"എ.യു.പി.എസ്.കുലുക്കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:20464 using HotCat) |
(ചെ.) (added Category:Ente gramam using HotCat) |
||
വരി 23: | വരി 23: | ||
[[വർഗ്ഗം:20464]] | [[വർഗ്ഗം:20464]] | ||
[[വർഗ്ഗം:Ente gramam]] |
18:36, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്.കുലുക്കല്ലൂർ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുലുക്കല്ലൂർ.
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് .ഗ്രാമത്തിലൂടെ കടന്നു പോകുന്ന പഴക്കമേറിയ നിലമ്പൂർ-ഷൊർണൂർ റെയിൽപ്പാതയും കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനും ഗ്രാമത്തിന്റെ മുഖ്യ ആകർഷണമാണ് . കുലുക്കല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. മുളയങ്കാവ് പ്രധാന ജംക്ഷനാണ്. തൂതപ്പുഴയുടെ തീരം മപ്പാട്ടുകര എന്നറിയപ്പെടുന്നു. മുളയങ്കാവ് കാളവേല പ്രശസ്തമാണ്. ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം.
പൊതുസ്ഥാപനങ്ങൾ
- കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത്
- പോസ്റ്റ് ഓഫീസ്
- കൃഷി ഭവൻ
- ഗവണ്മെന്റ് ,എയ്ഡഡ് സ്കൂളുകൾ
- പൊതുമേഖലാ ബാങ്കുകൾ
- ആയുർവേദ ,ഹോമിയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
- കുലുക്കല്ലൂർ തീവണ്ടിനിലയം
പ്രമുഖ വ്യക്തികൾ
ഇ.പി. ഗോപാലൻ എം എൽ എ - കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (ജീവിതകാലം: 1912- 01 നവംബർ 2001). ഒന്നും അഞ്ചും കേരളാ നിയമസഭകളിൽ ഇദ്ദേഹം പട്ടാമ്പി നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്; രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തേയാണ് ഇ.പി. ഗോപാലാൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ചാത്തുണ്ണി നായർ എന്നായിരുന്നു പിതാവിന്റെ പേര്..
1930കളിൽ തദ്ദേശീയമായി നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്; 1939-ൽ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. 1939-ൽ യുദ്ധത്തിനെതിരെ പ്രസംഗം നടത്തിയതിന് 21 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ 01ന് ഇ.പി. ഗോപാലൻ അന്തരിച്ചു. പത്മാവതിയാണ് ഭാര്യ, അരുണ, ഗീത, സുരേന്ദ്രൻ, നരേന്ദ്രൻ എന്നിവർ മക്കളാണ്.