"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ട കടമ നമുക്കോരോരുത്തര്‍ക്കും ഉണ്ട്.നാം അറിഞ്ഞും അറിയാതെയും മാരകമായ രാസവളങ്ങള്‍, രാസകീട നാശിനികള്‍ ചേര്‍ത്ത് ഫലഭുഷ്ഠിയുള്ള മണ്ണിനെ നാം ഗുണമില്ലാതെയാക്കുന്നു. | മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ട കടമ നമുക്കോരോരുത്തര്‍ക്കും ഉണ്ട്.നാം അറിഞ്ഞും അറിയാതെയും മാരകമായ രാസവളങ്ങള്‍, രാസകീട നാശിനികള്‍ ചേര്‍ത്ത് ഫലഭുഷ്ഠിയുള്ള മണ്ണിനെ നാം ഗുണമില്ലാതെയാക്കുന്നു. | ||
കേരളത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നു എന്ന യാഥാര്‍ത്ഥ്യം നമുക്ക് വിസ്മരിക്കാന്‍ പാടുള്ളതല്ല .പാഠ്യ പദ്ധതികളില്‍ കൃഷിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും,കൃഷി ഭവന്‍ വഴി സൗജന്യമായി തൈകളും വിത്തുകളും വിതരണം ചെയ്യുന്നതും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നു.രാസവളങ്ങളുടെയും,രാസകീട നാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നതോടൊപ്പം ക്യാന്‍സര്‍,ഡയബെറ്റിസ് തുടങ്ങിയ മാരകരോഗങ്ങള്‍ ഇന്ന് വഴി തെളിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം ജൈവകൃഷി അവലംബിക്കുവാന്‍ പ്രേരിതനായത്. | കേരളത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നു എന്ന യാഥാര്‍ത്ഥ്യം നമുക്ക് വിസ്മരിക്കാന്‍ പാടുള്ളതല്ല .പാഠ്യ പദ്ധതികളില്‍ കൃഷിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും,കൃഷി ഭവന്‍ വഴി സൗജന്യമായി തൈകളും വിത്തുകളും വിതരണം ചെയ്യുന്നതും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നു.രാസവളങ്ങളുടെയും,രാസകീട നാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നതോടൊപ്പം ക്യാന്‍സര്‍,ഡയബെറ്റിസ് തുടങ്ങിയ മാരകരോഗങ്ങള്‍ ഇന്ന് വഴി തെളിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം ജൈവകൃഷി അവലംബിക്കുവാന്‍ പ്രേരിതനായത്. | ||
[[പ്രമാണം:44041 11.jpg| | [[പ്രമാണം:44041 11.jpg|thumb|ഹരിത വിദ്യാലയ ഉത്ഘാടനം]] | ||
</font color> | </font color> | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |
15:06, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവണ്‍മെന്‍റ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
44041 | |
---|---|
വിലാസം | |
പാറശ്ശാല തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 15 - ജുലയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-01-2017 | 44041 |
പാറശ്ശാല ഗവ . വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ല്‍ ആണ് സ്ഥാപിതമായത് തുടക്കത്തില്‍ വെര്‍ണ്ണാക്കുലര്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ല്‍ മലയാളം മീഡിയം സ്കൂള്‍ (എം.എം.സ്കൂള്‍) എന്നായി മാറി.1960-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ഗവ.ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ അനുവദിച്ചതോടെ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നറിയപ്പെടുകയും 2004-ല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ അനുവദിച്ചപ്പോള്‍ ഗവ.വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നായി മാറുകയും ചെയ്തു. ഇപ്പോള്‍ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാര്‍ത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 180 വിദ്യാര്‍ത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 241 വിദ്യാര്‍ത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തില്‍ 23 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവര്‍ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെര്‍മനന്റ് കെട്ടിടങ്ങളും 4 സെമി പെര്‍മനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.ചരിത്രം ===
8 പെര്‍മനന്റ് കെട്ടിടങ്ങളും 4 സെമി പെര്‍മനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=== 1. എസ്.പി.സി യൂണിറ്റ്
നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയര്‍ കേഡറ്റുകളും 44 സീനിയര്‍ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതില്‍ 44 പെണ്‍കുട്ടികളും 44 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.ശ്രീ.ഇ.ഷിബു പ്രേംലാല്‍ സി.പി.ഒ ആയും ശ്രീമതി.ശാന്തകുമാരി എ.സി.പി.ഒ ആയും, പാറശ്ശാല ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്നിവര്‍ ഈ യൂണ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.പരേഡ്,പി റ്റി ക്ലാസ്സുകള്‍,കരാട്ടെ,വിവിധ ക്യാമ്പുകള്‍,ഫീല്‍ഡ് വിസിറ്റ് എന്നിവയാണ് പ്രധാന പരിശീലന പരിപാടികള്‍.
2.ജൂനിയര്‍ റെഡ് ക്രോസ്(ജെ.ആര്‍.സി)
കൗണ്‍സിലര്‍ ശ്രീ.റ്റി ആര്‍ ഷൈന്‍ വില്‍സിന്റെ ചുമതലയില്‍സ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്(ജെ.ആര്‍.സി) യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു.നിലവില്‍ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകള്‍ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവര്‍ത്തനങ്ങളും,വിദ്യാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകള്‍ക്കും,രോഗങ്ങള്‍ക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആര്‍ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും കേഡറ്റുകല്‍ സജീവമായി പങ്കെടുക്കുന്നു.
ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനങ്ങള്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടന്നുവരുന്നു.പരീക്ഷയ്ക്ക് മാര്‍ക്ക് കുറവുള്ള കുട്ടികള്‍ക്കായി ഇംപ്രൂവ്മെന്റ് ക്ലാസുകളും മൂല്യനിര്‍ണ്യവും നടത്തിവരുന്നു.എല്ലാ മാസവരം യൂണിറ്റ് ടെസ്റ്റുകളും,പി.ടി.എ കളും നടത്തുന്നുണ്ട്. 1. എന്‍ .എസ് .എസ്
പ്രോഗ്രാം ഓഫീസറായി ശ്രീ.പി.ആര്‍ ഷിജുനാഥ് പ്രവര്‍ത്തിച്ചുവരുന്നു.എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോണ്‍ ദിനം,ലോക വയോജനദിനം,ഗ്ന്ധിജയന്തി,എന്‍ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികള്‍, സര്‍വ്വെ ഭവനസന്ദര്‍ശനം,വൃക്ഷതൈനടീല്‍,വയോജനങ്ങള്‍ക്കായിസ്നേഹായനം,അംഗപരിമിതികള്‍ ഉള്ള കുട്ടികള്‍ക്കായിസ്നേഹസമ്മാനം എന്നീ പരിപ്ടികളും എന്‍. എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തുന്നു.
2. സൗഹൃദം ക്ലബ്
ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനുംഅവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനുമായി പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രശ്നങ്ങളുള്‍ക്കൊള്ളുന്ന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
3. കരിയര്‍ ഗൈഡന്‍സ് ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയന്‍സ് വിഭാഗത്തില്‍പ്രത്യകം ക്ലാസുകളും ജനറല്‍ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍ എന്നിവക്ലാസ്സ് തലത്തില്‍ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈഭ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് 4. അസാപ്പ്(അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം)
പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവര്‍ത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികള്‍ക്ക് സംസ്ഥാനഗവണ്‍മെന്റ് തൊഴില്‍ നല്‍കുന്നു.
വി.എച്ച.എസ്.ഇ വിഭാഗം പ്രവര്‍ത്തനങ്ങള്‍
1984 മുതല്‍ ഈ സ്കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.അഗ്രിക്കള്‍ച്ചര്‍ ക്രോപ്പ് ഹെല്‍ത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കള്‍ച്ചര്‍ ബിസിനസ്സ് ആന്റ് ഫാം സര്‍വ്വീസ് (ABFS) അഗ്രിക്കള്‍ച്ചര്‍ സയന്‍സ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണല്‍ കോഴ്സുകളിലായി ഓരോ വര്‍ഷവും തൊണ്ണൂറോളം കുട്ടികള്‍ പഠിച്ച് പുറത്തു വരുന്നു. പഠനത്തോടൊപ്പം സ്കില്‍ ഡവലപ്പ്മെന്റിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പഠനരീതിയാണ് ഈ കോഴ്സുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി,നെല്ല് കൃഷി,പഴം പച്ചക്കറി സംസ്ക്കരണം ,പൂന്തോട്ട പരിപാലനം,തൈ ഉല്‍പ്പാദനം,മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം എന്നിവ നടത്തി വരുന്നു.ഇതിനായി ഒരു Production Cum Training Center (PTC) സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതു കൂടാതെ പ്രായോഗികതലത്തില്‍ കൂടുതല്‍ അറിവു നേടാനായി കൃഷി വകുപ്പ് അസി. ഡയറക്ടറിന്റെ കീഴില്‍ 16 ദിവസത്തെ ഓണ്‍ ദി ജോബ് ട്രയിനിംഗ് (OJT) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിവരുന്നു.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഈ സ്കൂളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. വി.എച്ച്.എസ്.ഇ ഡിപ്പാര്‍ട്ട്മെന്റിന്റെ നൂതന ആശയങ്ങളായ Mission 100, 3rd Bell എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു വരുന്നു. എല്ലാ വി.എച്ച്.എസ്.ഇ സ്കൂളുകളിലും 100% വിജയം കൈവരിക്കണം എന്ന ഉദ്ദ്യേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് Mission 100 .ഇതിന്റെ ഭാഗമായി എല്ലാ മാസവും ഡിപ്പാര്‍ട്ട്മെന്റ് നല്‍കി വരുന്ന ചോദ്യങ്ങള്‍ ഉപയോഗിച്ച് പരീക്ഷകള്‍ നടത്തി വരുന്നു.ക്ലാസ്സില്‍ ആബ്സന്റ് ആകുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഫോണിലൂടെ മെസ്സേജ് അറിയിക്കാനുള്ള സംവിധാനമാണ് 3rd Bell.സ്കൂളില്‍ ഇതിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു. കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ് ഇവയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ എല്ലാ ക്ലസ്സുകളിലും കരിയര്‍സ്ലറ്റ് സ്ഥാപിച്ചിട്ടുണ്ട്.ഇതില്‍ എല്ലാ നാസവും പുതിയ പോസ്റ്ററുകള്‍പ്രദര്‍ശിപ്പിച്ചു വരുന്നു. ഗാന്ധി ദര്‍ശന്‍ യൂണിറ്റും ,കൗമാര ആരോഗ്യ വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികളും നടത്തി വരുന്നു.
സ്പോര്‍ട്ട്സ് & ഗെയിംസ്
രണ്ട് കായിക അദ്ധ്യാപകര്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ മേല്‍നോട്ടത്തില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികള്‍ക്ക് സ്പോര്‍ട്ട്സ് & ഗെയിംസില്‍ പരിശീലനം നല്‍കി വരുന്നു.
ഹെഡ്മിസ്ട്രസ് - ജെ. ചന്ദ്രിക പ്രിന്‍സിപ്പാള്‍ (എച്ച്.എസ്.എസ്)- എല്‍. രാജദാസ്
പ്രിന്‍സിപ്പാള്‍ (വി.എച്ച്.എസ്.ഇ)- ആര്‍.വി.സിന്ധു === ശതപൂര്‍ണ്ണിമ – 2015 ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല
ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല
1915- ല്‍ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്. തുടര്‍ന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂള്‍ എന്നത് സ്ഥിരം വിളിപ്പേരായി മാറി. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂള്‍ പദവി ലഭിക്കുകയും ഗവ. ഗേള്‍സ് ഹൈസ്ക്കൂള്‍ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു. ഈ പേരില്‍ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാര്‍ ഇവിടുണ്ട്. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 2004 – ല്‍ ഹയര്‍ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂള്‍ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇന്നും ഇതേ പേരില്‍ തന്നെയാണ് സ്ക്കൂള്‍ 100- ാം വര്‍ഷ ആഘോഷങ്ങളിലേക്ക് കടക്കാന്‍ പോകുന്നത്. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവര്‍കളായിരുന്നു. സ്ക്കൂള്‍ 100- ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലില്‍ 2000 - ത്തോളം വിദ്യാര്‍ത്ഥികളും 70അദ്ധ്യാപകരും 2 പ്രിന്‍സിപ്പാള്‍മാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്. ഈ വര്‍ഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസള്‍ട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളില്‍ ഒന്നാണ് നമ്മുടെ സ്ക്കൂള്‍. കൂടാതെ ഹയര്‍ സെക്കണ്ടറിയിലും, എസ്.എസ്.എല്‍.സി. യിലും ഉന്നത വിജയമാണ് കുട്ടികള്‍ നേടിയത്.
അവയവദാനത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ ശ്രീ. നീലകണ്ഠശര്‍മ്മ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
ശതപൂര്‍ണ്ണിമ 2015 എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കലാ കായിക സാംസ്ക്കാരിക പരിപാടികളാണ് ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ലത് . പ്രദര്‍ശനങ്ങള്‍, കലാസമ്മേളനങ്ങള്‍, ചിത്രകാരന്‍മാരുടെ ചുവര്‍ചിത്രപ്രദര്‍ശനം, ഘോഷയാത്ര, വിളംബരറാലി, കവിയരങ്ങ്, ആയോധനകലകളുടെ പ്രദര്‍ശനം, ചലച്ചിത്രമേള എന്നിവ കൂടാതെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ക്കൂളിന്റെ യശസ്സ് ഉയര്‍ത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാര്‍ക്കും വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.
ഹരിത വിദ്യാലയം
ഉദ്ദേശ്യലക്ഷ്യങ്ങള്‍
1. സ്കൂള്‍ പരിസരത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കല്‍. 2. സ്കൂള്‍ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്തല്‍. 3. പ്രകൃതി സംരക്ഷണ മനോഭാവം വളര്‍ത്തല്‍. 4. ജൈവവൈവിധ്യം നിലനിര്‍ത്തല്‍. 5. ആവശ്യത്തിന് കുട്ടികള്‍ക്ക് തണലേകല്‍. 6. ശുദ്ധവായു ലഭിക്കാന്‍.
പച്ചക്കറിത്തോട്ടം
2016-2017 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? മനുഷ്യ ജീവിതത്തില്‍ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ വര്‍ഷത്തിന്റെ പ്രാധാന്യം.മണ്ണില്ലെങ്കില്‍ നാം ഇല്ല എന്ന ചൊല്ലിന്റെ പ്രാധാന്യം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ട കടമ നമുക്കോരോരുത്തര്‍ക്കും ഉണ്ട്.നാം അറിഞ്ഞും അറിയാതെയും മാരകമായ രാസവളങ്ങള്‍, രാസകീട നാശിനികള്‍ ചേര്‍ത്ത് ഫലഭുഷ്ഠിയുള്ള മണ്ണിനെ നാം ഗുണമില്ലാതെയാക്കുന്നു. കേരളത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നു എന്ന യാഥാര്‍ത്ഥ്യം നമുക്ക് വിസ്മരിക്കാന്‍ പാടുള്ളതല്ല .പാഠ്യ പദ്ധതികളില്‍ കൃഷിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും,കൃഷി ഭവന്‍ വഴി സൗജന്യമായി തൈകളും വിത്തുകളും വിതരണം ചെയ്യുന്നതും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നു.രാസവളങ്ങളുടെയും,രാസകീട നാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നതോടൊപ്പം ക്യാന്‍സര്‍,ഡയബെറ്റിസ് തുടങ്ങിയ മാരകരോഗങ്ങള്‍ ഇന്ന് വഴി തെളിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം ജൈവകൃഷി അവലംബിക്കുവാന്‍ പ്രേരിതനായത്.
* സ്കൗട്ട് & ഗൈഡ്സ്. * എസ് പി സി * ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. *JRC
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
* ശ്രീ. നീലകണ്ടപിള്ള. * ശ്രീമതി. പത്മാദേവി. *ശ്രീമതി. രാജേശ്വരി . *ശ്രീ.ഡി.ദേവദാസന്‍ നാടാര്‍. *ശ്രീ.സി.കെ. ജയിംസ് രാജ്. *ശ്രീ.ആര്‍. രാജഗോപാലന്‍ ആചാരി . *ശ്രീമതി.കുമാരി പ്രഭ. *ശ്രീമതി.വിജയ കുമാരി. *ശ്രീമതി.ശാന്തി കുമാരി. *ശ്രീ.ജയ കുമാര്‍. *ശ്രീമതി.മീന. എം.എല്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോക്ടര്‍ ജയകുമാരി.
- ഡോക്ടര്‍ നിര്‍മ്മല .
- അഡ്വക്കേറ്റ്.നീലകണ്ഠ ശര്‍മ്മ.
- ശ്രീ.എ.റ്റി.ജോര്‍ജ്(മുന്‍ എം.എല്‍.എ).
വഴികാട്ടി
പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു എന്‍.എച്ച് റോഡിലൂടെ കിഴക്കോട്ട് 300 മീറ്റര്‍ നടന്നു പോകാവുന്ന അകലത്തിലാണ്