"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
==ഓഗസ്റ്റ്== | ==ഓഗസ്റ്റ്== | ||
===വാർഷിക പിടിഎ പൊതുയോഗം=== | ===വാർഷിക പിടിഎ പൊതുയോഗം=== | ||
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് | 2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീലാ മന്ദിരത്തിൽ വച്ച് നടന്നു.ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു.പ്രധാന അധ്യാപികയായ ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു.പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട.കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപികയായ സുനിത.എസ് യോഗത്തിൽ അവതരിപ്പിച്ചു.തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവ് കണക്കുകൾ നിലവിലെ പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് അവതരിപ്പിച്ചു.പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യത്തെപ്പറ്റി ചർച്ച നടന്നു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ കഴിയാത്തതെന്നും പുതിയ കെട്ടിടം ലഭ്യമായാൽ വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കുമെന്നും പിടിഎ ഭാരവാഹികൾ അറിയിച്ചു.തുടർന്ന് പുതിയ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി.പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. | ||
മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി | മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡൻ്റായ ബി.മോഹൻദാസ് പറഞ്ഞു.രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെ പ്പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു. | ||
==തുഞ്ചൻമഠം സന്ദർശനം== | ==തുഞ്ചൻമഠം സന്ദർശനം== | ||
ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി.നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും | വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛൻ്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ രചിച്ചതായി കണക്കാക്കപ്പെടുന്നത്.ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ ,മെതിയടി , അദ്ദേഹത്തിൻറെ സമാധി എന്നിവ കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിൻ്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു. ഭാരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു. | ||
==സ്കൂൾ കായിക മത്സരം== | ==സ്കൂൾ കായിക മത്സരം== | ||
ഈ വർഷത്തെ സ്കൂൾതല | ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി, LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും സ്പോർട്സ് ക്ലബ്ബിൻ്റെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെയും നേതൃത്വത്തിൽ പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്.തുടർന്ന് LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു.പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ടമത്സരം നടത്തി .ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു.തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ് , LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി.വിജയിച്ച കുട്ടികളെ സബ്ജില്ല കായികമേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം വരും ദിവസങ്ങളിൽ നൽകുമെന്ന് കുട്ടികളെ അറിയിച്ചു. |
20:52, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ
പ്രവേശനോത്സവം 2024-25
ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്ച പ്രധാനാധ്യാപിക ടി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത. എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ. പി. രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡണ്ട് കെ. സുമതി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സുധീഷ് സോപാന സംഗീതം ആലപിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അവധിക്കാല പ്രവർത്തനമായി നടത്തിയ സർഗ്ഗാത്മക ഡയറി തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. എല്ലാവർക്കും മധുരപലഹാരം നൽകിയ ശേഷം ക്ലാസുകളിലേക്ക് കുട്ടികളെത്തി.
- വീഡിയോ കണ്ടു നോക്കാം- പ്രവേശനോത്സവം 2024
പരിസ്ഥിതി ദിനം
പുതിയ തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ നേതൃത്വം നൽകി. 3, 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
- വീഡിയോ കണ്ടു നോക്കാം- പരിസ്ഥിതി ദിനം- 2024
മധുരം മലയാളം
നമ്മുടെ സ്കൂളിന് ജയൻ്റ്സ് ഗ്രൂപ്പിൻ്റെ വകയായി 5 മാതൃഭൂമി പത്രങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ ചിറ്റൂർ ജയൻ്റ്സ് ഗ്രൂപ്പ് പ്രസിഡണ്ട് രവികുമാർ വിദ്യാർത്ഥിപ്രതിനിധിയ്ക്ക് പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയൻ്റ്സ് ഗ്രൂപ്പ് പ്രതിനിധികൾ, മാതൃഭൂമി സീനിയർ ലേഖകൻ സുരേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ പത്രവായന ശീലമായി വളർത്താൻ ഇത് സഹായിക്കും.
വായന ദിനം
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. 'വായനവാരത്തിനു കൂടി ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ അസംബ്ലിയെ സമ്പന്നമാക്കി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി.
യോഗ ദിനവും സംഗീത ദിനവും
ആരോഗ്യസംരക്ഷണം ഒരു ശീലമാക്കി മാറ്റാൻ യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ജൂൺ 21 ന് യോഗദിനാചരണം നടത്തി. ആർട്ട് ഓഫ് ലിവിങ് ടീച്ചറായ ലീല ജനാർദ്ദനൻ കുട്ടികളെ അഭിസംബോധന ചെയ്തു. ലളിതമായ ചില യോഗാഭ്യാസങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. പ്രധാനാധ്യാപിക ദീപ, സീനിയർ അധ്യാപിക സുനിത തുടങ്ങിയവരും സംസാരിച്ചു. സംഗീത ദിനം കൂടിയായ ഈ സുദിനത്തിൽ ഒന്നാം ക്ലാസിലെ ജിൻസ് വിൻ K, പ്രീ പ്രൈമറി വിദ്യാർത്ഥികൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
- വീഡിയോ കണ്ടു നോക്കാം- യോഗ ദിനം- 2024 സംഗീത ദിനം- 2024
ലഹരിവിരുദ്ധ ദിനം
പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിനായി ജൂൺ - 26 ന് ലഹരിവിരുദ്ധദിനം ആചരിച്ചു. പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി നടത്തി. ലഹരി അരുത് എന്ന് ബോധവത്കരിക്കുന്നതിനായുള്ള ചിഹ്നം രൂപീകരിച്ച് വിദ്യാലയ മുറ്റത്ത് അണിനിരന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ആപത്തിൽ അകപ്പെടാതിരിക്കാൻ വേണ്ട നിർദ്ദേങ്ങൾ നൽകി.
പച്ചക്കറി ത്തൈകൾ വിതരണം
മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു.
ജൂലായ്
നല്ല വായന നന്മവായന
നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന് പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
ചാന്ദ്രദിനം
മാനവരാശിക്ക് വൻ കുതിച്ചുചാട്ടത്തിന് ചുവടു വെച്ചതിൻ്റെ ഓർമ്മയിൽ ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഒളിമ്പിക്സ് ദീപശിഖാ പ്രയാണം
ലോകം മുഴുവൻ ആവേശം കൊള്ളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതിൻ്റെ ഭാഗമായി ചിറ്റൂർ ജിവിഎൽപിഎസിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ നടത്തി. ഒളിമ്പിക്സിനെക്കുറിച്ച് അസംബ്ലിയിൽ വിശദമാക്കി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിലേക്ക് ദീപശിഖയുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് വിദ്യാലയ മുറ്റത്ത് ഒളിമ്പിക്സിൻ്റെ ചിഹ്നമായ5 വളയങ്ങൾ രൂപീകരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഒളിമ്പിക്സ് സംബന്ധമായ പത്രവാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയ്യാറാക്കിയതിൽ മികച്ച ആൽബങ്ങൾക്ക് സമ്മാനങ്ങളും ഉണ്ട്.
ഓഗസ്റ്റ്
വാർഷിക പിടിഎ പൊതുയോഗം
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീലാ മന്ദിരത്തിൽ വച്ച് നടന്നു.ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു.പ്രധാന അധ്യാപികയായ ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു.പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട.കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപികയായ സുനിത.എസ് യോഗത്തിൽ അവതരിപ്പിച്ചു.തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവ് കണക്കുകൾ നിലവിലെ പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് അവതരിപ്പിച്ചു.പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യത്തെപ്പറ്റി ചർച്ച നടന്നു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ കഴിയാത്തതെന്നും പുതിയ കെട്ടിടം ലഭ്യമായാൽ വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കുമെന്നും പിടിഎ ഭാരവാഹികൾ അറിയിച്ചു.തുടർന്ന് പുതിയ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി.പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡൻ്റായ ബി.മോഹൻദാസ് പറഞ്ഞു.രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെ പ്പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു.
തുഞ്ചൻമഠം സന്ദർശനം
വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛൻ്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ രചിച്ചതായി കണക്കാക്കപ്പെടുന്നത്.ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ ,മെതിയടി , അദ്ദേഹത്തിൻറെ സമാധി എന്നിവ കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിൻ്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു. ഭാരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു.
സ്കൂൾ കായിക മത്സരം
ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി, LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും സ്പോർട്സ് ക്ലബ്ബിൻ്റെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെയും നേതൃത്വത്തിൽ പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്.തുടർന്ന് LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു.പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ടമത്സരം നടത്തി .ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു.തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ് , LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി.വിജയിച്ച കുട്ടികളെ സബ്ജില്ല കായികമേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം വരും ദിവസങ്ങളിൽ നൽകുമെന്ന് കുട്ടികളെ അറിയിച്ചു.