"ഇ. എം. യു. പി. എസ്. പറവണ്ണ സലഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
[[പ്രമാണം:19717 16.jpg|thumb|റോഡ് സുരക്ഷാ ദിനം]]
[[പ്രമാണം:19717 16.jpg|thumb|റോഡ് സുരക്ഷാ ദിനം]]
[[പ്രമാണം:19717 18.jpg|thumb|വായന വാരം :പുസ്തക പ്രദർശനം]]
[[പ്രമാണം:19717 18.jpg|thumb|വായന വാരം :പുസ്തക പ്രദർശനം]]
[[പ്രമാണം:19717 19.jpg|thumb|പഠനയാത്ര :കന്യാകുമാരി ത്രിവേണി സംഗമം]]


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==

11:37, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. എം. യു. പി. എസ്. പറവണ്ണ സലഫി
വിലാസം
പറവണ്ണ

മലപ്പുറം ജില്ല
സ്ഥാപിതം01 - June -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-201719717





ചരിത്രം

ഇന്ത്യൻ സ്വാതന്ദ്ര്യനന്തരം മുസ്ലിം സമൂഹത്തിൽ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹാരം കാണാൻ കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങൾ ശ്രമം നടത്തിയതിന്റെ ഭാഗമായി പ്രദേശികമായ പല മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രത്യേകിച്ച് ,പെൺകുട്ടികളിലും സ്ത്രീകളിലും പ്രോത്സാഹിപ്പിക്കുന്നതിന് പറവണ്ണയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജംഇയ്യത്തുസലഫിയ്യീൻ കമ്മിറ്റി പറവണ്ണ .

                 വെട്ടം  ഗ്രാമപഞ്ചായത്തിന്റെയും പഴയ താനാളൂർ പഞ്ചായത്തിന്റെയും ഭാഗങ്ങളായ പറവണ്ണ ,പച്ചാട്ടിരി ,വെട്ടം,കാനൂർ,വള്ളിക്കാഞ്ഞിരം ,ഉണ്ണ്യാൽ എന്നീ ഭാഗങ്ങളായിരുന്നു ഇതിന്റെ പ്രവർത്തന മേഖല .കേരള നദ്‌വത്തുൽ മുജാഹിദീന്റെ ആശയ ഗതികൾക്കനുസരിച്ച് ഇസ്ലാം മത ചിട്ടപ്രകാരം ജീവിക്കുകയും പള്ളികളും മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ച് മത പ്രബോധനം നടത്തുകയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുകയുമായിരുന്നു ലക്‌ഷ്യം .
                 ഈ ലക്ഷ്യ സാക്ഷാത്കരിക്കാൻ 1951 ൽ ജനതാ ബസാറിൽ സലഫി പള്ളി നിർമ്മാണത്തോടെ അതിന്റെ പ്രവർത്തനങ്ങൾക്ക് ആദ്യ ചുവടുവെപ്പ് നടത്തി.ഈ പള്ളിയിൽ ആദ്യമായി സലഫി ആശയപ്രകാരമുള്ള മദ്രസ പഠനം ആരംഭിച്ചു.തുടർന്ന് 1956 ൽ പറവണ്ണയിൽ സലഫി മദ്രസയിൽ വള്ളിക്കാഞ്ഞിരം താലൂക്കാട് അലമുൽ ഹുദാ മദ്രസയും സ്ഥാപിച്ചു.വ്യവസ്ഥാപിതമായ രീതിയിൽ മദ്രസാവിദ്യാഭ്യാസം ആരംഭിക്കാനായി.
                        തുടർന്ന് 1981 ൽ ഭൗതിക വിദ്യാഭ്യാസ രംഗത്തേക്കും ആദ്യ ചുവടുവെപ്പ് നടത്തിക്കൊണ്ട്‌ പറവണ്ണ സലഫി മദ്രസയിൽ സലഫി നഴ്സറി സ്കൂൾ ആരംഭിച്ചു.ഈ സ്ഥാപനം അതിന്റെ ബാലാരിഷ്ടതകൾ മാറി ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് 1995 ലാണ്.കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിൽ ഏർപ്പെടുത്തി ഈ സ്ഥാപനത്തിന് അംഗീകാരവും കെട്ടിട നിർമാണത്തിന് സാമ്പത്തിക സഹായവും നൽകി പിന്തുണയേകി.തുടർന്ന് 2003 ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയും കേരള സർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.2001 ൽ ഇതോടൊപ്പം തന്നെ ജനതബസാർ ശാന്തി നഗറിൽ സ്വലാഹ് മദ്രസയും സ്വലാഹ് നഴ്സറി സ്കൂളും ആരംഭിച്ചു.
                                 നിലവാരമുള്ള ഭൗതിക വിദ്യാഭ്യാസവും അതോടൊപ്പം മത വിദ്യാഭ്യാസവും നൽകി യുവതലമുറയിൽ ധാർമിക മൂല്യങ്ങളിൽ അടിയുറച്ച അവബോധമുണ്ടാക്കാനും സാമൂഹിക ബോധം വളർത്താനും ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നത് വസ്തുതയാണ്.

ഭൗതികസൗകര്യങ്ങള്‍

                            ആറു ക്ലാസ് മുറികളും ഓഫീസ് മുറിയുമാണ് എൽ.പി.വിഭാഗത്തിൽ ഉള്ളത്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ,സ്മാർട് ക്ലാസ്സ്‌റൂം എന്നിവ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സ്ഥാപിച്ചു .നിലവിൽ എം.എൽ.എ ഫണ്ട് ഉൾപ്പടെ പത്ത് കമ്പ്യൂട്ടെറുകളും  ഉണ്ട്.ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി ശ്രീ.മമ്മൂട്ടി എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാംഗ്വേജ് ലാബ് പ്രവർത്തിക്കുന്നു.വെട്ടം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഗണിത ലാബും സ്ഥാപിച്ചു.ലൈബ്രറി ശാക്തീകരണ പരിപാടിയിലൂടെ രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ഗാർഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ N-Computing System ,സ്മാർട്ട്ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.ആവശ്യമായ മൂത്രപ്പുരയും അനുബന്ധ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.ഉച്ചഭക്ഷണത്തിനാവശ്യമായ കിച്ചൻ കം സ്റ്റോറും ഉണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ ധന സഹായത്തോടെ അസംബ്ലി ഡയസ് കം സ്റ്റേജ്,റീഡിങ് റൂം എന്നിവയും നിർമ്മിക്കാൻ സാധിച്ചു .സുനാമി ഫണ്ട് ഉപയോഗപ്പെടുത്തി പെൺകുട്ടികൾക്ക് സൗകര്യപ്രദമാവുന്ന രീതിയിൽ അഞ്ച് യൂണിറ്റ് ഉൾപ്പെടുന്ന മൂത്രപ്പുരയും സ്ഥാപനത്തിൽ നിർമ്മിക്കാനായിട്ടുണ്ട് .സ്വകാര്യ വ്യക്തിയുടെ ധന സഹായത്തോടെ വാഹന സൗകര്യവും ഏർപ്പെടുത്തി യിരിക്കുന്നു .കായിക രംഗത്ത് മെച്ചപ്പെട്ട നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു വരുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠന പാഠ്യേതര രംഗത്ത് മെച്ചപ്പെട്ട നിലവാരം പുലർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി Foot Steps ,അക്ഷരകം ,സിഗ്നേച്ചർ എന്നീ മാഗസിനുകൾ പുറത്തിറക്കാനായി .ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം നടക്കുന്നു.പ്രസ്തുത അദ്ധ്യാപകരുടെ കീഴിൽ വിവിധ മത്സരങ്ങളും ക്വിൽ ഫെസ്റ്റും ഭംഗിയായി നടത്താൻ സാധിച്ചിട്ടുണ്ട്.പുറത്തൂർ ഗവ:യു.പി ,പി.ടി.എ.യുടെ സഹായത്തോടെ നടത്തിയ എവറസ്റ്റ് സ്കോളർഷിപ്പ് ഉൾപ്പടെ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മെച്ചപ്പെട്ട വിജയം കൈവരിക്കാൻ സാധിച്ചു.ദിനാചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ആന്വൽ പ്ലാൻ പ്രകാരം അവ ഏറെ സജീവമായി തന്നെ നടന്നുവരുന്നു.വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറക്കുന്നതിനും ആവശ്യമായ മോട്ടിവേഷൻ നൽകുന്നതിനും സിജി ഉൾപ്പടെയുള്ള സംഘടനകളുടെ സഹായത്തോടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു.

                  വായനാശീലം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും എഴുത്തുകാരെ ഉൾപ്പെടുത്തി ശില്പശാല,ക്യാമ്പുകൾ എന്നിവ വായനാവാരം മുതൽ നടത്താറുണ്ട്.
                ജീവകാരുണ്യ പ്രവർത്തനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉൾപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങൾക്ക് ധന സഹായവും ആവശ്യമായ പഠന വസ്തുക്കളും നൽകുന്നു.ജില്ലാപഞ്ചായത്തിന്റെ കിഡ്‌നി രോഗികളെ സഹായിക്കുന്ന ഫണ്ടിലേക്ക് കഴിഞ്ഞ വർഷം 82000/ രൂപ നൽകുവാനായത് വലിയ സന്തോഷത്തിന് വക നൽകുന്നു.സമീപ പ്രദേശത്തെ ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്ന രണ്ട് പേർക്ക് വീൽചെയർ നൽകാനും സാധിച്ചു.
    പഠ്യേതര പ്രവർത്തനത്തിലൂടെ ......................
റിയോ ഒളിമ്പിക്സ്
അധ്യാപക ദിനം:Interaction with Teachers
റോഡ് സുരക്ഷാ ദിനം
വായന വാരം :പുസ്തക പ്രദർശനം
പഠനയാത്ര :കന്യാകുമാരി ത്രിവേണി സംഗമം

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10.901644,75.892278 | width=800px | zoom=16 }}