"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=='''2023-2024 ലെ പ്രവർത്തനങ്ങൾ'''== | =='''2023-2024 ലെ പ്രവർത്തനങ്ങൾ'''== | ||
*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]] | |||
*[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] | |||
=='''2022-2023 ലെ പ്രവർത്തനങ്ങൾ'''== | =='''2022-2023 ലെ പ്രവർത്തനങ്ങൾ'''== |
10:11, 15 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2023-2024 ലെ പ്രവർത്തനങ്ങൾ
2022-2023 ലെ പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- വിദ്യാരംഗം കലാസാഹിത്യവേദി
- ലോക വയോജന ദിനം
- വായന കളരി
- വായന പക്ഷാചരണം
- അന്താരാഷ്ട്ര യോഗദിനം
- ലോക സംഗീതദിനം
- ബഷീർ ദിനാചരണം
- ലോക ജനസംഖ്യാദിനം
- പൈ ദിനാഘോഷം
- ചാന്ദ്രദിനാഘോഷം
- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
- സംസ്കൃത ദിനാചരണം
- സ്വാതന്ത്ര്യദിനാഘോഷം
- ഓണാഘോഷം
- ഗാന്ധിജയന്തി മെഗാക്വിസ്
- ഗാന്ധിജയന്തി
- പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ
- സ്കൂൾതല കലോൽസവം
- സ്കൂൾതല സ്പോർട്സ്
- സ്കൂൾതല ശാസ്ത്രമേളകൾ
- ലഹരി വിമുക്ത നവകേരളം
- സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
- കേരള പാഠ്യപദ്ധതി പരിഷ്കരണം
- സ്കൂൾ പി ടി എ പൊതുയോഗം
- സ്കൂൾ വാർഷികദിനം
2021-2022 ലെ പ്രവർത്തനങ്ങൾ
മോഡൽ ഐടി എക്സാം രണ്ടായിരത്തി ഇരുപത്തിരണ്ട്
എസ് എസ് എൽ സി രണ്ടായിരത്തി ഇരുപത്തിരണ്ടിലെ മോഡൽ ഐടി പരീക്ഷ മാർച്ച് പത്തിന് ആരംഭിച്ചു.നൂറ്റിഎഴുപത്തൊന്ന് കുട്ടികളാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുന്നത്.നാല് ദിവസം കൊണ്ട് പരീക്ഷ പൂർത്തിയാക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്.ആദ്യ ബാച്ചിലെ കുട്ടികൾക്ക് ലോട്ട് സംവിധാനത്തിലൂടെയാണ് സിസ്റ്റം അനുവദിച്ചത്.
റിപ്പബ്ലിക്ദിന ആഘോഷം
ഈ വർഷത്തെ റിപ്പബ്ലിക്ദിന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങളില്ലാതെ നടത്തുകയുണ്ടായി.പ്രാർത്ഥനക്ക് ശേഷം രാവിലെ ഒമ്പതുമണിക്ക് പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു.വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ അസാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയർത്തൽ ചടങ്ങ്.അധ്യാപകരും അനധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
-
പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ പതാക ഉയർത്തൽ ചടങ്ങ് നിർവഹിക്കുന്നു
സ്കൂൾതല വാക്സിനേഷൻ
പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് (2007 നോ അതിനു മുമ്പോ ജനിച്ച കുട്ടികൾ)വാക്സിനേഷൻ എടുക്കണമെന്ന കോവിഡ് ഉന്നത തല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി പതിനെട്ടാം തീയതി രാവിലെ പത്തു മണിമുതൽ ഈ സ്കൂളിലെ നിർദ്ദേശിച്ച പ്രായപരിധിയിൽപ്പെട്ട മുന്നൂറ്റിമുപ്പത്താറു കുട്ടികളിൽ ഇരൂന്നൂറ്റിപ്പത്തു കുട്ടികൾക്ക് വാക്സിൻ ലഭിക്കുകയുണ്ടായി.ക്ലാസ് മുറികൾ സജ്ജീകരിച്ചാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ നടന്നത്.നോഡൽ ഓഫീസറായ കമൽരാജ് ടി ആറിനോടൊപ്പം ഡാറ്റാഎൻട്രി പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ദീപ എസ് ജി ,മിനി ടി എസ് , നിധിൻ വി പി, പി കെ ഭാസി എന്നിവരും നേതൃത്വം നൽകി.വാക്സിനേഷനുശേഷം അരമണിക്കൂർ സമയം കുട്ടികളെ ഒബ്‍സർവേഷൻ നടത്തി രക്ഷകർത്താക്കളോടൊപ്പം അയക്കുകയാണുണ്ടായത്.മൂലംങ്കുഴി അർബൻ പ്രൈമറി ഹെൽത്ത്സെന്ററിലെ ഡോ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്ന് നഴ്സുമാരും ആശാവർക്കറും ചേർന്നാണ് വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ചത്.പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടു മണിയോടുകൂടി അവസാനിച്ചു.
-
ഡാറ്റാ എൻട്രി
-
വാക്സിനേഷനു വിധേയനാകുന്ന കുട്ടി
-
നിരീക്ഷണത്തിന് വിധേയനാകുന്ന കുട്ടി
-
വാക്സിനേഷൻ ടീം
സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയ യുടെ ആഭിമുഖ്യത്തിൽ എസ്ഡിപിവൈബിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സദ്‍ഗമയ ടാലന്റ് അവാർഡ് വിതരണം ജനുവരി പതിനേഴാം തീയതി രാവിലെ പതിനൊന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ചടങ്ങിൽ സദ്‍ഗമയ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ അധ്യക്ഷതയും യോഗം പ്രസിഡന്റ് സി ജി പ്രതാപൻ ഉദ്ഘാടന കർമ്മവും നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീദേവി എസ് ആർ സ്വാഗതം ആശംസിക്കുകയും പി ടി എ പ്രതിനിധി സിബു കെ എസ് ,ഉണ്ണികൃഷ്‍ണൻ പി സി എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.പത്ത് സി യിലെ അഭയ് കൃഷ്ണയെയാണ് ടാലന്റ് അവാർഡിനായി തെരെഞ്ഞെടുത്തത്.അയ്യായിരത്തൊന്നു രൂപയും ഫലകവുമാണ് സമ്മാനം.വിസ്മയ് ടി എം,ശ്രീഹരി പി എസ്,ആന്റണി വി എൻ,ജാവേദ് ഫർഗാൻ ടി എസ് എന്നീ കുട്ടികൾക്കും പ്രാത്സാഹന സമ്മാനം നൽകുകയുണ്ടായി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു മണിക്കൂർ നീണ്ട ചടങ്ങിന് ഭാസി പി കെ കൃതഞ്ജത അർപ്പിച്ചു.
സത്യമേവ ജയതേ
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെൿനോളജിയിലും അവബോധവും പരിശീലനവും അധ്യാപകരിൽ എത്തിക്കുന്നതിനും തുടർന്ന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി ഇരുപതിന് ആർആർസി ഇടപ്പള്ളിയിൽ വെച്ച് നടന്ന പരിശീലനത്തിൽ സ്കൂളിലെ ജോയിന്റ് എസ്ഐടിസി കമൽരാജ് ടി ആർ പങ്കെടുക്കുകയുണ്ടായി.അതിനുശേഷം ഡിസംബർ ഇരുപത്തിമൂന്നിന് രാവിലെ പത്തുമണിമുതൽ പന്ത്രണ്ട് മണിവരെ സ്കൂൾ തലത്തിൽ അധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ സ്കൂളിലെ മുഴുവൻ ഹൈസ്കൂൾ അധ്യാപകരും പങ്കെടുത്തു.സ്ളൈഡ് പ്രസന്റേഷനിലൂടെയും വീഡിയോ പ്രദർശനത്തിലൂടെയുമാണ് പരിശീലനം നടത്തിയത്.ഇതിൽ നിന്ന് മനസിലാക്കിയ കാര്യങ്ങൾ ക്ലാസ് അധ്യാപകർ ജനുവരി നാലിന് അവരവരുടെ ക്ലാസിലെ കുട്ടികൾക്ക് പകർന്ന് നൽകുകയുണ്ടായി.
-
പ്രധാന അധ്യാപിക ഉദ്ഘാടനം നിർവഹിക്കുന്നു
-
ക്ലാസെടുക്കുന്ന അധ്യാപകൻ കമൽരാജ് ടി ആർ
-
ചോദ്യങ്ങളോട് പ്രതികരിക്കുന്ന അധ്യാപിക
-
ക്ലാസിൽ പങ്കെടുക്കുന്ന അധ്യാപകർ
-
ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ
ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ
കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു.
പ്രവേശനോത്സവം തിരികെ സ്കൂളിലേക്ക് 2021 നവംബർ 1 തിങ്കൾ
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. 9:30 ന് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ C.R സുധീർ , ദേവസ്വം മാനേജർ KR വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, PTAപ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് C R സുധീർ ആയിരുന്നു.C G പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.KKസീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു.
ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം
ഹാൻഡ് വാഷ് നിർമ്മാണം ശാസ്ത്രരംഗം 2021-മായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ഹാൻഡ് വാഷ് നിർമ്മാണത്തിന്റെ സബ്‍ജില്ലാതല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് ഒക്ടോബർ ഇരുപത്തൊന്ന് വെള്ളിയാഴ്ച മട്ടാഞ്ചേരി എഇഒ സുധ നിർവ്വഹിച്ചു. കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സ്ക്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സ്ക്കൂളുകളിൽ തന്നെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള തീരുമാനം ഗവർമെന്റ് തലത്തിൽ കൈകൊണ്ടിട്ടുള്ളത് .ശാസ്ത്രരംഗം മട്ടാഞ്ചേരി സബ്ജില്ല കൺവീനറും ഈ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപകനുമായ ടി ആർ കമൽരാജിന്റെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .സ്ക്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
അന്താരാഷ്ട്ര വയോജന ദിനം - ഒക്ടോബർ ഒന്ന് വെള്ളി 2021
അന്താരാഷ്ട്ര വയോജന ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ഓൺലൈനായി ചെയ്തു. വീട്ടിലെ മുതിർന്നവരെ ആദരിക്കുന്നതിന്റെ ഫോട്ടോ , ലഘുപ്രഭാഷണം , ചിത്രങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു. കുട്ടികളിൽ ഒരു മൂല്യബോധം വളർത്തുന്നതിനുതകുന്നവയായിരുന്നു എല്ലാ പ്രവർത്തനങ്ങളും
ഉച്ചഭക്ഷണ പദ്ധതി - പോഷൺ അഭിയാൻ - പോഷൺ മാസാചരണം - സെപ്റ്റംബർ-2021
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ - പോഷൺ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹാരവും , ആരോഗ്യപ്രദവും സമീകൃതവുമായ ഭക്ഷണ രീതി എന്ന വിഷയത്തിൽ ഡോ കെ.ആർ കിഷോർ രാജ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡിവിഷൻ കൗൺസിലറായ ശ്രീ സി.ആർ സുധീർ ആണ് . ക്ലാസ്സ് തികച്ചും വിജ്ഞാന പ്രദമായിരുന്നു അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു.
പ്രവേശനോത്സവം ഓൺലൈൻ 2021 ജൂൺ ഒന്ന്
ജൂൺ ഒന്ന് ചൊവ്വ
സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി രാവിലെ 10.30ന് ഓൺലൈനായി ആരംഭിച്ചു.മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,ജനപ്രതിനിധികൾ എന്നിവരുടെ സന്ദേശവും,സ്കൂൾ മാനേജർ,ഹെഡ്മിസ്ട്രസ്,കോർപറേഷൻ കൗൺസിലർ എന്നിവരുടെ ആശംസകളും ഓൺലൈൻ ആയി ക്ളാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്കെത്തിച്ചു. കുട്ടികൾക്കായി വിവിധ തരം പരിപാടികൾ ഓരോ ക്ളാസും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.ഓരോ ക്ളാസും പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചു.
ഹലോ ഇംഗ്ലീഷ്
ഹലോ വേൾഡ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ്
ഒന്നു മുതൽ ഏഴു വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്കായുള്ള ഹലോ ഇംഗ്ലീഷ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് ആയ ഹലോ വേൾഡിന്റെ സ്കൂൾ തല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് മാർച്ച് അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.യു ആർ സി യിൽ നിന്ന് അയച്ചു തരുന്ന ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് കുട്ടികൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.യു പി വിഭാഗം ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരായ റേഷിദ പി റ്റി, ഗീത വി എസ്, ബീന ഒ ആർ എന്നിവ൪ക്ക് ഇതു സംബന്ധിച്ച് ആവശ്യമായ ട്രെയിനിംഗ് ബി ആർ സി തലത്തിൽ ലഭിച്ചിരുന്നു.കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ക്ളാസ് ഗ്രൂപ്പുകളിലേയ്ക്ക് അയച്ചു നൽകിയാണ് ക്ലാസുകൾ നടത്തിയിരുന്നത്.
ഹിരോഷിമ_ നാഗസാക്കി ദിനം ആഗസ്റ്റ് 6
ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ മുദ്രാവാക്യങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം അമൃത മഹോത്സവം
ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആലോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്ക്കൂളിൽ ത്രിവർണ്ണ പതാകയുയർത്തി. കുട്ടികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് , പ്രാദേശിക ചരിത്ര രചന, പോസ്റ്റർ രചന , എന്നിവ സംഘടിപ്പിച്ചു.
ഹിന്ദി ദിനം സെപ്തംബർ 14
ഈ വർഷത്തെ ഹിന്ദി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. കവിതാലാപനം , പ്രസംഗം, പോസ്റ്റർ രചന , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സ്കൂൾ തുറക്കുന്ന മുറയ്ക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. ഹെഡ്‍മിസ്ട്രസ് ശ്രീദേവി ഹിന്ദി ദിന സന്ദേശം നൽകുകയുണ്ടായി.
ഓസോൺ ദിനം - സെപ്തംബർ 16
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. ഓസോൺ ദിന ക്വിസ് ഗൂഗിൾ ഫോമിലൂടെ നടത്തുകയുണ്ടായി. ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിയ ഗൂഗിൾ ഫോമുപയോഗിച്ച് ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
വീട്ടിലൊരു ഗണിതലാബ്
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏർപ്പെടുത്തിയ വീട്ടിലൊരു ഗണിത ലാബ് പദ്ധതിയുടെ ഉദ്ഘാടനം രണ്ടായിരത്തിഇരുപത്തൊന്ന് മാർച്ച് പതിനെട്ട് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടന്നു. കുട്ടികൾക്ക് വീട്ടിൽ ലാബ് ഒരുക്കുന്നതിനായി ബി ആർസി യിൽ നിന്ന് കിട്ടിയ സാധന സാമഗ്രികൾ ചടങ്ങിൽ വിതരണം ചെയ്തു. അഞ്ച്,ആറ്,ഏഴ് ക്ളാസുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികൾ ഏറെ ഉത്സാഹത്തോടെ യാണ് പരിപാടിയിൽ പങ്കെടുത്തത്.ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകൾ പ്രദർശിപ്പിച്ചു. കുട്ടികൾ സ്വയം നിർമ്മിച്ച ബാഗുകളിലാണ് വസ്തുക്കൾ കൊണ്ടുപോയത്. അധ്യാപികമാരായ ടി ജി ഗാല,വി എസ് ഗീത,പി വിന്ധ്യ,കെ ആർ ലീന എന്നീ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.