"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Ghsmulanthurithy.jpg|250px]] | |||
== ആമുഖം == | == ആമുഖം == | ||
01:05, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്.
കൊല്ലവര്‍ഷം 1052 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1090 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാള്‍ (ഡേവിസ് ഹാള്‍) പണിയുകയും ചെയ്തു. സ്വാതന്ത്ര്യസമരസേനാനികള്‍, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തില്‍ ഉന്നതനിലയില്‍ വര്‍ത്തിക്കുന്ന നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി., വിവിധ ക്ലബ്ബുകള്‍ ലാബുകള്‍, ലൈബ്രറി, എന്‍.സി.സി.എന്നിവ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2004 മുതല്‍ പി.റ്റി.എ.യുടൈ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്.
സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറെയും. തന്മൂലം വര്‍ഷംതോറും കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ക്കും മറ്റു പഠനോപകരണങ്ങള്‍ക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകള്‍ക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എല്‍.സി.യ്ക്കും ഹയര്‍ സെക്കന്‍ഡറിക്കും എല്ലാ വര്‍ഷവും തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.