"ഡി.എച്ച്.എസ്. നെല്ലിപ്പുഴ/എന്റെ ഗ്രാമം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:21085 using HotCat)
(ചെ.) (added Category:Ente gramam using HotCat)
വരി 25: വരി 25:


[[വർഗ്ഗം:21085]]
[[വർഗ്ഗം:21085]]
[[വർഗ്ഗം:Ente gramam]]

20:03, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നെല്ലിപ്പുഴ മണ്ണാർക്കാട്

പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്

സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-പടിഞ്ഞാറ്റു മാറിയാണ് ഇതിന്റെ സ്ഥാനം.മണ്ണാറക്കാട്ടു നായർ. മണ്ണ് + അറ + കാട് എന്നതായിരിക്കാം ദീർഘോച്ചാരണത്തിൽ മണ്ണാറക്കാട് ആവുന്നത്. എന്റെ നായാട്ടുടയ അനന്തരവൻ കണ്ടു കാർയ്യം എന്നാണ് വള്ളുവക്കോനാതിരി മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻ‌പത്തെ ഭരണാധികാരി/ദശവാഴി മണ്ണാർക്കാട് മൂപ്പിൽ നായർ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.

പോത്തു സ്ഥാപനങ്ങൾ

ഡി.എച്ച്.എസ്. നെല്ലിപ്പുഴ
  • ഡി.എച്ച്.എസ്. നെല്ലിപ്പുഴ
  • കൃഷിഭവൻ മണ്ണാർക്കാട്
  • പോസ്റ്റ് ഓഫീസ് മണ്ണാർക്കാട്
  • മണ്ണാർക്കാട് സഹകരണ ബാങ്ക്
  • മണ്ണാർക്കാട് താലൂക്ക് ആശുപത്രി

ഭൂമി ശാസ്ത്രം

കുന്തിപ്പുഴ

കുന്തിപ്പുഴ,നെല്ലിപ്പുഴ എന്നീ നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. സൈലന്റ് വാലി നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ചും മണ്ണാർക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികർക്ക് മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.

ചിത്രശാല