"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 308: വരി 308:
|-
|-
|}
|}
2025-26 അധ്യയന വർഷത്തെ പഠനയാത്ര  23/01/2026 വെള്ളിയാഴ്ച എറണാകുളത്തേക്കായിരുന്നു. രാവിലെ 5 മണിക്ക് പുറപ്പെട്ട യാത്രയിൽ 56 കുട്ടികളും ഏഴ് അധ്യാപകരും 6 പി ടി എ പ്രതിനിധികളും ഉണ്ടായിരുന്നു.ആദ്യം നെടുമ്പാശ്ശേരി എയർപോർട്ടിലാണ് എത്തിയത്. വിമാനങ്ങൾ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ കാഴ്ചകൾ കുട്ടികളിൽ ഏറെ ആവേശം നിറച്ചു. എയർഹോസ്റ്റസ്, ക്യാബിൻ ക്രൂ, സെക്യൂരിറ്റി ജീവനക്കാർ, വിദേശയാത്രികർ തുടങ്ങി പലതരം തൊഴിൽ മേഖലകൾ കുട്ടികൾക്ക്  മനസ്സിലാക്കുവാൻ സാധിച്ചു. അവിടെനിന്നും മട്ടാഞ്ചേരി ജൂത പള്ളിയിലെത്തി. ജൂത ത്തെരുവിൽ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരിക്കുന്ന മധ്യകാല കേരളത്തിന്റെ ശേഷിപ്പുകളായ ആന്റിക് ശേഖരങ്ങളും അത്തറുകളും  കരകൗശല വസ്തുക്കളും കുട്ടികളിൽ കൗതുകമുണർത്തി. സിനഗോഗിന്റെ ചരിത്രത്തെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. പിന്നീട് വാട്ടർ മെട്രോയിൽ കയറി. ബോട്ടുകളും, കോസ്റ്റ് ഗാർഡിന്റെ കൂറ്റൻ കപ്പലുകളും, തീരത്തായുള്ള ഫ്ലാറ്റ് സമുച്ചയങ്ങളും കണ്ടു. ബോട്ടിനകത്ത് കുട്ടികളുടെ റീൽസ് ചിത്രീകരണവും നടന്നു. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിൽ ആയിരുന്നു. ലുലു മാളിൽ എത്തി, ഉച്ച ഭക്ഷണത്തിനുശേഷം  അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെനിന്നും ലഭിച്ച സ്നേഹോപഹാരങ്ങളായ  ജ്യൂസ്,കേക്ക്, പെൻസിൽ, സ്കെയിൽ തുടങ്ങിയവയുമായി തിരിച്ചുള്ള യാത്ര തുടങ്ങി. രാത്രി 11:30 ന് തിരികെ സ്കൂളിൽ എത്തി. രക്ഷിതാക്കളോടൊപ്പം കുട്ടികൾ പോകുമ്പോൾ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ ഏവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നതിന് ഈ പഠന യാത്ര പര്യാപ്തമാണെന്ന് ഉറപ്പായിരുന്നു.


* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9lqHfpE1Mg4 '''പഠനയാത്ര - 2025''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9lqHfpE1Mg4 '''പഠനയാത്ര - 2025''']
===റിപ്പബ്ലിക് ദിനം===
ഇന്ത്യയുടെ 77-ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8:45ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു.  9 മണിക്ക് പ്രധാന അധ്യാപിക ദീപ എ ദേശീയ പതാക ഉയർത്തി. കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു.തുടർന്ന് പതാക വന്ദനഗാനം ആലപിച്ചു. പ്രധാന അധ്യാപിക
ദീപ. എ, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ.സി.എ എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. കുട്ടികൾ റിപ്പബ്ലിക് ദിന പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു, തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു.