"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ys) |
(ys) |
||
വരി 30: | വരി 30: | ||
| സ്കൂള്‍ ചിത്രം= [[[[പ്രമാണം:A.V.H.S.S PONNANI.jpg|thumb|എ.വി.ഹൈസ്കൂള്‍]]]]| | | സ്കൂള്‍ ചിത്രം= [[[[പ്രമാണം:A.V.H.S.S PONNANI.jpg|thumb|എ.വി.ഹൈസ്കൂള്‍]]]]| | ||
}} | }} | ||
[[പ്രമാണം:Avhighschoool.jpg|thumb|150px|left|അച്ചുതവാര്യര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍]] | |||
<br> | <br> | ||
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയര്‍ ഹൈസ്‌കൂള്‍. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 31ലാണ് ഏ വി ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. | പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയര്‍ ഹൈസ്‌കൂള്‍. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 31ലാണ് ഏ വി ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. |
14:16, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഏ.വി.എച്ച്.എസ് പൊന്നാനി | |
---|---|
വിലാസം | |
പൊന്നാനി മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
15-01-2017 | 19044 |
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയര്‍ ഹൈസ്‌കൂള്‍. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 31ലാണ് ഏ വി ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍.
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ 3 ഏക്രയോളം മൈതാനമാണ്. മൊത്തം 13 കെട്ടിടങ്ങളിലായി 49 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടര്‍ലാബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവര്‍ഷം മെയിന്റനന്‍സ് നടത്തി പരിപാലിക്കുന്നവയുമാണ് ഇതെല്ലാം.
ചരിത്രം
1895 ഫെബ്രുവരി 20ന് ഒരു മിഡില്‍സ്‌കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത് അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര് ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു.
പ്രഗത്ഭര്‍
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റര്‍മാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സര്‍വ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പന്‍ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാര്‍ കളക്‌ടറായിരുന്ന എന്‍. ഇ. എസ്. രാഘവാചാരി, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ്. ജഗന്നാഥന്‍, മദിരാശി ഹൈക്കോര്‍ട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി ചേറ്റൂര്‍ ശങ്കരന്‍നായര്‍, മുന്‍ വിദ്യാഭ്യാസ ജോ.ഡയറക്‌ടര്‍ ചിത്രന്‍ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്. വാരിയര്‍, മുന്‍മന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം. ഗോവിന്ദന്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണന്‍, സി. രാധാകൃഷ്‌ണന്‍, ഇ. ഹരികുമാര്‍, കെ. പി. രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ. സി. എസ്. പണിക്കര്‍, ടി. കെ. പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്‌ഥികളാണ്.
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളില്‍ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ. പി. പി. രാമചന്ദ്രനും യൂറീക്കാ മുന്‍എഡിറ്ററായിരുന്ന ശ്രീ. രാമകൃഷ്ണന്‍ കുമരനെല്ലൂരും ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്
<googlemap version="0.9" lat="10.782321" lon="75.939699" zoom="18" controls="small" width="350" height="250" alignment=right>
11.42152, 75.898682
</googlemap>
പുറത്തേയ്ക്കുള്ള കണ്ണികള്‍
സ്ക്കൂളിന്റെ വെബ്പേജ് : http://avhsponani.web4all.in/
2009-2010 വര്‍ഷത്തെ സ്ക്കൂള്‍ മാഗസിന്‍:
http://avhsachyutham.blogspot.com/
ആധുനികതയുടെ വക്താവും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പ്രശസ്ത ചിത്രകാരന്‍ കെ.സി. എസ്. പണിക്കരുടെ ചിത്രങ്ങളിലേയ്ക്ക്: http://www.kcspaniker.com/gal1.htm
ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും പ്രശസ്ത ചിത്രകാരിയുമായ ശ്രീമതി ടി. കെ പദ്മിനിയുടെ ചിത്രങ്ങള്‍:
http://tkpadmini.org/tkppaintings.php http://www.harithakam.com/docs/painting.htm
ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ മലയാളം നോവലിസ്റ്റുമായ ശ്രീ. സി. രാധാകൃഷ്ണന്റെ ഹോം പേജ്:
http://c-radhakrishnan.info/
ഈ വിദ്യാലത്തിലെ അദ്ധ്യാപകനും കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ. പി.പി. രാമചന്ദ്രന്റെ കവിതാ ജാലികയിലേയ്ക്ക്:
http://www.harithakam.com/