"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താൾ രൂപീകരണം)
 
No edit summary
വരി 1: വരി 1:
2022-2023
== വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക് ==
വേനൽ അവധിക്കാലം അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കാനായി പദ്ധതിയിട്ട പ്രകാരം ഏപ്രിൽ ആദ്യം മുതൽ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെയും കുട്ടികളുടെ ഭവനം സന്ദർശിച്ച് അവരുടെ ജീവിത നിലവാരവും അവസ്ഥയും നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു.
 
== പുസ്തകോത്സവം സ്വാഗതസംഘം രൂപീകരണത്തിലെ പങ്കാളിത്തം ==
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 2023 ഏപ്രിൽ 26 മുതൽ 30 വരെ ബാലരാമപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ റാട്ട് എന്ന പേരിൽ നടത്തുന്ന പുസ്തകോത്സവം വിജയിപ്പിക്കുന്നതിനായി ഡി ഇ ഒ തലത്തിൽ നടത്തിയ മീറ്റിംഗിൽ എച്ച് എം പ്രതിനിധിയായി പങ്കെടുത്ത സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ സ്വാഗതസംഘത്തിൽ ഒരംഗമായി കൂട്ടിച്ചേർക്കപ്പെട്ടു.
 
== പഠനോത്സവം@വീരണകാവ്@2023 ==
[[പ്രമാണം:44055 padanotsavam.resized.JPG|ലഘുചിത്രം]]
2023 മാർച്ച് 6 ആണ് സ്കൂൾതല പഠനോത്സവം നടത്തുകയുണ്ടായി.ഉദ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരാണ്.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറാണ് മീറ്റിംഗിൽ അധ്യക്ഷം വഹിച്ചത്.പിന്നീട് ടീച്ചറെത്തുകയും പഠനോത്സവത്തിന്റെ അന്തസത്തയും ഉദ്ദേശ്യങ്ങളും രക്ഷകർത്താക്കളുമായും നാട്ടുകാരുമായും സംഹദിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എൽ പി,യു പി,ഹൈസ്കൂൾ വിഭാഗങ്ങളും വിവിധ ക്ലബുകളും പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പരിപാടികൾ മുഴുവനും ഡോക്കുമെന്റ് ചെയ്യാനായി വീഡിയോയുമായും ലൈവ് ഷോയുമായും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ സജീവമായി മുന്നിലുണ്ടായിരുന്നു.
 
പ്രീപ്രൈമറി കുഞ്ഞുങ്ങൾ ആക്ഷൻ സോങുകളും കഥകളുമായി പ്രീപ്രൈമറി അധ്യാപിക ശ്രീമതി.ലതികകുമാരിയുടെ നേതൃത്വത്തിൽ പരിശീലിച്ച് സ്റ്റേജിൽ അവതരിപ്പിച്ചത് കൗതുകരവും വാത്സല്യം ജനിപ്പിക്കുന്നതുമായിരുന്നു.എല്ലാവരും കൈയടിയോടെയാണ് ഓരോ പ്രോഗ്രാമും പ്രോത്സാഹിപ്പിച്ചത്.ഒരേ പോലുള്ള ഉടുപ്പുകളിഞ്ഞ് പൂമ്പാറ്റകളെ പോലെ ക്ലാസിൽ പഠിച്ച പാട്ടുകളും മറ്റും കുഞ്ഞുങ്ങൾ അവതരിപ്പിച്ചു.രക്ഷകർത്താക്കളും നാട്ടുകാരും പരിപാടി ആസ്വദിച്ചു.
 
എൽ പി വിഭാഗത്തിൽ ആശ ടീച്ചർ,ജയ ടീച്ചർ,ബിന്ദു ടീച്ചർ എന്നിവർ ദീപകരുണ ടീച്ചറിന്റെ നേതൃത്വത്തിൽ പരിപാടികൾ അവതരിപ്പിച്ചു.ശാസ്ത്ര പ്രോജക്ടുകളും കണക്കിലെ കളികളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും അറിവിന്റെ ജാലകമായി മാറി.ശാസ്ത്രപരീക്ഷണങ്ങൾ സ്റ്റേജിൽ വലിയ സ്ക്രീനിൽ ലൈവ് കാണിക്കാനായത് നേട്ടമായി മാറി.എല്ലാവർക്കും പ്രോഗ്രാം കാണാനായി.
 
യു പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളെ ഒരുക്കി സ്റ്റേജിൽ വിവിധ പഠനപ്രവർത്തനങ്ങൾ അവതരിപ്പിക്കാനായി സജ്ജരാക്കി.സാമൂഹ്യശാസ്ത്രത്തിൽ നിന്നും സോളാർ സിസ്റ്റവുമായാണ് കുട്ടികളെത്തിയത്.ശാസ്ത്രത്തിൽ വിവിധ ഓൺ ദ സ്പോട്ട് പരീക്ഷണങ്ങളും അവതരിപ്പിച്ചു.ഹിന്ദി,ഇംഗ്ലീഷ്,മലയാളം ഭാഷയിലെ പ്രസംഗങ്ങളും കവിതാപാരായണവും ഉണ്ടായിരുന്നു.ഇംഗ്ലീഷിൽ ശ്രീമതി.രശ്മി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ റോൾപ്ലേ അവതരിപ്പിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു.
 
ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പഠനപ്രവർത്തനങ്ങൾ മികവുറ്റതാക്കികൊണ്ട് ഗോടെക് അംബാസിഡർമാർ വിവിധ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.വേഷവിധാനത്തോടെ വൈഗയും കൂട്ടരും അവതരിപ്പിച്ച റോൾപ്ലേ രസകരമായിരുന്നു.സാമൂഹ്യശാസ്ത്രത്തിൽ കൺവീനർ ലിസിടീച്ചറിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്രാഭിരുചി വളർത്തുന്ന വിവിധ പഠനപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.രഞ്ചുവും വിജിതയും അവതരിപ്പിച്ച ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നൃത്തം വേറിട്ടതായിരുന്നു.ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ കൺവീനർ നിമ ടീച്ചറിന്റെ നേതൃത്വത്തിൽ മികവുറ്റതായിമാറി.വൈഷ്ണവിയും പ്രതീക്ഷയും ചേർന്ന് വരച്ച ജ്യോമട്രിക്കൽ രൂപം വ്യത്യസ്തത പുലർത്തി.വിദ്യാരംഗം കുട്ടികളും വായനാഗ്രൂപ്പുമായി സഹകരിച്ച് പദ്യപാരായണം,വായനാകുറിപ്പുകൾ മുതലായവ അവതരിപ്പിച്ചു.
 
രാവിലെ പത്തു മണിയ്ക്ക് ആരംഭിച്ച പ്രവർത്തനങ്ങൾ വൈകുന്നേരം നാലു മണിയോടെ സമാപിച്ചു.ബി പി സി ശ്രീകുമാർ സാർ പഠനോത്സവത്തിലെത്തുകയും ആശംസകൾ നേർന്നശേഷം പ്രവർത്തനങ്ങൾ വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു.പിടിഎ,എസ്എംസി,നാട്ടുകാർ ഇവരുടെ സാന്നിധ്യം പഠനോത്സവത്തിന് പ്രോത്സാഹനമായി മാറി.
 
== ഗോടെക് ഫിനാലെ 2023 ==
2023 ഫെബ്രുവരി 28 ആണ് ഗോടെക് പദ്ധതിയുടെ ഗ്രാന്റ് ഫിനാലെയായ ഗോടെക് ഗാർഡൻ അരങ്ങേറിയത്.പ്രസ്തുത പരിപാടിയിൽ ഗോടെക് അംബാസഡർമാരായ കുട്ടികളുടെ ക്രിയാത്മകമായ പ്രവർത്തനമികവും അവരിൽ അന്തർലീനമായിരുന്ന മികവുകളും ആംഗലേയ ഭാഷാമികവിൽ പുറത്തെത്തിക്കാൻ സാധിച്ചുവെന്നത് കൺവീനർമാരായ ശ്രീ.ബിജു സാറിനും യു പി കൺവീനർ ശ്രീമതി.രശ്മിയ്ക്കും അഭിമാനിക്കാവുന്നതാണ്.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന് വേണ്ടി സീനിയർ അസിസ്റ്റന്റ് പതിപ്പുകൾ ഏറ്റുവാങ്ങി.
 
== ദേശീയ ശാസ്ത്രദിനം 2023 ==
ദേശീയ ശാസ്ത്രദിനം വളരെ വിപുലമായിട്ടാണ് പ്രൈമറി,ഹൈസ്കൂൾ തലങ്ങളൊരുമിച്ച്  2023 ഫെബ്രുവരി 28 ന് നടത്തിയത്.എൽ പി തലത്തിൽ ശാസ്ത്ര  [[പ്രമാണം:44055-sceicnelp.jpg|ലഘുചിത്രം]]
എക്സ്പെരിമെന്റുകളും മറ്റ് പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ദിനാചരണങ്ങളിൽ ശാസ്ത്രകൗതുകം ഉണർത്തുന്ന സന്ദേശങ്ങളുമായി പിടിഎ പ്രസിഡന്റ് ശ്രീ സലാഹുദീനും എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിതയും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയും ആദ്യവസാനം വരെ പ്രോത്സാഹനവുമായി ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത ദിനാഘോഷത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ എക്സിപെരിമെന്റ് ചെയ്ത് പ്രദർശനം ഉദ്ഘാടനം ചെയ്തത് ശ്രദ്ധേയമായി.എൽ പി വിഭാഗം കുട്ടികൾ എൽ പി അധ്യാപകരുടെ മേൽനോട്ടത്തിൽ നിരവധി പഠനശാസ്ത്രപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.എൽ പി യിലെ പങ്കാളിത്തം എടുത്തുപറയേണ്ടിയിരിക്കുന്നു.ധാരാളം രക്ഷകർത്താക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.കുട്ടികളിൽ ആത്മവിശ്വാസവും ശാസ്ത്രാഭിരുചിയും വളർത്താൻ ഈ ദിനാചരണം സഹായിച്ചുവെന്നതിൽ തർക്കമില്ല.യു പി തലത്തിൽ യു പി അധ്യാപകർ നേതൃത്വം നൽകിയ പരീക്ഷണങ്ങളും പ്രദർശനവും ശാസ്ത്രത്തിന്റെ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് യു പിയിലെ ദിനാചരണവും വിിജയകരമായിരുന്നു.പരീക്ഷാതിരക്കുകളിലും പഠനറിവിഷൻ തിരക്കുകളിലുമായി പോയ ഹൈസ്കൂൾ വിഭാഗം കുട്ടികൾ തങ്ങളാലാവും വിധം സമയപരിമിതിക്കുള്ളിൽ നിന്നും പരീക്ഷണങ്ങളിൽ പങ്കെടുത്തു.തിരക്കുകൾക്കിടയിലും അധ്യാപകരും വേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകികൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്നു.
== ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023 ==
[[പ്രമാണം:44055 Teens.resized.JPG|ലഘുചിത്രം]]
ടീൻസ് ക്ലബിന്റെ ഉദ്ഘാടനം 2023 ഫെബ്രുവരി 28 ആണ് നടത്തിയത്.ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീനും എസ്എംസി ചെയർമാൻ ശ്രീ മുഹമ്മദ് റാഫിയും ആശംസകളർപ്പിച്ചു.ശ്രീമതി.രൂപാനായർ വേണ്ട നിർദേശങ്ങൾ നൽകി.കൺവീനർ ശ്രീമതി പ്രിയങ്ക ടീച്ചർ പരിപാടികളെ കുറിച്ചും ക്ലബിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സംസാരിച്ചു.അതേടൊപ്പം അന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.കൗമാരമെന്നത് ഏറ്റവും സുരഭിലമായതും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു കാലഘട്ടമാണെന്നതും ഈ കാലഘട്ടത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും കരുത്തും നന്മയും പകരാനായാൽ അവർ ഭാവി പൗരന്മാരെന്ന നിലയിൽ രാജ്യപുരോഗതിയ്ക്ക് ആവശ്യമായ കരുത്ത് പകരുമെന്ന കാര്യം മനസിലാക്കികൊണ്ട് സ്കൂളിലെ കൗമാരക്കാർക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ചെറുപ്പക്കാരും ഊർജസ്വലരുമായ മോട്ടിവേറ്റേഴ്സ് കുട്ടികളെ പലതരത്തിലുള്ള ആക്ടിവിറ്റികളിലൂടെ ആത്മവിശ്വാസമുള്ളവരും ക്രിയാത്മകമായി പ്രതികരിക്കുന്നവരും ആക്കിമാറ്റാൻ പരിശ്രമിച്ചു.കുട്ടികൾ ക്ലാസുകൾ ആസ്വദിക്കുകയും കളികളിലും പാട്ടിലും ഡാൻസിലും എല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തു.നെഗറ്റീവ് ചിന്തകളെ അകറ്റി പോസിറ്റീവ് ചിന്തകൾ വളർത്താനായി ക്ലാസ് സഹായകരമായതായി കുട്ടികൾ പിന്നീട് പ്രതികരിക്കുകയുണ്ടായി.
 
== സഹിതം@2023 ==
[[പ്രമാണം:44055_sahitham1.jpg|പകരം=ലിസി ടീച്ചർ സഹിതം പോർട്ടൽ പരിചയപ്പെടുത്തുന്നു|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
സഹിതം പോർട്ടലിൽ കുട്ടികളുടെ സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യം ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന് പൂവച്ചൽ യു പി എസി വച്ചും തുടർന്ന് എസ് ഐ ടി സി യ്ക്ക് പൂവച്ചൽ യുപിഎസിൽ വച്ചും ട്രെയിനിംഗ് തരുകയുണ്ടായി.ഈ ട്രെയിനിംഗിൽ സഹിതം പോർട്ടലിന്റെ പ്രാധാന്യവും ആവശ്യകതയും കൈറ്റിന്റെ നേതൃത്വത്തിൽ ബോധ്യപ്പെടുത്തി.മാത്രമല്ല തുടർപരിശോധനകളും കുട്ടിയുടെ ട്രാൻസ്ഫർ പോലുള്ള അവസരങ്ങളും ഈ പോർട്ടലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും മാസ്റ്റർ ട്രെയിനർ ശ്രീ,സതീഷ് സാർ ഓർമപ്പെടുത്തി.കുട്ടികളെ ലെവൽ ഒന്ന്,ലെവൽ രണ്ട്,ലെവൽ മൂന്ന് എന്നിങ്ങനെ തിരിച്ച് മൂല്യനിർണയം നടത്തുന്നതും അവരുടെ സമഗ്രമായ വിലയിരുത്തൽ നടത്തുന്നതും പരിചയപ്പെടുത്തി.കഴിവുകളും മികവുകളും രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.
 
ഈ ക്ലാസിനു ശേഷം സ്കൂൾതലത്തിൽ പരിശീലനം സംഘടിപ്പിക്കണമെന്ന് പറഞ്ഞതനുസരിച്ച് ഫെബ്രുവരി പതിനാലാം തീയതി കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രൈമറി അധ്യാപകർക്ക ആദ്യഘട്ട പരിശീലനം നൽകി. എല്ലാവരും സഹിതം പോർട്ടലിന്റെ ആവശ്യകത മനസിലാക്കി.സംശയനിവാരണം നടത്തി.തുടർന്ന് എല്ലാ അധ്യാപകരും മൊബൈലിലൂടെ സഹിതം പോർട്ടൽ തുറന്ന് പെൻ നമ്പർ യൂസർ ഐ ഡിയായും പുതിയ പാസ്‍വേർഡ് നൽകി സൈനപ്പ് നൽകി.തുടർന്ന് എച്ച് എം അക്കൗണ്ടിൽ നിന്നും അപ്രൂവൽ നൽകി.ലിസി ടീച്ചർ ആദ്യം എല്ലാ അധ്യാപകർക്കും എങ്ങനെയാണ് മെന്ററിങ് എന്നത് പരിചയപ്പെടുത്തി.തുടർന്ന് പിഎസ്ഐറ്റിസിയായ ഡോ.ആശയ്ക്ക് പരിശീലനം നൽകുകയും ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ സഹിതം പോർട്ടലിൽ മെന്ററിങ് ഏകദേശം പൂർത്തിയാക്കുകയും ചെയ്തു.
 
== സ്കൂൾബസ് നവീകരണ ധനസമാഹരണം 2023 ==
[[പ്രമാണം:44055 mixi.jpg|വലത്ത്‌|ചട്ടരഹിതം]]
സ്കൂൾ ബസ് നവീകരണത്തിനായി ധനം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടികളുടെ ഭാഗമായിരുന്നു പി ടി എ,എസ് എം സി സഹകരണത്തോടെ സ്കൂളിൽ നടന്ന ലക്കി ഡ്രോ.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി സ്പോൺസർ ചെയ്തത് കോൺട്രാക്ടർ ആയിരുന്നു.എല്ലാ സ്റ്റാഫും പിടി എ അംഗങ്ങളും ചേർന്ന് പ്രോത്സാഹനസമ്മാനമായി 51 ഓളം സമ്മാനങ്ങൾ സംഭാവനയായി നൽകി.ലക്കി കൂപ്പൺ വിൽക്കാനായി സ്റ്റാഫും പി ടി എ യും എസ് എം സി യും കുട്ടികളും പരിശ്രമിച്ചതിന്റെ ഫലമായി എല്ലാ കൂപ്പണുകളും വിൽക്കുകയും ഫെബ്രുവരി പത്തിന് നറുക്കെടുപ്പ് നടത്തുകയും ചെയ്തു.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി 9 A ക്ലാസിലെ അലൻ ജോസ് കരസ്ഥമാക്കി.രൂപ ടീച്ചർ സംഭാവനയായി നൽകിയ മിക്സർ ഗ്രെൻഡർ ലഭിച്ചത് നാലാം ക്ലാസിലെ കുഞ്ഞിനായിരുന്നു.കൂട്ടായ്മയുടെ മധുരമായ ഓർമയായി മാറിയ അനുഭവമായിരുന്നു ലക്കി ഡ്രോ.ഏറ്റവും കൂടുതൽ കൂപ്പൺ വിറ്റതിനുള്ള സമ്മാനം 8 C യിലെ രഞ്ചു കരസ്ഥമാക്കി.
 
== സുരീലി ഹിന്ദി ഉദ്ഘാടനം ==
[[പ്രമാണം:44055 sureelihindi.png|ലഘുചിത്രം]]
സുരീലി ഹിന്ദി പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഫെബ്രുവരി മാസം  പത്താം തീയതി ശ്രീമതി രാധികടീച്ചർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പി.ടി.എ,എസ്,എം.സി അംഗങ്ങൾ സന്നിഹിതരായിരുന്നു.ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചുകൊണ്ട് രാധികടീച്ചർ മാതൃകയായി.രാഷ്ട്രഭാഷയായ ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകതയും ഹിന്ദി പഠിക്കുന്നതിന്റെ ആസ്വാദ്യതയും ടീച്ചർ പങ്കുവച്ചു.ഹിന്ദി മഞ്ചിലെ മിടുക്കർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.യു പിയിലെ കുട്ടികളവതരിപ്പിച്ച നൃത്തം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.കൺവീനർ ശ്രീമതി.രേഖ ടീച്ചർ സുരീലി ഹിന്ദി പരിപാടിയുടെ ലക്ഷ്യങ്ങളും ഘട്ടങ്ങളും പരിചയപ്പെടുത്തി.യു.പി കൺവീനർ ഡോ.പ്രവീണ നന്ദി അർപ്പിച്ചു.
 
== ശ്രദ്ധ പദ്ധതി ==
[[പ്രമാണം:44055 sradha23.jpg|വലത്ത്‌|ചട്ടരഹിതം]]<gallery mode="nolines" widths="200">
പ്രമാണം:44055 srada2.png
പ്രമാണം:44055 srada1.png
പ്രമാണം:44055 srada.png
</gallery>ശ്രദ്ധ എന്നത് പഠനപിന്തുണ ഉറപ്പാക്കുന്ന ഒരു പ്രവർത്തനമാണ്.കുട്ടികളിലെ പഠനവിമുഖത ഇല്ലാതാക്കാനും പഠനത്തിൽ പിന്നാക്കാവസ്ഥ മറികടക്കാനും അങ്ങനെ എല്ലാ കുട്ടികളും മികവിലേയ്ക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്താനുമാണ് ഈ പദ്ധതി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.ജനുവരി ആദ്യവാരം തന്നെ ശ്രദ്ധ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ സ്കൂളിലാരംഭിച്ചു.ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ജില്ലാപഞ്ചായത്ത് അംഗമായ ശ്രീമതി രാധികടീച്ചറാണ്.ഇത്തരം പ്രവർത്തനങ്ങളിലൂടെ എല്ലാ കുട്ടികളും പഠനത്തിൽ മികവുള്ളവരായി മാറാൻ പ്രാപ്തരാകണമെന്നും വൈകുന്നേരം ക്ലാസ് സമയം കഴിഞ്ഞും വിദ്യാർത്ഥികൾക്കായി സമയം ചിലവഴിക്കുന്ന അധ്യാപകരെ ആദരിക്കണമെന്നും അവസരങ്ങൾ പാഴാക്കാതെ ഉപയോഗിക്കണമെന്നും ടീച്ചർ ഓർമപ്പെടുത്തി.ശ്രദ്ധയുടെ കൺവീനറായ ശ്രീമതി.നിമ ടീച്ചർ ശ്രദ്ധ പരിപാടിയെ കുറിച്ചും കുട്ടികളെ കുറിച്ചും സംസാരിച്ചു.
[[പ്രമാണം:44055-sradabio.resized.jpg|ലഘുചിത്രം]]
തുടർവിലയിരുത്തലുകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വിവിധ പരീക്ഷകളിലൂടെയും പഠനപിന്തുണ ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരും വിഷയാധ്യാപകരും കണ്ടെത്തുകയും എസ്.ആർ.ജി കൂടി ലിസ്റ്റ് ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.ശ്രദ്ധയുടെ മൊഡ്യൂൾ പ്രിന്റെടുത്ത് എല്ലാ അധ്യാപകർക്കും നൽകുകയും വൈകുന്നേരം  3.30 മുതൽ 4.30 വരെയുള്ള സമയം ക്ലാസിനായി ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ എടുക്കുകയും ചെയ്യുന്നു.
 
മലയാളം
 
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്  കപുത്തു പകന്നുകൊണ്ട്  നമ്മുടെ വിദ്യാലയങ്ങളിലെ മുഴുവൻ
 
കുട്ടികളേയും വായനയുടെയും ലേഖനത്തിന്റെയും ഉയർന്ന തലങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാകുന്ന ശ്രദ്ധപദ്ധതി നമ്മുടെ വിദ്യാലയത്തിലും നടപ്പാക്കിവരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു നല്ല വോദിയായി ഇത് പ്രയോജനപ്പെടുന്നു.
 
ശ്രദ്ധപദ്ധതി മലയാളം പാഠ്യപദ്ധതിയനുസരിച്ച് നടത്തിപ്പോരുന്നു. പറയുക, വായിക്കുക, എഴുതുക(സർഗ്ഗാത്മക രചനകൾ) എന്നീ ക്രമത്തിലാണ് പഠനക്രമീകരണം നടത്തിയിരിക്കുന്നത്. പഠനം ശില്പശാലകളായി വിഭജിച്ചിരിക്കുന്നു.
 
ഒന്നാംഘട്ടശില്പശാലയിൽ മഴയനുഭവങ്ങളിലൂടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. മഴയനുഭവങ്ങളിലൂടെ പങ്കുവയ്ക്കൽ, വീ‍‍ഡിയോ പ്രദർശനം, ചാർട്ട് പ്രദർശനം എന്നിവയിലൂടെ മഴനുഭവങ്ങളിലൂടെ അന്തരീക്ഷം ഒരുക്കിയെടുത്തു. തുടർന്ന് മഴയുമായി ബന്ധപ്പെട്ട വാക്കുകൾ കണ്ടെത്തുന്നതിനാവശ്യപ്പെട്ടു. തുടർന്ന് ആ വാക്കുകൾ ചേർത്ത് വാക്യം നിർമ്മാണം നടത്തുന്നതിനും അവയെ നോട്ട് ബുക്കിൽ പകർത്തുന്നതിനും ആവശ്യപ്പെട്ടു.
 
കുട്ടികളോട് മഴയനുഭവം പങ്കുവയ്ക്കുന്നതിന് ആവശ്യപ്പെടുകയും അതിലൊരെണ്ണം ദൃശ്യാത്മകമായി അവതരിപ്പിക്കുന്നതിനവസരം നല്കുകയും ചെയ്തു. എട്ടാം തരത്തിലെ കുട്ടികൾക്ക് പ്രിയ. എ. എസ്സിന്റെ "നനയാത്തമഴ" എന്ന അനുഭവക്കുറിപ്പ് പഠിക്കാനുള്ളതിനാൽ  ഈ പഠനം ഏറെ രസപ്രതമായിരുന്നു.
 
പ്രവർത്തനത്തിന്റെ തുടക്കത്തിൽ മഴ, മിന്നൽ, ഇടി, ആലിപ്പഴം, മേഘം എന്നീപദങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കുട്ടികൾ പനിനീർമഴ, പൂന്തേൻമഴ, പൂമഴ, തേൻമഴ എന്നീ വർണ്ണനാഭംഗിയുള്ള പദങ്ങളീലേക്കുമാറി ഇത് ക്ലാസ്റൂം ശില്പശാലയുടെ മേൻമയായിരുന്നു.
 
ശില്പശാലയിൽ പങ്കെടുത്ത കുട്ടികളിൽ ഭൂരിഭാഗത്തിനും  സ്വന്തമായി ഒരു മഴയനുഭവം എഴുതാം എന്ന ഘട്ടത്തിലേയ്ക്ക് വളർന്നു. ആദ്യഘട്ടത്തിൽ എങ്ങനെയൊക്കെയാണ്  കാര്യങ്ങൾ ചെയ്യേണ്ടത് എന്നതിനെ സമ്പന്ധിച്ച്  കുട്ടികൾക്കിടയിൽ ചെറിയെരു അങ്കലാപും ആശയക്കുഴപ്പവും
 
ഉണ്ടായിരുന്നുവെങ്കിലും പ്രവർത്തനങ്ങൾക്കു ക്ലാസ് റൂം പ്രവർത്തനങ്ങളോട് സാമ്യവുണ്ടായിരുന്നതിനാൽ പ്രയാസം നേരിട്ടില്ല. ചുരുക്കത്തിൽ പഠനം മാനസികകോല്ലാസം ഇവയുടെ കൂടിച്ചേരലായി മലയാളം ശ്രദ്ധ ക്ലാസിനെ വിലയിരുത്താം.
 
സോഷ്യൽ സയൻസ്
[[പ്രമാണം:44055-sradhass.resized.jpg|ലഘുചിത്രം]]
മികച്ച ആസൂത്രണത്തോടെ തയ്യാറാക്കിയ ശിശുകേന്ദ്രീകൃതവും രസകരവും വിജ്ഞാനപ്രവുമായ മൊഡ്യൂൾ ആവശ്യകമായ സാമഗ്രികളോടൊപ്പം ചർച്ച ചെയ്ത് കുട്ടികൾ തയ്യാറാക്കിയ കുറിപ്പുകളുടെ സഹായത്തോടെ മനസിലാക്കികൊണ്ട് പഠനമികവിലേയ്ക്ക് എത്താൻ ശ്രദ്ധ ക്ലാസിലൂടെ സാമൂഹ്യശാസ്ത്ര ക്ലാസുകൾക്ക് സാധിച്ചു.ഓരോ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഭൂപടങ്ങളും വർക്ക് ഷീറ്റുകളും മുൻകൂട്ടി തയ്യാറാക്കി പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും കൂടെ ക്രിയാത്മകമായി ഇടപെടാനുതകുന്ന തരത്തിൽ വിനിമയം ചെയ്ത് ഉത്പന്നങ്ങളാക്കി മാറ്റാനും കുട്ടികളിൽ സാമൂഹ്യശാസ്ത്ര ആശയങ്ങൾ പകർന്നു നൽകാനും പ്രിയങ്ക ടീച്ചറും ലിസി ടീച്ചറും ശ്രദ്ധിച്ചിരുന്നു.ഏറ്റെടുത്ത് വിനിമയം ചെയ്ത പ്രവർത്തനങ്ങൾ ചരിത്രകാലഘട്ടം(5 മണിക്കൂർ),വികസനത്തിന്റെ പാതയിൽ(2 മണിക്കൂർ),തിരഞ്ഞെടുപ്പും ഗവൺമെന്റും(5 മണിക്കൂർ),പ്രകൃതിയെ അറിയാം(2 മണിക്കൂർ)എന്നിവയാണ്.
 
ഒന്നാംഘട്ട ശില്പശാലയിൽ മധ്യകാലചരിത്രത്തിൽ നിന്നും ആധുനികചരിത്രത്തിലേയ്ക്കുള്ള മാറ്റങ്ങൾ വിശകലനം ചെയ്യുകയും ചരിത്രവസ്തുതകൾ അറിയാനും വിശകലനം ചെയ്യാനും ആണ് ശ്രദ്ധിച്ചത്. പഴയകാല ഉപകരണങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കികൊണ്ട് പുതിയ ഉപകരണങ്ങൾ നിർമിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ച ഘടകങ്ങൾ കണ്ടെത്തി കുറിച്ചു.
 
നദീതീരവും നിലനിന്ന സംസ്കാരവും ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ നിന്നും മനുഷ്യൻ നേടിയ വികാസത്തിന്റെ വഴികൾ കണ്ടെത്തി കുറിക്കാനും കുട്ടികൾക്ക് സാധിച്ചു.പ്രാചീനകാലം,മധ്യകാലം,ആധുനികകാലം എന്നിങ്ങനെ നാലു ഗ്രൂപ്പുകളാക്കി അധികാരരൂപങ്ങളും തൊഴിലും മറ്റും ചർച്ച ചെയ്ത് ഓരോ കാലഘട്ടവും മനുഷ്യജീവിതത്തെയും മനുഷ്യന്റെ കാഴ്ചപ്പാടുകളെയും സ്വാധീനിച്ചിട്ടുണ്ട് എന്നത് തിരിച്ചറിയുന്നു.
 
അടുത്ത ഘട്ടത്തിൽ ലോകമാസകലമുള്ള അധികാരരൂപങ്ങളും അതിൽ ഉണ്ടായ മാറ്റങ്ങളും ഇന്ത്യയിലെ മാറ്റങ്ങളും സ്വാതന്ത്ര്യസമരവും മറ്റും മനസിലാക്കി ദേശസ്നേഹവും ജനാധിപത്യമൂല്യങ്ങളും പരിചയപ്പെടുത്തുന്ന ഈ പ്രവർത്തനത്തിൽ കാലഗണന തയ്യാറാക്കാനും ഫ്ലോചാർട്ട് തയ്യാറാക്കാനും കുട്ടികൾ പരിശീലിച്ചിരുന്നു.
 
സ്വാതന്ത്ര്യാനന്തര ഇന്ത്യ വിവിധ രംഗങ്ങളിൽ നേടിയ നേട്ടങ്ങളും സമകാലിക ഇന്ത്യയിൽ ഉണ്ടായ പുരോഗതികളും വിലയിരുത്തുന്ന ചർച്ചകളും പഠനപ്രവർത്തനങ്ങളുമാണ് അടുത്ത ഘട്ടത്തിൽ കുട്ടികൾ പരിചയപ്പെട്ടത്.
 
തുടർന്ന് നമ്മുടെ സംസ്ഥാനത്തന്റെ കാര്യങ്ങൾ മനസിലാക്കാനുള്ള ഘട്ടമായിരുന്നു.കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതും അതിൽ നവോത്ഥാനത്തിനുള്ള പങ്കും പ്രത്യേകം കുട്ടികൾ മനസിലാക്കി.സമൂഹത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും നവോത്ഥാനചിന്തകളുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിഞ്ഞു.
 
ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനായി കൊളാഷുകളിലൂടെയുള്ള ചർച്ചകളും മറ്റു പ്രവ‍ർത്തനങ്ങളും നടത്തി.വൃദ്ധജനങ്ങളുടെ പ്രശ്നങ്ങൾ,സൈബർ പ്രശ്നങ്ങൾ,ലഹരിയുടെ ഉപയോഗം എന്നിവ തിരിച്ചറിയുകയും അതിനുള്ള കാരണങ്ങളും പ്രതിവിധികളും മനസിലാക്കുകയും ചെയ്തു.
 
ഭൂമിശാസ്ത്രം
 
ഭൂമിശാസ്ത്രത്തിൽ ആദ്യഘട്ടത്തിൽ ഭൂപടങ്ങൾ പരിചയപ്പെടുത്തി.വിവിധതരം ഭൂപടങ്ങൾ,അവയുടെ ഉപയോഗം,നിറങ്ങൾ,ചിഹ്നങ്ങൾ എന്നിവ തിരിച്ചറിയുകയും പരിശീലിക്കുകയും ചെയ്തു.
 
മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പും ജനാധിപത്യപ്രക്രിയകളും ഭരണസംവിധാനങ്ങളും ഭരണനിർവഹണവും മനസിലാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട ഘട്ടത്തിൽ മൗലികാവകാശങ്ങൾ കുട്ടികൾ തിരിച്ചറിയുകയും ബോധാവാന്മാരാകുകയും ചെയ്തു.ജനസംഖ്യയുടെ സവിശേഷതകളും കണക്കെടുപ്പും വിശകലനസാധ്യതകളും പരിചയപ്പെടുത്ത ഘട്ടത്തിൽ കുട്ടികൾ വിശകലനകുറിപ്പുകൾതയ്യാറാക്കി.
 
ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് ബാങ്കിതര സ്ഥാപനങ്ങളെകുറിച്ചുള്ള പഠനത്തിൽ കുട്ടികൾ ജീവിതഗന്ധിയായ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ മനസിലാക്കി പ്രവർത്തിക്കുകയും ചെയ്തു.പഠനപ്രവർത്തനങ്ങളിലൂടെ ആശയങ്ങൾ ഹൃദിസ്ഥമാക്കി.സർക്കാറിന്റെ വരവും ചെലവും വിവിധ ബഡ്ജറ്റുകളും മനസിലാക്കുന്ന പ്രവർത്തനങ്ങളിലൂടെ മിച്ച ബഡ്ജറ്റും കമ്മി ബജറ്റും സംതുലിതബഡ്ജറ്റും മനസിലാക്കി.ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ മനസിലാക്കുന്ന പ്രവർത്തനങ്ങളിലൂടെ സ്വകാര്യമേഖല,പൊതുമേഖല,മിശ്രമേഖല ഇവ തിരിച്ചറിയുകയും ചെയ്തു.
 
വൈവിധ്യമാർന്ന ഭൂപ്രകൃതി മനസിലാക്കികൊണ്ട് കാലാവസ്ഥ,ഭൂപ്രകൃതി,മണ്ണിനങ്ങൾ എന്നിവയുടെ പ്രത്യേകതകൾ മനസിലാക്കി.കാലാവസ്ഥയിലെ മാറ്റം പ്രകൃതിയിലും കൃഷിരീതികളിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ കുട്ടികൾ നിരീക്ഷണങ്ങളിലൂടെ മനസിലാക്കി.സൂര്യോദയം മനസിലാക്കി സമയം നിർണയിക്കാനുള്ള ഒരു ചെറിയ പ്രവർത്തനം നൽകികൊണ്ട് സമയനിർണയമെന്ന സങ്കീർണമായ ആശയത്തിലേയ്ക്ക് കുട്ടികളെ എത്തിച്ചു.തുടർന്ന് സമയമേഖലാഭൂപടവായനയിലൂടെയും സൺക്ലോക്ക് സോഫ്‍റ്റ്‍വെയറിലൂടെയും സമയവ്യത്യാസങ്ങളും സമയമേഖലകളും മനസിലാക്കി.ഭൂമിയുടെ ഭ്രമണം,ഭ്രമണപഥം,പരിക്രമണം മുതലായവ മനസിലാക്കികൊണ്ട് ഭൂമിയിലെ സ്ഥലങ്ങളുടെ സ്ഥാനനിർണയം എന്ന ആശയം ഗ്രഹിക്കുകയും അത് പരിശീലിക്കുകയും ചെയ്തു.
 
ശില്പശാല
 
2023 ഫെബ്രുവരി 25 നാണ് സോഷ്യൽ സയൻസിന്റെ ശില്പശാല നടന്നത്.ഇതുവരെ ശ്രദ്ധ ക്ലാസിൽ പഠിച്ച കാര്യങ്ങൾ ശില്പശാലയിലെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൂടുതൽ സ്വായത്തമാക്കി.രാവിലെ പത്തിന് ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു.ശ്രദ്ധ കൺവീനർ നിമ ടീച്ചർ മാർഗനിർദേശങ്ങൾ നൽകി.ലിസി ടീച്ചറും പ്രിയങ്ക ടീച്ചറും ചേർന്ന് ശില്പശാല പൂർത്തിയാക്കി.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സായ ആതിര,പ്രീജ,പ്രതീക്ഷ എന്നിവരും സഹായത്തിനുണ്ടായിരുന്നു.ഭൂപടങ്ങൾ വിശകലനം ചെയ്തും ചർച്ച ചെയ്തും ആശയങ്ങൾ രൂപീകരിച്ചു.ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി എടുത്ത ക്ലാസിൽ സൺക്ലോക്ക്,മാർബിൾ,കെജ്യോഗ്രഫി തുടങ്ങിയ സോഫ്‍റ്റ്‍വോയറുകൾ ഉപയോഗിച്ചു നടത്തിയ ആശയവിനിമയം കൂടുതൽ ഫലപ്രദമായി മാറി.ഇതിന് ലിറ്റിൽ കൈറ്റ്സിലെ ലീഡേഴ്സായ വൈഷ്ണവിയും രഞ്ചുവും സഹായികളായി ഉണ്ടായിരുന്നു.വൈകുന്നേരം നാലുമണിയോടെ കുട്ടികളുടെ ഡിജിറ്റൽ പ്രസന്റേഷനോടെ ശില്പശാല സമാപിച്ചു.
 
== പാനീയമേള@വീരണകാവ് ==
[[പ്രമാണം:44055 paneeyamela.jpg|വലത്ത്‌|ചട്ടരഹിതം]]
പ്രകൃതിദത്ത പാനീയമേള സ്കൂളിൽ സംഘടിപ്പിച്ചു. 2023 ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പാനീയമേള ആരംഭിച്ചത്.വാർഡ് മെമ്പർ ശ്രീ.ജിജിത്ത്,എസ്.എം.സി ചെയർമാൻ ശ്രീ.റാഫി മുതലായവർ പങ്കെടുത്തു.അമ്മമാരുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി.ഇക്കാലത്ത് വിഷമയമായ പാനീയങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകി അവരെ അനാരോഗ്യത്തിലേയ്ക്ക് തള്ളിവിടാതെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തി വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കുട്ടികളെ പ്രകൃതിദത്തപാനീയങ്ങളിലേയ്ക്ക് ആകർഷിക്കുകയും അമ്മമാർക്ക ഇതു നിർമിക്കാനുള്ള പ്രചോദനം നൽകുകയും കുട്ടികൾക്ക് തന്നെ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് രുചികരമായ പാനീയങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാനും മേള സഹായകരമായി.മേള വിജയിപ്പിക്കുന്നതിൽ പ്രൈമറി അധ്യാപകരുടെ നേതൃത്വം എടുത്തുപറയേണ്ടതാണ്.
== റിപ്പബ്ലിക് ദിനാഘോഷം 2023 ജനുവരി 26 ==
[[പ്രമാണം:44055-republic1.jpg|വലത്ത്‌|ചട്ടരഹിതം]]
2023 ലെ റിപ്പബ്ലിക് ദിനാഘോഷം വേറിട്ട ഒരു അനുഭവമായിരുന്നു.എൻ സി സി എ എൻ ഒ ആയ ശ്രീ.ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിയ എൻ സി സി കേഡറ്റുകൾ നടത്തിയ പരേഡ് കാഴ്ചക്കാരുടെ മനം കവർന്നു.ഏകോപനവും പരിശീലനമികവും മികച്ചുനിന്ന പരേഡിൽ എൻസിസി കേഡറ്റുകൾ ഗ്രൗണ്ടിൽ നിന്നും അണിനിരന്ന് മാർച്ച് ചെയ്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലൂടെ പരേഡ് നടത്തി പതാകയേന്തിയ കേഡറ്റിന് ചുറ്റും തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചത് കാഴ്ചക്കാരുടെ ദേശസ്നേഹം ഉണർത്താൻ കാരണമായി.തുടർന്ന് ബഹു ഹെഡ്‍മെസ്ട്രിസ് ശ്രീമതി സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി രൂപാനായരും പി.ടി.എ പ്രസിഡന്റ് ശ്രീ.സലാഹുദീനും എസ്.എം.സി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയ്ക്കും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാളും മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.രജിതയും സന്നിഹിതരായിരുന്ന ചടങ്ങിൽ സല്യൂട്ട് സ്വീകരിക്കുകയും പതാക ഉയർത്തുകയും ചെയ്തു.ദേശസ്നേഹം തുളുമ്പുന്ന നിമിഷങ്ങളിൽ എൻ സി സി കേഡറ്റുകൾ പരേഡിലൂടെ സല്യൂട്ട് നൽകി അവസാനിപ്പിച്ചു.
 
== നിയമസഭാമന്ദിരസന്ദർശനവും പുസ്തകോത്സവവും ==
[[പ്രമാണം:44055 Legislative.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
 
നിയമസഭാമന്ദിരം സന്ദർശിക്കാനുള്ള അസുലഭമായ അവസരം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.സ്റ്റീഫൻ സാർ സ്കൂളിലെ കുട്ടികൾക്കായി ഒരുക്കിയത് പ്രയോജനപ്പെടുത്തിക്കൊണ്ട് ഏകദേശം അമ്പതോളം കുട്ടികൾ പി.ടി.എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സന്ദർശിക്കുകയുണ്ടായി.2023  ജനുവരിയിലാണ് സന്ദർശനം നടത്തിയത്. വിശദമായ വിവരങ്ങൾക്കായി സോഷ്യൽ സയൻസ് ക്ലബ് കാണുക
 
== മലയാളദിനം  2022 നവംബർ ==
[[പ്രമാണം:44055 malayala.resized.jpg|ഇടത്ത്‌|ചട്ടരഹിതം]]
ഗവ.വി.എച്ച്.എസ്.എസ് വീരണകാവിൽ നവംബർ മാസം ഒന്നാം തീയതി കേരളപ്പിറവിദിനത്തിൽ ആരംഭിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ വിപുലമായ മലയാളദിനാചരണം എല്ലാവർക്കും ഭാഷാസ്നേഹത്തിന്റെ നറുംനിലാവായി പരിണമിച്ചു.അന്നേദിവസം കൃത്യം 9.30 ന് ആരംഭിച്ച അസംബ്ലിയിൽ കുട്ടികളെല്ലാം വളരെ ഉത്സാഹപൂർവം പങ്കെടുത്തു. വിദ്യാരംഗം കൺവീനറും മലയാളം അധ്യാപകനുമായ ശ്രീ.രാഗേഷ് സാറും മലയാളം അധ്യാപകൻ ശ്രീ.ഉദയൻ സാറും പരിപാടികൾക്ക് നേതൃത്വം നൽകി. നിലവിളക്ക് തെളിയിച്ചുകൊണ്ട് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാളും സീനിയർ അസിസറ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും ചേർന്ന് മലയാള ദിനത്തിന്റെ ഉദ്ഘാടനം നടത്തി.
 
തുടർന്ന് നടന്ന ആശംസപ്രസംഗത്തിൽ  മലയാളം അധ്യാപികയും കൂടിയായിരുന്ന ശ്രീമതി.സന്ധ്യടീച്ചർ ആലപിച്ച മലയാളത്തിലെ ഭാഷാസ്നേഹം തുളുമ്പുന്ന പാട്ടുകൾ എല്ലാവർക്കും വേറിട്ട ഒരു അനുഭവമായി മാറി.തുടർന്ന് രൂപാനായർ ടീച്ചർ ഭാഷയുടെ പ്രാധാന്യത്തെകുറിച്ച് പ്രസംഗിച്ചു. രൂപാനായർ ടീച്ചർ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റു ചൊല്ലി.
 
വിദ്യാരംഗം ക്ലബ് തയ്യാറാക്കിയ കൈരളിയുടെ കഥ എന്ന കൈയെഴുത്തുമാസിക ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ പ്രീകെജി കുഞ്ഞുങ്ങൾക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തുകൊണ്ട് കുഞ്ഞുനാളിലെ വായന ശീലമാക്കുന്നതിന്റെയും ഭാഷാസ്നേഹം വളർത്തുന്നതിന്റെയും പ്രാധാന്യം എല്ലാവരിലും എത്തിച്ചു.
 
തുടർന്ന് വിദ്യാരംഗം ക്ലബംഗങ്ങൾ ആലപിച്ച കേരളഗാനം എല്ലാവരും ആസ്വദിച്ചു.
 
മലയാളഭാഷയുടെ പിറവിയുടെ ഉറവിടമായ നമ്മുടെ പ്രിയ കേരളത്തെകുറിച്ച് കുട്ടികൾ ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കേരളപ്പതിപ്പ് ശ്രീമതി സന്ധ്യടീച്ചർ ശ്രീമതി രൂപടീച്ചറിന് നൽകി പ്രകാശനം ചെയ്തു.തുടർന്ന് എല്ലാവർക്കും വായിക്കാനായി പതിപ്പുകൾ ലൈബ്രേറിയൻ ശ്രീമതി റെൻഷിയ്ക്ക് കൈമാറി.
 
എല്ലാവരിലും അക്ഷരങ്ങളുടെ ഭംഗിയും കൃത്യതയും പകരാനും കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങൾ മനസ്സിലാക്കാനുമായി അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച അക്ഷരവൃക്ഷത്തിന്റെ ഉദ്ഘാടനം അ എന്ന അക്ഷരം മരത്തിൽ തൂക്കികൊണ്ട് നിർവഹിച്ചത് സവിശേഷശ്രദ്ധയാകർഷിച്ചു.
 
== മലയാളഭാഷാവാരാചരണം 2022 നവംബർ ==
മലയാളഭാഷാവാരാചരണത്തിന് അന്ന് തന്നെ തുടക്കമിട്ടു.പ്രൈമറി വിഭാഗം കുട്ടികൾ അക്ഷരവൃക്ഷം പൂർത്തിയാക്കി.ലൈബ്രറിയിൽ പതിപ്പ് വായിക്കാനായി പ്രോത്സാഹനം നൽകി.തുടർന്ന് ഓരാഴ്ച നീണ്ടു നിന്ന പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ക്ലബ് നേതൃത്വം നൽകി.
 
അതിൽ എല്ലാവരെയും ആകർഷിക്കുകയും പ്രയോജനപ്രദമെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത ഒരു പ്രവർത്തനം പരകീയ പദങ്ങളുടെ ശേഖരണവും പ്രദർശനവുമായിരുന്നു.നോട്ടീസ് ബോർഡിലെ പരകീയം എന്ന പദം കണ്ട പലരും പ്രത്യേകിച്ചും സ്കൂളിൽ പല ആവശ്യങ്ങൾക്കായി കടന്നുവന്ന നാട്ടുകാരുൾപ്പെടെ ജിജ്ഞാസഭരിതരാകുകയും ഇതെന്താണെന്ന് അന്വേഷിച്ച് മലയാളഭാഷാാവാരാചരണത്തിൽ പരോക്ഷമായി പങ്കുചേരുകയും ചെയ്തു.
 
നാട്ട് ഭാഷാ പ്രയോഗമത്സരം കുട്ടികൾക്കിടയിൽ വേറിട്ട അനുഭവമായി മാറുക മാത്രമല്ല വീട്ടുകാരും നാട്ടുകാരും കുട്ടികളുടെ അന്വേഷത്തിൽ ഭാഗഭാക്കാവുകയും ചെയ്തത് വഴി സ്കൂളിൽ നിന്നും പുറത്തേയ്ക്ക് വാരാചരണത്തിന്റെ അറിവെത്തിക്കാനും പുതിയ തലമുറയ്ക്ക് നാട്ട് ഭാഷ് പ്രയോഗങ്ങൾ കണ്ടെത്തി രേഖപ്പെടുത്തി സൂക്ഷിക്കാനും സഹായകമായി.
 
ചരിത്ര-സംസാര പതിപ്പ് തയ്യാറാക്കുക വഴി കുട്ടികളിൽ നമ്മുടെ നാട്ടിന്റെ പൈതൃകം നിലനിർത്താനുള്ള ഒരു പ്രചോദനമുണ്ടായി.എല്ലാ കുട്ടികളിലും കേരളത്തെയും ഭാഷയെയും സംബന്ധിക്കുന്ന വിജ്ഞാനം ഉൾക്കൊള്ളാനും മനസിലാക്കാനും വിദ്യാരംഗം ക്ലബ് നടത്തിയ കേരളചരിത്രപ്രശ്നോത്തരി സഹായകമായി.
 
ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ നടന്നഭാഷാദിനവും ഭാഷാവാരാചരണവും വിദ്യാർത്ഥികളിലും അധ്യാപക അനധ്യാപകരിലും രക്ഷകർത്താക്കളിലും നാട്ടുകാരിലും ഭാഷാസ്നേഹത്തിന്റെ തിരികൊളുത്താനും സംസ്കാരത്തിന്റെ നന്മ നിലനിർത്താനും സഹായകമായി എന്നതിൽ വിദ്യാരംഗം ക്ലബിനും അതിന് ചുക്കാൻ പിടിക്കുന്ന മലയാളം അധ്യാപകർക്കും അവർക്കു വേണ്ട പ്രോത്സാഹനം നൽകുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിനും അഭിമാനിക്കാം.
 
== കലോത്സവം ==
കോവിഡ് കാലത്തിന്റെ ഒറ്റപ്പെടലും അടച്ചിടലും കാരണം വിരസമായ കുട്ടികളുടെ ജീവിതത്തിന് അതിജീവനത്തിന്റെ കരുത്ത് പകരാനായി അവരുടെ കലാവാസനകൾ പരിപോഷിപ്പിക്കുകയും അവ സ്റ്റേജിൽ അവതരിപ്പിച്ചുകൊണ്ട് കലാപരമായ കഴിവുകൾ വളർത്തി സ്കൂളിനും നാട്ടിനും കുടുംബത്തിനും അഭിമാനമായി മാറാൻ കഴിവു പകരുന്ന തരത്തിലാണ് കലോത്സവം ആസൂത്രണം ചെയ്തത്.സ്റ്റാഫ് കൗൺസിൽ കൂടി പ്രധാന കൺവീനറായി ‍ഡോ.പ്രിയങ്ക പി യു വിനെ തിരഞ്ഞെടുത്തു.ടീച്ചറിന്റെ നേതൃത്വത്തിൽ ഉപസമിതികൾ കൂടുകയും ബാക്കി കൺവീനർമാരെ തിരഞ്ഞെടുത്തുകൊണ്ട് ഓരോരുത്തരുടെയും മേഖലകളിൽ കൃത്യമായ ആസൂത്രണം നടത്തുകയും ചെയ്തു.
 
രചനാമത്സരങ്ങൾ
 
ശ്രീ.രാകേഷ് സാറിന്റെയും ശ്രീ.ഉദയൻ സാറിന്റെയും ലൈബ്രേറിയൻ ശ്രീമതി റെൻഷിയുടെയും കൗൺസിലർ ശ്രീമതി ലിജിയുടെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി.കവിത,കഥ,ചിത്രരചന,മുതലായവയിൽ മികച്ച പങ്കാളിത്തമുണ്ടായിരുന്നു.
 
കലാമത്സരങ്ങൾ
 
കലാമത്സരങ്ങളുടെ ഉദ്ഘാടനം കെങ്കേമമായി നടന്നു.നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.നാടൻപാട്ടുമായി സദസിനെ പ്രധാന അതിഥി ആകർഷിച്ചു.
 
കലാമത്സരങ്ങളുടെ സ്ക്രീനിംഗ് ശ്രീമതി.ശ്രീജ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി.മികച്ചവ സ്റ്റേജ് പെർഫോമൻസിനായി തിരഞ്ഞെടുത്തു.
 
പ്രധാനമായും രണ്ട് സ്റ്റേജുകളാണ് ഉണ്ടായിരുന്നത്.സ്റ്റേജ് ഒന്ന് ഓപ്പൺ എയർ ഓഡിറ്റോറിയവും സ്റ്റേജ് രണ്ട് വി.എച്ച്.എസ്.സി ക്ലാസ് റൂമുമായിരുന്നു.സ്റ്റേജ് ഒന്നിന്റെ പ്രധാന മാനേജർ ശ്രീമതി അനന്തലക്ഷ്മിയും സ്റ്റേജ് രണ്ടിന്റെ പ്രധാന മാനേജർ ശ്രീ.ബിജുവിമായിരുന്നു.ആദ്യ ദിവസം രണ്ടു സ്റ്റേജിലും പരിപാടികളുണ്ടായിരുന്നു.രണ്ടാം ദിവസം സ്റ്റേജ് ഒന്നിലാണ് പരിപാടികൾ അരങ്ങേറിയത്.നൃത്തചുവടുകളുമായും ഗാനാലാപനമായും കുട്ടികളുടെ കഴിവുകൾ രണ്ടു സ്റ്റേജിലും തിളങ്ങി നിന്നു.
 
ഈ പരിപാടികളെല്ലാം ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുക്കാനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രണ്ട് DSLR ക്യാമറകളും ഉപയോഗിക്കുകയും എല്ലാ ഡോക്കുമെന്റ് ചെയ്യുകയും ചെയ്തു.
 
എല്ലാ മത്സരങ്ങളുടെയും വിജയികളെ അപ്പപ്പോൾ തന്നെ ജഡ്ജസ് പ്രഖ്യാപിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.
 
സമാപനസമ്മേളത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ നന്ദി പറഞ്ഞു.
 
== ശാസ്ത്രമേള ==
[[പ്രമാണം:44055 It mela 2.resized.jpg|ലഘുചിത്രം]]
ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു.എൽ പി,യു പി കുട്ടികളുടെ പ്രദർശനം യു.പി യുടെ കെട്ടിടത്തിലും ഹൈസ്കൂൾ പ്രദർശനം സയൻസ് ലാബിലും പരിസരത്തിലും വി.എച്ച്.എസ്.ഇയുടെ പ്രദർശനം വി.എച്ച്.എസ് ഇ വർക്ക് റൂമിലും സംഘടിപ്പിച്ചു.ഇതിലെ വിജയികൾ സബ്‍ഡിസ്ട്രിക് ക്യാമ്പിൽ പങ്കെടുത്തു. ഐ ടി മേളയിൽ സബ്‍ഡിസ്ട്രിക്ട് തലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടാനായി.പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനവും(കാർത്തിക് എച്ച്.പി),അവതരണത്തിൽ ഒന്നാം സ്ഥാനവും(അനുഷ പി,വൈ)നേടി.സോഷ്യൽ സയൻസ് മേളയിൽ സബ്ഡിസ്ട്രിക് തലത്തിൽ തസ്നിയും ആതിരയും അടങ്ങിയ ടീമാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്
 
== കായികമേള ==
[[പ്രമാണം:44055 sports meet.jpg|ലഘുചിത്രം]]
കായികമേളയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.ജോർജ് വിൽസൺ സാറിന്റെ മികവുറ്റ പരിശീലനം കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും മത്സരത്തിന് പങ്കെടുക്കാൻ പ്രാപ്തരാക്കാനും കഴിഞ്ഞു.കാര്യവട്ടത്തുവച്ചു നടന്ന ജില്ലാ കായികമേളയിൽ പങ്കെടുത്ത് വിജയം വരിക്കാനായി.
 
== ശിശുദിനം ==
2022 നവംബർ 14 ന് വിപുലമായ ശിശുദിനാഘോഷമാണ് നടത്തിയത്.പ്രത്യേകിച്ചും എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ചെയ്ത റാലിയും അസംബ്ലിയും വിജയകരവും കുട്ടികൾക്ക് ഉത്സാഹഭരിതവുമായ അനുഭവമായിതീർന്നു.വെള്ളവസ്ത്രങ്ങളണിഞ്ഞ് മുദ്രാവാക്യവുമായി പ്ലക്കാർഡുകളേന്തി കുട്ടികൾ സ്കൂൾ മുതൽ പട്ടകുളം പാലം വരെ അധ്യാപകരോടൊപ്പം റാലിയായി പോയി.ചുവന്ന റോസാപ്പൂക്കളണിഞ്ഞും നെഹ്റു തൊപ്പി ധരിച്ചും കുട്ടികൾ നടത്തിയ റാലി നല്ലൊരു ദ‍ൃശ്യാനുഭവമായിരുന്നു.
 
അസംബ്ലിയിൽ പ്രീപ്രൈമറി,എൽ പി വിഭാഗം കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു.അസംബ്ലി ലീഡ് ചെയ്തത് എൽ പി വിഭാഗത്തിലെ കൊച്ചുമിടുക്കരായിരുന്നു.ഹെഡ്‍മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ കുഞ്ഞുങ്ങൾക്ക് ശിശുദിനാശംസകൾ നേർന്നു.നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകളും പ്രസംഗവും കൊച്ചുമിടുക്കർ കാഴ്ച വച്ചു.സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തി.<gallery mode="nolines" widths="200">
പ്രമാണം:44055 ശിശുദിനം.resized.JPG
പ്രമാണം:44055 childrens2.resized.JPG
പ്രമാണം:44055 ശിശുദിനംrally.resized.JPG
പ്രമാണം:44055 ശിശുദിനംrally1.resized.JPG
പ്രമാണം:44055 ശിശുദിനം2.resized.JPG
</gallery>
 
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022-2023 ==
വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് സമയബന്ധിതമായി ഇലക്ഷൻ നടത്തി.കുട്ടികളിലെ ജനാധിപത്യബോധം വളർത്താനായി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഇലക്ഷൻ നടത്തിയത്.നോട്ടിഫിക്കേഷൻ വന്നയുടൻ തന്നെ സ്റ്റാഫ് കൗൺസിൽ കൂടി ലിസി ടീച്ചറിനെ സ്കൂൾ സെക്ഷനിൽ നിന്നും പ്രശാന്ത് സാറിനെ വി.എച്ച്.എസ്.ഇ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്ത് ഇലക്ഷന്റെ തുടർപ്രവർത്തനങ്ങൾ ഏൽപ്പിച്ചു.നോട്ടീസ് ക്ലാസുകളിൽ കൊടുത്ത് നിർദേശങ്ങൾ കുട്ടികളെ അറിയിച്ചു.അസംബ്ലി കൂടി പൊതു നിർദേശങ്ങളുമറിയിച്ചു.കുട്ടികൾ നാമനിർദേശപട്ടിക പൂരിപ്പിച്ച് നൽകുകയും ഈ പത്രികകൾ സമിതി പരിശോധിച്ച് ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന ഇലക്ഷനിൽ വിജയിച്ച ക്ലാസ് ലീഡേഴ്സ് സയൻസ് ലാബിൽ ഒന്നിച്ചു കൂടി അവരിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.<gallery mode="packed-hover" heights="200">
പ്രമാണം:44055 election20223.jpg|ഭാരവാഹിത്വത്തിനായി വോട്ടഭ്യർത്ഥിക്കുന്ന കൊച്ചുമിടുക്കൻ
പ്രമാണം:44055 election20221.jpg|ക്ലാസുകളിലെ വോട്ടെടുപ്പ്
പ്രമാണം:44055 election20222.jpg|തിരഞ്ഞെടുക്കപ്പെട്ടവർ പ്രിൻസിപ്പലിനോടും ഹെഡ്‍മിസ്ട്രസിനോടുമൊപ്പം
</gallery>
 
== വിദ്യാഭ്യാസനയം ‍ജനകീയചർച്ച@വീരണകാവ് ==
[[പ്രമാണം:44055 brc.resized.JPG|ലഘുചിത്രം]]
ദേശീയ വിദ്യാഭ്യാസനയത്തെകുറിച്ചുള്ള ബി ആർ സി തല ചർച്ച 2022 നവംബർ 11 ന് ആണ്.
 
== ഓണാഘോഷം ==
കൊറോണയ്ക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ മാധുര്യമുള്ള ഓർമയായിമാറി ഇത്തവണത്തെ ഓണാഘോഷം.കുട്ടികളോടൊപ്പം സ്റ്റാഫും പി ടി എ യും എസ് എം സിയും നാട്ടുകാരും ഒത്തുചേർന്ന ഒത്തൊരുമയുടെ മഹനീയ പ്രകടനമായി സ്കൂൾതല ഓണാഘോഷം!സ്റ്റാഫ് കൗൺസിൽ കൂടി ഓണോഘോഷം തീരുമാനിച്ചതുമുതൽ വളരെ ആസൂത്രണത്തോടെ മികവോടെ ഓണാഘോഷകമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു.കൺവീനറായ ശ്രീ.ബിജു സാറിന്റെ നേതൃത്വത്തിൽ വിവിധ ഉപകമ്മിറ്റികൾ കൂടി  ഓരോ ഘട്ടവും വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തി മുന്നോട്ടുപോയി.ഫണ്ട് രൂപീകരണത്തിനായി ഓരോ സ്റ്റാഫും നിശ്ചിത തുക സംഭാവനയായി നൽകി.വിദ്യാർത്ഥികൾക്ക് അവരുടെ പച്ചക്കറിത്തോട്ടത്തിലെയും കൃഷിയിടങ്ങളിലെയും വിഭവങ്ങൾ കൊണ്ടുവന്ന് ഓണസദ്യയ്ക്കുള്ള ഒരുക്കത്തിൽ പങ്കുചേരാനവസരം നൽകി.വിവിധ പച്ചക്കറികളും ചേനയും തേങ്ങയും വാഴയിലകളും കുട്ടികൾ കൊണ്ടുവന്നു.ശ്രീ.ബിജുസാറിന്റെ 9A ക്ലാസ് വിഭവസമാഹരണത്തിൽ മുമ്പിലെത്തി.എല്ലാ വിഭാഗം കുട്ടികളും ഈ സംരംഭത്തിൽ പങ്കാളികളായി.
 
ഓണാഘോഷത്തിന്റെ തലേദിവസം ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു.കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ അധ്യാപകരും കുട്ടികളും ചേർന്ന് വാടകയ്ക്കെടുത്തു വാർപ്പുകളും മറ്റും കഴുകുകയും കൂട്ടമായിരുന്ന് പച്ചക്കറികൾ അരിയുകയും വാഴയിലകൾ കഴുകിവയ്ക്കുകയും തേങ്ങ തിരുകയും ചെയ്തത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വേറിട്ടൊരനുഭവമായി മാറി.അധ്യാപകർ രാത്രി പാചകത്തിന് കൂടുകയും വിശ്രമസമയം വിവിധ കലാപരിപാടികൾ നടത്തി ഓണാനുഭവം രസകരമാക്കിമാറ്റി.
 
ഓണാഘോഷത്തിന്റെ അന്ന് സ്കൂൾ വർണാഭമായി മാറി.വിവിധ നിറങ്ങളിൽ കുട്ടികൾ ശലഭങ്ങളെപോലെ പാറിനടന്നു.ആദ്യം ആരംഭിച്ചത് അത്തപ്പൂക്കള മത്സരമാണ്.ഓരോ ക്ലാസുകാരും സ്വന്തം ക്ലാസിൽ ശേഖരിച്ച പൂക്കളുപയോഗിച്ച് മനോഹരമായ അത്തപ്പൂക്കളം ഒരുക്കി.ഒരു മണിക്കൂ‍ർ സമയം ഉപയോഗിച്ച് ഡിസൈൻ വരച്ച് പൂക്കളിറുത്ത് പൂക്കളം മനോഹരമാക്കി.പൂക്കളത്തിന് വേണ്ട ഓണത്തപ്പൻ,വിളക്ക്,പൂക്കൾ മുതലായവയും ഒരുക്കി വച്ചു.പല ക്ലാസുകളിലും ചെറിയ ഊഞ്ഞാലും കെട്ടിയിരുന്നു.ആൺകുട്ടികൾ മിക്കവരും മുണ്ടും ഷർട്ടും ധരിച്ചപ്പോൾ പെൺകുട്ടികൾ പട്ടുപാവാടയും ബ്ലൗസും ഹാഫ്‍സാരിയും മറ്റും ധരിച്ചാണ് എത്തിയത്.ശ്രീമതി.ശ്രീജ ടീച്ചറിന്റെ 8 B ക്ലാസാണ് അത്തപ്പൂക്കളമത്സരത്തിൽ ഒന്നാമതെത്തിയത്.
 
തുടർന്ന് നടന്ന ഓണസദ്യ രുചി കൊണ്ടും സംഘാടനമികവുകൊണ്ടും ഐക്യം കൊണ്ടും വളരെയേറെ മികവുറ്റതായിമാറി.ആദ്യം കുട്ടികൾ ഭക്ഷണത്തിനിരുന്നു.ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഡസ്കും ബഞ്ചും തയ്യാറാക്കി സ്ഥലമൊരുക്കി വൊളണ്ടിയേഴ്സിന് പരിശീലനം നൽകി കൃത്യതയോടെ വിളമ്പി ഓണസദ്യ വിജയകരമാക്കിയതിൽ എൻ സി സി,എൻ എസ് എസ് അംഗങ്ങൾ മറ്റ് സന്നദ്ധപ്രവർത്തകർ ഇവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്.കൊച്ചുകുട്ടികൾ ആസ്വദിച്ച് ആഹാരം കഴിക്കുന്ന രംഗം അധ്യാപകരുടെയും മറ്റുള്ളവരുടെയും മനം കവർന്നു.പായസവും പപ്പടവും പഴവും ഒക്കെ ചേർത്ത് പത്തിനം കറികളുമായി കുട്ടികൾ കൊറോണ സമയത്ത് നഷ്ടപ്പെട്ട ഓണസദ്യയുടെ തിരിച്ചുവരവ് ശക്തമായി ആഘോഷിച്ചു.അധ്യാപകരും അനധ്യാപകരും വിവിധ സമയങ്ങളിലെ പി ടി എയും മറ്റ് പ്രവർത്തകരും സമീപത്തുള്ള അഭ്യുദയകാംക്ഷികളും തുടർന്ന് ഭക്ഷണം കഴിച്ചു.നിറവുള്ള സദ്യ ഓണത്തിന്റെ ഓർമകൾ എന്നും നിലനിർത്താനുതകുന്നതായിരുന്നു.
 
ഉച്ചയ്ക്ക് ശേഷമുണ്ടായ മഴ വകവയ്ക്കാതെ ഗ്രൗണ്ടിൽ വാശിയേറിയവടംവലി മത്സരം നടന്നു.പല ഗ്രൂപ്പുകളും വലിയ വാശിയിലായിരുന്നു.ചിലർ മഴയത്ത് വടംവലിക്കുന്നതിൽ രസം കണ്ടെത്തി.എന്തായാലും മൂന്നുമണിയോടെ അവസാനിച്ച വടംവലിമത്സരത്തിൽ ശ്രീമതി സിമി ടീച്ചറിന്റെ 10 C ക്ലാസ് ഒന്നാമതെത്തി.
 
തുടർന്ന് നടന്ന മീറ്റിംഗിൽ സമ്മാനാർഹരായവർക്ക് സമ്മാനം വിതരണം ചെയ്തു.പിന്നീട് നടന്ന അസംബ്ലിയിൽ ഓണത്തിന്റെ വൊളണ്ടിയേഴ്സിനെയും മറ്റ് സഹായികളെയും ട്രോഫി നൽകി ആദരിച്ചു.
 
== എസ് എസ് എൽ സി തിളക്കം 2022 ==
[[പ്രമാണം:44055-sslc2022 full Aplus.png|നടുവിൽ|ചട്ടരഹിതം]]

01:08, 13 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക്

വേനൽ അവധിക്കാലം അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കാനായി പദ്ധതിയിട്ട പ്രകാരം ഏപ്രിൽ ആദ്യം മുതൽ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെയും കുട്ടികളുടെ ഭവനം സന്ദർശിച്ച് അവരുടെ ജീവിത നിലവാരവും അവസ്ഥയും നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു.

പുസ്തകോത്സവം സ്വാഗതസംഘം രൂപീകരണത്തിലെ പങ്കാളിത്തം

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 2023 ഏപ്രിൽ 26 മുതൽ 30 വരെ ബാലരാമപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ റാട്ട് എന്ന പേരിൽ നടത്തുന്ന പുസ്തകോത്സവം വിജയിപ്പിക്കുന്നതിനായി ഡി ഇ ഒ തലത്തിൽ നടത്തിയ മീറ്റിംഗിൽ എച്ച് എം പ്രതിനിധിയായി പങ്കെടുത്ത സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ സ്വാഗതസംഘത്തിൽ ഒരംഗമായി കൂട്ടിച്ചേർക്കപ്പെട്ടു.

പഠനോത്സവം@വീരണകാവ്@2023

2023 മാർച്ച് 6 ആണ് സ്കൂൾതല പഠനോത്സവം നടത്തുകയുണ്ടായി.ഉദ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരാണ്.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറാണ് മീറ്റിംഗിൽ അധ്യക്ഷം വഹിച്ചത്.പിന്നീട് ടീച്ചറെത്തുകയും പഠനോത്സവത്തിന്റെ അന്തസത്തയും ഉദ്ദേശ്യങ്ങളും രക്ഷകർത്താക്കളുമായും നാട്ടുകാരുമായും സംഹദിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എൽ പി,യു പി,ഹൈസ്കൂൾ വിഭാഗങ്ങളും വിവിധ ക്ലബുകളും പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പരിപാടികൾ മുഴുവനും ഡോക്കുമെന്റ് ചെയ്യാനായി വീഡിയോയുമായും ലൈവ് ഷോയുമായും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ സജീവമായി മുന്നിലുണ്ടായിരുന്നു.

പ്രീപ്രൈമറി കുഞ്ഞുങ്ങൾ ആക്ഷൻ സോങുകളും കഥകളുമായി പ്രീപ്രൈമറി അധ്യാപിക ശ്രീമതി.ലതികകുമാരിയുടെ നേതൃത്വത്തിൽ പരിശീലിച്ച് സ്റ്റേജിൽ അവതരിപ്പിച്ചത് കൗതുകരവും വാത്സല്യം ജനിപ്പിക്കുന്നതുമായിരുന്നു.എല്ലാവരും കൈയടിയോടെയാണ് ഓരോ പ്രോഗ്രാമും പ്രോത്സാഹിപ്പിച്ചത്.ഒരേ പോലുള്ള ഉടുപ്പുകളിഞ്ഞ് പൂമ്പാറ്റകളെ പോലെ ക്ലാസിൽ പഠിച്ച പാട്ടുകളും മറ്റും കുഞ്ഞുങ്ങൾ അവതരിപ്പിച്ചു.രക്ഷകർത്താക്കളും നാട്ടുകാരും പരിപാടി ആസ്വദിച്ചു.

എൽ പി വിഭാഗത്തിൽ ആശ ടീച്ചർ,ജയ ടീച്ചർ,ബിന്ദു ടീച്ചർ എന്നിവർ ദീപകരുണ ടീച്ചറിന്റെ നേതൃത്വത്തിൽ പരിപാടികൾ അവതരിപ്പിച്ചു.ശാസ്ത്ര പ്രോജക്ടുകളും കണക്കിലെ കളികളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും അറിവിന്റെ ജാലകമായി മാറി.ശാസ്ത്രപരീക്ഷണങ്ങൾ സ്റ്റേജിൽ വലിയ സ്ക്രീനിൽ ലൈവ് കാണിക്കാനായത് നേട്ടമായി മാറി.എല്ലാവർക്കും പ്രോഗ്രാം കാണാനായി.

യു പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളെ ഒരുക്കി സ്റ്റേജിൽ വിവിധ പഠനപ്രവർത്തനങ്ങൾ അവതരിപ്പിക്കാനായി സജ്ജരാക്കി.സാമൂഹ്യശാസ്ത്രത്തിൽ നിന്നും സോളാർ സിസ്റ്റവുമായാണ് കുട്ടികളെത്തിയത്.ശാസ്ത്രത്തിൽ വിവിധ ഓൺ ദ സ്പോട്ട് പരീക്ഷണങ്ങളും അവതരിപ്പിച്ചു.ഹിന്ദി,ഇംഗ്ലീഷ്,മലയാളം ഭാഷയിലെ പ്രസംഗങ്ങളും കവിതാപാരായണവും ഉണ്ടായിരുന്നു.ഇംഗ്ലീഷിൽ ശ്രീമതി.രശ്മി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ റോൾപ്ലേ അവതരിപ്പിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു.

ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പഠനപ്രവർത്തനങ്ങൾ മികവുറ്റതാക്കികൊണ്ട് ഗോടെക് അംബാസിഡർമാർ വിവിധ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.വേഷവിധാനത്തോടെ വൈഗയും കൂട്ടരും അവതരിപ്പിച്ച റോൾപ്ലേ രസകരമായിരുന്നു.സാമൂഹ്യശാസ്ത്രത്തിൽ കൺവീനർ ലിസിടീച്ചറിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്രാഭിരുചി വളർത്തുന്ന വിവിധ പഠനപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.രഞ്ചുവും വിജിതയും അവതരിപ്പിച്ച ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നൃത്തം വേറിട്ടതായിരുന്നു.ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ കൺവീനർ നിമ ടീച്ചറിന്റെ നേതൃത്വത്തിൽ മികവുറ്റതായിമാറി.വൈഷ്ണവിയും പ്രതീക്ഷയും ചേർന്ന് വരച്ച ജ്യോമട്രിക്കൽ രൂപം വ്യത്യസ്തത പുലർത്തി.വിദ്യാരംഗം കുട്ടികളും വായനാഗ്രൂപ്പുമായി സഹകരിച്ച് പദ്യപാരായണം,വായനാകുറിപ്പുകൾ മുതലായവ അവതരിപ്പിച്ചു.

രാവിലെ പത്തു മണിയ്ക്ക് ആരംഭിച്ച പ്രവർത്തനങ്ങൾ വൈകുന്നേരം നാലു മണിയോടെ സമാപിച്ചു.ബി പി സി ശ്രീകുമാർ സാർ പഠനോത്സവത്തിലെത്തുകയും ആശംസകൾ നേർന്നശേഷം പ്രവർത്തനങ്ങൾ വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു.പിടിഎ,എസ്എംസി,നാട്ടുകാർ ഇവരുടെ സാന്നിധ്യം പഠനോത്സവത്തിന് പ്രോത്സാഹനമായി മാറി.

ഗോടെക് ഫിനാലെ 2023

2023 ഫെബ്രുവരി 28 ആണ് ഗോടെക് പദ്ധതിയുടെ ഗ്രാന്റ് ഫിനാലെയായ ഗോടെക് ഗാർഡൻ അരങ്ങേറിയത്.പ്രസ്തുത പരിപാടിയിൽ ഗോടെക് അംബാസഡർമാരായ കുട്ടികളുടെ ക്രിയാത്മകമായ പ്രവർത്തനമികവും അവരിൽ അന്തർലീനമായിരുന്ന മികവുകളും ആംഗലേയ ഭാഷാമികവിൽ പുറത്തെത്തിക്കാൻ സാധിച്ചുവെന്നത് കൺവീനർമാരായ ശ്രീ.ബിജു സാറിനും യു പി കൺവീനർ ശ്രീമതി.രശ്മിയ്ക്കും അഭിമാനിക്കാവുന്നതാണ്.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന് വേണ്ടി സീനിയർ അസിസ്റ്റന്റ് പതിപ്പുകൾ ഏറ്റുവാങ്ങി.

ദേശീയ ശാസ്ത്രദിനം 2023

ദേശീയ ശാസ്ത്രദിനം വളരെ വിപുലമായിട്ടാണ് പ്രൈമറി,ഹൈസ്കൂൾ തലങ്ങളൊരുമിച്ച് 2023 ഫെബ്രുവരി 28 ന് നടത്തിയത്.എൽ പി തലത്തിൽ ശാസ്ത്ര

എക്സ്പെരിമെന്റുകളും മറ്റ് പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ദിനാചരണങ്ങളിൽ ശാസ്ത്രകൗതുകം ഉണർത്തുന്ന സന്ദേശങ്ങളുമായി പിടിഎ പ്രസിഡന്റ് ശ്രീ സലാഹുദീനും എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിതയും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയും ആദ്യവസാനം വരെ പ്രോത്സാഹനവുമായി ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത ദിനാഘോഷത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ എക്സിപെരിമെന്റ് ചെയ്ത് പ്രദർശനം ഉദ്ഘാടനം ചെയ്തത് ശ്രദ്ധേയമായി.എൽ പി വിഭാഗം കുട്ടികൾ എൽ പി അധ്യാപകരുടെ മേൽനോട്ടത്തിൽ നിരവധി പഠനശാസ്ത്രപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.എൽ പി യിലെ പങ്കാളിത്തം എടുത്തുപറയേണ്ടിയിരിക്കുന്നു.ധാരാളം രക്ഷകർത്താക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.കുട്ടികളിൽ ആത്മവിശ്വാസവും ശാസ്ത്രാഭിരുചിയും വളർത്താൻ ഈ ദിനാചരണം സഹായിച്ചുവെന്നതിൽ തർക്കമില്ല.യു പി തലത്തിൽ യു പി അധ്യാപകർ നേതൃത്വം നൽകിയ പരീക്ഷണങ്ങളും പ്രദർശനവും ശാസ്ത്രത്തിന്റെ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് യു പിയിലെ ദിനാചരണവും വിിജയകരമായിരുന്നു.പരീക്ഷാതിരക്കുകളിലും പഠനറിവിഷൻ തിരക്കുകളിലുമായി പോയ ഹൈസ്കൂൾ വിഭാഗം കുട്ടികൾ തങ്ങളാലാവും വിധം സമയപരിമിതിക്കുള്ളിൽ നിന്നും പരീക്ഷണങ്ങളിൽ പങ്കെടുത്തു.തിരക്കുകൾക്കിടയിലും അധ്യാപകരും വേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകികൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്നു.

ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023

ടീൻസ് ക്ലബിന്റെ ഉദ്ഘാടനം 2023 ഫെബ്രുവരി 28 ആണ് നടത്തിയത്.ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീനും എസ്എംസി ചെയർമാൻ ശ്രീ മുഹമ്മദ് റാഫിയും ആശംസകളർപ്പിച്ചു.ശ്രീമതി.രൂപാനായർ വേണ്ട നിർദേശങ്ങൾ നൽകി.കൺവീനർ ശ്രീമതി പ്രിയങ്ക ടീച്ചർ പരിപാടികളെ കുറിച്ചും ക്ലബിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സംസാരിച്ചു.അതേടൊപ്പം അന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.കൗമാരമെന്നത് ഏറ്റവും സുരഭിലമായതും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു കാലഘട്ടമാണെന്നതും ഈ കാലഘട്ടത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും കരുത്തും നന്മയും പകരാനായാൽ അവർ ഭാവി പൗരന്മാരെന്ന നിലയിൽ രാജ്യപുരോഗതിയ്ക്ക് ആവശ്യമായ കരുത്ത് പകരുമെന്ന കാര്യം മനസിലാക്കികൊണ്ട് സ്കൂളിലെ കൗമാരക്കാർക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ചെറുപ്പക്കാരും ഊർജസ്വലരുമായ മോട്ടിവേറ്റേഴ്സ് കുട്ടികളെ പലതരത്തിലുള്ള ആക്ടിവിറ്റികളിലൂടെ ആത്മവിശ്വാസമുള്ളവരും ക്രിയാത്മകമായി പ്രതികരിക്കുന്നവരും ആക്കിമാറ്റാൻ പരിശ്രമിച്ചു.കുട്ടികൾ ക്ലാസുകൾ ആസ്വദിക്കുകയും കളികളിലും പാട്ടിലും ഡാൻസിലും എല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തു.നെഗറ്റീവ് ചിന്തകളെ അകറ്റി പോസിറ്റീവ് ചിന്തകൾ വളർത്താനായി ക്ലാസ് സഹായകരമായതായി കുട്ടികൾ പിന്നീട് പ്രതികരിക്കുകയുണ്ടായി.

സഹിതം@2023

ലിസി ടീച്ചർ സഹിതം പോർട്ടൽ പരിചയപ്പെടുത്തുന്നു

സഹിതം പോർട്ടലിൽ കുട്ടികളുടെ സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യം ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന് പൂവച്ചൽ യു പി എസി വച്ചും തുടർന്ന് എസ് ഐ ടി സി യ്ക്ക് പൂവച്ചൽ യുപിഎസിൽ വച്ചും ട്രെയിനിംഗ് തരുകയുണ്ടായി.ഈ ട്രെയിനിംഗിൽ സഹിതം പോർട്ടലിന്റെ പ്രാധാന്യവും ആവശ്യകതയും കൈറ്റിന്റെ നേതൃത്വത്തിൽ ബോധ്യപ്പെടുത്തി.മാത്രമല്ല തുടർപരിശോധനകളും കുട്ടിയുടെ ട്രാൻസ്ഫർ പോലുള്ള അവസരങ്ങളും ഈ പോർട്ടലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും മാസ്റ്റർ ട്രെയിനർ ശ്രീ,സതീഷ് സാർ ഓർമപ്പെടുത്തി.കുട്ടികളെ ലെവൽ ഒന്ന്,ലെവൽ രണ്ട്,ലെവൽ മൂന്ന് എന്നിങ്ങനെ തിരിച്ച് മൂല്യനിർണയം നടത്തുന്നതും അവരുടെ സമഗ്രമായ വിലയിരുത്തൽ നടത്തുന്നതും പരിചയപ്പെടുത്തി.കഴിവുകളും മികവുകളും രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.

ഈ ക്ലാസിനു ശേഷം സ്കൂൾതലത്തിൽ പരിശീലനം സംഘടിപ്പിക്കണമെന്ന് പറഞ്ഞതനുസരിച്ച് ഫെബ്രുവരി പതിനാലാം തീയതി കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രൈമറി അധ്യാപകർക്ക ആദ്യഘട്ട പരിശീലനം നൽകി. എല്ലാവരും സഹിതം പോർട്ടലിന്റെ ആവശ്യകത മനസിലാക്കി.സംശയനിവാരണം നടത്തി.തുടർന്ന് എല്ലാ അധ്യാപകരും മൊബൈലിലൂടെ സഹിതം പോർട്ടൽ തുറന്ന് പെൻ നമ്പർ യൂസർ ഐ ഡിയായും പുതിയ പാസ്‍വേർഡ് നൽകി സൈനപ്പ് നൽകി.തുടർന്ന് എച്ച് എം അക്കൗണ്ടിൽ നിന്നും അപ്രൂവൽ നൽകി.ലിസി ടീച്ചർ ആദ്യം എല്ലാ അധ്യാപകർക്കും എങ്ങനെയാണ് മെന്ററിങ് എന്നത് പരിചയപ്പെടുത്തി.തുടർന്ന് പിഎസ്ഐറ്റിസിയായ ഡോ.ആശയ്ക്ക് പരിശീലനം നൽകുകയും ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ സഹിതം പോർട്ടലിൽ മെന്ററിങ് ഏകദേശം പൂർത്തിയാക്കുകയും ചെയ്തു.

സ്കൂൾബസ് നവീകരണ ധനസമാഹരണം 2023

സ്കൂൾ ബസ് നവീകരണത്തിനായി ധനം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടികളുടെ ഭാഗമായിരുന്നു പി ടി എ,എസ് എം സി സഹകരണത്തോടെ സ്കൂളിൽ നടന്ന ലക്കി ഡ്രോ.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി സ്പോൺസർ ചെയ്തത് കോൺട്രാക്ടർ ആയിരുന്നു.എല്ലാ സ്റ്റാഫും പിടി എ അംഗങ്ങളും ചേർന്ന് പ്രോത്സാഹനസമ്മാനമായി 51 ഓളം സമ്മാനങ്ങൾ സംഭാവനയായി നൽകി.ലക്കി കൂപ്പൺ വിൽക്കാനായി സ്റ്റാഫും പി ടി എ യും എസ് എം സി യും കുട്ടികളും പരിശ്രമിച്ചതിന്റെ ഫലമായി എല്ലാ കൂപ്പണുകളും വിൽക്കുകയും ഫെബ്രുവരി പത്തിന് നറുക്കെടുപ്പ് നടത്തുകയും ചെയ്തു.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി 9 A ക്ലാസിലെ അലൻ ജോസ് കരസ്ഥമാക്കി.രൂപ ടീച്ചർ സംഭാവനയായി നൽകിയ മിക്സർ ഗ്രെൻഡർ ലഭിച്ചത് നാലാം ക്ലാസിലെ കുഞ്ഞിനായിരുന്നു.കൂട്ടായ്മയുടെ മധുരമായ ഓർമയായി മാറിയ അനുഭവമായിരുന്നു ലക്കി ഡ്രോ.ഏറ്റവും കൂടുതൽ കൂപ്പൺ വിറ്റതിനുള്ള സമ്മാനം 8 C യിലെ രഞ്ചു കരസ്ഥമാക്കി.

സുരീലി ഹിന്ദി ഉദ്ഘാടനം

സുരീലി ഹിന്ദി പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഫെബ്രുവരി മാസം പത്താം തീയതി ശ്രീമതി രാധികടീച്ചർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പി.ടി.എ,എസ്,എം.സി അംഗങ്ങൾ സന്നിഹിതരായിരുന്നു.ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചുകൊണ്ട് രാധികടീച്ചർ മാതൃകയായി.രാഷ്ട്രഭാഷയായ ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകതയും ഹിന്ദി പഠിക്കുന്നതിന്റെ ആസ്വാദ്യതയും ടീച്ചർ പങ്കുവച്ചു.ഹിന്ദി മഞ്ചിലെ മിടുക്കർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.യു പിയിലെ കുട്ടികളവതരിപ്പിച്ച നൃത്തം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.കൺവീനർ ശ്രീമതി.രേഖ ടീച്ചർ സുരീലി ഹിന്ദി പരിപാടിയുടെ ലക്ഷ്യങ്ങളും ഘട്ടങ്ങളും പരിചയപ്പെടുത്തി.യു.പി കൺവീനർ ഡോ.പ്രവീണ നന്ദി അർപ്പിച്ചു.

ശ്രദ്ധ പദ്ധതി

ശ്രദ്ധ എന്നത് പഠനപിന്തുണ ഉറപ്പാക്കുന്ന ഒരു പ്രവർത്തനമാണ്.കുട്ടികളിലെ പഠനവിമുഖത ഇല്ലാതാക്കാനും പഠനത്തിൽ പിന്നാക്കാവസ്ഥ മറികടക്കാനും അങ്ങനെ എല്ലാ കുട്ടികളും മികവിലേയ്ക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്താനുമാണ് ഈ പദ്ധതി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.ജനുവരി ആദ്യവാരം തന്നെ ശ്രദ്ധ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ സ്കൂളിലാരംഭിച്ചു.ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ജില്ലാപഞ്ചായത്ത് അംഗമായ ശ്രീമതി രാധികടീച്ചറാണ്.ഇത്തരം പ്രവർത്തനങ്ങളിലൂടെ എല്ലാ കുട്ടികളും പഠനത്തിൽ മികവുള്ളവരായി മാറാൻ പ്രാപ്തരാകണമെന്നും വൈകുന്നേരം ക്ലാസ് സമയം കഴിഞ്ഞും വിദ്യാർത്ഥികൾക്കായി സമയം ചിലവഴിക്കുന്ന അധ്യാപകരെ ആദരിക്കണമെന്നും അവസരങ്ങൾ പാഴാക്കാതെ ഉപയോഗിക്കണമെന്നും ടീച്ചർ ഓർമപ്പെടുത്തി.ശ്രദ്ധയുടെ കൺവീനറായ ശ്രീമതി.നിമ ടീച്ചർ ശ്രദ്ധ പരിപാടിയെ കുറിച്ചും കുട്ടികളെ കുറിച്ചും സംസാരിച്ചു.

തുടർവിലയിരുത്തലുകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വിവിധ പരീക്ഷകളിലൂടെയും പഠനപിന്തുണ ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരും വിഷയാധ്യാപകരും കണ്ടെത്തുകയും എസ്.ആർ.ജി കൂടി ലിസ്റ്റ് ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.ശ്രദ്ധയുടെ മൊഡ്യൂൾ പ്രിന്റെടുത്ത് എല്ലാ അധ്യാപകർക്കും നൽകുകയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ക്ലാസിനായി ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ എടുക്കുകയും ചെയ്യുന്നു.

മലയാളം

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കപുത്തു പകന്നുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ മുഴുവൻ

കുട്ടികളേയും വായനയുടെയും ലേഖനത്തിന്റെയും ഉയർന്ന തലങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാകുന്ന ശ്രദ്ധപദ്ധതി നമ്മുടെ വിദ്യാലയത്തിലും നടപ്പാക്കിവരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു നല്ല വോദിയായി ഇത് പ്രയോജനപ്പെടുന്നു.

ശ്രദ്ധപദ്ധതി മലയാളം പാഠ്യപദ്ധതിയനുസരിച്ച് നടത്തിപ്പോരുന്നു. പറയുക, വായിക്കുക, എഴുതുക(സർഗ്ഗാത്മക രചനകൾ) എന്നീ ക്രമത്തിലാണ് പഠനക്രമീകരണം നടത്തിയിരിക്കുന്നത്. പഠനം ശില്പശാലകളായി വിഭജിച്ചിരിക്കുന്നു.

ഒന്നാംഘട്ടശില്പശാലയിൽ മഴയനുഭവങ്ങളിലൂടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. മഴയനുഭവങ്ങളിലൂടെ പങ്കുവയ്ക്കൽ, വീ‍‍ഡിയോ പ്രദർശനം, ചാർട്ട് പ്രദർശനം എന്നിവയിലൂടെ മഴനുഭവങ്ങളിലൂടെ അന്തരീക്ഷം ഒരുക്കിയെടുത്തു. തുടർന്ന് മഴയുമായി ബന്ധപ്പെട്ട വാക്കുകൾ കണ്ടെത്തുന്നതിനാവശ്യപ്പെട്ടു. തുടർന്ന് ആ വാക്കുകൾ ചേർത്ത് വാക്യം നിർമ്മാണം നടത്തുന്നതിനും അവയെ നോട്ട് ബുക്കിൽ പകർത്തുന്നതിനും ആവശ്യപ്പെട്ടു.

കുട്ടികളോട് മഴയനുഭവം പങ്കുവയ്ക്കുന്നതിന് ആവശ്യപ്പെടുകയും അതിലൊരെണ്ണം ദൃശ്യാത്മകമായി അവതരിപ്പിക്കുന്നതിനവസരം നല്കുകയും ചെയ്തു. എട്ടാം തരത്തിലെ കുട്ടികൾക്ക് പ്രിയ. എ. എസ്സിന്റെ "നനയാത്തമഴ" എന്ന അനുഭവക്കുറിപ്പ് പഠിക്കാനുള്ളതിനാൽ ഈ പഠനം ഏറെ രസപ്രതമായിരുന്നു.

പ്രവർത്തനത്തിന്റെ തുടക്കത്തിൽ മഴ, മിന്നൽ, ഇടി, ആലിപ്പഴം, മേഘം എന്നീപദങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കുട്ടികൾ പനിനീർമഴ, പൂന്തേൻമഴ, പൂമഴ, തേൻമഴ എന്നീ വർണ്ണനാഭംഗിയുള്ള പദങ്ങളീലേക്കുമാറി ഇത് ക്ലാസ്റൂം ശില്പശാലയുടെ മേൻമയായിരുന്നു.

ശില്പശാലയിൽ പങ്കെടുത്ത കുട്ടികളിൽ ഭൂരിഭാഗത്തിനും സ്വന്തമായി ഒരു മഴയനുഭവം എഴുതാം എന്ന ഘട്ടത്തിലേയ്ക്ക് വളർന്നു. ആദ്യഘട്ടത്തിൽ എങ്ങനെയൊക്കെയാണ് കാര്യങ്ങൾ ചെയ്യേണ്ടത് എന്നതിനെ സമ്പന്ധിച്ച് കുട്ടികൾക്കിടയിൽ ചെറിയെരു അങ്കലാപും ആശയക്കുഴപ്പവും

ഉണ്ടായിരുന്നുവെങ്കിലും പ്രവർത്തനങ്ങൾക്കു ക്ലാസ് റൂം പ്രവർത്തനങ്ങളോട് സാമ്യവുണ്ടായിരുന്നതിനാൽ പ്രയാസം നേരിട്ടില്ല. ചുരുക്കത്തിൽ പഠനം മാനസികകോല്ലാസം ഇവയുടെ കൂടിച്ചേരലായി മലയാളം ശ്രദ്ധ ക്ലാസിനെ വിലയിരുത്താം.

സോഷ്യൽ സയൻസ്

മികച്ച ആസൂത്രണത്തോടെ തയ്യാറാക്കിയ ശിശുകേന്ദ്രീകൃതവും രസകരവും വിജ്ഞാനപ്രവുമായ മൊഡ്യൂൾ ആവശ്യകമായ സാമഗ്രികളോടൊപ്പം ചർച്ച ചെയ്ത് കുട്ടികൾ തയ്യാറാക്കിയ കുറിപ്പുകളുടെ സഹായത്തോടെ മനസിലാക്കികൊണ്ട് പഠനമികവിലേയ്ക്ക് എത്താൻ ശ്രദ്ധ ക്ലാസിലൂടെ സാമൂഹ്യശാസ്ത്ര ക്ലാസുകൾക്ക് സാധിച്ചു.ഓരോ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഭൂപടങ്ങളും വർക്ക് ഷീറ്റുകളും മുൻകൂട്ടി തയ്യാറാക്കി പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും കൂടെ ക്രിയാത്മകമായി ഇടപെടാനുതകുന്ന തരത്തിൽ വിനിമയം ചെയ്ത് ഉത്പന്നങ്ങളാക്കി മാറ്റാനും കുട്ടികളിൽ സാമൂഹ്യശാസ്ത്ര ആശയങ്ങൾ പകർന്നു നൽകാനും പ്രിയങ്ക ടീച്ചറും ലിസി ടീച്ചറും ശ്രദ്ധിച്ചിരുന്നു.ഏറ്റെടുത്ത് വിനിമയം ചെയ്ത പ്രവർത്തനങ്ങൾ ചരിത്രകാലഘട്ടം(5 മണിക്കൂർ),വികസനത്തിന്റെ പാതയിൽ(2 മണിക്കൂർ),തിരഞ്ഞെടുപ്പും ഗവൺമെന്റും(5 മണിക്കൂർ),പ്രകൃതിയെ അറിയാം(2 മണിക്കൂർ)എന്നിവയാണ്.

ഒന്നാംഘട്ട ശില്പശാലയിൽ മധ്യകാലചരിത്രത്തിൽ നിന്നും ആധുനികചരിത്രത്തിലേയ്ക്കുള്ള മാറ്റങ്ങൾ വിശകലനം ചെയ്യുകയും ചരിത്രവസ്തുതകൾ അറിയാനും വിശകലനം ചെയ്യാനും ആണ് ശ്രദ്ധിച്ചത്. പഴയകാല ഉപകരണങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കികൊണ്ട് പുതിയ ഉപകരണങ്ങൾ നിർമിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ച ഘടകങ്ങൾ കണ്ടെത്തി കുറിച്ചു.

നദീതീരവും നിലനിന്ന സംസ്കാരവും ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ നിന്നും മനുഷ്യൻ നേടിയ വികാസത്തിന്റെ വഴികൾ കണ്ടെത്തി കുറിക്കാനും കുട്ടികൾക്ക് സാധിച്ചു.പ്രാചീനകാലം,മധ്യകാലം,ആധുനികകാലം എന്നിങ്ങനെ നാലു ഗ്രൂപ്പുകളാക്കി അധികാരരൂപങ്ങളും തൊഴിലും മറ്റും ചർച്ച ചെയ്ത് ഓരോ കാലഘട്ടവും മനുഷ്യജീവിതത്തെയും മനുഷ്യന്റെ കാഴ്ചപ്പാടുകളെയും സ്വാധീനിച്ചിട്ടുണ്ട് എന്നത് തിരിച്ചറിയുന്നു.

അടുത്ത ഘട്ടത്തിൽ ലോകമാസകലമുള്ള അധികാരരൂപങ്ങളും അതിൽ ഉണ്ടായ മാറ്റങ്ങളും ഇന്ത്യയിലെ മാറ്റങ്ങളും സ്വാതന്ത്ര്യസമരവും മറ്റും മനസിലാക്കി ദേശസ്നേഹവും ജനാധിപത്യമൂല്യങ്ങളും പരിചയപ്പെടുത്തുന്ന ഈ പ്രവർത്തനത്തിൽ കാലഗണന തയ്യാറാക്കാനും ഫ്ലോചാർട്ട് തയ്യാറാക്കാനും കുട്ടികൾ പരിശീലിച്ചിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ വിവിധ രംഗങ്ങളിൽ നേടിയ നേട്ടങ്ങളും സമകാലിക ഇന്ത്യയിൽ ഉണ്ടായ പുരോഗതികളും വിലയിരുത്തുന്ന ചർച്ചകളും പഠനപ്രവർത്തനങ്ങളുമാണ് അടുത്ത ഘട്ടത്തിൽ കുട്ടികൾ പരിചയപ്പെട്ടത്.

തുടർന്ന് നമ്മുടെ സംസ്ഥാനത്തന്റെ കാര്യങ്ങൾ മനസിലാക്കാനുള്ള ഘട്ടമായിരുന്നു.കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതും അതിൽ നവോത്ഥാനത്തിനുള്ള പങ്കും പ്രത്യേകം കുട്ടികൾ മനസിലാക്കി.സമൂഹത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും നവോത്ഥാനചിന്തകളുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിഞ്ഞു.

ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനായി കൊളാഷുകളിലൂടെയുള്ള ചർച്ചകളും മറ്റു പ്രവ‍ർത്തനങ്ങളും നടത്തി.വൃദ്ധജനങ്ങളുടെ പ്രശ്നങ്ങൾ,സൈബർ പ്രശ്നങ്ങൾ,ലഹരിയുടെ ഉപയോഗം എന്നിവ തിരിച്ചറിയുകയും അതിനുള്ള കാരണങ്ങളും പ്രതിവിധികളും മനസിലാക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രത്തിൽ ആദ്യഘട്ടത്തിൽ ഭൂപടങ്ങൾ പരിചയപ്പെടുത്തി.വിവിധതരം ഭൂപടങ്ങൾ,അവയുടെ ഉപയോഗം,നിറങ്ങൾ,ചിഹ്നങ്ങൾ എന്നിവ തിരിച്ചറിയുകയും പരിശീലിക്കുകയും ചെയ്തു.

മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പും ജനാധിപത്യപ്രക്രിയകളും ഭരണസംവിധാനങ്ങളും ഭരണനിർവഹണവും മനസിലാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട ഘട്ടത്തിൽ മൗലികാവകാശങ്ങൾ കുട്ടികൾ തിരിച്ചറിയുകയും ബോധാവാന്മാരാകുകയും ചെയ്തു.ജനസംഖ്യയുടെ സവിശേഷതകളും കണക്കെടുപ്പും വിശകലനസാധ്യതകളും പരിചയപ്പെടുത്ത ഘട്ടത്തിൽ കുട്ടികൾ വിശകലനകുറിപ്പുകൾതയ്യാറാക്കി.

ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് ബാങ്കിതര സ്ഥാപനങ്ങളെകുറിച്ചുള്ള പഠനത്തിൽ കുട്ടികൾ ജീവിതഗന്ധിയായ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ മനസിലാക്കി പ്രവർത്തിക്കുകയും ചെയ്തു.പഠനപ്രവർത്തനങ്ങളിലൂടെ ആശയങ്ങൾ ഹൃദിസ്ഥമാക്കി.സർക്കാറിന്റെ വരവും ചെലവും വിവിധ ബഡ്ജറ്റുകളും മനസിലാക്കുന്ന പ്രവർത്തനങ്ങളിലൂടെ മിച്ച ബഡ്ജറ്റും കമ്മി ബജറ്റും സംതുലിതബഡ്ജറ്റും മനസിലാക്കി.ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ മനസിലാക്കുന്ന പ്രവർത്തനങ്ങളിലൂടെ സ്വകാര്യമേഖല,പൊതുമേഖല,മിശ്രമേഖല ഇവ തിരിച്ചറിയുകയും ചെയ്തു.

വൈവിധ്യമാർന്ന ഭൂപ്രകൃതി മനസിലാക്കികൊണ്ട് കാലാവസ്ഥ,ഭൂപ്രകൃതി,മണ്ണിനങ്ങൾ എന്നിവയുടെ പ്രത്യേകതകൾ മനസിലാക്കി.കാലാവസ്ഥയിലെ മാറ്റം പ്രകൃതിയിലും കൃഷിരീതികളിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ കുട്ടികൾ നിരീക്ഷണങ്ങളിലൂടെ മനസിലാക്കി.സൂര്യോദയം മനസിലാക്കി സമയം നിർണയിക്കാനുള്ള ഒരു ചെറിയ പ്രവർത്തനം നൽകികൊണ്ട് സമയനിർണയമെന്ന സങ്കീർണമായ ആശയത്തിലേയ്ക്ക് കുട്ടികളെ എത്തിച്ചു.തുടർന്ന് സമയമേഖലാഭൂപടവായനയിലൂടെയും സൺക്ലോക്ക് സോഫ്‍റ്റ്‍വെയറിലൂടെയും സമയവ്യത്യാസങ്ങളും സമയമേഖലകളും മനസിലാക്കി.ഭൂമിയുടെ ഭ്രമണം,ഭ്രമണപഥം,പരിക്രമണം മുതലായവ മനസിലാക്കികൊണ്ട് ഭൂമിയിലെ സ്ഥലങ്ങളുടെ സ്ഥാനനിർണയം എന്ന ആശയം ഗ്രഹിക്കുകയും അത് പരിശീലിക്കുകയും ചെയ്തു.

ശില്പശാല

2023 ഫെബ്രുവരി 25 നാണ് സോഷ്യൽ സയൻസിന്റെ ശില്പശാല നടന്നത്.ഇതുവരെ ശ്രദ്ധ ക്ലാസിൽ പഠിച്ച കാര്യങ്ങൾ ശില്പശാലയിലെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൂടുതൽ സ്വായത്തമാക്കി.രാവിലെ പത്തിന് ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു.ശ്രദ്ധ കൺവീനർ നിമ ടീച്ചർ മാർഗനിർദേശങ്ങൾ നൽകി.ലിസി ടീച്ചറും പ്രിയങ്ക ടീച്ചറും ചേർന്ന് ശില്പശാല പൂർത്തിയാക്കി.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സായ ആതിര,പ്രീജ,പ്രതീക്ഷ എന്നിവരും സഹായത്തിനുണ്ടായിരുന്നു.ഭൂപടങ്ങൾ വിശകലനം ചെയ്തും ചർച്ച ചെയ്തും ആശയങ്ങൾ രൂപീകരിച്ചു.ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി എടുത്ത ക്ലാസിൽ സൺക്ലോക്ക്,മാർബിൾ,കെജ്യോഗ്രഫി തുടങ്ങിയ സോഫ്‍റ്റ്‍വോയറുകൾ ഉപയോഗിച്ചു നടത്തിയ ആശയവിനിമയം കൂടുതൽ ഫലപ്രദമായി മാറി.ഇതിന് ലിറ്റിൽ കൈറ്റ്സിലെ ലീഡേഴ്സായ വൈഷ്ണവിയും രഞ്ചുവും സഹായികളായി ഉണ്ടായിരുന്നു.വൈകുന്നേരം നാലുമണിയോടെ കുട്ടികളുടെ ഡിജിറ്റൽ പ്രസന്റേഷനോടെ ശില്പശാല സമാപിച്ചു.

പാനീയമേള@വീരണകാവ്

പ്രകൃതിദത്ത പാനീയമേള സ്കൂളിൽ സംഘടിപ്പിച്ചു. 2023 ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പാനീയമേള ആരംഭിച്ചത്.വാർഡ് മെമ്പർ ശ്രീ.ജിജിത്ത്,എസ്.എം.സി ചെയർമാൻ ശ്രീ.റാഫി മുതലായവർ പങ്കെടുത്തു.അമ്മമാരുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി.ഇക്കാലത്ത് വിഷമയമായ പാനീയങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകി അവരെ അനാരോഗ്യത്തിലേയ്ക്ക് തള്ളിവിടാതെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തി വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കുട്ടികളെ പ്രകൃതിദത്തപാനീയങ്ങളിലേയ്ക്ക് ആകർഷിക്കുകയും അമ്മമാർക്ക ഇതു നിർമിക്കാനുള്ള പ്രചോദനം നൽകുകയും കുട്ടികൾക്ക് തന്നെ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് രുചികരമായ പാനീയങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാനും മേള സഹായകരമായി.മേള വിജയിപ്പിക്കുന്നതിൽ പ്രൈമറി അധ്യാപകരുടെ നേതൃത്വം എടുത്തുപറയേണ്ടതാണ്.

റിപ്പബ്ലിക് ദിനാഘോഷം 2023 ജനുവരി 26

2023 ലെ റിപ്പബ്ലിക് ദിനാഘോഷം വേറിട്ട ഒരു അനുഭവമായിരുന്നു.എൻ സി സി എ എൻ ഒ ആയ ശ്രീ.ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിയ എൻ സി സി കേഡറ്റുകൾ നടത്തിയ പരേഡ് കാഴ്ചക്കാരുടെ മനം കവർന്നു.ഏകോപനവും പരിശീലനമികവും മികച്ചുനിന്ന പരേഡിൽ എൻസിസി കേഡറ്റുകൾ ഗ്രൗണ്ടിൽ നിന്നും അണിനിരന്ന് മാർച്ച് ചെയ്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലൂടെ പരേഡ് നടത്തി പതാകയേന്തിയ കേഡറ്റിന് ചുറ്റും തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചത് കാഴ്ചക്കാരുടെ ദേശസ്നേഹം ഉണർത്താൻ കാരണമായി.തുടർന്ന് ബഹു ഹെഡ്‍മെസ്ട്രിസ് ശ്രീമതി സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി രൂപാനായരും പി.ടി.എ പ്രസിഡന്റ് ശ്രീ.സലാഹുദീനും എസ്.എം.സി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയ്ക്കും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാളും മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.രജിതയും സന്നിഹിതരായിരുന്ന ചടങ്ങിൽ സല്യൂട്ട് സ്വീകരിക്കുകയും പതാക ഉയർത്തുകയും ചെയ്തു.ദേശസ്നേഹം തുളുമ്പുന്ന നിമിഷങ്ങളിൽ എൻ സി സി കേഡറ്റുകൾ പരേഡിലൂടെ സല്യൂട്ട് നൽകി അവസാനിപ്പിച്ചു.

നിയമസഭാമന്ദിരസന്ദർശനവും പുസ്തകോത്സവവും

നിയമസഭാമന്ദിരം സന്ദർശിക്കാനുള്ള അസുലഭമായ അവസരം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.സ്റ്റീഫൻ സാർ സ്കൂളിലെ കുട്ടികൾക്കായി ഒരുക്കിയത് പ്രയോജനപ്പെടുത്തിക്കൊണ്ട് ഏകദേശം അമ്പതോളം കുട്ടികൾ പി.ടി.എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സന്ദർശിക്കുകയുണ്ടായി.2023 ജനുവരിയിലാണ് സന്ദർശനം നടത്തിയത്. വിശദമായ വിവരങ്ങൾക്കായി സോഷ്യൽ സയൻസ് ക്ലബ് കാണുക

മലയാളദിനം 2022 നവംബർ

ഗവ.വി.എച്ച്.എസ്.എസ് വീരണകാവിൽ നവംബർ മാസം ഒന്നാം തീയതി കേരളപ്പിറവിദിനത്തിൽ ആരംഭിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ വിപുലമായ മലയാളദിനാചരണം എല്ലാവർക്കും ഭാഷാസ്നേഹത്തിന്റെ നറുംനിലാവായി പരിണമിച്ചു.അന്നേദിവസം കൃത്യം 9.30 ന് ആരംഭിച്ച അസംബ്ലിയിൽ കുട്ടികളെല്ലാം വളരെ ഉത്സാഹപൂർവം പങ്കെടുത്തു. വിദ്യാരംഗം കൺവീനറും മലയാളം അധ്യാപകനുമായ ശ്രീ.രാഗേഷ് സാറും മലയാളം അധ്യാപകൻ ശ്രീ.ഉദയൻ സാറും പരിപാടികൾക്ക് നേതൃത്വം നൽകി. നിലവിളക്ക് തെളിയിച്ചുകൊണ്ട് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാളും സീനിയർ അസിസറ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും ചേർന്ന് മലയാള ദിനത്തിന്റെ ഉദ്ഘാടനം നടത്തി.

തുടർന്ന് നടന്ന ആശംസപ്രസംഗത്തിൽ മലയാളം അധ്യാപികയും കൂടിയായിരുന്ന ശ്രീമതി.സന്ധ്യടീച്ചർ ആലപിച്ച മലയാളത്തിലെ ഭാഷാസ്നേഹം തുളുമ്പുന്ന പാട്ടുകൾ എല്ലാവർക്കും വേറിട്ട ഒരു അനുഭവമായി മാറി.തുടർന്ന് രൂപാനായർ ടീച്ചർ ഭാഷയുടെ പ്രാധാന്യത്തെകുറിച്ച് പ്രസംഗിച്ചു. രൂപാനായർ ടീച്ചർ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റു ചൊല്ലി.

വിദ്യാരംഗം ക്ലബ് തയ്യാറാക്കിയ കൈരളിയുടെ കഥ എന്ന കൈയെഴുത്തുമാസിക ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ പ്രീകെജി കുഞ്ഞുങ്ങൾക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തുകൊണ്ട് കുഞ്ഞുനാളിലെ വായന ശീലമാക്കുന്നതിന്റെയും ഭാഷാസ്നേഹം വളർത്തുന്നതിന്റെയും പ്രാധാന്യം എല്ലാവരിലും എത്തിച്ചു.

തുടർന്ന് വിദ്യാരംഗം ക്ലബംഗങ്ങൾ ആലപിച്ച കേരളഗാനം എല്ലാവരും ആസ്വദിച്ചു.

മലയാളഭാഷയുടെ പിറവിയുടെ ഉറവിടമായ നമ്മുടെ പ്രിയ കേരളത്തെകുറിച്ച് കുട്ടികൾ ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കേരളപ്പതിപ്പ് ശ്രീമതി സന്ധ്യടീച്ചർ ശ്രീമതി രൂപടീച്ചറിന് നൽകി പ്രകാശനം ചെയ്തു.തുടർന്ന് എല്ലാവർക്കും വായിക്കാനായി പതിപ്പുകൾ ലൈബ്രേറിയൻ ശ്രീമതി റെൻഷിയ്ക്ക് കൈമാറി.

എല്ലാവരിലും അക്ഷരങ്ങളുടെ ഭംഗിയും കൃത്യതയും പകരാനും കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങൾ മനസ്സിലാക്കാനുമായി അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച അക്ഷരവൃക്ഷത്തിന്റെ ഉദ്ഘാടനം അ എന്ന അക്ഷരം മരത്തിൽ തൂക്കികൊണ്ട് നിർവഹിച്ചത് സവിശേഷശ്രദ്ധയാകർഷിച്ചു.

മലയാളഭാഷാവാരാചരണം 2022 നവംബർ

മലയാളഭാഷാവാരാചരണത്തിന് അന്ന് തന്നെ തുടക്കമിട്ടു.പ്രൈമറി വിഭാഗം കുട്ടികൾ അക്ഷരവൃക്ഷം പൂർത്തിയാക്കി.ലൈബ്രറിയിൽ പതിപ്പ് വായിക്കാനായി പ്രോത്സാഹനം നൽകി.തുടർന്ന് ഓരാഴ്ച നീണ്ടു നിന്ന പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ക്ലബ് നേതൃത്വം നൽകി.

അതിൽ എല്ലാവരെയും ആകർഷിക്കുകയും പ്രയോജനപ്രദമെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത ഒരു പ്രവർത്തനം പരകീയ പദങ്ങളുടെ ശേഖരണവും പ്രദർശനവുമായിരുന്നു.നോട്ടീസ് ബോർഡിലെ പരകീയം എന്ന പദം കണ്ട പലരും പ്രത്യേകിച്ചും സ്കൂളിൽ പല ആവശ്യങ്ങൾക്കായി കടന്നുവന്ന നാട്ടുകാരുൾപ്പെടെ ജിജ്ഞാസഭരിതരാകുകയും ഇതെന്താണെന്ന് അന്വേഷിച്ച് മലയാളഭാഷാാവാരാചരണത്തിൽ പരോക്ഷമായി പങ്കുചേരുകയും ചെയ്തു.

നാട്ട് ഭാഷാ പ്രയോഗമത്സരം കുട്ടികൾക്കിടയിൽ വേറിട്ട അനുഭവമായി മാറുക മാത്രമല്ല വീട്ടുകാരും നാട്ടുകാരും കുട്ടികളുടെ അന്വേഷത്തിൽ ഭാഗഭാക്കാവുകയും ചെയ്തത് വഴി സ്കൂളിൽ നിന്നും പുറത്തേയ്ക്ക് വാരാചരണത്തിന്റെ അറിവെത്തിക്കാനും പുതിയ തലമുറയ്ക്ക് നാട്ട് ഭാഷ് പ്രയോഗങ്ങൾ കണ്ടെത്തി രേഖപ്പെടുത്തി സൂക്ഷിക്കാനും സഹായകമായി.

ചരിത്ര-സംസാര പതിപ്പ് തയ്യാറാക്കുക വഴി കുട്ടികളിൽ നമ്മുടെ നാട്ടിന്റെ പൈതൃകം നിലനിർത്താനുള്ള ഒരു പ്രചോദനമുണ്ടായി.എല്ലാ കുട്ടികളിലും കേരളത്തെയും ഭാഷയെയും സംബന്ധിക്കുന്ന വിജ്ഞാനം ഉൾക്കൊള്ളാനും മനസിലാക്കാനും വിദ്യാരംഗം ക്ലബ് നടത്തിയ കേരളചരിത്രപ്രശ്നോത്തരി സഹായകമായി.

ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ നടന്നഭാഷാദിനവും ഭാഷാവാരാചരണവും വിദ്യാർത്ഥികളിലും അധ്യാപക അനധ്യാപകരിലും രക്ഷകർത്താക്കളിലും നാട്ടുകാരിലും ഭാഷാസ്നേഹത്തിന്റെ തിരികൊളുത്താനും സംസ്കാരത്തിന്റെ നന്മ നിലനിർത്താനും സഹായകമായി എന്നതിൽ വിദ്യാരംഗം ക്ലബിനും അതിന് ചുക്കാൻ പിടിക്കുന്ന മലയാളം അധ്യാപകർക്കും അവർക്കു വേണ്ട പ്രോത്സാഹനം നൽകുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിനും അഭിമാനിക്കാം.

കലോത്സവം

കോവിഡ് കാലത്തിന്റെ ഒറ്റപ്പെടലും അടച്ചിടലും കാരണം വിരസമായ കുട്ടികളുടെ ജീവിതത്തിന് അതിജീവനത്തിന്റെ കരുത്ത് പകരാനായി അവരുടെ കലാവാസനകൾ പരിപോഷിപ്പിക്കുകയും അവ സ്റ്റേജിൽ അവതരിപ്പിച്ചുകൊണ്ട് കലാപരമായ കഴിവുകൾ വളർത്തി സ്കൂളിനും നാട്ടിനും കുടുംബത്തിനും അഭിമാനമായി മാറാൻ കഴിവു പകരുന്ന തരത്തിലാണ് കലോത്സവം ആസൂത്രണം ചെയ്തത്.സ്റ്റാഫ് കൗൺസിൽ കൂടി പ്രധാന കൺവീനറായി ‍ഡോ.പ്രിയങ്ക പി യു വിനെ തിരഞ്ഞെടുത്തു.ടീച്ചറിന്റെ നേതൃത്വത്തിൽ ഉപസമിതികൾ കൂടുകയും ബാക്കി കൺവീനർമാരെ തിരഞ്ഞെടുത്തുകൊണ്ട് ഓരോരുത്തരുടെയും മേഖലകളിൽ കൃത്യമായ ആസൂത്രണം നടത്തുകയും ചെയ്തു.

രചനാമത്സരങ്ങൾ

ശ്രീ.രാകേഷ് സാറിന്റെയും ശ്രീ.ഉദയൻ സാറിന്റെയും ലൈബ്രേറിയൻ ശ്രീമതി റെൻഷിയുടെയും കൗൺസിലർ ശ്രീമതി ലിജിയുടെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി.കവിത,കഥ,ചിത്രരചന,മുതലായവയിൽ മികച്ച പങ്കാളിത്തമുണ്ടായിരുന്നു.

കലാമത്സരങ്ങൾ

കലാമത്സരങ്ങളുടെ ഉദ്ഘാടനം കെങ്കേമമായി നടന്നു.നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.നാടൻപാട്ടുമായി സദസിനെ പ്രധാന അതിഥി ആകർഷിച്ചു.

കലാമത്സരങ്ങളുടെ സ്ക്രീനിംഗ് ശ്രീമതി.ശ്രീജ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി.മികച്ചവ സ്റ്റേജ് പെർഫോമൻസിനായി തിരഞ്ഞെടുത്തു.

പ്രധാനമായും രണ്ട് സ്റ്റേജുകളാണ് ഉണ്ടായിരുന്നത്.സ്റ്റേജ് ഒന്ന് ഓപ്പൺ എയർ ഓഡിറ്റോറിയവും സ്റ്റേജ് രണ്ട് വി.എച്ച്.എസ്.സി ക്ലാസ് റൂമുമായിരുന്നു.സ്റ്റേജ് ഒന്നിന്റെ പ്രധാന മാനേജർ ശ്രീമതി അനന്തലക്ഷ്മിയും സ്റ്റേജ് രണ്ടിന്റെ പ്രധാന മാനേജർ ശ്രീ.ബിജുവിമായിരുന്നു.ആദ്യ ദിവസം രണ്ടു സ്റ്റേജിലും പരിപാടികളുണ്ടായിരുന്നു.രണ്ടാം ദിവസം സ്റ്റേജ് ഒന്നിലാണ് പരിപാടികൾ അരങ്ങേറിയത്.നൃത്തചുവടുകളുമായും ഗാനാലാപനമായും കുട്ടികളുടെ കഴിവുകൾ രണ്ടു സ്റ്റേജിലും തിളങ്ങി നിന്നു.

ഈ പരിപാടികളെല്ലാം ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുക്കാനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രണ്ട് DSLR ക്യാമറകളും ഉപയോഗിക്കുകയും എല്ലാ ഡോക്കുമെന്റ് ചെയ്യുകയും ചെയ്തു.

എല്ലാ മത്സരങ്ങളുടെയും വിജയികളെ അപ്പപ്പോൾ തന്നെ ജഡ്ജസ് പ്രഖ്യാപിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.

സമാപനസമ്മേളത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ നന്ദി പറഞ്ഞു.

ശാസ്ത്രമേള

ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു.എൽ പി,യു പി കുട്ടികളുടെ പ്രദർശനം യു.പി യുടെ കെട്ടിടത്തിലും ഹൈസ്കൂൾ പ്രദർശനം സയൻസ് ലാബിലും പരിസരത്തിലും വി.എച്ച്.എസ്.ഇയുടെ പ്രദർശനം വി.എച്ച്.എസ് ഇ വർക്ക് റൂമിലും സംഘടിപ്പിച്ചു.ഇതിലെ വിജയികൾ സബ്‍ഡിസ്ട്രിക് ക്യാമ്പിൽ പങ്കെടുത്തു. ഐ ടി മേളയിൽ സബ്‍ഡിസ്ട്രിക്ട് തലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടാനായി.പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനവും(കാർത്തിക് എച്ച്.പി),അവതരണത്തിൽ ഒന്നാം സ്ഥാനവും(അനുഷ പി,വൈ)നേടി.സോഷ്യൽ സയൻസ് മേളയിൽ സബ്ഡിസ്ട്രിക് തലത്തിൽ തസ്നിയും ആതിരയും അടങ്ങിയ ടീമാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്

കായികമേള

കായികമേളയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.ജോർജ് വിൽസൺ സാറിന്റെ മികവുറ്റ പരിശീലനം കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും മത്സരത്തിന് പങ്കെടുക്കാൻ പ്രാപ്തരാക്കാനും കഴിഞ്ഞു.കാര്യവട്ടത്തുവച്ചു നടന്ന ജില്ലാ കായികമേളയിൽ പങ്കെടുത്ത് വിജയം വരിക്കാനായി.

ശിശുദിനം

2022 നവംബർ 14 ന് വിപുലമായ ശിശുദിനാഘോഷമാണ് നടത്തിയത്.പ്രത്യേകിച്ചും എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ചെയ്ത റാലിയും അസംബ്ലിയും വിജയകരവും കുട്ടികൾക്ക് ഉത്സാഹഭരിതവുമായ അനുഭവമായിതീർന്നു.വെള്ളവസ്ത്രങ്ങളണിഞ്ഞ് മുദ്രാവാക്യവുമായി പ്ലക്കാർഡുകളേന്തി കുട്ടികൾ സ്കൂൾ മുതൽ പട്ടകുളം പാലം വരെ അധ്യാപകരോടൊപ്പം റാലിയായി പോയി.ചുവന്ന റോസാപ്പൂക്കളണിഞ്ഞും നെഹ്റു തൊപ്പി ധരിച്ചും കുട്ടികൾ നടത്തിയ റാലി നല്ലൊരു ദ‍ൃശ്യാനുഭവമായിരുന്നു.

അസംബ്ലിയിൽ പ്രീപ്രൈമറി,എൽ പി വിഭാഗം കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു.അസംബ്ലി ലീഡ് ചെയ്തത് എൽ പി വിഭാഗത്തിലെ കൊച്ചുമിടുക്കരായിരുന്നു.ഹെഡ്‍മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ കുഞ്ഞുങ്ങൾക്ക് ശിശുദിനാശംസകൾ നേർന്നു.നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകളും പ്രസംഗവും കൊച്ചുമിടുക്കർ കാഴ്ച വച്ചു.സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തി.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022-2023

വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് സമയബന്ധിതമായി ഇലക്ഷൻ നടത്തി.കുട്ടികളിലെ ജനാധിപത്യബോധം വളർത്താനായി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഇലക്ഷൻ നടത്തിയത്.നോട്ടിഫിക്കേഷൻ വന്നയുടൻ തന്നെ സ്റ്റാഫ് കൗൺസിൽ കൂടി ലിസി ടീച്ചറിനെ സ്കൂൾ സെക്ഷനിൽ നിന്നും പ്രശാന്ത് സാറിനെ വി.എച്ച്.എസ്.ഇ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്ത് ഇലക്ഷന്റെ തുടർപ്രവർത്തനങ്ങൾ ഏൽപ്പിച്ചു.നോട്ടീസ് ക്ലാസുകളിൽ കൊടുത്ത് നിർദേശങ്ങൾ കുട്ടികളെ അറിയിച്ചു.അസംബ്ലി കൂടി പൊതു നിർദേശങ്ങളുമറിയിച്ചു.കുട്ടികൾ നാമനിർദേശപട്ടിക പൂരിപ്പിച്ച് നൽകുകയും ഈ പത്രികകൾ സമിതി പരിശോധിച്ച് ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന ഇലക്ഷനിൽ വിജയിച്ച ക്ലാസ് ലീഡേഴ്സ് സയൻസ് ലാബിൽ ഒന്നിച്ചു കൂടി അവരിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.

വിദ്യാഭ്യാസനയം ‍ജനകീയചർച്ച@വീരണകാവ്

ദേശീയ വിദ്യാഭ്യാസനയത്തെകുറിച്ചുള്ള ബി ആർ സി തല ചർച്ച 2022 നവംബർ 11 ന് ആണ്.

ഓണാഘോഷം

കൊറോണയ്ക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ മാധുര്യമുള്ള ഓർമയായിമാറി ഇത്തവണത്തെ ഓണാഘോഷം.കുട്ടികളോടൊപ്പം സ്റ്റാഫും പി ടി എ യും എസ് എം സിയും നാട്ടുകാരും ഒത്തുചേർന്ന ഒത്തൊരുമയുടെ മഹനീയ പ്രകടനമായി സ്കൂൾതല ഓണാഘോഷം!സ്റ്റാഫ് കൗൺസിൽ കൂടി ഓണോഘോഷം തീരുമാനിച്ചതുമുതൽ വളരെ ആസൂത്രണത്തോടെ മികവോടെ ഓണാഘോഷകമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു.കൺവീനറായ ശ്രീ.ബിജു സാറിന്റെ നേതൃത്വത്തിൽ വിവിധ ഉപകമ്മിറ്റികൾ കൂടി ഓരോ ഘട്ടവും വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തി മുന്നോട്ടുപോയി.ഫണ്ട് രൂപീകരണത്തിനായി ഓരോ സ്റ്റാഫും നിശ്ചിത തുക സംഭാവനയായി നൽകി.വിദ്യാർത്ഥികൾക്ക് അവരുടെ പച്ചക്കറിത്തോട്ടത്തിലെയും കൃഷിയിടങ്ങളിലെയും വിഭവങ്ങൾ കൊണ്ടുവന്ന് ഓണസദ്യയ്ക്കുള്ള ഒരുക്കത്തിൽ പങ്കുചേരാനവസരം നൽകി.വിവിധ പച്ചക്കറികളും ചേനയും തേങ്ങയും വാഴയിലകളും കുട്ടികൾ കൊണ്ടുവന്നു.ശ്രീ.ബിജുസാറിന്റെ 9A ക്ലാസ് വിഭവസമാഹരണത്തിൽ മുമ്പിലെത്തി.എല്ലാ വിഭാഗം കുട്ടികളും ഈ സംരംഭത്തിൽ പങ്കാളികളായി.

ഓണാഘോഷത്തിന്റെ തലേദിവസം ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു.കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ അധ്യാപകരും കുട്ടികളും ചേർന്ന് വാടകയ്ക്കെടുത്തു വാർപ്പുകളും മറ്റും കഴുകുകയും കൂട്ടമായിരുന്ന് പച്ചക്കറികൾ അരിയുകയും വാഴയിലകൾ കഴുകിവയ്ക്കുകയും തേങ്ങ തിരുകയും ചെയ്തത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വേറിട്ടൊരനുഭവമായി മാറി.അധ്യാപകർ രാത്രി പാചകത്തിന് കൂടുകയും വിശ്രമസമയം വിവിധ കലാപരിപാടികൾ നടത്തി ഓണാനുഭവം രസകരമാക്കിമാറ്റി.

ഓണാഘോഷത്തിന്റെ അന്ന് സ്കൂൾ വർണാഭമായി മാറി.വിവിധ നിറങ്ങളിൽ കുട്ടികൾ ശലഭങ്ങളെപോലെ പാറിനടന്നു.ആദ്യം ആരംഭിച്ചത് അത്തപ്പൂക്കള മത്സരമാണ്.ഓരോ ക്ലാസുകാരും സ്വന്തം ക്ലാസിൽ ശേഖരിച്ച പൂക്കളുപയോഗിച്ച് മനോഹരമായ അത്തപ്പൂക്കളം ഒരുക്കി.ഒരു മണിക്കൂ‍ർ സമയം ഉപയോഗിച്ച് ഡിസൈൻ വരച്ച് പൂക്കളിറുത്ത് പൂക്കളം മനോഹരമാക്കി.പൂക്കളത്തിന് വേണ്ട ഓണത്തപ്പൻ,വിളക്ക്,പൂക്കൾ മുതലായവയും ഒരുക്കി വച്ചു.പല ക്ലാസുകളിലും ചെറിയ ഊഞ്ഞാലും കെട്ടിയിരുന്നു.ആൺകുട്ടികൾ മിക്കവരും മുണ്ടും ഷർട്ടും ധരിച്ചപ്പോൾ പെൺകുട്ടികൾ പട്ടുപാവാടയും ബ്ലൗസും ഹാഫ്‍സാരിയും മറ്റും ധരിച്ചാണ് എത്തിയത്.ശ്രീമതി.ശ്രീജ ടീച്ചറിന്റെ 8 B ക്ലാസാണ് അത്തപ്പൂക്കളമത്സരത്തിൽ ഒന്നാമതെത്തിയത്.

തുടർന്ന് നടന്ന ഓണസദ്യ രുചി കൊണ്ടും സംഘാടനമികവുകൊണ്ടും ഐക്യം കൊണ്ടും വളരെയേറെ മികവുറ്റതായിമാറി.ആദ്യം കുട്ടികൾ ഭക്ഷണത്തിനിരുന്നു.ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഡസ്കും ബഞ്ചും തയ്യാറാക്കി സ്ഥലമൊരുക്കി വൊളണ്ടിയേഴ്സിന് പരിശീലനം നൽകി കൃത്യതയോടെ വിളമ്പി ഓണസദ്യ വിജയകരമാക്കിയതിൽ എൻ സി സി,എൻ എസ് എസ് അംഗങ്ങൾ മറ്റ് സന്നദ്ധപ്രവർത്തകർ ഇവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്.കൊച്ചുകുട്ടികൾ ആസ്വദിച്ച് ആഹാരം കഴിക്കുന്ന രംഗം അധ്യാപകരുടെയും മറ്റുള്ളവരുടെയും മനം കവർന്നു.പായസവും പപ്പടവും പഴവും ഒക്കെ ചേർത്ത് പത്തിനം കറികളുമായി കുട്ടികൾ കൊറോണ സമയത്ത് നഷ്ടപ്പെട്ട ഓണസദ്യയുടെ തിരിച്ചുവരവ് ശക്തമായി ആഘോഷിച്ചു.അധ്യാപകരും അനധ്യാപകരും വിവിധ സമയങ്ങളിലെ പി ടി എയും മറ്റ് പ്രവർത്തകരും സമീപത്തുള്ള അഭ്യുദയകാംക്ഷികളും തുടർന്ന് ഭക്ഷണം കഴിച്ചു.നിറവുള്ള സദ്യ ഓണത്തിന്റെ ഓർമകൾ എന്നും നിലനിർത്താനുതകുന്നതായിരുന്നു.

ഉച്ചയ്ക്ക് ശേഷമുണ്ടായ മഴ വകവയ്ക്കാതെ ഗ്രൗണ്ടിൽ വാശിയേറിയവടംവലി മത്സരം നടന്നു.പല ഗ്രൂപ്പുകളും വലിയ വാശിയിലായിരുന്നു.ചിലർ മഴയത്ത് വടംവലിക്കുന്നതിൽ രസം കണ്ടെത്തി.എന്തായാലും മൂന്നുമണിയോടെ അവസാനിച്ച വടംവലിമത്സരത്തിൽ ശ്രീമതി സിമി ടീച്ചറിന്റെ 10 C ക്ലാസ് ഒന്നാമതെത്തി.

തുടർന്ന് നടന്ന മീറ്റിംഗിൽ സമ്മാനാർഹരായവർക്ക് സമ്മാനം വിതരണം ചെയ്തു.പിന്നീട് നടന്ന അസംബ്ലിയിൽ ഓണത്തിന്റെ വൊളണ്ടിയേഴ്സിനെയും മറ്റ് സഹായികളെയും ട്രോഫി നൽകി ആദരിച്ചു.

എസ് എസ് എൽ സി തിളക്കം 2022