"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
അറബിക് ക്ലബ് എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എല്ലാവർഷവും സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം നടത്തി സബ്ജില്ലാതലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .പഞ്ചായത്ത് കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് .എല്ലാ വെള്ളിയാഴ്ച്ചയും അറബിക് പ്രാർത്ഥനയാണ് ആലപിക്കാറുള്ളത് .അറബിക് ഡേയുടെ ഭാഗമായി പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു. | അറബിക് ക്ലബ് എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എല്ലാവർഷവും സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം നടത്തി സബ്ജില്ലാതലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .പഞ്ചായത്ത് കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് .എല്ലാ വെള്ളിയാഴ്ച്ചയും അറബിക് പ്രാർത്ഥനയാണ് ആലപിക്കാറുള്ളത് .അറബിക് ഡേയുടെ ഭാഗമായി പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു. | ||
ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക് | ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക് | ||
എസ് .ആർ .ജി | |||
വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും കൂടാറുള്ളത് .ഈ വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി പങ്കാളിത്തം വഹിക്കുന്ന ഇവിടത്തെ എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള വേദി കൂടിയാണ് .ഈ സ്കൂളിൻറെ എല്ലാ നല്ല പ്രവർത്തനങ്ങളും ഇവിടത്തെ എസ് .ആർ .ജിയുടെ ബാക്കി പാത്രങ്ങളാണ് . | വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും കൂടാറുള്ളത് .ഈ വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി പങ്കാളിത്തം വഹിക്കുന്ന ഇവിടത്തെ എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള വേദി കൂടിയാണ് .ഈ സ്കൂളിൻറെ എല്ലാ നല്ല പ്രവർത്തനങ്ങളും ഇവിടത്തെ എസ് .ആർ .ജിയുടെ ബാക്കി പാത്രങ്ങളാണ് . | ||
സ്മിത.എൻ.പി .എൽ .പി . എസ് .എ | സ്മിത.എൻ.പി .എൽ .പി . എസ് .എ |
15:03, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്.പേരടിയൂർ | |
---|---|
വിലാസം | |
പേരടിയൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 20644 |
ചരിത്രം
പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ .വിളയൂരിന്റെ ഏകദേശം മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എ .എൽ .പി .സ്കൂൾ പേരടിയൂർ .1909 ൽ ആണ് ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചത് .വിളയൂർ പഞ്ചായത്തിൽ ആദ്യമായി അംഗീകാരം ലഭിച്ച വിദ്യാലമാണിത് . 1909 നു മുൻപു തന്നെ ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത് തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ സ്കൂളിന്റെ സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായ സഹകരണങ്ങളും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും അനുസൃതമായി രണ്ടു പ്രധാന കാര്യങ്ങളാണ് ഈ വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് . ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം കുട്ടികൾക്ക് നൽകുക . രണ്ട് സാമൂഹിക സാംസ്കാരിക വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക പിന്നിട്ട നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി കുട്ടികൾ ഇവിടെ എത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
1 .മികച്ച ക്ലാസ്സ്മുറികൾ . 2 .എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും . 3 .ക്ലാസ്സിൽ ശുദ്ധ ജല സൗകര്യം 4 .എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള. 5 .ക്ലാസ്സ്മുറികളിൽ ടി വി . 6 .ഒന്നാം ക്ലാസ്സിലും പ്രി പ്രൈമറി ക്ലാസ്സിലും ബേബിചെയർ . 7 .സുസജ്ജമായ കമ്പ്യൂട്ടർ ലാബ് . 8 .തണൽ മരങ്ങൾക്കുചുറ്റും കോൺക്രീറ്റ് തറ കെട്ടി വായന മൂലകൾ നിർമിച്ചു . 9 .ചുമർ ചിത്രങ്ങളും മാപ്പുകളും . 10 .നിറമാർന്ന ചിത്രീകരണത്തോടുകൂടിയ പ്രി പ്രൈമറി ക്ലാസ് . 11.വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും . 12 .സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റും . 13 .എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥിരം സ്റ്റേജ് . 14 .സൗകര്യപ്രദമായ ജലവിതരണ സൗകര്യ൦ . 15 .വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ . 16 .സ്കൂൾ മൈക്കും ക്ലാസ്സ്‌റൂം സ്‌പീക്കറുകളും . 17 .ക്ലാസ്സ്‌റൂം അലമാരകൾ . 18 .ട്രോഫികളും മറ്റുപഹാരങ്ങളും പ്രദർശിപ്പിക്കാനായി ഓഫീസിൽ ചുമർ അലമാര .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ് കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാൻ ശാസ്ത്രക്ലബ്ബുകൾ മുഖ്യ പങ്കുവഹിക്കുന്നു .പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രലോകത്ത് നമ്മൾ മുന്നേറുന്നു .ഇക്കൊല്ലവും ശാസ്ത്രമേളയ്ക്ക് ലഘുപരീക്ഷണങ്ങൾക്കും ചാർട്ടുകൾക്കും ശേഖരണങ്ങൾക്കും ഞങ്ങൾ പങ്കെടുടുത്തു . ശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണ്ടാക്കാനും കൂടുതൽ അറിവു നേടുന്നതിനും ശാസ്ത്രമൂല വളരെ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശാസ്ത്രമൂലയിൽ 3 ,4 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ് . ഭാരവാഹികളായി അതിൽ നിന്നും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട് .പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങളിലെല്ലാം ശാസ്ത്രമൂല കൂടാറുണ്ട് .ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട് .വിജയികൾക്ക് സമ്മാനം കൊടുക്കാറുണ്ട് .ഈ വിദ്യാലയത്തിലെ അധ്യാപകരെ കൂടാതെ പുറത്തുനിന്നുള്ള അധ്യാപകരെയും ക്ലാസ്സെടുക്കാൻ വിളിക്കാറുണ്ട് .സ്കൂൾതല വിജ്ഞാനോത്സവം നടത്തി വിജയികളായവരെ മേഖലാതലത്തിൽ പങ്കെടുപ്പിക്കാറുണ്ട് .വിജയികളെ ശാസ്ത്ര മൂലയിൽ അഭിനന്ദിക്കാറുണ്ട് .കുട്ടികളിൽ ശാസ്ത്ര ബോധമുണ്ടാക്കുന്നതിനും ശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ശാസ്ത്രമൂലയിലൂടെ കഴിയുന്നു .ശാസ്ത്രമൂലയുടെ കൺവീനർ എന്ന നിലയിൽ സഹപ്രവർത്തകരുടെയും പ്രധാന അധ്യാപകന്റെയും സഹായത്തോടെ നേരെ നടത്തി കൊണ്ടു പോകുവാൻ എനിക്കു സാധിക്കുന്നു . ജ്യോതി .പി എൽ .പി .എസ് .എ സ്കൂൾ ഹെൽത്ത് ക്ലബ്ബ് ആരോഗ്യമുള്ള ഒരു സമൂഹത്തിലെ ആരോഗ്യമുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുകയുള്ളു എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് തുടങ്ങിയത് .സ്കൂൾ ഹെൽത്ത് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾക്കായി 15 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിനെ തിരഞ്ഞടുത്തു .സ്കൂൾ ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടത് .ആരോഗ്യ വകുപ്പിൻറെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ സാധിച്ചു .മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായി പോസ്റ്റർ പ്രാചരണവും ബോധവൽക്കരണക്ലാസ്സും നടത്തിയതും കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ വിശകലനം ചെയ്ത് രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസും ഇതിൽ എടുത്തുപറയാവുന്നവയാണ് .ശുചിത്വശീലങ്ങൾ പ്രചരിപ്പിക്കാനായി പോസ്റ്റർ പ്രാചരണവും പ്ലാസ്റ്റിക് ഒഴിവാക്കാനായി ബോധവൽക്കരണപ്രവർത്തനങ്ങളും കമ്പോസ്റ്റു കുഴിയുടെ നിർമ്മാണവും ആരോഗ്യ ക്ലാസ്സുകളും സ്കൂൾ ഹെൽത്ത് ക്ലബ്ബിനെ മികവുറ്റതാക്കുന്നു . മനോജ് എം ,എൽ. പി.എസ് .എ ഗണിതക്ലബ് ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രം ഒരിക്കലും നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കഴിയാത്തതും എന്നാൽ മിക്ക കുട്ടികൾക്കും ഇതിനെ കയ്യെത്താത്ത ,കണ്ണെത്താത്ത ഒന്നായി പരിഗണിച്ചു മാറ്റിനിർത്തപ്പെട്ടതുമാണ് .കുഞ്ഞുപ്രായത്തിൽ തന്നെ അഥവാ എൽ.പി .വിഭാഗത്തിൽ നിന്നുതന്നെ ഈ ചിന്ത കുട്ടികളിൽ നിന്നു മാറ്റി ഗണിതത്തെ കൂടുതൽ സ്നേഹിക്കാനും ഈ ശാസ്ത്രസാഗരത്തിന്റെ കുഞ്ഞലകളെ പയ്യെ തഴുകാനും നാം അവരെ പ്രാപ്തരാക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സ്വായത്തമാക്കാനുള്ള ഒരു മാർഗ്ഗമായി ഗണിത ക്ലബ്ബിനെ പരിഗണിക്കാം . 2008 മുതൽ ഞാനീ ക്ലബ്ബിന്റെ കൺവീനറായി തുടരുന്നു .വർഷങ്ങളായി തുടരുന്നു.ഈ യാത്രയിൽ ക്ലബ്ബിന്റെ സഹായത്തോടെ സ്കൂൾ നേടിയ വിജയം വളരെ വലുതാണ് .ഗണിതശാസ്ത്രമേളയിൽ ഗണിത ശാസ്ത്ര സബ്ജില്ലാ ,ജില്ലാതലങ്ങളിൽ മികച്ച വിജയം .സബ്ജില്ലാതലത്തിൽ സ്ഥിരമായി ഒന്നോ രണ്ടോ സ്ഥാനം ഈ വിദ്യാർത്ഥികളുടെ കരങ്ങളിൽ എന്നും ഭദ്രമാണ് .ഈ വർഷത്തെ കൂടി ഗണിത ശാസ്ത്ര മേളയിലെ സ്കൂളിന്റെ ഒന്നാംസ്ഥാനം ക്ലബ്ബിനും അതിന്റെ ഭാരവാഹികൾക്കും ഒന്നുകൂടി ആത്മവിശ്വാസം പകർന്നുതന്നു .ഗണിതക്വിസ് ,ഗണിതജാലകം, എന്റെ ഗണിതാലോകം ......എന്നിവ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഈ ക്ലബ്ബിന്റെ ഈ പ്രവിശ്യത്തെ ഉദ്ഘാടനം ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ തന്നെയാണ് നടത്തിയത് .ഇനിയും താണ്ടുവാൻ കാത മേറെയുണ്ടെന്ന തിരിച്ചറിവോടെ ഗണിതക്ലബ് അതിന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു......... സ്മിത .എൻ .പി എൽ .പി .എസ് .എ അറബിക് ക്ലബ് അറബിക് ക്ലബ് എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എല്ലാവർഷവും സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം നടത്തി സബ്ജില്ലാതലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .പഞ്ചായത്ത് കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് .എല്ലാ വെള്ളിയാഴ്ച്ചയും അറബിക് പ്രാർത്ഥനയാണ് ആലപിക്കാറുള്ളത് .അറബിക് ഡേയുടെ ഭാഗമായി പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു. ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക് എസ് .ആർ .ജി വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും കൂടാറുള്ളത് .ഈ വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി പങ്കാളിത്തം വഹിക്കുന്ന ഇവിടത്തെ എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള വേദി കൂടിയാണ് .ഈ സ്കൂളിൻറെ എല്ലാ നല്ല പ്രവർത്തനങ്ങളും ഇവിടത്തെ എസ് .ആർ .ജിയുടെ ബാക്കി പാത്രങ്ങളാണ് . സ്മിത.എൻ.പി .എൽ .പി . എസ് .എ
മാനേജ്മെന്റ്
മാനേജര്‍ | കാലഘട്ടം |
---|---|
വി .കൃഷ്ണനെഴുത്തച്ഛൻ | 1909 -1954 |
വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ | 1954 -1956 |
വി .കുട്ടനെഴുത്തച്ഛൻ | 1956 -2008 |
വി.പ്രമോദ് | 2010 മുതൽ |
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വി.കൃഷ്ണനെഴുത്തച്ഛൻ [1909 -1936 ] ,വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ [1936 -1952 ],വി.കുട്ടനെഴുത്തച്ഛൻ [1952 -1985 ], .പി.പരമേശ്വരമേനോൻ [1 -4 -1985 മുതൽ 20-10-1985വരെ.],വി.ദാക്ഷായണി [1985 -1987 ], എൻ .പി .രാമദാസ് [1987 -2008 ], പി.സുബ്രമണ്യൻ[2008 മുതൽ ]
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|