"കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== പൊതുവിദ്യാലയ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാലയ സംരക്ഷണ യജ്ഞം == | ||
[[പ്രമാണം:18671-3.jpg|ലഘുചിത്രം]] | |||
ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി.സ്‌കൂളിൽ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു. സ്‌കൂളിൻറെ മുൻപിലായി നടത്തിയ പ്രതിജ്ഞയിൽ വാർഡ് മെമ്പർ വി.പി.ഷാജി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹെഡ് മാസ്റ്റർ ഉസ്മാൻ ചിങ്കി മഞ്ഞക്കണ്ടത്തിൽ, പിടിഎ പ്രസിഡൻറ് അബ്‌ദുൽ ബഷീർ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:23, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ | |
---|---|
വിലാസം | |
ചെറുകുളമ്പ | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 18671 |
മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പ്രശസ്‌തമായ വിദ്യാലയമാണ് ചെറുകുളമ്പ കെ എസ് കെ എം യു പി സ്‌കൂൾ. നാൽപതു വർഷം പൂർത്തീകരിച്ച ഈ സ്‌കൂളിന്റെ പിറവിയാണ് ചെറുകുളമ്പ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പരിവർത്തനത്തിന് സഹായകമായി തീർന്ന ഹൈ സ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ, ഇംഗ്ലീഷ് മീഡിയം, എൽ പി എസ്, ബോർഡിങ് മദ്രസ്സ തുടങ്ങിയ സ്ഥാപനങ്ങളുടെ വളർച്ചക്കും വികാസ പരിണാമങ്ങൾക്കും കാരണമായത്. നിലവിൽ ആയിരത്തിഅഞ്ഞൂറോളം വിദ്യാർത്ഥികളുമായി മങ്കട ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി സ്‌കൂളാണ് ഈ സ്ഥാപനം.
ചരിത്രം
1976-77 അധ്യയന വർഷത്തിലാണ് ചെറുകുളമ്പ കെ എസ് കെ എം യു പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അവുക്കാദർകുട്ടി നഹാ സാഹിബാണ് ഈ സ്ഥാപനത്തിൻറെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പാണക്കാട് കൊടപ്പനക്കൽ തറവാടുമായി അടുത്ത ബന്ധമുള്ള മാന്യദേഹം ഇമ്പിച്ചിക്കോയ തങ്ങളുടെ പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. ഊരോത്തൊടി ആലി ഹാജി, തുളുവൻ കുഞ്ഞിമൊയ്‌തീൻ, നാനാട്ടിൽ അബൂബക്കർ, തേക്കിൽ മൊയ്‌തീൻകുട്ടി മാസ്റ്റർ, തോട്ടോളി ആലിക്കുട്ടി ഹാജി, മൂളിയൻ ആലി ഹാജി, പ്രൊഫസർ പി.അബൂബക്കർ സാഹിബ്, പഴമള്ളൂരിലെ തറയിൽ യൂസഫ് ഹാജി, യു.ടി.കലന്തർ ഹാജി, സി.എച്.ഹസ്സൻ ഹാജി തുടങ്ങിയവർ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്‌തു. 1976-77 അധ്യയന വർഷത്തിൽ മൂന്ന് ഡിവിഷനുകളിലായി അഞ്ചാം തരത്തിൽ 105 കുട്ടികളുമായാണ് സ്ഥാപനത്തിൽ പഠനം ആരംഭിക്കുന്നത്. സമീപ പ്രദേശമായ കുറുവ എ യു പി സ്‌കൂളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിരുന്ന കരിഞ്ചാപ്പാടി സ്വദേശി പി.വി.ഉണ്ണീൻ മാസ്റ്ററായിരുന്നു അന്നത്തെ പ്രഥമധ്യാപകനായി നിയമിതനായത്. ബാലകൃഷ്‌ണൻ.എ, എച്ച്. ഐഷാബീവി, എന്നീ റഗുലർ അധ്യാപകരും, കെ.കോമളവല്ലി, എ.നസീമബീവി, കെ.അബ്‌ദുസ്സലാം എന്നീ മൂന്ന് ഭാഷാധ്യാപകരും ചേർന്നുള്ള ആറംഗ സംഘത്തിൻറെ കൈകളിലൂടെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. 1977-78 കാലത്ത് അഞ്ചാം ക്ലാസ് മാത്രം ഉണ്ടായിരുന്ന യു പി സ്‌കൂൾ സ്വാഭാവികമായി പൂർത്തിയാകേണ്ടത് 1978-79 അധ്യയന വർഷത്തോടെയാണ് എന്നാൽ 1977-78ൽ തന്നെ സമീപ പ്രദേശങ്ങളിലുള്ള ആറാം തരം പാസ്സായ വിദ്യാർത്ഥികളെ കൂട്ടിചേർത്ത് ആറ്, ഏഴ് ക്ലാസുകൾ ഒന്നിച്ചു തുടങ്ങി. ഇതോടെ സ്‌കൂളിന് പരിപൂർണ്ണ അപ്പർ പ്രൈമറി സ്‌കൂൾ പദവിയും അതേതുടർന്നുള്ള മറ്റു ആനുകൂല്യങ്ങളും 1977-78 അധ്യയന വർഷം മുതൽ ലഭിച്ചു തുടങ്ങി. സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യയും മക്കളായ മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സ്ഥാപനത്തിൻറെ മാനേജ്‌മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ മുല്ല ബീവിയാണ് സ്‌കൂളിൻറെ ഇപ്പോഴത്തെ മാനേജർ.
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി.സ്‌കൂളിൽ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു. സ്‌കൂളിൻറെ മുൻപിലായി നടത്തിയ പ്രതിജ്ഞയിൽ വാർഡ് മെമ്പർ വി.പി.ഷാജി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹെഡ് മാസ്റ്റർ ഉസ്മാൻ ചിങ്കി മഞ്ഞക്കണ്ടത്തിൽ, പിടിഎ പ്രസിഡൻറ് അബ്‌ദുൽ ബഷീർ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
ഭൗതികസൗകര്യങ്ങള്‍
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- വൃത്തിയുള്ള ശുചി മുറികൾ
- സ്മാർട് റൂം
- ഗണിത-സാമൂഹ്യശാസ്ത്ര-സയൻസ് ലാബ്
- വിശാലമായ കളിസ്ഥലം
- ഐ ടി ക്ലാസ് റൂം
- നവീകരിച്ച ലൈബ്രറി
- പാചകപ്പുര
- ബയോഗ്യാസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്‌കൗട്ട് & ഗൈഡ്
- വിദ്യാരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്സ്
- പഠന യാത്രകൾ
- വാർത്താ അവതരണം
- ജൈവ പച്ചക്കറി കൃഷി
- സഞ്ചയിക
- കരാട്ടെ ക്ലാസ്
വഴികാട്ടി
{{#multimaps: 10.997495,76.0976279 | width=800px | zoom=14 }}