"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| പി.ടി.ഏ. പ്രസിഡണ്ട്=വിനോദ് സി | | പി.ടി.ഏ. പ്രസിഡണ്ട്=വിനോദ് സി | ||
| സ്കൂള്‍ ചിത്രം= 47341 mup.jpg | | സ്കൂള്‍ ചിത്രം= 47341 mup.jpg | ||
} | }} | ||
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയില്‍ ആണ് സ്കൂള്‍ സഥിതി ചെയ്യുന്നത . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയില്‍ ആണ് സ്കൂള്‍ സഥിതി ചെയ്യുന്നത . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി. | ||
19:13, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ് മുത്തേരി | |
---|---|
വിലാസം | |
മുത്തേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
16-01-2017 | 47324 |
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയില്‍ ആണ് സ്കൂള്‍ സഥിതി ചെയ്യുന്നത . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ല്‍ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴില്‍ പ്രവ൪ത്തനമാരംഭിച്ച ഹരിജന്‍ വെല്‍ഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എല്‍.പി & യു.പി സ്കൂള്‍ മുത്തേരി. താഴക്കോട് വില്ലേജില്‍ ഹരിജന്‍ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജന്‍ വെല്‍ഫെയ൪ സ്കൂള്‍ എന്നായിരുന്നുവെങ്കിലും 1949 ല്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 1985-86 ല്‍അപ്പ൪ പ്രൈമറി ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഗവ. വെല്‍ഫെയ൪ യു.പി സ്കൂള്‍ എന്നും 2011 ല്‍ വീണ്ടും പേര് ഗവ. യു.പി സ്കൂള്‍ മുത്തേരി എന്നുമായി. ഇപ്പോള്‍ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എല്‍.പി & യു.പി സ്കൂള്‍ മുത്തേരി എന്നതാണ് പേര്.
ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴില്‍ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കള്‍ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്.
ശ്രീ. പെരുമ്പടപ്പില്‍ രാരുക്കുട്ടി എന്ന മഹാമനസ്കന് നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോള്‍ വിവിധ ഗവണ്മെന്റ് ഏജന്‍സികള്‍ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഫണ്ടുകളില്‍ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങള്‍ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ്ട്. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു.
വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. സ്കൂൂള് രേഖകള്‍ പ്രകാരം ശ്രീ. കാരിയുടെ മകന് അച്ച്യുതനാണ് ആദ്യ പഠിതാവ്.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റുമുണ്ട്.ഇന്നത്തെ സ്കൂള്‍ എല്ലാ സൗകര്യങ്ങളുമുളളതായി മാറി. ഈന്ത്, ഞാവല്‍, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിള്‍, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്. പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കില്‍ ഇത് അക്ഷരാ൪ത്ഥത്തില്‍ ഒരു ഹരിതവിദ്യാലയം തന്നെയാണ്.
ഭൗതികസൗകരൃങ്ങൾ
75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികള്‍,ഹാള്‍, കംപ്യട്ട൪ ലാബ്, 9ല്‍ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതില്‍, അടുക്കള എന്നിവയും ഉണ്ട്.
മികവുകൾ
ദിനാചരണങ്ങൾ
പ്രവേശനോത്സവം ,പരിസ്ഥിതിദിനം, വായനദിനം,
ലഹരിവിരുദ്ധദിനം
, ജനസംഖ്യാദിനം, സ്വാതന്ത്ര്യദിനം, യുദ്ധവിരുദധദിനം
അദ്ധ്യാപകർ
സി.കെ വിജയന് സുലേഖ പി.എം അബ്ദുല്‍ നാസ൪ യു.പി മീന ജോസഫ് മുഹമ്മദ് ഷെരീഫ് എന്‍. പി രാധാകൃഷ്ണന് എ.കെ ശ്യാമപ്രിയപി.എസ്
ക്ളബുകൾ
എച്ച്.ജെ ഭാഭ സയൻസ് ക്ളബ്=
രാമാനുജന് ഗണിത ക്ളബ്
കീപ്പ് ക്ലീന്‍ ഹെൽത്ത് ക്ളബ്
ഹിമ ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഷേക്സ്പിയ൪ ഇംഗ്ലീഷ് ക്ളബ്ബ്
പ്രേം ചന്ദ് ഹിന്ദി ക്ളബ്
ജൂനിയ൪ റെഡ്ക്രോസ്
മംഗള്‍ സാമൂഹൃശാസ്ത്ര ക്ളബ്
-==മാക് മില്ലന് സൈക്കിള്‍ ക്ലബ്ബ്==
ബാബേജ് ഐ.ടി ക്ലബ്ബ് =
വിദ്യാരംഗം കലാസാഹിത്യവേദി=
എം.എസ് സ്വാമിനാഥന് കാ൪ഷികക്ലബ്ബ്
വഴികാട്ടി
{{#multimaps:11.3392782,75.9769982|width=800px|zoom=12}}