"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19677 (സംവാദം | സംഭാവനകൾ)
gnanaprabha ampus
19677 (സംവാദം | സംഭാവനകൾ)
(ചെ.) gnanaprabha amups
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
        വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവര്‍കടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ  ഇടയിലേക്ക് അറിവിന്‍റെ വെളിച്ചം പകരാന്‍ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സില്‍ ഇവിടെ ഒരു സ്കൂള്‍ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു. തീരദേശത്തെ സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ചെരന്നാത്ത് കുടുംബത്തിലെ ശ്രീ:മാമ്മുക്കോയ എന്ന സാമൂഹ്യസ്നേഹി ഇത് ഏറ്റെടുത്തു.അദ്ദേഹത്തിന്‍റെ പാരമ്പര്യ സ്വത്തില്‍ അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്ഥതയില്‍ 1960-ല്‍ ശ്രീ:പി പി ഉമ്മര്‍കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഒരു എല്‍പി സ്കൂള്‍ സ്ഥപിക്കപ്പെട്ടു.
        വെട്ടത്തിന്‍െ സാമൂഹ്യപ്രവര്‍ത്തകനും ആ നാടിന്‍റെ കാരണവരുമായി അറിയപ്പെട്ടിരുന്ന ശ്രീ.അച്ചുന്‍ മാസ്റ്ററാണ് സ്കൂളിന് 'ജഞാന പ്രഭ' എന്ന പേര് നല്‍കിയത്.ആദ്യത്തെ പ്രധാനധ്യാപകന്‍ ശ്രീ. തോപ്പില്‍ സദാനന്ദന്‍ മാസ്റ്ററായിരുന്നു.1979-ല്‍ സി എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ യുപി സ്കുള്‍ ആയി ഉയര്‍ത്തി.അന്നത്തെ പ്രധാനധ്യാപകന്‍ വെട്ടത്തുകാരനായിരുന്ന ശ്രീ. പി പി സി ബാവ മാസ്റ്ററായിരുന്നു.തുടര്‍ന്ന് സലാമടീച്ചര്‍,ചന്ദ്രന്‍പിള്ള മാസ്റ്റര്‍,കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍,ഡയാനമ്മ മാത്യൂ എന്നിവര്‍ ഇവിടെ പ്രഥമാധ്യാപകരായി സേവന മനുഷ്ടിച്ചവരാണ്.2015 മുതല്‍ അംബിക.എസ് കെ പ്രധാന അധ്യാപികയായി തുടരുന്നു. കൂടാതെ നിരവധി അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ 28 ഡിവിഷനുകളിലായി 800-ല്‍ പരം കുട്ടികളും 37 അധ്യാപകരും ഒരു പ്യൂണുമുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/എ.എം.യു.പി.സ്കൂൾ_ജ്ഞാനപ്രഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്