്ടർ ലാബും, പാചകപ്പുരയും അനുബന്ധമായുണ്ട്.അര ഏക്കർ സ്ഥലമുള്ള സ്കൂൾ കോമ്പൗണ്ടിന് നല്ലൊരു ചുറ്റുമതി ലും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ചെറിയൊരു കളിസ്ഥലവും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറിയും യൂറി നൽസും ഉണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കുടിവെള്ള കിണറും ജലവിതരണ സംവിധാനവും സ്കൂളിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ സ്വയം രക്ഷ മുൻനിർത്തി താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കരാട്ടേ പരിശീലനം നൽകി വരുന്നു. ശ്രീ സു ധർ കണ്ണൂരിന്റെ മുഖ്യ ശിക്ഷണത്തിൽ, ശ്രീ.സജീവൻ.എ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. തികച്ചും സൗജന്യമായാണ് ശ്രീ.സജീവൻ ഈ സ്തുത്യർഹ സേവനം നിർവഹിക്കുന്നത്

   ജൂൺ ജൂലായ് മാസത്തിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നു.15 വർഷമായി തുടരുന്ന ഈ പരിശീലന പരിപാടിയിലൂടെ സ്കൂളിൽ നിന്നും പുറത്തു വരുന്ന മിക്കവാറും കുട്ടികൾക്ക് നീന്തൽ പരിശീലിക്കുവാൻ  സാധിക്കുന്നുണ്ട്.
 42 വർഷമായി നടത്തി വരുന്ന സ്കൂൾ വാർഷികം ഇന്നും നാടിന്റെ ഉത്സവമായി നാട്ടുകാരും രക്ഷിതാക്കളും കൊണ്ടാടുന്നു. നാട്ടുകാരും ,പൂർവ്വ വിദ്യാർത്ഥികളും ,അധ്യാപകരും ,വിദ്യാർത്ഥികളും ,രക്ഷിതാക്കളും പങ്കെടുക്കുന്നു മത്സരങ്ങുളം ,കലാപരിപാടികളും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്
  ദിനാചരണങ്ങൾ പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടിയാണ് നടത്തപ്പെടുന്നത്.

മാനേജ്‌മെന്റ്

ശ്രീ.ജി.വി.കൃഷണപ്പണിക്കരായിരുന്നു സ്ഥാപകമാനേജർ അദ്ദേഹത്തിനു ശേഷം ബന്ധുവായ ശ്രീ.ദാമുഗുരിക്കളിലേക്കും തുടർന്ന് മകനായ ശ്രീ.ചിന്നൻ ഗുരി കളിലേക്കും മാനേജ്മെന്ന് വന്നു ചേർന്നു. പിന്നീട് അദ്ദേഹം അനുജനായ ശ്രീ സുകുമാരന് കൈമാറുകയും, അസുഖം കാരണം നടത്തിപ്പ് പ്രയാസകരമായതിനാൽ അദ്ദേഹം മാനേജ്മെന്റ് ശ്രീ എ.ദിനേശന് കൈമാറി.മാനേജർ എന്ന നിലയിൽ ഭൗതീക സാഹചര്യം വർദ്ധിപ്പിക്കുന്നതിൽ ശ്രീ.ദിനേശൻ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.നിലവിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റിലാണ് വിദ്യാലയം മുന്നോട്ട് പോകുന്നത്.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=അറുമുഖ_വിലാസം_എൽ.പി.എസ്&oldid=326771" എന്ന താളിൽനിന്ന് ശേഖരിച്ചത്