"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
*സിംഗർ ഓഫ് എടപ്പെട്ടി | *സിംഗർ ഓഫ് എടപ്പെട്ടി | ||
===രജതം സമാപനം=== | ===രജതം സമാപനം=== | ||
എടപ്പെട്ടി സ്‌കൂൾ രജതജൂബിലി ആഘോഷം സമാപിച്ചു. സ്‌കൂൾ 25-ാം വാർഷികാ ഘോഷങ്ങളുടെ സമാപനം ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുട്ടിൽ പഞ്ചായത്ത് പ്രസിഡ ന്റ്റ് ശ്രീദേവി ബാബു അധ്യ ക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ വേണു ഗോപാൽ, ലീന സി.നായർ, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജോളിയമ്മ മാത്യു, ടി.പി.ദിലീപ്കുമാർ, പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ് കുമാർ, ഫാ.ജോയി പി ണക്കാട്ട്, പി.എ.ഹസൈനാർ മുസല്യാർ, പിടിഎ പ്രസിഡന്റ് എൻ.പി. ജിനേഷ് കുമാർ, കെ. എം. ജോഷി, എംപിടിഎ പ്രസി ഡൻ്റ് വിജി ജിജിത്ത്, നാരായ ണി കോൽപാറ തുടങ്ങിയവർ പ്രസംഗിച്ചു. | |||
==കാഴ്ചകൾ== | ==കാഴ്ചകൾ== | ||
11:31, 22 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ഉദ്ഘാടനം

ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി 1998 ൽ ആരംഭിച്ച എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ആഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ ഷീബ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പൂർവ്വാധ്യാപക സംഗമം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാർക്ക് മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി ആൻ്റ് റീഡിംഗ് റൂം മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലീന സി നായർ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, നാരായണി കോൽപ്പാറ , ജെയിൻ ആൻ്റണി, മോളി ജോർജ്, കെ എം ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു
ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.
എടപ്പെട്ടി സ്‌കൂളിൽ ക്ഷീരകർഷക സംഗമം നടത്തി

കൽപ്പറ്റ: എടപ്പെട്ടി സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്കായി നടത്തിയ പരിശീലനം മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിൽ വിദ്യാലയത്തിന്റെ ഇടപെടൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത്
എടപ്പെട്ടി സ്‌കൂളിൽ പ്രതിഭാ സംഗമം

എടപ്പെട്ടി ഗവ.എൽപി സ്‌കൂൾ രജത ജൂബിലി ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കലാകായിക മത്സര വിജയികൾ, ഗോകുലം എഫ് സി, മുംബൈ എഫ് സി ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവരുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.മുട്ടിൽ പഞ്ചായത്ത് അംഗം ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, പിടിഎ പ്രസിഡൻ്റ് എൻ പി ജിനേഷ് കുമാർ, സുന്ദർ രാജ് എടപ്പെട്ടി, ജെയിൻ ആന്റണി, കെ എം ജോഷി, സി വി ശശികുമാർ, കെ കെ റഷീദ്, കെ പി പ്രദീശൻ, വത്സല രാമകൃഷ്ണൻ, ഹഫീസ് റഹ്മാൻ, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി എന്നിവർ സംസാരിച്ചു.
കുടുംബശ്രീ സംഗമം നടത്തി

എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കുടുംബശ്രീ സ്വാശ്രയ സംഘങ്ങളുടെ സംഗമം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്തു. വൽസല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, വനജ സുരേഷ്, പ്രസന്ന രാമകൃഷ്ണൻ, കെ ജി ദാക്ഷായണി എന്നിവർ പ്രസംഗിച്ചു.
രജതം 2023
കർമ്മപഥത്തിൽ 25 വർഷങ്ങൾ
അനുബന്ധ പരിപാടികൾ
- സാദരം - പൂർവ്വാധ്യാപക സംഗമം
- ഒരു വട്ടം കൂടി - പൂർവവിദ്യാർത്ഥി സംഗമം
- കൈത്താങ്ങ് - കമ്മിറ്റി ഭാരവാഹികളുടെ സംഗമം
- ലീഡേഴ്‌സ് മീറ്റ് - ജനപ്രതിനിധി സംഗമം
- ടോക്ക് ഈസി - സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- ഹെൽത്ത് ഈസ് വെൽത്ത് - മെഡിക്കൽ ക്യാമ്പ്
- ചതുരംഗം - ചെസ് പരിശീലനം
- ബ്ലാക്ക് ബെൽറ്റ് - കരാട്ടെ പരിശീലനം
- തുടിതാളം - നാടൻപാട്ട് ശിൽപശാല
- സ്നേഹസ്‌പർശം - വയോജന സംഗമം
- ഹിന്ദോളം - ഉപകരണസംഗീത ശിൽപശാല
- പ്രാണായാമം - യോഗാപരിശീലനം
- പാചകറാണി - പാചകമത്സരം
- ഒരുമ - കുടുംബശ്രീ സംഗമം
- രുചിമേളം - ഭക്ഷ്യമേള
- ബെസ്റ്റ് ആക്ടർ - അഭിനയക്കളരി
- അതിജീവനം - ലഹരിവിരുദ്ധ സെമിനാർ
- സൈബർ ലോകം - സൈബർ സുരക്ഷ ശിൽപശാല
- പ്രതിഭാസംഗമം
- ക്ഷീരകർഷക സംഗമം
- ഫുട്‌ബോൾ ഷൂട്ടൗട്ട്
- പുരാവസ്‌തു പ്രദർശനം
- ക്വിസ് മത്സരം
- ചിത്രരചനാ മത്സരം (എൽചി. പ്രീപ്രൈമറി)
- സിംഗർ ഓഫ് എടപ്പെട്ടി
രജതം സമാപനം
എടപ്പെട്ടി സ്‌കൂൾ രജതജൂബിലി ആഘോഷം സമാപിച്ചു. സ്‌കൂൾ 25-ാം വാർഷികാ ഘോഷങ്ങളുടെ സമാപനം ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുട്ടിൽ പഞ്ചായത്ത് പ്രസിഡ ന്റ്റ് ശ്രീദേവി ബാബു അധ്യ ക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ വേണു ഗോപാൽ, ലീന സി.നായർ, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജോളിയമ്മ മാത്യു, ടി.പി.ദിലീപ്കുമാർ, പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ് കുമാർ, ഫാ.ജോയി പി ണക്കാട്ട്, പി.എ.ഹസൈനാർ മുസല്യാർ, പിടിഎ പ്രസിഡന്റ് എൻ.പി. ജിനേഷ് കുമാർ, കെ. എം. ജോഷി, എംപിടിഎ പ്രസി ഡൻ്റ് വിജി ജിജിത്ത്, നാരായ ണി കോൽപാറ തുടങ്ങിയവർ പ്രസംഗിച്ചു.
കാഴ്ചകൾ
-
ഓണാഘോഷം 2024
-
പഠനോപകരണ വിതരണം 2024
-
പഠനോപകരണ വിതരണം
-
പഠനോപകരണ വിതരണം
-
പ്രീ പ്രൈമറി വിദ്യാർത്ഥികൾ
-
ക്വിസ്സ് മത്സരം
-
ചിത്രരചനാ മത്സരം
-
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം 2023
-
പൂർവ്വാധ്യാപക സംഗമം
-
ഗ്രാജ്വേഷൻ ഡെ
-
ക്ഷീരകർഷക സംഗമം
-
പൂർവ്വാധ്യാപക സംഗമം
-
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം