18476 (സംവാദം | സംഭാവനകൾ)
No edit summary
18476 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= school-photo.png‎
‎|}}
‎|}}
"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്"
മഹാത്മാഗാന്ധി.
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവര്‍ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921  ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ..
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:18476" എന്ന താളിൽനിന്ന് ശേഖരിച്ചത്