"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 198: | വരി 198: | ||
ഹാദി സമാൻ 4 ബി (എൽപി) | ഹാദി സമാൻ 4 ബി (എൽപി) | ||
=='''ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു'''== | |||
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഈ കാലഘട്ടത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. | |||
പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, കൈറ്റ് മെൻ്റർമാരായ കെ. ഷിജിമോൾ, പി.സി. സിദ്ധിഖ് അലി എന്നിവർ സംസാരിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി. | |||