"എ.എൽ.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:




വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതാര് ആയിട്ടുണ്ട്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ  സൂചിപ്പിക്കട്ടെ..
വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതരായിട്ടുണ്ട് . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ  സൂചിപ്പിക്കട്ടെ..


* സയന്‍‌സ് ക്ലബ്ബ്
* സയന്‍‌സ് ക്ലബ്ബ്

21:16, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കാടാമ്പുഴ
വിലാസം
കാടാമ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2017Alpskadampuzha





മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ കാടാമ്പുഴ ഗ്രാമത്തിലാണ് കാടാമ്പുഴ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറ്റിപ്പുറം ഉപജില്ലയിലെ ഈ വിദ്യാലയം 1957 ൽ സിഥാപിതമായി.വടക്കേ മലബാറിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്

ചരിത്രത്തിലൂടെ

കാടാമ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്നതിനായി 1957 ജൂൺ മാസത്തിൽ 64കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ ഈ വിദ്യാലയം ആരംഭിച്ചത് ശ്രീ പി പരമേശ്വരൻ എമ്പ്രാന്തിരിയാണ്. ഇടക്കാലത്തു ശ്രീ കോട്ടയിൽ അബ്ദുൽ ലത്തീഫ് സ്കൂൾ മാനേജരായി. അദ്ദേഹത്തിൽ നിന്ന് സ്കൂൾ ഏറ്റെടുത്ത ശ്രീ പുളിക്കൽ മൊയിദീൻകുട്ടി എന്ന കുഞ്ഞാവ ഹാജി 2007 അധ്യയന വർഷത്തിൽ വിദ്യാലയത്തെ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

സാമൂഹിക പശ്ചാത്തലം

കാടാമ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം മാനേജ്മന്റ് കൈമാറ്റത്തിലൂടെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചിനത്തടം പറമ്പു എന്ന ജന സാന്ദ്രത കുറവുള്ള സ്ഥലത്തേക്ക് 2007 വർഷത്തിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. വിവിധ മത വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണിത്. ഭൂരിഭാഗം രക്ഷിതാക്കളും കൂലിവേല ചെയ്യുന്നവരാണ്. അമ്മമാരിൽ ചെറിയ ഒരു വിഭാഗം സർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യന്നവരാണ്. വിദേശത്തു പോയി ജോലി ചെയ്യന്ന രക്ഷകര്താക്കളുണ്ടെങ്കിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, സെയ്ൽസ് ഏജന്റ്മാർ, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. പിലാത്തറ, നീരാടി, പടിഞ്ഞാറേ നിരപ്പ്, AC നിരപ്പ്, ചുള്ളിക്കാട്, കാടാമ്പുഴ, ജാറത്തിങ്കൽ, തടംപറമ്പ്, പറപ്പൂര്, പല്ലിക്കണ്ടം, മൂലഞ്ചോല, തൂവ്വപ്പാറ, മലയിൽ എന്നെ പ്രദേശങ്ങളിൽ നിന്നായി നാനൂറിൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളും സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തിന് സർവഥാ ലഭിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതരായിട്ടുണ്ട് . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ സൂചിപ്പിക്കട്ടെ..

  • സയന്‍‌സ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഹരിത ക്ലബ്ബ്.
  • ഭാഷാ ക്ലബ്ബ്.


മാനേജ്മെന്റ്

ശ്രീ പി പരമേശ്വരൻ എമ്പ്രാന്തിരി ആയിരുന്നു സ്ഥാപക മാനേജർ. ഇടക്കാലത്തു ശ്രീ കോട്ടയിൽ അബ്ദുൽ ലത്തീഫ് സ്കൂൾ മാനേജരായി. 2007  ഇൽ അദ്ദേഹത്തിൽ നിന്ന് സ്കൂൾ ഏറ്റെടുത്ത ശ്രീ പുളിക്കൽ മൊയിദീൻകുട്ടി എന്ന കുഞ്ഞാവ ഹാജി  ആണ് ഇപ്പോഴത്തെ രക്ഷാധികാരി.

മുൻ പ്രഥമാധ്യാപകർ

  1. O.കുട്ടികൃഷ്‌ണൻ
  2. സരോജിനി അമ്മ
  3. KV കെവി സരസ്വതി വാരസ്യാർ
  4. KV ബാലകൃഷ്ണൻ
  5. KS രാധ
  6. TS ശാന്തകുമാരി

അധ്യാപകർ

വഴികാട്ടി

{{#multimaps: 10.940669, 76.044178 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കാടാമ്പുഴ&oldid=204652" എന്ന താളിൽനിന്ന് ശേഖരിച്ചത്