"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:


=== ഓണാഘോഷം - 2025 ===
=== ഓണാഘോഷം - 2025 ===
ആഗസ്റ്റ് 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ പൂക്കള മത്സരത്തോടെ വർണാഭമായ ഓണാഘോഷത്തിന് തുടക്കമിട്ടു. വിവിധ ക്ലാസ്സുകളുടെ ഓണപ്പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, ഓണപ്പാട്ട്, കമ്പവലി, വിവിധ കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമായി ഓണാഘോഷം.
=== വിജയോത്സവം ===
ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഗംഭീരമായി വിജയോത്സവം നടത്തി. ചടങ്ങ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ A+ നേടിയ 128 കുട്ടികളെയും Plus two പരീക്ഷയിൽ A+ നേടിയ 57 കുട്ടികളെയും എം.പി ഉപഹാരവും മധുരവും നകി അനുമോദിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെയും എം.പി യെയും വേദിയിലേക്ക് ആനയിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ടി.കെ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജഞ ടി.കെ മുഹമ്മദ് മുനീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പാൾ എം.ജെ ടോമി, ഹെഡ്‍മാസ്റ്റർ പി.വി മനോജ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ തുടങ്ങിയവ‌‌ർ ആശംസയർപ്പിച്ച് സംസാരിച്ചു.
=== പിടിഎ ജനറൽ ബോഡിയോഗം ===
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി പിടിഎ വാർഷിക ജനറൽ ബോഡിയോഗം 2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച്ച 3 മണിക്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. അക്കാദമിക അനുബന്ധ പ്രവർത്തനങ്ങൾ അവയോകനം ചെയ്തു. റിപ്പോർട്ട് വായിച്ചു, വരവ് ചെലവ്. കണക്ക് അവതരിപ്പിച്ചു. പിടിഎ ഭാരവാഹികൾ മദർ പിടിഎ
=== പ്രതിഭകളെ  അനുമോദിച്ചു ===
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി.