"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 292: വരി 292:


(ഹിന്ദി ക്ലബ്ബ് ചാർജ്)
(ഹിന്ദി ക്ലബ്ബ് ചാർജ്)
|[[പ്രമാണം:42040raja.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]]
|[[പ്രമാണം:42040raja.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|93x93ബിന്ദു]]
|-
|-
|ജാസ്മിൻ ഖരീം സി എസ്
|ജാസ്മിൻ ഖരീം സി എസ്

16:13, 15 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി.എച്ച്.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂര്

ജി എച്ച് എസ് കരിപ്പൂര്
,
കരിപ്പൂര് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0472 2812143
ഇമെയിൽghskarippoor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്42040 (സമേതം)
യുഡൈസ് കോഡ്32140600501
വിക്കിഡാറ്റQ64035460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,.നെടുമങ്ങാട്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ454
പെൺകുട്ടികൾ298
ആകെ വിദ്യാർത്ഥികൾ752
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന കെ പി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
15-07-202342040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ |സ്കൂൾ യുട്യൂബ് ചാനലിലും സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ചാനലിലും ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,സ്കൂൾവിക്കി ശബരീഷ് സ്മാരക ജില്ലാതല പുരസ്കാരം എന്നീ അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.

ചരിത്രം

നെടുമങ്ങാട് പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ തിരുവിതാംകൂർ ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .തുടർന്നു വായിക്കൂ

ഭൗതികസൗകര്യങ്ങൾ

2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം നെടുമങ്ങാട് നഗരസഭ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.മറ്റു സൗകര്യങ്ങളെക്കുറിച്ചറിയുന്നതിന്...

കോവിഡ്കാലത്ത് കുട്ടികൾക്കായ്

മഹാമാരി കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളുൾപ്പെടെ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി 51 റ്റി വി കൾ കുട്ടികൾക്കു നൽകി.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകരുടെ ചെലവിൽ കേബിൾ കണക്ഷൻ നൽകി.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ‍ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിയും പി റ്റി എ യും,അധ്യാപകരും,പൂർവവിദ്യാർത്ഥികളും ,നാട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചു.30 വിദ്യാർത്ഥികൾക്ക് സ്കൂൾ ഡിജിറ്റൽ ലൈബ്രറി എന്ന സംവിധാനത്തിൽ നിന്നും സ്മാർട്ട്ഫോണുകൾ നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ ക്രിയാത്മകപ്രവർത്തനങ്ങളും,അവർ ഇടപെട്ടു നടത്തുന്ന സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നേട്ടങ്ങൾ

സംസ്ഥാനജില്ലാതല നേട്ടങ്ങൾ
സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോ☢ടെ കണ്ടു. അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം മൂന്നാം സ്ഥാനം കരിപ്പൂര് ഗവൺമെൻറ് ഹൈസ്ക്കൂളിന് ലഭിച്ചു.കൂടുതൽ അംഗീകാരങ്ങളിലേക്കു..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്റ്റാഫ്

ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും

യു പി എസ് ടിസ്കൂൾ പി റ്റി എ

ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ

  • പി കെ സുധി
    നോവലിസ്റ്റ്‌, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു. തട്ടാൻവിള (നോവൽ), ചങ്ങായി വീടുകൾ ന് ‍ലാവുണ്ണി വാവ,പുതിയ പച്ചില (കുട്ടികൾക്കുള്ള നോവൽ)വിർച്വൽ ഫീൽഡ്(കഥാസമാഹാരം)എന്നീ പുസ്തകങ്ങളും അദ്ദേഹത്തിന്റേതാണ്.
  • സാഗ ജെയിംസ്
    കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1988 batch.ഇപ്പോൾ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപിക.എഴുത്തും വായനയും ഇഷ്ടമാണ്.ധാരാളം ആൽബങ്ങൾക്കു വേണ്ടിയും ഹ്രസ്വചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു." അതു നീ തന്നെ "എന്ന കവിത പുസ്തകത്തിന് സാഹിതി സാഹിത്യ പുരസ്ക്കാരം ലഭിച്ചു.2021ലെ സംസ്ഥാനബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു.ബീർബൽ കഥകൾ പുനരാഖ്യാനം ആണ് പുരസ്കാരത്തിനർഹമായകൃതി.
    പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ :ഗാന്ധിജി കേരളം തൊട്ടറിഞ്ഞ നന്മ ,ബീർബൽ കഥകൾ (പുനരാഖ്യാനം) ,ശാസ്ത്രം മധുരം.
  • എസ് ശ്രീകുമാർ
    കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ  ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ  ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു.
  • ഹരിനീലഗിരി
    ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന്  നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ  ഒട്ടേറെ ആൽബം ഗാനങ്ങൾ  ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം  എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്)  നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്,  തുടങ്ങിയ ആൽബങ്ങളും  പുറത്തിറങ്ങിയിട്ടുണ്ട്.
  • ശ്രീകാന്ത് സുകുമാരൻ
    ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്,അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്,വ്യത്യസ്ത വിഷയങ്ങളിൽ ആർട്ട് വർക്ക് ചെയ്യുന്നതിൽ താൽപര്യം,ഇതുവരെ പതിനട്ട് മീഡിയങ്ങളിൽ വിവിധതരം ആർട്ട് വർക്കുകൾ ചെയ്തു.കരിപ്പൂരു സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ശ്രീകാന്ത് സുകുമാരൻ സ്കൂളിലെ തന്നെ മുൻ അധ്യാപകനായിരുന്ന എം കെ സുകുമാരന്റെ മകനാണ്.പതിനായിരം മീറ്റർ നൂലും അയ്യായിരം ആണിയും ഉപയോഗിച്ച് UAE ഭരണാധികാരി ശൈഖ് മുഹമദിന്റെ portraitചെയ്തതിനാണ്  അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പുരസ്കാരം ദുബൈയിൽ നിന്നും ലഭിച്ചത്.ലോകപ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിനൊപ്പം ആർട്ട്‍വർക്ക് ചെയ്ത് ശ്രദ്ധ നേടിയിരുന്നു.Watermelon Carving,Leaf Art,Stencil Art,String Art,Needle Art എന്നിവയാണ് മുഖ്യമായും ചെയ്യുന്നത്.ഇപ്പോൾ ചാരിറ്റി പ്രവർത്തനം,സാമൂഹികപ്രവർത്തനം ഇവയിൽ കൂടുതൽ ശ്രദ്ധിക്കുന്നു.

ചിത്രശാല

സ്കൂൾ കാഴ്ചകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വലിയമല ISRO യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ 3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
  • വിതുര പാലോട് എന്നീ സ്ഥങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം.


{{#multimaps: 8.61585, 77.01804|zoom=18}}

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂര് നെടുമങ്ങാട്
ഫോൺ നമ്പർ : 04722812143

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പൂർ&oldid=1923555" എന്ന താളിൽനിന്ന് ശേഖരിച്ചത്