"Schoolwiki:എന്റെ സ്ക്കൂൾ 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=18477  
| സ്കൂള്‍ കോഡ്=18477  
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവര്‍ഷം= 1949
| സ്കൂള്‍ വിലാസം= പൊന്‍മള പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= പൊന്‍മള പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676528
| പിന്‍ കോഡ്= 676528

15:33, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സ്ക്കൂൾ 2016
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017GMUPSVENNAKKAD





ചരിത്രം

അജ്‍ഞത കൊണ്ടും ജാതിചിന്തകൊണ്ടും അധികമാരും കുട്ടികളെ സ്കൂളിലേക്കയക്കാത്ത കാലം.1928ല്‍ പൊന്‍മള ദേശത്തെ പേരുകേട്ട ചണ്ണഴി ഇല്ലം കാരണവര്‍ അന്നത്തെ അധികാരി, ജനക്ഷേമത്തില്‍ തത്പരനായിരുന്ന ശ്രീ.കുമാരന്‍ മൂസ്സത് സ്വന്തം സ്ഥലത്ത് ഒരു ഓലഷെഡ്‍ഡില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.ഒറ്റപ്പാലം സ്വദേശി ശ്രീ.എഴുത്തച്ഛന്‍ മാഷും ഭാര്യ കാര്‍ത്ത്യായനി ടീച്ചറും വളരെ കുറച്ചു കുട്ടികളും മാത്രം.പല പ്രായക്കാരായ കുട്ടികള്‍ നിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് കണ്ടും കേ‌ട്ടും ഉരുവിട്ടുമൊക്കെ പഠിച്ചും പഠിപ്പിച്ചമൊക്കെ ആരംഭിച്ച വിദ്യാലയം.ക്രമേണ കുട്ടികള്‍ കൂടി വന്നു.സമീപ പ്രദേശങ്ങളിലുള്ള ഓലഷെഡ്ഡുകളിലും മൂസതുമാരുടെ വകയായ വാടകക്കെട്ടിടത്തിലുമൊക്കെയായി കുറെക്കാലം പ്രവര്‍ത്തിച്ചു.ആദ്യം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലും തുടര്‍ന്ന് എല്ലാ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള സര്‍ക്കാര്‍ എല്‍.പി സ്കൂളായും പ്രവര്‍ത്തിച്ചു.തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് ഏക്കര്‍ സ്ഥലവും മൂന്ന മുറികളുള്ള കെട്ടിടവും അതിനു വേണ്ട ഫര്‍ണിച്ചറുകളും സംഭാവനയായി നല്‍കാം എ​ന്ന വ്യവസ്ഥയില്‍ 1974 സെപ്റ്റംബര്‍ 9 ന് ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു.രണ്ട് ഏക്കര്‍ സ്ഥലത്തിനായി ശ്രീ.പൂവല്ലൂര്‍ മരക്കാര്‍ഹാജി അര ഏക്കര്‍ സ്ഥലവും ശ്രീ. പൂവല്ലൂര്‍ സെയ്ത് ഹാജിയും മുഹമ്മദാജിയും കൂടി അര ഏക്കര്‍ സ്ഥലവും ശ്രീ.മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി പതിനേഴര സെന്റ് സ്ഥലവും സംഭാവനയായി നല്‍കി. നല്ലവരായ നാട്ടുകാരുടേയും വിദേശത്തുള്ള നാട്ടുകാരുടേയും സഹായത്താല്‍ എണ്‍പത്തിമൂന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. കെട്ടിടം പൂര്‍ത്തിയാക്കാനായില്ലെങ്കിലും അതിലും ക്ളാസ്സുകള്‍ നടന്നിരുന്നു.തുടര്‍ന്ന് 1984 ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ. മുഹമ്മദ്കോയ സാഹിബ് അനുവദിച്ച ഗവണ്‍മെന്റ് കെട്ടിടവും ഡി.പി.ഇ.പി,ജില്ലാപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളുമുണ്ടായി. അങ്ങനെ വാടകക്കെട്ടിടവും ഷെഡ്ഡുമെല്ലാം ഒഴിവായി ഒറ്റ കോമ്പൗണ്ടില്‍തന്നെ 20 ക്ളാസ്സ് മുറികളിലായി സ്കൂള്‍ പ്രവര്‍ത്തിച്ചു.

"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=212165" എന്ന താളിൽനിന്ന് ശേഖരിച്ചത്