"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 73: | വരി 73: | ||
=='''സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം'''== | =='''സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം'''== | ||
വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവും, ബൗദ്ധികവും, സാമൂഹികവും, ആത്മീയവുമായ വളർച്ചയും വികാസവും ലക്ഷ്യം വച്ചു കൊണ്ട് കൂടല്ലൂർ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ഷാനിബ ടീച്ചർ സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹു. സ്കൗട്ട് ജില്ലാ കമ്മീഷണൻ ശ്രീ. അൻവർ പി. മുഖ്യാതിഥി ആയിരുന്നു. ഡോ. വിമൽ കുമാർ പി.ജി. സ്കൗട്ട് മാസ്റ്ററായ യൂണിറ്റിൽ 22 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏഴാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. സമയബന്ധിതമായി മീറ്റിംഗുകളും ക്ലാസുകളും ഒക്കെ നടക്കുന്നുണ്ട്. ആദ്യഘട്ടമായി എല്ലാ കുട്ടികളും പ്രവേശ് പരീക്ഷ പാസായി. | |||
[[പ്രമാണം:ScoutUnit.jpg|ലഘുചിത്രം]] | [[പ്രമാണം:ScoutUnit.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Scoutunit.jpg|ലഘുചിത്രം]] | [[പ്രമാണം:Scoutunit.jpg|ലഘുചിത്രം]] | ||
10:19, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ്നി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ H.M ശകുന്തള ടീച്ചർ സ്വാഗതം ആശംസിച്ചു. ആനക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ടി. സ്വാലിഹ് പ്രവേശനോൽത്സവം 2024- 25 ഉദ്ഘാടനം ചെയ്തു.


ഭാരതപ്പുഴ കോർണർ
ഭാരതപ്പുഴയെയും പരിസ്ഥിതിയെയും കുട്ടികൾക്ക് അടുത്തറിയുന്നതിനായി ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കോർണർ ഏപ്രിൽ 22 ഭൗമ ദിനത്തിൽ തുടക്കം കുറിച്ചു .കോർണറിലെ പുസ്തകങ്ങളുടെ വായനകുറിപ്പുകളുടെ പതിപ്പ് വായന വരത്തോടനുബന്ധിച്ച് ഉഷ കുമ്പിടി നിർവഹിച്ചു.
പരിസ്ഥിതി ദിനാചരണം
2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസ്സെമ്പ്ളിയിൽ ഭാരതപ്പുഴ ക്ലബ് തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ'H M ശകുന്തള ടീച്ചർ നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു.
അറോറ
ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ.
വായനോത്സവം
വായന വസന്തം തീർത്ത് കൂടല്ലൂർ
വയനോത്സവം -2024 വിവിധ പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു. പ്രത്യേക assembly,ക്വിസ്, വിവിധ ഭാഷകളിലെ (ഇംഗ്ലീഷ്, ഹിന്ദി, അറബി,മലയാളം )വായന മത്സരങ്ങൾ, 'വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരം, കവിത പാരായണം, പുസ്തക പ്രദർശനം, വായനക്കുറിപ്പ് മത്സരം തുടങ്ങി ധാരാളം പ്രവർത്തനങ്ങളുമായി വരാഘോഷം ഭംഗിയാക്കി.
പ്രശസ്ത സാഹിത്യകാരിക്കൊപ്പം
വായന വരത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിരവഹിച്ചു. കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യുടെ ദൃശ്യാവിഷ്കാരം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മലയാള സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം, ഭാരതപ്പുഴ ക്ലബ് ന്റെ വായനകുറിപ്പ് പതിപ്പ് പ്രകാശനം തുടങ്ങിയവ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസ്സെമ്പ്ളി നടത്തുകയും വിവിധ യോഗസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
വിജയോത്സവം
ആറാം തവണയും നൂറു മേനി കൊയ്ത കൂടല്ലൂരിൽ വിജയോത്സവം ഗംഭീരമായി നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനിബ ടീച്ചർ ചടങ്ങിൽ മുഖ്യഅതിഥിയായി.ചടങ്ങിൽ കുട്ടികളെയും വിജയശ്രീ കോർഡിനേറ്ററേയും ആദരിച്ചു.
ജ്വാല
മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിക്കുന്ന പ്രതിമാസ പത്രമാണ് ജ്വാല.സ്കൂളിലെ വാർത്തകൾ ഉൾപെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഈ പത്രം കഴിഞ്ഞ മാസത്തെ പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം പ്രകാശനത്തിന് തയ്യാറാക്കുന്നു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ ക്രോഡീകരിച്ചു ആവശ്യമായ മാറ്റങ്ങൾ നൽകുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സ്കൂളിലെ ആനുകാലിക പരിപാടികളും പത്ര താളുകളിൽ കാണാം.




സ്കൂൾ ഒളിമ്പിക്സ്
=ട്രാക്കിൽ ആരവങ്ങളുയർത്തി പ്രഥമ സ്കൂൾ ഒളിമ്പിക്സ്=
നവംബർ 4 മുതൽ 11 വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സ്നോട് അനുബന്ധിച്ചു G.H.S കൂടല്ലൂർ സ്കൂളിൽ പ്രഥമസ്കൂൾ ഒളിമ്പിക്സ്ന്റെ ഭാഗമായി ദീപശിഖ തെളിയിച്ചു.മുൻ വർഷങ്ങളിൽ സബ് ജില്ലാ, റവന്യു ജില്ലാ മലസരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ദീപശിക തെളിയിച്ചു. ഒളിമ്പിക്സിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനോടൊപ്പം വിവിധ കായിക മേളകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി.


സ്കൂൾ പാർലിമെന്റ്
2024-25 അധ്യയനവർഷത്തെ സ്കൂൾ പാർലിമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആപ്പ് ഉപയോഗിച്ച് ഓഗസ്റ്റ് 16,17 തീയതികളിൽ നടത്തി. കുട്ടികൾ തന്നെ പോളിംഗ് ഓഫീസർമാരായി. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് അനുഭവം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഇതുമൂലം സാധ്യമായി. സ്കൂൾ ലീഡർ ആയി വൈഗ എൻ. പി സത്യ പ്രതിജ്ഞ ചെയ്തു.
മികവ് -നിറവ് പഠന പോഷണ പരിപാടികൾ
മാതൃഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ യു. പി, ഹൈ സ്കൂൾ ക്ലാസ്സുകളിൽ പ്രത്യേകം 'മികവ്' 'നിറവ്'പഠന പോഷണ പരിപാടികൾ അവതരിപ്പിക്കുന്നു.
സാരംഗി- 2024
സ്കൂൾ കലോത്സവം സാരംഗി, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ. നാസർ മാലിക് ഉദ്ഘാടനം ചെയ്തു. നാദതാളലയ വിസ്മയങ്ങൾ ഇതൾ വിരിയിച്ച പ്രകടനവുമായി കുരുന്നു പ്രതിഭകൾ ഓഗസ്റ്റ് 21,22 തിയ്യതികളിൽ കൂടല്ലൂരിനെ ധന്യമാക്കി.
റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ് 25
ലോക ബഹിരകാശ വരാഘോഷങ്ങളുടെ ഭാഗമായി ഐ. എസ്. ആർ. ഒ റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ് ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗാനൈസേഷന് വേണ്ടി അസർ കെ ക്ലാസുകൾ നയിച്ചു.
സ്മാർട്ട് അമ്മ
അമ്മമാരെ നൂതന സാങ്കേതിക വിദ്യ പരിചയപെടുത്തുക, ഡിജിറ്റൽ പഠന വിഭവങ്ങൾ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തുന്ന പരിപാടിയാണ് സ്മാർട്ട് അമ്മ


വിഷൻ -24
സ്കൂൾ മീഡിയ ക്ലബ് സംഘടിപ്പിച്ച വിഷൻ-24 ആകാശവാണി വാർത്ത അവതാരകൻ ശ്രീ ഹക്കിം കൂട്ടായി ഉദ്ഘാടനം ചെയ്തു. മീഡിയ ക്ലബ്



സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം
വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവും, ബൗദ്ധികവും, സാമൂഹികവും, ആത്മീയവുമായ വളർച്ചയും വികാസവും ലക്ഷ്യം വച്ചു കൊണ്ട് കൂടല്ലൂർ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ഷാനിബ ടീച്ചർ സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബഹു. സ്കൗട്ട് ജില്ലാ കമ്മീഷണൻ ശ്രീ. അൻവർ പി. മുഖ്യാതിഥി ആയിരുന്നു. ഡോ. വിമൽ കുമാർ പി.ജി. സ്കൗട്ട് മാസ്റ്ററായ യൂണിറ്റിൽ 22 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏഴാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. സമയബന്ധിതമായി മീറ്റിംഗുകളും ക്ലാസുകളും ഒക്കെ നടക്കുന്നുണ്ട്. ആദ്യഘട്ടമായി എല്ലാ കുട്ടികളും പ്രവേശ് പരീക്ഷ പാസായി.


നിർമ്മാല്യം



സ്‌മൃതിപഥം

പുഴ പാഠശാല




ഭാരതപ്പുഴ
[[]]
ഹരിത സഭ





=എം.ടി ഗ്രാമത്തിൽ നിന്നും എം. ടി യുടെ നഗരത്തിലേക്ക്
ലോക റേഡിയോ ദിനത്തിൽ റേഡിയോ കൂടല്ലൂർ, സ്കൂളിലെ എം .ടി കൂട്ടായ്മ, മീഡിയ ക്ലബ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽകൂടല്ലൂരിൽ നിന്നും കോഴിക്കോടെക്ക് പാഠനയാത്ര സംഘടിപ്പിച്ചു.