"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
നേതൃദാനം
പ്രിയപ്പെട്ട അപരിചിതേ..
ഈ കണ്ണുകൾ നിന്റേതാണ്..
നിന്റെ കണ്ണുകൾക്ക് എന്തോ
പ്രത്യേകതയുണ്ട്...
അവ കാഴ്ചയ്ക്കൊപ്പം
മറ്റെന്തൊക്കെയോ
എനിക്ക് വച്ചു തരുന്നുണ്ട്..
ഇപ്പോൾ
ഞാൻ അനുഭവിക്കുന്ന
നിറമുള്ള ലോകം..
പുനർജീവൻ.....
എങ്കിലും
നീ എന്നെ വേദനിപ്പിക്കുന്നുണ്ട്..
കണ്ണുകൾ വിണ്ടു കീറുന്ന വേദന..
അമ്പിളിക്കടുത്തേക്ക്
ഈ കണ്ണുകൾ തന്ന്
യാത്രയായ നീ
എനിക്ക് നീട്ടിയത്
കരുണയുടെ കാഴ്ചാ വസന്തമാണ്..
പ്രിയപ്പെട്ട അപരിചിതേ..
ദുർഗ്ഗശ്രീ പി
വട്ടേനാട്
9 ബി
‍‍
<gallery widths="250" heights="250">
<gallery widths="250" heights="250">
പ്രമാണം:20002 dargashree kavitha.jpg
പ്രമാണം:20002 dargashree kavitha.jpg

21:25, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നേതൃദാനം പ്രിയപ്പെട്ട അപരിചിതേ.. ഈ കണ്ണുകൾ നിന്റേതാണ്.. നിന്റെ കണ്ണുകൾക്ക് എന്തോ പ്രത്യേകതയുണ്ട്... അവ കാഴ്ചയ്ക്കൊപ്പം മറ്റെന്തൊക്കെയോ എനിക്ക് വച്ചു തരുന്നുണ്ട്.. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന നിറമുള്ള ലോകം.. പുനർജീവൻ..... എങ്കിലും നീ എന്നെ വേദനിപ്പിക്കുന്നുണ്ട്.. കണ്ണുകൾ വിണ്ടു കീറുന്ന വേദന.. അമ്പിളിക്കടുത്തേക്ക് ഈ കണ്ണുകൾ തന്ന് യാത്രയായ നീ എനിക്ക് നീട്ടിയത് കരുണയുടെ കാഴ്ചാ വസന്തമാണ്.. പ്രിയപ്പെട്ട അപരിചിതേ..


ദുർഗ്ഗശ്രീ പി വട്ടേനാട് 9 ബി ‍‍

ഹിമയ ബിന്ദ്
10 th std(2022-2023)
GVHSS VATTENAD
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നോടിയ കവിത'

എരിയുന്ന ലോകം
അവയവങ്ങൾ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാൻ അവിടെ ചെന്നത്.
എനിക്ക് ഇരയെ കാണുന്ന
പരുന്തിന്റെ ചിറക് വേണമായിരുന്നു.
കെണിയിൽ വീഴ്ത്തുന്ന
ചിലന്തിയുടെ തുപ്പൽ.
കുയിലിന്റെ ബുദ്ധി.
ആടി തിമർക്കുന്ന മയിലിന്റെ പീലി
ചവർ തേടുന്ന കാക്ക യുടെ
കൊക്ക്.
ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ മൗനം,
പൂച്ചയുടെ കാല്,
കരണ്ട് തിന്നുന്ന എലിയുടെ ചുണ്ട്,
കുറുക്കന്റെ കണ്ണ്,
അങ്ങനെ കുറേ...,....
അമ്മയെ ഉപേക്ഷിച്ചവന്റെ
ഹൃദയവും, നാല് വയസ്സ് കാരിയെ പീഡിപ്പിച്ചവന്റെ
തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....

ഹിമയ ബിന്ദ്
10 th std(2022-2023)
GVHSS VATTENAD
ജില്ല സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കവിത'

ചോക്ക് മണം
മുരളി മാഷ് വന്നതും
 ടെസ്റ്റ്‌ർ 
ബോംബിട്ടതും ഒരുമിച്ചായിരുന്നു.
പൊടി പടലങ്ങളാൽ ക്ലാസ്സ്‌ ഇപ്പോൾ ബഹളം നിലച്ച
യുദ്ധഭൂമി.
ബെഞ്ചിൽ ചുമച്ചു വീണു സുമയ്യ.
വായ തുറന്നു പവിത്ര.
കണ്ണ് തള്ളി കാവ്യ. എസ്.
കണ്ണ് ചുവന്നു അശ്വിൻ.
പൊടി പുരണ്ട തലയിൽ സിനാൻ.പി.
മണത്തെ നിർത്തി
ചോക്ക് പൊടികൾ നിലം പതിച്ചു.
ഇപ്പൊ എനിക്ക് മാഷെ
കാണാം
മാഷ് ബോഡിലെഴുതി
വന്നവർ
വരേണ്ടവർ
വരാനുള്ളവർ
കറുത്ത പലകയിൽ
ആരോ വരച്ച പൂച്ചയുണ്ട്
പ്രോബ്ലം ശിഷ്ടമായി
പൂച്ചയുടെ അസ്ഥി കൂടത്തിനും മീതെ.
ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി
ഇൻസ്റ്റയിൽ നീന്തൽ പഠിച്ചു.
മനസ്സ് ട്ടോമോ സ്കൂളിൽ,
ടോട്ടോ ചാനൊപ്പം.
മലകളിലെയും, കടലിലെയും ഭക്ഷണം കഴിച്ചു.
ആപ്പുകളിൽ നിന്ന് നിവരുമ്പോൾ മാഷ് ഇല്ല
ടീച്ചർ ബോഡിൽ ഗാൽ വനിക് സെൽ വരയ്ക്കുന്നു.