"ജി എൽ പി എസ് മറ്റത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
സഞ്ചാരകേന്ദ്രമാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യം. | സഞ്ചാരകേന്ദ്രമാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യം. | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[പ്രമാണം:23224-Ente Gramam kunjalippara.jpg|ലഘുചിത്രം|കുഞ്ഞാലിപ്പാറ. ]] | |||
=== അതിരുകൾ === | === അതിരുകൾ === |
20:57, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഉള്ളടക്കം
മറ്റത്തൂർ ഗ്രാമപഞ്ചായത്ത്
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് 103.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാർഷികമേഖലയ്ക്ക് വളരെയധികം പ്രാധാന്യമുള്ള ഈ പ്രദേശം പ്രകൃതിരമണീയമാണ്. മണലി, കുറുമാലി എന്നീ പുഴകളുടെ ഉല്ഭവസ്ഥാനമായ വെള്ളിക്കുളങ്ങര, ആനപ്പാന്തം മലനിരകൾ ഈ ഞ്ചായത്തിൽ ഉൾപ്പെടുന്നു. പച്ചപുതച്ച മലനിരകളും, വിളകളാൽ സമൃദ്ധമായ കൃഷിഭൂമികളും ഈ ഗ്രാമത്തെ കാർഷികകേരളത്തിന്റെ പരിച്ഛേദമാക്കുന്നു.
ചെറു കിട റബർ കർഷകരും വൻകിട തോട്ടം കമ്പനികളും ഈ പഞ്ചായത്തിൽ ഉണ്ട്. ഹരിസൺ മലയാളം പ്ലാന്റഷൻ കമ്പനിയുടെ ഹെക്ടർ കണക്കിന് തോട്ടം ചൊക്കാന മുതൽ വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി വരെ 14 കിലോമീറ്റർ ദൂരത്തോളം റബർ തോട്ടം ഉണ്ട് ധാരാളം തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടമാണ് ഇവിടം.
മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്.
കുഞ്ഞാലിപ്പാറ
ഭാവിയിലെ വിനോദ സഞ്ചാരകേന്ദ്രം
ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും ,പ്രകൃതി
സൗന്ദര്യം ആസ്വദിക്കുന്ന ഏതൊരു യാത്രികനും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്
കുഞ്ഞാലിപ്പാറ. തൃശൂർ ജില്ലയിൽ മറ്റത്തൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ
സ്ഥലം സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പും മറ്റത്തൂർ പഞ്ചായത്തും ചേർന്നാണ്
പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ നിന്നാൽ കൊടകര, ചിമ്മിനി കാടുകൾ, കനകമല കുരിശുമുടി എന്നിവയൊക്കെ
കാണാം. കൂടാതെ ഒരു വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. രാവിലത്തെ സൂര്യോദയവും
വൈകീട്ടത്തെ അസ്തമയവും ഇവിടെ നിന്നാൽ കൺകുളിർക്കെ കാണാൻ സാധിക്കും.
സാഹസിക വിനോദസഞ്ചാരത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കാൻ പദ്ധതിയുണ്ട്.
കുന്നിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്കനുസരിച്ചുള്ള ഉയർന്ന മലകയറ്റങ്ങൾ,
റോപ്പ്‌വേ മുതലായവയാണ് പദ്ധതിയിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്.
കുഞ്ഞാലിപ്പാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന
ടൂറിസ്റ്റ് ഇന്റർപ്രെട്ടേഷൻ സെന്റർ ഇവിടെ സ്ഥാപിക്കും. പ്രദേശത്തിന്റെ
പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കുന്നതിനൊപ്പം കുഞ്ഞാലിപ്പാറയെ വിനോദ
സഞ്ചാരകേന്ദ്രമാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യം.
ചിത്രശാല
അതിരുകൾ
- കിഴക്ക് - തമിഴ്നാടും കോടശ്ശേരി പഞ്ചായത്തും
- പടിഞ്ഞാറ് - കൊടകര, പറപ്പൂക്കര പഞ്ചായത്തുകൾ
- വടക്ക് - വരന്തരപ്പിള്ളി പഞ്ചായത്ത്
- തെക്ക് - കോടശ്ശേരി പഞ്ചായത്ത്
പൊതുസ്ഥാപനങ്ങൾ
- ജി എൽ പി എസ് മറ്റത്തൂർ,ജി എൽ പി എസ് കോടാലി,ജി യു പി എസ് വെള്ളിക്കുളങ്ങര,,ജി യു പി എസ് ലൂർദ്പുരം,ജി എച് എസ് എസ് ചെമ്പുച്ചിറ
- പോസ്റ്റ് ഓഫീസ്
- വില്ലേജ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- കൃഷിഭവൻ
- കുടുംബാരോഗ്യ കേന്ദ്രം
- പോലീസ് സ്റ്റേഷൻ
- വായനശാല
പ്രമുഖ വ്യക്തികൾ
- സുഭാഷ് മൂന്നുമുറി :സാഹിത്യകാരൻ
- ശ്യാമ പാർവ്വതി : സാഹിത്യകാരി
- ഡോ. ജസ്റ്റിൻ പോൾ : നിലവിൽ ഇന്റർനാഷണൽ ജേണൽ ഓഫ് കൺസ്യൂമർ സ്റ്റഡീസിന്റെ (IJCS) എഡിറ്റർ-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുന്നു, 45 വർഷം പഴക്കമുള്ള, ഓസ്‌ട്രേലിയൻ ബിസിനസ് ഡീൻസ് കൗൺസിലിന്റെ എ ഗ്രേഡ് റാങ്കുള്ള ആഗോള അക്കാദമിക് ജേണലാണ്.. വാഷിംഗ്ടൺ സർവകലാശാലയിലെ മുൻ ഫാക്കൽറ്റി അംഗം. , യുഎസ്‌എയിലെ പോർട്ടോ റിക്കോ സർവകലാശാല, യുകെയിലെ റീഡിംഗ് സർവകലാശാല എന്നിവയിൽ പിഎച്ച്‌ഡി, എംബിഎ പ്രോഗ്രാമുകളുടെ പ്രൊഫസറായി അദ്ദേഹം ഇരട്ട നിയമനങ്ങൾ നേടിയിട്ടുണ്ട്