"എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 43: | വരി 43: | ||
===പരിസ്ഥിതി ക്ലബ്ബ്=== | ===പരിസ്ഥിതി ക്ലബ്ബ്=== | ||
===സയൻസ് ക്ലബ്ബ്=== | ===സയൻസ് ക്ലബ്ബ്=== | ||
<br>കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് '''സയൻഷ്യ 2016''' ജൂൺ പത്താം തിയ്യതി പ്രധാനാധ്യാപിക കെ രാജേശ്വരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം | |||
2016 അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പയറു വർഗ്ഗങ്ങളുടെ ശേഖരണവും പ്രദർശനവും സംഘടിപ്പിച്ചതും ക്ലബ്ബിന്റെ വിജ്ഞാന പ്രദമായ മറ്റൊരു പ്രവർത്തനമായിരുന്നു. | |||
യുറീക്ക വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സൂക്ഷ്മ ജീവികളും പകർച്ച വ്യാധികളുമായി ബന്ധപ്പെട്ടു ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന വൈവിധ്യങ്ങളായ പരിപാടികളും നടന്നു. വിജ്ഞാനോത്സവം മേഖലാ തല മത്സരത്തിൽ സ്ക്കൂളിലെ ഹിന കെ.കെ. ഒന്നാം സ്ഥാനവും നേടി | |||
===സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്=== | ===സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്=== | ||
===ഗണിത ക്ലബ്ബ്=== | ===ഗണിത ക്ലബ്ബ്=== |
12:32, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 18581 |
ചരിത്രം
ചരിത്രത്തിന്റെ നാൾവഴികളിൽ സംഭവ ബഹുലമായ ഒരു പാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറനാടിന്റെ സിരാ കേന്ദ്രമാണ് മഞ്ചേരി.
പച്ചപ്പട്ടണിഞ്ഞ മാമലകളാലും, സമൃദ്ധമായ നീരുറവയാലും, കഠിനാദ്ധ്വാനികളായ ജനങ്ങളാലും മതസൗഹാർദ്ധത്തിന്റെ പ്രതീകമായി ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന പ്രദേശമാണ് മഞ്ചേരി- തുറക്കൽ
പ്രാചീന ജന ജീവിതത്തിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ഒരു പാട് ജീവിക്കുന്ന തെളിവുകൾ തുറക്കലും സമീപ പ്രദേശങ്ങളിലും ഉണ്ട്.പട്ടർകുളത്ത് കാണുന്ന ശിലായുഗ മനുഷ്യർ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന തൊപ്പിക്കല്ലുകൾ, കുഴിയെടുത്തപ്പോൾ കണ്ടെത്തിയ ചെങ്കൽ അറകളും ചീന ഭരണിയും അതിൽ ഏതാനും ചിലത് മാത്രം.
ബ്രിട്ടീഷുകാരന്റെ വൈദേശികാധിപത്യത്തിനെതിരെ ധീരോധാത്തമായി നേതൃത്വം നൽകിയ ആലി മുസ്ലിയാരുടേയും കെ മാധവൻ നായരുടേയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് മഞ്ചേരി. AD 1450 ൽ സാമൂതിരിയുടേയും നിലമ്പൂർ കോവിലകത്തിന്റെയും സഹകരണത്തോടെ കുരിക്കൾ കുടുംബം സ്ഥാപിച്ച പയ്യനാട് ജുമുഅത്ത് പള്ളിയും, AD 1652 ൽ സാമൂതിരി രാജാവായ മാനവിക്രമൻ നിർമ്മിച്ച മഞ്ചേരി കോവിലകം വക കുന്നത്ത് അമ്പലവും ,മഞ്ചേരി കോഴിക്കോട് കോഴിക്കോട് റോഡിൽ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള CSI ദേവാലയവും, 1847 ൽ മമ്പുറം തങ്ങളുടെ പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ തറക്കല്ലിട്ട മേലാക്കം പള്ളിയും മതസൗഹാർദ്ദത്തിന്റെയും വിശ്വാസി സാന്നിധ്യത്തിന്റേയും ജീവിക്കുന്ന തെളിവുകളാണ്.
1944ൽ മാർച്ച് 14 നാണ് തുറക്കൽ ജുമാ മസ്ജിദ് യാഥാർത്ഥ്യമാവുന്നത്. ഇത് പവിത്രമായ ഒരു ആരാധനാലയം എന്നതിൽ കവിഞ്ഞ് പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഒരു പൊൻ തൂവൽ കൂടിയായിരുന്നു. സാമ്പത്തിക സ്ഥിതി അത്രയെന്നും ശോഭനമല്ലാതിരുന്നിട്ടും സ്വകാര്യ സ്കൂളുകൾക്കും അധ്യാപകർക്കും തുഛമായ ഗ്രാന്റ് തുകയല്ലാതെ മറ്റൊരു സഹായവും സർക്കാരിൽ നിന്ന് കിട്ടാതിരുന്നിട്ടും കേരളപ്പിറവിക്ക് മുമ്പ് തന്നെ ദീർഘ വീക്ഷണമുള്ള ദിശണാ ശാലികളായ മുൻ ഗാമികൾ അറിവിൻ വെട്ടത്തിന് തിരികൊളുത്തി.
അങ്ങിനെ 1945 ഏപ്രിൽ 1ന് 1, 2, 3 ക്ലാസുകളിലായി 161 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി 1976 ൽ ജൂൺ 1 ന് LP സ്കൂൾ UP സ്കൂളായി ഉയർത്തുകയുണ്ടായി.
HMS AUP സ്കൂൾ 71 വർഷം പിന്നിടുമ്പോൾ ജില്ലയിലെ തന്നെ മികച്ച യു പി സ്കൂളുകളിൽ ഒന്നാമതായി, പാഠ്യ-പാഠ്യേ തര രംഗത്ത് മികച്ച വിജയമാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ നമുക്ക് കൈവരിക്കാനായത്.വിദ്യാർത്ഥികളുടെ നവോത്മുഖമായ പുരോഗതിക്ക് വേണ്ടി വൈ വിധ്യമാർന്ന പദ്ധതികളാണ് അധ്യാപകർ, രക്ഷിതാക്കളുടേയും പി.ടി.എ.യുടേയും എം.ടി.എ യുടേയും മാനേജ് മെന്റിന്റേയും പൂർണ്ണ പിന്തുണയോടെ നടപ്പിലാക്കുന്നത്......
ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് സയൻഷ്യ 2016 ജൂൺ പത്താം തിയ്യതി പ്രധാനാധ്യാപിക കെ രാജേശ്വരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം
2016 അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പയറു വർഗ്ഗങ്ങളുടെ ശേഖരണവും പ്രദർശനവും സംഘടിപ്പിച്ചതും ക്ലബ്ബിന്റെ വിജ്ഞാന പ്രദമായ മറ്റൊരു പ്രവർത്തനമായിരുന്നു. യുറീക്ക വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സൂക്ഷ്മ ജീവികളും പകർച്ച വ്യാധികളുമായി ബന്ധപ്പെട്ടു ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന വൈവിധ്യങ്ങളായ പരിപാടികളും നടന്നു. വിജ്ഞാനോത്സവം മേഖലാ തല മത്സരത്തിൽ സ്ക്കൂളിലെ ഹിന കെ.കെ. ഒന്നാം സ്ഥാനവും നേടി