"ഗവ. എച്ച് എസ് എസ് മൂലങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
==[[ 15056/ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ]]==
==[[ 15056/ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ]]==


==[[15056/ മികവുകള്‍ - 2016-17]]==
==[[15056| മികവുകള്‍ - 2016-17]]==


===[[മൂലങ്കാവ്|ഞങ്ങളുടെ ഗ്രാമം]]===
===[[മൂലങ്കാവ്|ഞങ്ങളുടെ ഗ്രാമം]]===

16:27, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് മൂലങ്കാവ്
വിലാസം
മൂലങ്കാവ്

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-01-2017Moolankaveghs




മൂലങ്കാവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് മൂലങ്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വടക്കന്‍ കേരളത്തിലെ മലയോര ജില്ലയായ വയനാടിന്റെ കിഴക്കേ ആതിര്‍ത്തിയില്‍ കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്നതും മുത്തങ്ങ വന്യജീവി സങ്കേതമുള്‍പ്പെടുന്നതുമായ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഞങ്ങളുടെ വിദ്യാലയമായ ജി. എച്ച്. എസ്. എസ്. മൂലങ്കാവ് സ്ഥിതി ചെയ്യുന്ന ഗ്രാമം. 63 എന്ന പേരിലാണ് പൊതുവെ ഈ സ്ഥലം അറിയപ്പെടുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഈയാഴ്ചത്തെ വിശേഷങ്ങള്‍

മൂലങ്കാവ് സ്ക്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം. കുട്ടികള്‍ കളിയും ചിരിയുമായ് കേക്കിന്റ മധുരം നുണഞ്ഞ് കൊണ്ട് ആഘോഷത്തിലേക്ക്

15056/ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

മികവുകള്‍ - 2016-17

ഞങ്ങളുടെ ഗ്രാമം

ചരിത്രം

1952 ല്‍ ലോവര്‍ പ്രൈമറിയായി ഞങ്ങളുടെ ഈ വിദ്യാലയം 952 -ല്‍ ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡില്‍ നിന്നും അനുമതി ലഭിച്ചു. വിമുക്തഭടന്‍മാരുടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒഴിച്ചിട്ടിരുന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ഈ സ്ക്കൂള്‍ ഇപ്പോള്‍ നില നില്‍ക്കുന്ന പ്രദേശം മിലിട്ടറിയില്‍ നിന്നും വന്ന ആളുകള്‍ വിനോദത്തിനായി ഉപയോഗിച്ചിരുന്നതാണ്. ഈ സ്ഥലം സര്‍ക്കാര്‍ എറ്റെടുക്കുകയും വിദ്യാലയം ആരംഭിക്കുകയും ചെയ്തു.1953 -ല്‍ സ്ക്കൂള്‍ കെട്ടിടം നിലം പൊത്തി.പിന്നിട് 1954-ല് ഈ വിദ്യാലയം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.ഒന്ന് മുതല്‍ അഞ്ച് വരെയായിരുന്നു ആദ്യം ഉണ്ടായിരുന്ന ക്ളാസുകള്‍. 1959 -ല്‍ കെ.ഇ. ആര്‍. നിലവില്‍ വന്നതോട് കൂടി എല്‍. പി. ക്ലാസുകള്‍ ഒന്ന് മുതല്‍ നാലു വരെയും, യു. പി. ക്ലാസുകള്‍ അഞ്ചു മുതല്‍ ഏഴ് വരെയും, ഹൈസ്ക്കൂള്‍ ക്ലാസുകള്‍ എട്ട് മുതല്‍ പത്ത് വരെയും ആയി. എല്‍. പി സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രി .മുഹമ്മദ് മാസ്റ്റര്‍ ആയിരുന്നു. കല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എഴുത്ത് പള്ളിക്കൂടമായിരുന്നു ആദ്യ പഠനകേന്ദ്രം.കുടിയേറ്റക്കാരായ ദരിദ്ര കര്‍ഷകരുടെ മക്കള്‍ക്ക് പഠിക്കാന്‍ ഇവിടെ മറ്റ് വിദ്യാലയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല അന്ന്. ഗതാഗത സൗകര്യം തീരെ കുറവായിരുന്ന അക്കാലത്ത് കാട്ടിലൂടെ വളരെ ദൂരം നടന്നാണ് കുട്ടികള്‍ വിദ്യാലയത്തില്‍ പോയിരുന്നത്. നെന്‍മേനി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി, എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരീയ. ജീ. യു. പി. എസ്. മാതമംഗലം, ശ്രിജയ എല്‍. പി. എസ്. നെന്‍മേനിക്കുന്ന്, ജി. യു. പി. എസ്. കുപ്പാടി, എ. എല്‍. പി. എസ്. നായ്ക്കട്ടി. എന്നിവയാണ് ഫീഡിങ്ങ് സ്ക്കൂള്‍ . 2002 -ല്‍ ഇവിടെ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ളീഷ് മീഡിയം ക്ലാസ് പ്രവര്‍ത്തനമാരംഭിച്ചു. സാമ്പത്തികമായി താഴ്ന്ന നിലവാരമുള്ള കുട്ടികള്‍ക്ക് ഇംഗ്ളീഷ് മീഡിയം തുടങ്ങിയത് വളരെ ഉപകാരമായി. ആദ്യത്തെ അഞ്ചാം ക്ലാസ് ഇംഗ്ളീഷ് മീഡിയം വിദ്യാര്‍ഥികള്‍ 2008 മാര്‍ച്ചില്‍ നൂറ് ശതമാനം വിജയവുമായി പടിയിറങ്ങി. 2009 ലും നൂറ് ശതമാനം വിജയം ഈ ഇംഗ്ളീഷ് മീഡിയത്തിന് നേടാനായി. 1998-2000 കാലഘട്ടത്തില്‍ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയായിരുന്ന സൂസി കുരുവിള റ്റീച്ചര്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിനര്‍ഹയായി. ഹൈസ്ക്കൂള്‍ ആയ കാലം മുതല്‍ ആ സ്ക്കൂളിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീ പി. പി. പീറ്റര്‍ സാറിന്റെ സേവനം എടുത്ത് പറയേണ്ടതാണ്. അദ്ദേഹം പലപ്പോഴും ഈ സ്ഥാപനത്തിന്റെ ഇന്‍ ചാര്‍ജും ആയിരുന്നു.ഈ വിദ്യാലയം അക്കദമിക് തലത്തിലും കലാ കായീക രംഗത്തും മുന്‍പന്തിയിലാണ്..ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ സ്ക്കൂളിനായിട്ടുണ്ട്. ആരംഭിച്ചു. ഓലഷെഡില്‍ ആരംഭിച്ച കെട്ടിടം 1953 ല്‍ നിലം പൊത്തി. ഒരു വര്‍ഷം വിദ്യാലയം പ്രവര്‍ത്തിച്ചില്ല. 1954 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം 1-5, 6-8, 9-10 എന്നീ രീതിയുടെ ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു. 1959ല്‍ കെ.ഇ.ആര്‍ പ്രാബല്യത്തില്‍ വന്നതോട് കൂടി അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ വര്‍ധനവും വിദ്യാലയം ഹൈസ്കൂള്‍ ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 1990ല്‍ ഹൈസ്ക്കൂള്‍. ആയി ഉയര്‍ത്തിയ ഈ വിദ്യാലയം 2004 ല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. എല്‍.പി. യു.പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി ഇന്ന് 1400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ഹയര്‍ സെക്കന്ററി ‍വിഭാഗത്തില്‍ 240 ളം വിദ്യാര്‍ത്ഥികളും ഉണ്ട്. വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍തൃ സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളുംനിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ രക്ഷാകര്‍തൃ സമിതിയുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഐ.ടി. ക്ലബ്.| ശാസ്ത് ക്ലബ്.| സാമൂഹ്യ ശാസ്ത്ര ക്ലബ്.| ഗണിത ശാസ്ത്ര ക്ലബ്.|

അറിവുകള്‍ പങ്കു വെയ്ക്കാം

 ഗണിതം.  ഐ.ടി.  ശാസ്ത്രം.   സാമൂഹ്യ ശാസ്ത്രം.    മലയാളം.    ഇഗ്ളിഷ്.  ഹിന്ദി.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വര്‍ഷം പ്രധാനാധ്യാപകന്‍ വിജയശതമാനം
1990--1991 ഇ. പി. മോഹന്‍ദാസ് 67
1991--1992 ഇ. പി. മോഹന്‍ദാസ് 67
1992--1993 ഇ. പി. മോഹന്‍ദാസ് 67
1993--1994 എന്‍. എസ്. കാര്‍ത്തികേയമേനോന്‍ 56
1994--1995 സ്റ്റന്‍ലി ഇഗ്നേഷ്യസ് 44.44
1995--1996 ചേച്ചമ്മ എബ്രാഹം 52.5
1996--1997 ചേച്ചമ്മ എബ്രാഹം 55.5
1997--1998 ചേച്ചമ്മ എബ്രാഹം 64.81
1998--1999 സൂസി കുരുവിള 64.15
1999--2000 സൂസി കുരുവിള 72.22
2000--2001 സി. കമലാക്ഷി 71.23
2001--2002 ഐ. സി. ശാരദ 70.96
2002--2003 കെ. വേണുഗോപാലന്‍ 81.48
2003--2004 കെ. വേണുഗോപാലന്‍ 80.41
2004--2005 മോളി വര്‍ഗീസ് 67
2005--2006 ശോശാമ്മ. കെ 82
2006--2007 ശോശാമ്മ. കെ 95.3
2007--2008 പി. പി.പീറ്റര്‍ 99.4
2008--2009 പി. പി.പീറ്റര്‍ 99.34
2009--2010 പി. പി.പീറ്റര്‍ 99.37
2010--2011 അപ്പുക്കുട്ടന്‍ വി കെ 100
2011--2012 അപ്പുക്കുട്ടന്‍ വി കെ 100
2012--2013 അപ്പുക്കുട്ടന്‍ വി കെ 98.4
2013--2014 അപ്പുക്കുട്ടന്‍ വി കെ 98.9
2014--2015 അപ്പുക്കുട്ടന്‍ വി കെ 99.5
2015--2016 അപ്പുക്കുട്ടന്‍ വി കെ 98.0
2016--2017 ഹെദ്രോസ് സി കെ


‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റ്റി. സി. ജോണ്‍ -നോവലിസ്റ്റ്,കവി

വഴികാട്ടി

{{#multimaps:11.695900, 76.206900 |zoom=13}}