"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 52: വരി 52:

== ചരിത്രം ==
== ചരിത്രം ==
ഓര്‍മ്മ കുറിപ്പ്
എന്‍. ഇ. ഹൈസ്കൂള്‍; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം.
വി.പി.അച്യുതന്‍കുട്ടി മേനോന്‍
          ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവര്‍ക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവര്‍ത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാല്‍ നാഴികകള്‍ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാര്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം അക്കാലത്ത് ആര്‍ജ്ജിക്കുവാന്‍. അത് സമ്പന്നര്‍ക്കും, ദരിദ്രര്‍ക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യില്‍ തൃപ്തിയടഞ്ഞു. ചിലര്‍ ഇരുട്ടിനെ പഴിക്കുന്നതില്‍ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവര്‍ V.N. കോമ്പി അച്ചന്‍ ആലത്തൂരില്‍ ഒരു ഹൈസ്കൂള്‍ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വര്‍ഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീര്‍ന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂര്‍ നടുവിലെടം കാരണവര്‍ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരില്‍ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സര്‍ക്കാര്‍ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നല്‍കൂ എന്ന് വ്യക്തമായി. അതിനെ തുടര്‍ന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാര്‍ യോജിപ്പിന്റേതായ ഒരു ഫോര്‍മുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എന്‍. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചന്‍ രംഗത്തുനിന്നു പിന്‍ വാങ്ങി. സ്കൂളിനുവേണ്ടി താന്‍ നിര്‍മ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എന്‍. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്.
'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എന്‍. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങള്‍ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാര്‍ഷിക വരുമാനം 30000 പറ നെല്ലും വനങ്ങളില്‍ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ല്‍ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളര്‍ന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചന്‍ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കുന്നതില്‍ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂര്‍ണ്ണമായിരിക്കും. സ്വന്തം കാട്ടില്‍ നിന്നു മരത്തടികള്‍ നിര്‍ല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീര്‍ത്ത എന്‍. ഇ. ഹൈസ്ക്കൂള്‍ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓര്‍ത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീര്‍ച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാന്‍.!
കാലത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ചു വളര്‍ന്ന എന്‍. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയര്‍ത്തുന്നതില്‍ ഹൃദയവും, ആത്മാവും സമര്‍പ്പിച്ച് പ്രവര്‍ത്തിച്ച വൈദ്യനാഥയ്യര്‍, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവര്‍ന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യര്‍ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവര്‍ത്തിച്ച വി. ശങ്കരനാരായണയ്യര്‍ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗല്‍ഭരായ വിദ്യാലയസാരഥികള്‍.
വി. ശങ്കരനാരായണയ്യര്‍ക്കു ശേഷം വിദ്യാലയത്തിന്റെ ഭരണഭാരം ഏറ്റെടുത്തതു മദിരാശിയില്‍ നിന്നു, പ്രത്യേക നിര്‍ദ്ദേശാനുസരണം കൊണ്ടുവന്ന ഡോ. രാമചന്ദ്രയ്യരായിരുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ 1914-ല്‍ എസ്. എസ്. എല്‍. സി. പരീക്ഷാഫലം 80% വരെ ഉയര്‍ന്നു. കേവലം ഒന്നര വര്‍ഷം മാത്രമെ അദ്ദേഹം പ്രധാന അദ്ധ്യാപക പദം വഹിച്ചിരുന്നുള്ളുവെങ്കിലും, സമീപപ്രദേശങ്ങളില്‍ നിന്നു നിരവധി വിദ്യാര്‍ത്ഥികളെ ഇക്കാലത്ത് അദ്ദേഹത്തിനു ഇങിങോട്ടു ആകര്‍ഷിക്കുവാന്‍ കഴിഞ്ഞവെന്നതു വലിയൊരു നേട്ടമാണ്.
നീണ്ട ഇരുപത്തഞ്ചു കൊല്ലക്കാലം അമരസ്ഥാനത്തിരുന്ന് വിദ്യാലയത്തിനു ആദര്‍ശപരമായ നേതൃത്വം നല്‍കിയ അതികായനായ ജി. എസ്. ശ്രീനിവാസയ്യരാണ് ഡോ. രാമചന്ദ്രയ്യരെ പിന്തുടര്‍ന്നു വന്നത്. തിരുവെങ്കിടാചാര്യര്‍ വിദ്യാലയത്തിനു ഉറപ്പുള്ള അസ്തിവാരമാണ് പണിതെങ്കില്‍ ശ്രീനിവാസയ്യര്‍ ആകര്‍ഷകമായ മേല്‍പ്പുര തീര്‍ത്തു എന്നു പറയാം. 1915ല്‍ നടന്ന എസ്. എസ്. എല്‍. ശി. പരീക്ഷയില്‍ മദിരാശി സംസ്ഥാനത്തില്‍ വിദ്യാലയം മൂന്നാം റാങ്ക് കരസ്ഥമാക്കി. അതിന്റെ പ്രശസ്തി എങ്ങും വ്യാപിച്ചു. ഒരു ബഹുമുഖ പ്രതിഭാശാലിയായ ശ്രീനിവാസയ്യര്‍ക്കു അലസത അറിഞ്ഞുകൂടായിരുന്നു. കല, സംഗീതം, ചിത്രരചന, ജ്യോതിഷം, ആദ്ധ്യാത്മിക വിഷയങ്ങള്‍ തുടങ്ങി മാനവ വിജ്ഞാനത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം കൃതഹസ്തനായിരുന്നു. ഉറക്കം വരാത്ത, വിജ്ഞാനം വാരിവിതറുന്ന ഉന്‍മിഷത്തായ ആ ക്ലാസ്സുകള്‍ ഇന്നും നിറഞ്ഞ കൃതജ്ഞതയോടെയാവും അദ്ദേഹത്തിന്റെ ശിഷ്യപരമ്പര ഓര്‍ക്കുന്നുണ്ടാവുക.
    ആലത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ബോര്‍ഡ് മിഡില്‍ സ്കൂള്‍ നിര്‍ത്തല്‍ ചെയ്തതിനെതുടര്‍ന്ന് 5,6,7 ക്ലാസ്സുകള്‍ എന്‍. ഈ. ഹൈസ്ക്കൂളിനോടനുബന്ധിച്ചു നടത്താന്‍ തുടങ്ങിയതും ശ്രീനിവാസയ്യരുടെ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടു വരുത്തി വെച്ച വലിയ വിടവു പിന്നീടു നികത്തിയതു പി. വി. ഗോപാലകൃഷ്ണയ്യരാണ്. എന്‍. ഈ. ഹൈസ്ക്കൂളിലെത്തന്നെ ഒരു വിദ്യാര്ഡത്ഥികൂടി ആയിരുന്നു അദ്ദേഹം.
        പ്രധാന അധ്യാപകന്റെ മേലങ്കിയണിയാതെ തന്നെ എന്‍. ഈ. ഹൈസ്ക്കൂളിന്റെ വളര്‍ച്ചയില്‍ സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയത്രെ ശ്രീ. ഇ. ഐ. പങ്ങിഅച്ചന്‍. അദ്ദേഹത്തെ ഒരിക്കലും വിസ്മരിക്കാന്‍ വയ്യ. 'ഇംഗ്ലീഷു വ്യാകരണവും,ഗ്രേയുടെ എലിജിയും' കൊണ്ടു വിദ്യാര്‍ത്ഥികളുടെ ഹൃദയം കവര്‍ന്നെടുത്ത ആ മാതൃകാധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കു കനത്ത ശിക്ഷ നല്‍കുന്നതില്‍ പ്രസിദ്ധനായിരുന്നു. 'ചൂരല്‍ക്കോല്‍ ജ്ഞാനം കൊടുക്കും' എന്നതാവാം, ഒരു പക്ഷേ അദ്ദേഹത്തിന്റെ ചിന്താഗതി. ഓരോ വിദ്യാര്‍ത്ഥിയെപ്പറ്റിയും അദ്ദേഹത്തിനറിയാം. അതിനാല്‍ താന്‍ നല്‍കുന്ന ഓരോ ശിക്ഷയുടെ പിന്നിലും സ്നേഹാര്‍ദ്രമായ ഹൃദയത്തിന്റെ ഗദ്ഗദങ്ങള്‍, ഒരധ്യാപകനു വിദ്യാര്‍ത്ഥിയുടെ വളര്‍ച്ചയിലുള്ള ഊഷ്മളമായ പ്രതീക്ഷകള്‍ ഇവയാവാം സ്പന്ദിച്ചിരിക്കുക. അദ്ദേഹത്തിന്റെ സഹായത്തോടെ പഠിച്ചു വലുതായവര്‍ എത്രയോ പേരുണ്ട്. ജീവിതത്തിന്റെ വലിയൊരു കാലംമുഴുവന്‍ ഈ വിദ്യാലയത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഇ.ഐ. പങ്ങിഅച്ചന്‍ അധ്യാപകരുടെ അധ്യാപകനായിരുന്നു.
  വിദ്യാലയം ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ദ്ധത്തിലെത്തിയതോടെ രൂപത്തിലും ഭാവത്തിലും വളരെയേറെ മാറ്റത്തിനു വിധേയമായി. 1950മാര്‍ച്ചില്‍ സ്ഥാപകമാനേജര്‍ അന്തരിച്ചു. തുടര്‍ന്നു നെല്ലിക്കലെടത്തിലെ ഡോ. എന്‍. സി. അച്ചന്‍, വി. എന്‍. ചാത്തുഅച്ചന്‍ എന്നിവര്‍ ഹ്രസ്വകാലം മാനേജര്‍മാരായിരുന്നു. 1956ല്‍ ജനാബ് മുഹമ്മദ് കുട്ടി സാഹിബ് നെല്ലിക്കലെടത്തില്‍ നിന്നും വിദ്യാലയം ലേലത്തില്‍ വിളിച്ചെടുത്തു. ആലത്തൂരിലെ വിദ്യാഭ്യാസം സിദ്ധിച്ച സമ്പന്നരില്‍ പലരും വിദ്യാദാന പ്രക്രിയയില്‍ പങ്കുചേരാന്‍ ആ പ്രതിസന്ധിഘട്ടത്തില്‍ അറച്ചു മാറി നിന്നപ്പോള്‍, ബീഡി വ്യവസായിയായി വളര്‍ന്നു വന്ന ജനാബ് മുഹമ്മദ് കുട്ടിസാഹിബ് അതിസാഹസികത്തത്തോടെ ഈ രംഗത്തേക്കു ചാടി വീണത് പലരേയും അത്ഭുതപ്പെടുത്തി. കേവലം ആകസ്മികമായി എണ്ണാവുന്ന ഒന്നല്ല തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ്, ഗൗരവത്തോടെയാണ് അദ്ദേഹം എന്‍. ഇ. ഹൈസ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തത്. വിദ്യാലയത്തിന്റെ മറ്റൊരുഘട്ടം ഇതോടെ ആരംഭിച്ചെന്നു പറയാം. മുഹമ്മദ് കുട്ടി സാഹിബിന്റെ അകാലനിര്യാണത്തോടെ അടുത്ത മാനേജരായി വന്നത് അദ്ദേഹത്തിന്റെ മരുമകനായ യു. അഹമ്മദുകബീറാണ്.
    1963 ല്‍ എന്‍. ഇ. ട്രെയ്നിങ്ങ് സ്ക്കൂള്‍ ഈ മാനേജ് മെന്റിന്റെ കീഴില്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. അടുത്തകാലം വരെയും അദ്ദേഹം തന്നെയായിരുന്നു മാനേജര്‍. ട്രെയിനിംങ്ങ് സ്ക്കൂളിനു ഹൈസ്ക്കൂളിനടുത്തുതന്നെ 52 സെന്റുസ്ഥലം അക്വയര്‍ ചെയ്തു വാങ്ങുവാനും അദ്ദേഹത്തിനു കഴിഞ്ഞു. 1980 നവംബറിലാണ് മുഹമ്മദ് കുട്ടി സാഹിബിന്റെ മൂത്തമകനായ എം. അഹമ്മദ് കബീര്‍ മാനേജരായി ചാര്‍ജ്ജെടുത്തത്. അന്തരിച്ച സ്വന്തം പിതാവിന്റെ കാല്‍പാടുകള്‍ അദ്ദേഹത്തിനു വെളിച്ചം നല്‍കുമെന്ന് നമുക്ക് ആശ്വസിക്കാം.
      ഈ കാലയളവില്‍ പല പ്രധാന അധ്യാപകരും ഇതിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്. എന്‍. കൃഷ്ണയ്യര്‍, പി. വി. വാസുനായര്‍, വി. കെ. രാമയ്യര്‍, പി. ഭാര്‍ഗ്ഗവി തുടങ്ങിയവര്‍ അവരിലുള്‍പ്പെടുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ കെ. ജി. നാരായണന്‍ എമ്പ്രാന്തിരിയാണ്. പി. ഭാര്‍ഗ്ഗവി ഇപ്പോള്‍ ട്രെയിനിംങ്ങ് സ്ക്കൂളിലെ പ്രധാന അധ്യാപികയായി പ്രവര്‍ത്തിക്കുന്നു. ഈ മാര്‍ച്ചില്‍ അവരും സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. നെല്ലിക്കലെടവുമായി വിദ്യാലയത്തെ ബന്ധിപ്പിക്കുന്ന, പഴയ തലമുറയുമായി ഇന്നത്തെ തലമുറയെ അടുപ്പിക്കുന്ന, ഏക കണ്ണികൂടിയാണവര്‍.
    എന്‍. ഇ. ഹൈസ്ക്കൂളിനുചുറ്റും ഇന്നു ഒരു ഡസനിലധികം വിദ്യാലയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. 75 വര്‍ഷം മുമ്പ് അജ്ഞതക്കെതിരെ പൊരുതാനുള്ള ഏക ഹൈസ്ക്കൂള്‍ ഇതുമാത്രമായിരുന്നു. ഒരുപക്ഷേ, മറ്റു വിദ്യാലയങ്ങള്‍ക്കു വളര്‍ച്ചയുടെ വെല്ലുവിളികള്‍,നേരിടാന്‍ ധൈര്യം പകര്‍ന്നത് എന്‍. ഇ. ഹൈസ്ക്കൂളായിരിക്കുകയില്ലേ? ഇന്നു പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന നമ്മുടെ ഹൈസ്ക്കൂളിനു വളരെയേറെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുണ്ട്, നിര്‍വ്വഹിക്കാനുണ്ട്. ഈ ജ്ഞാനയജ്ഞശാലയുടെ കവാടം ഒരിക്കലും അടയ്ക്കാനൊക്കുകയില്ല. അനസ്യൂതമായ, നാട്ടിന്നാവശ്യമായ സാംസ്കാരിക പ്രസരണപ്രക്രിയ നടത്താന്‍ ഈ വിദ്യാലയ മുത്തശ്ശിക്ക് കരുത്തുണ്ടാവട്ടെ എന്ന് ഈയവസരത്തില്‍ ഭക്തിയോടെ, കൃതജ്ഞതയോടെ, അഭിമാനത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം.
(പപ്ലാറ്റിനം ജൂബിലി സുവിനീറില്‍ നിന്ന് പകര്‍ത്തിയത്.)
ഹൈസ്ക്കൂളിന്റെ ജാതകം കുറിക്കുന്ന ആധാരത്തിന്റെ പകര്‍പ്പ്.ഡോക്യുമെന്റ്
നമ്പര്‍-1914/1907
      പാലക്കാട് താലൂക്ക് കഴനി അംശം ദേശത്ത് മന്ദത്ത് വീട്ടില്‍ ലക്ഷ്മി എന്നു പേരായ മന്ദത്തമ്മ മകന്‍ തറവാട്ടുകാരന്‍ രാമന്‍നായരും (2) അനുജന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഗോവിന്ദന്‍ നായരും(3) മേപ്പടി അംശം പാടൂര് നടുവിലിടത്തില്‍ പാര്‍വ്വതി നേത്യാരമ്മ മകന്‍ ഭീമനച്ചന്‍ അവര്‍കളും കൂടി വണ്ടാഴി അംശം ദേശത്ത് നെല്ലിക്കലെടത്തില്‍ കാരണവരും കൈകാര്യകര്‍ത്താവുമായ കോമ്പി അച്ഛനവര്‍കള്‍ക്ക് എഴുതികൊടുത്ത തീരാധാരം.
1. ആലത്തൂരില്‍ 1906-ല്‍ ഞങ്ങളും നിങ്ങളും ഓരോ ഹൈസ്ക്കൂള്‍ തുടങ്ങുകയും രണ്ടു വഴിക്കാരും ഒരു കൊല്ലത്തോളം വെവ്വേറെ നടത്തുകയും ഇരുകക്ഷികളും റെക്കൊഗ്നീഷന് അപേക്ഷിക്കുകയും ഈ സംഗതിയിന്മേല്‍ രണ്ടു സ്കൂളുകളിലേക്കും  റെക്കൊഗ്നീഷന്‍തരുന്നതല്ലെന്നു മറുപടി കല്പിക്കുകയും ചെയ്തു.
2. ആ കല്പനയിന്മേല്‍ ഇരുകക്ഷികളും ഗവണ്‍മെന്റിലേക്ക് അപ്പീല്‍ കൊടുത്തതില്‍ രണ്ടു വഴിക്കാരും യോജിച്ചു വരുന്ന പക്ഷം ആലത്തൂര് ഒരു സ്ക്കൂളിന് റെക്കൊഗ്നീഷന്‍ കൊടുക്കുന്നതാണെന്നും യോജിക്കാതിരുന്നാല്‍ 2 സ്ക്കൂളിനും റെക്കൊഗ്നീഷന്‍ കൊടുക്കുന്നതല്ലെന്നും 1906 നവംബര്‍ 26ാം നു 765ാം നമ്പറായി ഗവണ്‍മെന്റില്‍ നിന്ന് മറുപടി ഉണ്ടാകുകയും ചെയ്തു.
3. അതിനുശേഷം മദ്ധ്യസ്ഥന്മാര്‍ മുഖാന്തിരം സംസാരിച്ച് ഞങ്ങളുടെ സ്ക്കൂള്‍ ഞങ്ങള്‍ പിന്‍വലിപ്പിക്കാനും നിങ്ങളുടെ സ്ക്കൂള്‍ നിങ്ങള്‍ നടത്തുവാനും നിശ്ചയിച്ച് ആ സംഗതിക്ക് ഇരുകക്ഷികളും കൂടി ചേര്‍ന്ന് ഗവണ്‍മെന്റിലേക്ക് ഹരിജി അയക്കാനും ഞങ്ങളുടെ സ്ക്കൂളിന്റേയും സ്ക്കൂള്‍ സാമാനങ്ങളുടേയും വിലയും സ്ക്കൂള്‍ സംബന്ധമായി ഞങ്ങള്‍ക്കുണ്ടായ ചിലവില്‍ മദ്ധ്യസ്ഥന്മാര്‍ തീര്‍ച്ചപ്പെടുത്തിയ സംഖ്യയും കൂടി 4137 ക. നിങ്ങള്‍ക്ക് റെക്കൊഗ്നീഷന്‍ കിട്ടിയാല്‍ ഞങ്ങള്‍ക്കു തരുവാനും ഞങ്ങള്‍ക്രമപ്രകാരം റജിസ്ട്രാധാരം മൂലം സ്ക്കൂളും പറമ്പും സാമാനങ്ങളും നിങ്ങള്‍ക്ക് തീരുതരുവാനും തീര്‍ച്ചപ്പെടുത്തി. ഈ സംഗതികളും മറ്റും കാണിച്ച് 1082 ധനു 6ാം തിയ്യതിക്ക് (1906 ഡിസംബര്‍ 21ാം) ഒരു കരാറെഴുതി നമ്മള്‍ നാലാളും കൂടി ഒപ്പിട്ടു ഞങ്ങടെ പക്കല്‍ സൂക്ഷിക്കുകയും അതിന്റെ നേരു പകര്‍പ്പെടുത്ത് നാലാളും ഒപ്പിട്ട് നിങ്ങളുടെ പക്കല്‍ തരികയും മേല്‍ പറഞ്ഞ പ്രകാരം ഇരുകക്ഷികളും കൂടി ഗവണ്‍മെന്റിലേക്ക് ഹരിജി അയക്കുകയും ആ ഹരിജി പ്രകാരം നിങ്ങളുടെ സ്ക്കൂളിന് റെക്കൊഗ്നീഷന്‍ കിട്ടുകയും ചെയ്തിട്ടുണ്ടല്ലോ.
4. മേല്‍ കാണിച്ച കരാറു പ്രകാരം നിങ്ങള്‍ ഞങ്ങള്‍ക്ക് തരുവാന്‍ നിശ്ചയിച്ച 4137 ഉറുപ്പികയില്‍ കരാറുപട്ടികയില്‍ ചേര്‍ത്ത സാമാനങ്ങളില്‍ കുറവുകണ്ട സാമാനങ്ങള്‍ക്ക് 57 ക.യും അലമാറകളും ബെഞ്ചുകളും കേടു തീര്‍പ്പാന്‍ വേണ്ട ചിലവിലേക്ക് 5ക.യും കൂടി 62ക. കിഴിച്ചു തന്നത് കിഴിച്ചു ബാക്കി 4075ക. നിങ്ങളാല്‍ ഞങ്ങള്‍ക്ക് റൊക്കം കിട്ടിയ ബോദ്ധ്യം വന്നിരിക്കക്കൊണ്ട് സ്ക്കൂള്‍ പറമ്പും അതിലുള്ള സ്ക്കൂള്‍ എടുപ്പ് മുതലായ സകല ചമയങ്ങളും കരാറില്‍ പറയുന്ന ജോഗ്രഫിക്കല്‍ ജിംനാസ്റ്റിക്ക്, സയിന്‍സ് അപ്പരറ്റസ്, സ്റ്റേഷനറി, ഫര്‍ണീച്ചര്‍, ലൈബ്രറി മുതലായ സാമാനങ്ങള്‍ മേല്‍പ്പറഞ്ഞ 57ക. യുടെ സാമാനങ്ങള്‍ കിഴിച്ച് ബാക്കി എല്ലാ സാമാനങ്ങളും ഈ ആധാരംമൂലം തീരും കൈവശവും തന്നിരിക്കുന്നു. സ്ക്കൂള്‍ പറമ്പിന് ഹരിഹരന്‍പട്ടര് മകന്‍ രാമപട്ടര് ഞങ്ങളില്‍ ഒന്നും മൂന്നും നമ്പ്രകാര് പേരില്‍ എഴുതി തന്നിട്ടുള്ള ആലത്തൂര്‍ സബ്ബ് റജിസ്ട്രാപ്പീസിലെ 1907 ല്‍ 826ാം നമ്പര്‍ റജിസ്ട്രര്‍ തീരാധാരവും മുന്‍പറഞ്ഞ കരാറും ഒരു സഹിതം തരികയും ചെയ്തിരിക്കുന്നു.
(ഈ വിലപിടിച്ച ആധാരം ആവശ്യത്തിനുപയോഗപ്പെടുത്താന്‍ തന്ന ശ്രീ ഉണ്ണാലമേനോന് നന്ദി) 

About Me:
About Me:

15:44, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്,‌
അവസാനം തിരുത്തിയത്
29-12-2016Asmmhssalathur

‎ ‍‍

'

ആലത്തൂര്‍നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്‌ വിദ്യാലയമാണ് എ.എസ്സ്.എം..എം..എച്ച്.എസ്.എസ്.ആലത്തുര്‍|‍.1906 ‍‍ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഓര്‍മ്മ കുറിപ്പ് എന്‍. ഇ. ഹൈസ്കൂള്‍; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. വി.പി.അച്യുതന്‍കുട്ടി മേനോന്‍

          ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവര്‍ക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവര്‍ത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാല്‍ നാഴികകള്‍ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാര്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം അക്കാലത്ത് ആര്‍ജ്ജിക്കുവാന്‍. അത് സമ്പന്നര്‍ക്കും, ദരിദ്രര്‍ക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യില്‍ തൃപ്തിയടഞ്ഞു. ചിലര്‍ ഇരുട്ടിനെ പഴിക്കുന്നതില്‍ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവര്‍ V.N. കോമ്പി അച്ചന്‍ ആലത്തൂരില്‍ ഒരു ഹൈസ്കൂള്‍ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വര്‍ഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീര്‍ന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂര്‍ നടുവിലെടം കാരണവര്‍ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരില്‍ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സര്‍ക്കാര്‍ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നല്‍കൂ എന്ന് വ്യക്തമായി. അതിനെ തുടര്‍ന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാര്‍ യോജിപ്പിന്റേതായ ഒരു ഫോര്‍മുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എന്‍. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചന്‍ രംഗത്തുനിന്നു പിന്‍ വാങ്ങി. സ്കൂളിനുവേണ്ടി താന്‍ നിര്‍മ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എന്‍. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്. 

'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എന്‍. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങള്‍ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാര്‍ഷിക വരുമാനം 30000 പറ നെല്ലും വനങ്ങളില്‍ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ല്‍ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളര്‍ന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചന്‍ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കുന്നതില്‍ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂര്‍ണ്ണമായിരിക്കും. സ്വന്തം കാട്ടില്‍ നിന്നു മരത്തടികള്‍ നിര്‍ല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീര്‍ത്ത എന്‍. ഇ. ഹൈസ്ക്കൂള്‍ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓര്‍ത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീര്‍ച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാന്‍.! കാലത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ചു വളര്‍ന്ന എന്‍. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയര്‍ത്തുന്നതില്‍ ഹൃദയവും, ആത്മാവും സമര്‍പ്പിച്ച് പ്രവര്‍ത്തിച്ച വൈദ്യനാഥയ്യര്‍, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവര്‍ന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യര്‍ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവര്‍ത്തിച്ച വി. ശങ്കരനാരായണയ്യര്‍ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗല്‍ഭരായ വിദ്യാലയസാരഥികള്‍. വി. ശങ്കരനാരായണയ്യര്‍ക്കു ശേഷം വിദ്യാലയത്തിന്റെ ഭരണഭാരം ഏറ്റെടുത്തതു മദിരാശിയില്‍ നിന്നു, പ്രത്യേക നിര്‍ദ്ദേശാനുസരണം കൊണ്ടുവന്ന ഡോ. രാമചന്ദ്രയ്യരായിരുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ 1914-ല്‍ എസ്. എസ്. എല്‍. സി. പരീക്ഷാഫലം 80% വരെ ഉയര്‍ന്നു. കേവലം ഒന്നര വര്‍ഷം മാത്രമെ അദ്ദേഹം പ്രധാന അദ്ധ്യാപക പദം വഹിച്ചിരുന്നുള്ളുവെങ്കിലും, സമീപപ്രദേശങ്ങളില്‍ നിന്നു നിരവധി വിദ്യാര്‍ത്ഥികളെ ഇക്കാലത്ത് അദ്ദേഹത്തിനു ഇങിങോട്ടു ആകര്‍ഷിക്കുവാന്‍ കഴിഞ്ഞവെന്നതു വലിയൊരു നേട്ടമാണ്. നീണ്ട ഇരുപത്തഞ്ചു കൊല്ലക്കാലം അമരസ്ഥാനത്തിരുന്ന് വിദ്യാലയത്തിനു ആദര്‍ശപരമായ നേതൃത്വം നല്‍കിയ അതികായനായ ജി. എസ്. ശ്രീനിവാസയ്യരാണ് ഡോ. രാമചന്ദ്രയ്യരെ പിന്തുടര്‍ന്നു വന്നത്. തിരുവെങ്കിടാചാര്യര്‍ വിദ്യാലയത്തിനു ഉറപ്പുള്ള അസ്തിവാരമാണ് പണിതെങ്കില്‍ ശ്രീനിവാസയ്യര്‍ ആകര്‍ഷകമായ മേല്‍പ്പുര തീര്‍ത്തു എന്നു പറയാം. 1915ല്‍ നടന്ന എസ്. എസ്. എല്‍. ശി. പരീക്ഷയില്‍ മദിരാശി സംസ്ഥാനത്തില്‍ വിദ്യാലയം മൂന്നാം റാങ്ക് കരസ്ഥമാക്കി. അതിന്റെ പ്രശസ്തി എങ്ങും വ്യാപിച്ചു. ഒരു ബഹുമുഖ പ്രതിഭാശാലിയായ ശ്രീനിവാസയ്യര്‍ക്കു അലസത അറിഞ്ഞുകൂടായിരുന്നു. കല, സംഗീതം, ചിത്രരചന, ജ്യോതിഷം, ആദ്ധ്യാത്മിക വിഷയങ്ങള്‍ തുടങ്ങി മാനവ വിജ്ഞാനത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം കൃതഹസ്തനായിരുന്നു. ഉറക്കം വരാത്ത, വിജ്ഞാനം വാരിവിതറുന്ന ഉന്‍മിഷത്തായ ആ ക്ലാസ്സുകള്‍ ഇന്നും നിറഞ്ഞ കൃതജ്ഞതയോടെയാവും അദ്ദേഹത്തിന്റെ ശിഷ്യപരമ്പര ഓര്‍ക്കുന്നുണ്ടാവുക.

    ആലത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ബോര്‍ഡ് മിഡില്‍ സ്കൂള്‍ നിര്‍ത്തല്‍ ചെയ്തതിനെതുടര്‍ന്ന് 5,6,7 ക്ലാസ്സുകള്‍ എന്‍. ഈ. ഹൈസ്ക്കൂളിനോടനുബന്ധിച്ചു നടത്താന്‍ തുടങ്ങിയതും ശ്രീനിവാസയ്യരുടെ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടു വരുത്തി വെച്ച വലിയ വിടവു പിന്നീടു നികത്തിയതു പി. വി. ഗോപാലകൃഷ്ണയ്യരാണ്. എന്‍. ഈ. ഹൈസ്ക്കൂളിലെത്തന്നെ ഒരു വിദ്യാര്ഡത്ഥികൂടി ആയിരുന്നു അദ്ദേഹം. 
       പ്രധാന അധ്യാപകന്റെ മേലങ്കിയണിയാതെ തന്നെ എന്‍. ഈ. ഹൈസ്ക്കൂളിന്റെ വളര്‍ച്ചയില്‍ സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയത്രെ ശ്രീ. ഇ. ഐ. പങ്ങിഅച്ചന്‍. അദ്ദേഹത്തെ ഒരിക്കലും വിസ്മരിക്കാന്‍ വയ്യ. 'ഇംഗ്ലീഷു വ്യാകരണവും,ഗ്രേയുടെ എലിജിയും' കൊണ്ടു വിദ്യാര്‍ത്ഥികളുടെ ഹൃദയം കവര്‍ന്നെടുത്ത ആ മാതൃകാധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കു കനത്ത ശിക്ഷ നല്‍കുന്നതില്‍ പ്രസിദ്ധനായിരുന്നു. 'ചൂരല്‍ക്കോല്‍ ജ്ഞാനം കൊടുക്കും' എന്നതാവാം, ഒരു പക്ഷേ അദ്ദേഹത്തിന്റെ ചിന്താഗതി. ഓരോ വിദ്യാര്‍ത്ഥിയെപ്പറ്റിയും അദ്ദേഹത്തിനറിയാം. അതിനാല്‍ താന്‍ നല്‍കുന്ന ഓരോ ശിക്ഷയുടെ പിന്നിലും സ്നേഹാര്‍ദ്രമായ ഹൃദയത്തിന്റെ ഗദ്ഗദങ്ങള്‍, ഒരധ്യാപകനു വിദ്യാര്‍ത്ഥിയുടെ വളര്‍ച്ചയിലുള്ള ഊഷ്മളമായ പ്രതീക്ഷകള്‍ ഇവയാവാം സ്പന്ദിച്ചിരിക്കുക. അദ്ദേഹത്തിന്റെ സഹായത്തോടെ പഠിച്ചു വലുതായവര്‍ എത്രയോ പേരുണ്ട്. ജീവിതത്തിന്റെ വലിയൊരു കാലംമുഴുവന്‍ ഈ വിദ്യാലയത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഇ.ഐ. പങ്ങിഅച്ചന്‍ അധ്യാപകരുടെ അധ്യാപകനായിരുന്നു. 
  വിദ്യാലയം ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ദ്ധത്തിലെത്തിയതോടെ രൂപത്തിലും ഭാവത്തിലും വളരെയേറെ മാറ്റത്തിനു വിധേയമായി. 1950മാര്‍ച്ചില്‍ സ്ഥാപകമാനേജര്‍ അന്തരിച്ചു. തുടര്‍ന്നു നെല്ലിക്കലെടത്തിലെ ഡോ. എന്‍. സി. അച്ചന്‍, വി. എന്‍. ചാത്തുഅച്ചന്‍ എന്നിവര്‍ ഹ്രസ്വകാലം മാനേജര്‍മാരായിരുന്നു. 1956ല്‍ ജനാബ് മുഹമ്മദ് കുട്ടി സാഹിബ് നെല്ലിക്കലെടത്തില്‍ നിന്നും വിദ്യാലയം ലേലത്തില്‍ വിളിച്ചെടുത്തു. ആലത്തൂരിലെ വിദ്യാഭ്യാസം സിദ്ധിച്ച സമ്പന്നരില്‍ പലരും വിദ്യാദാന പ്രക്രിയയില്‍ പങ്കുചേരാന്‍ ആ പ്രതിസന്ധിഘട്ടത്തില്‍ അറച്ചു മാറി നിന്നപ്പോള്‍, ബീഡി വ്യവസായിയായി വളര്‍ന്നു വന്ന ജനാബ് മുഹമ്മദ് കുട്ടിസാഹിബ് അതിസാഹസികത്തത്തോടെ ഈ രംഗത്തേക്കു ചാടി വീണത് പലരേയും അത്ഭുതപ്പെടുത്തി. കേവലം ആകസ്മികമായി എണ്ണാവുന്ന ഒന്നല്ല തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ്, ഗൗരവത്തോടെയാണ് അദ്ദേഹം എന്‍. ഇ. ഹൈസ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തത്. വിദ്യാലയത്തിന്റെ മറ്റൊരുഘട്ടം ഇതോടെ ആരംഭിച്ചെന്നു പറയാം. മുഹമ്മദ് കുട്ടി സാഹിബിന്റെ അകാലനിര്യാണത്തോടെ അടുത്ത മാനേജരായി വന്നത് അദ്ദേഹത്തിന്റെ മരുമകനായ യു. അഹമ്മദുകബീറാണ്. 
   1963 ല്‍ എന്‍. ഇ. ട്രെയ്നിങ്ങ് സ്ക്കൂള്‍ ഈ മാനേജ് മെന്റിന്റെ കീഴില്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. അടുത്തകാലം വരെയും അദ്ദേഹം തന്നെയായിരുന്നു മാനേജര്‍. ട്രെയിനിംങ്ങ് സ്ക്കൂളിനു ഹൈസ്ക്കൂളിനടുത്തുതന്നെ 52 സെന്റുസ്ഥലം അക്വയര്‍ ചെയ്തു വാങ്ങുവാനും അദ്ദേഹത്തിനു കഴിഞ്ഞു. 1980 നവംബറിലാണ് മുഹമ്മദ് കുട്ടി സാഹിബിന്റെ മൂത്തമകനായ എം. അഹമ്മദ് കബീര്‍ മാനേജരായി ചാര്‍ജ്ജെടുത്തത്. അന്തരിച്ച സ്വന്തം പിതാവിന്റെ കാല്‍പാടുകള്‍ അദ്ദേഹത്തിനു വെളിച്ചം നല്‍കുമെന്ന് നമുക്ക് ആശ്വസിക്കാം.
      ഈ കാലയളവില്‍ പല പ്രധാന അധ്യാപകരും ഇതിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്. എന്‍. കൃഷ്ണയ്യര്‍, പി. വി. വാസുനായര്‍, വി. കെ. രാമയ്യര്‍, പി. ഭാര്‍ഗ്ഗവി തുടങ്ങിയവര്‍ അവരിലുള്‍പ്പെടുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ കെ. ജി. നാരായണന്‍ എമ്പ്രാന്തിരിയാണ്. പി. ഭാര്‍ഗ്ഗവി ഇപ്പോള്‍ ട്രെയിനിംങ്ങ് സ്ക്കൂളിലെ പ്രധാന അധ്യാപികയായി പ്രവര്‍ത്തിക്കുന്നു. ഈ മാര്‍ച്ചില്‍ അവരും സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. നെല്ലിക്കലെടവുമായി വിദ്യാലയത്തെ ബന്ധിപ്പിക്കുന്ന, പഴയ തലമുറയുമായി ഇന്നത്തെ തലമുറയെ അടുപ്പിക്കുന്ന, ഏക കണ്ണികൂടിയാണവര്‍. 
    എന്‍. ഇ. ഹൈസ്ക്കൂളിനുചുറ്റും ഇന്നു ഒരു ഡസനിലധികം വിദ്യാലയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. 75 വര്‍ഷം മുമ്പ് അജ്ഞതക്കെതിരെ പൊരുതാനുള്ള ഏക ഹൈസ്ക്കൂള്‍ ഇതുമാത്രമായിരുന്നു. ഒരുപക്ഷേ, മറ്റു വിദ്യാലയങ്ങള്‍ക്കു വളര്‍ച്ചയുടെ വെല്ലുവിളികള്‍,നേരിടാന്‍ ധൈര്യം പകര്‍ന്നത് എന്‍. ഇ. ഹൈസ്ക്കൂളായിരിക്കുകയില്ലേ? ഇന്നു പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന നമ്മുടെ ഹൈസ്ക്കൂളിനു വളരെയേറെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുണ്ട്, നിര്‍വ്വഹിക്കാനുണ്ട്. ഈ ജ്ഞാനയജ്ഞശാലയുടെ കവാടം ഒരിക്കലും അടയ്ക്കാനൊക്കുകയില്ല. അനസ്യൂതമായ, നാട്ടിന്നാവശ്യമായ സാംസ്കാരിക പ്രസരണപ്രക്രിയ നടത്താന്‍ ഈ വിദ്യാലയ മുത്തശ്ശിക്ക് കരുത്തുണ്ടാവട്ടെ എന്ന് ഈയവസരത്തില്‍ ഭക്തിയോടെ, കൃതജ്ഞതയോടെ, അഭിമാനത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. 

(പപ്ലാറ്റിനം ജൂബിലി സുവിനീറില്‍ നിന്ന് പകര്‍ത്തിയത്.)

ഹൈസ്ക്കൂളിന്റെ ജാതകം കുറിക്കുന്ന ആധാരത്തിന്റെ പകര്‍പ്പ്.ഡോക്യുമെന്റ് നമ്പര്‍-1914/1907

     പാലക്കാട് താലൂക്ക് കഴനി അംശം ദേശത്ത് മന്ദത്ത് വീട്ടില്‍ ലക്ഷ്മി എന്നു പേരായ മന്ദത്തമ്മ മകന്‍ തറവാട്ടുകാരന്‍ രാമന്‍നായരും (2) അനുജന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഗോവിന്ദന്‍ നായരും(3) മേപ്പടി അംശം പാടൂര് നടുവിലിടത്തില്‍ പാര്‍വ്വതി നേത്യാരമ്മ മകന്‍ ഭീമനച്ചന്‍ അവര്‍കളും കൂടി വണ്ടാഴി അംശം ദേശത്ത് നെല്ലിക്കലെടത്തില്‍ കാരണവരും കൈകാര്യകര്‍ത്താവുമായ കോമ്പി അച്ഛനവര്‍കള്‍ക്ക് എഴുതികൊടുത്ത തീരാധാരം. 

1. ആലത്തൂരില്‍ 1906-ല്‍ ഞങ്ങളും നിങ്ങളും ഓരോ ഹൈസ്ക്കൂള്‍ തുടങ്ങുകയും രണ്ടു വഴിക്കാരും ഒരു കൊല്ലത്തോളം വെവ്വേറെ നടത്തുകയും ഇരുകക്ഷികളും റെക്കൊഗ്നീഷന് അപേക്ഷിക്കുകയും ഈ സംഗതിയിന്മേല്‍ രണ്ടു സ്കൂളുകളിലേക്കും റെക്കൊഗ്നീഷന്‍തരുന്നതല്ലെന്നു മറുപടി കല്പിക്കുകയും ചെയ്തു. 2. ആ കല്പനയിന്മേല്‍ ഇരുകക്ഷികളും ഗവണ്‍മെന്റിലേക്ക് അപ്പീല്‍ കൊടുത്തതില്‍ രണ്ടു വഴിക്കാരും യോജിച്ചു വരുന്ന പക്ഷം ആലത്തൂര് ഒരു സ്ക്കൂളിന് റെക്കൊഗ്നീഷന്‍ കൊടുക്കുന്നതാണെന്നും യോജിക്കാതിരുന്നാല്‍ 2 സ്ക്കൂളിനും റെക്കൊഗ്നീഷന്‍ കൊടുക്കുന്നതല്ലെന്നും 1906 നവംബര്‍ 26ാം നു 765ാം നമ്പറായി ഗവണ്‍മെന്റില്‍ നിന്ന് മറുപടി ഉണ്ടാകുകയും ചെയ്തു. 3. അതിനുശേഷം മദ്ധ്യസ്ഥന്മാര്‍ മുഖാന്തിരം സംസാരിച്ച് ഞങ്ങളുടെ സ്ക്കൂള്‍ ഞങ്ങള്‍ പിന്‍വലിപ്പിക്കാനും നിങ്ങളുടെ സ്ക്കൂള്‍ നിങ്ങള്‍ നടത്തുവാനും നിശ്ചയിച്ച് ആ സംഗതിക്ക് ഇരുകക്ഷികളും കൂടി ചേര്‍ന്ന് ഗവണ്‍മെന്റിലേക്ക് ഹരിജി അയക്കാനും ഞങ്ങളുടെ സ്ക്കൂളിന്റേയും സ്ക്കൂള്‍ സാമാനങ്ങളുടേയും വിലയും സ്ക്കൂള്‍ സംബന്ധമായി ഞങ്ങള്‍ക്കുണ്ടായ ചിലവില്‍ മദ്ധ്യസ്ഥന്മാര്‍ തീര്‍ച്ചപ്പെടുത്തിയ സംഖ്യയും കൂടി 4137 ക. നിങ്ങള്‍ക്ക് റെക്കൊഗ്നീഷന്‍ കിട്ടിയാല്‍ ഞങ്ങള്‍ക്കു തരുവാനും ഞങ്ങള്‍ക്രമപ്രകാരം റജിസ്ട്രാധാരം മൂലം സ്ക്കൂളും പറമ്പും സാമാനങ്ങളും നിങ്ങള്‍ക്ക് തീരുതരുവാനും തീര്‍ച്ചപ്പെടുത്തി. ഈ സംഗതികളും മറ്റും കാണിച്ച് 1082 ധനു 6ാം തിയ്യതിക്ക് (1906 ഡിസംബര്‍ 21ാം) ഒരു കരാറെഴുതി നമ്മള്‍ നാലാളും കൂടി ഒപ്പിട്ടു ഞങ്ങടെ പക്കല്‍ സൂക്ഷിക്കുകയും അതിന്റെ നേരു പകര്‍പ്പെടുത്ത് നാലാളും ഒപ്പിട്ട് നിങ്ങളുടെ പക്കല്‍ തരികയും മേല്‍ പറഞ്ഞ പ്രകാരം ഇരുകക്ഷികളും കൂടി ഗവണ്‍മെന്റിലേക്ക് ഹരിജി അയക്കുകയും ആ ഹരിജി പ്രകാരം നിങ്ങളുടെ സ്ക്കൂളിന് റെക്കൊഗ്നീഷന്‍ കിട്ടുകയും ചെയ്തിട്ടുണ്ടല്ലോ. 4. മേല്‍ കാണിച്ച കരാറു പ്രകാരം നിങ്ങള്‍ ഞങ്ങള്‍ക്ക് തരുവാന്‍ നിശ്ചയിച്ച 4137 ഉറുപ്പികയില്‍ കരാറുപട്ടികയില്‍ ചേര്‍ത്ത സാമാനങ്ങളില്‍ കുറവുകണ്ട സാമാനങ്ങള്‍ക്ക് 57 ക.യും അലമാറകളും ബെഞ്ചുകളും കേടു തീര്‍പ്പാന്‍ വേണ്ട ചിലവിലേക്ക് 5ക.യും കൂടി 62ക. കിഴിച്ചു തന്നത് കിഴിച്ചു ബാക്കി 4075ക. നിങ്ങളാല്‍ ഞങ്ങള്‍ക്ക് റൊക്കം കിട്ടിയ ബോദ്ധ്യം വന്നിരിക്കക്കൊണ്ട് സ്ക്കൂള്‍ പറമ്പും അതിലുള്ള സ്ക്കൂള്‍ എടുപ്പ് മുതലായ സകല ചമയങ്ങളും കരാറില്‍ പറയുന്ന ജോഗ്രഫിക്കല്‍ ജിംനാസ്റ്റിക്ക്, സയിന്‍സ് അപ്പരറ്റസ്, സ്റ്റേഷനറി, ഫര്‍ണീച്ചര്‍, ലൈബ്രറി മുതലായ സാമാനങ്ങള്‍ മേല്‍പ്പറഞ്ഞ 57ക. യുടെ സാമാനങ്ങള്‍ കിഴിച്ച് ബാക്കി എല്ലാ സാമാനങ്ങളും ഈ ആധാരംമൂലം തീരും കൈവശവും തന്നിരിക്കുന്നു. സ്ക്കൂള്‍ പറമ്പിന് ഹരിഹരന്‍പട്ടര് മകന്‍ രാമപട്ടര് ഞങ്ങളില്‍ ഒന്നും മൂന്നും നമ്പ്രകാര് പേരില്‍ എഴുതി തന്നിട്ടുള്ള ആലത്തൂര്‍ സബ്ബ് റജിസ്ട്രാപ്പീസിലെ 1907 ല്‍ 826ാം നമ്പര്‍ റജിസ്ട്രര്‍ തീരാധാരവും മുന്‍പറഞ്ഞ കരാറും ഒരു സഹിതം തരികയും ചെയ്തിരിക്കുന്നു.

(ഈ വിലപിടിച്ച ആധാരം ആവശ്യത്തിനുപയോഗപ്പെടുത്താന്‍ തന്ന ശ്രീ ഉണ്ണാലമേനോന് നന്ദി)  

About Me: ASMM Higher Secondary School ALATHUR -Palakkad. Kerala, India District school ALATHUR of his Highness The Maharajah of Cochin,was Inaugurated on 15th February 1906 (1082 DHANU 6). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,& HSS Courses are offered by this Institution.2262 pupils are studying here. Contact Details Principal/Headmistress, ASMMHSS, ALATHUR, ALATHUR P.O.PALAKKAD-678541 phone:04922 224243 E-mail: asmalathur@gmail.com

ഭൗതികസൗകരയ്ങ്ങള്‍

2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്പോര്‍ട്സ് &ഗെയിംസ്
  • ദിനാചരണങ്ങള്‍
  • പുസ്തക പ്രദര്‍ശനം
  • വായനാമൂലകള്‍
  • ശാസ്ത്ര മേളകള്‍
  • പ്രവൃത്തിപരിചയ മേളകള്‍
  • IT മേളകള്‍
  • യുവജനോല്‍സവം
  • വായനക്കളരികള്‍
  • പഠനയാത്രകള്‍
  • ക്വിസ്സ് മല്‍സരങ്ങള്‍
  • സെമിനാറുകള്‍
  • കൗണ്‍സിലിംഗ് ക്ലാസ്സുകള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1908 - 12 ശ്രീ. ഡബ്ള്യ. ടി. തിരുവെങ്കിടാചാരി.
1913 -15 വി. ശങ്കരനാരായണ അയ്യര്‍
1915 - 47 ശ്രീ. ജി.എസ്. ശ്രീനിവാസഅയ്യര്‍
1947 - 50 ശ്രീ. പി.വി. ഗോപാലകൃഷ്ണഅയ്യര്‍
1951 - 56 ശ്രീ. എന്‍. കൃഷ്ണ
1956 -60 ശ്രീ പി.വി.വാസു നായര്‍
1960 - 69 ശ്രീ. വി. കെ. രാമ അയ്യര്‍
1969 - 75 ‌‌ശ്രീമതി.o.ഭാര്‍ഗ്ഗവി
1975 -82 ശ്രീ. കെ.ജി.നാരായണന്‍ എമ്പ്രാന്തിരി
1982 -84 ശ്രീ. .എസ്.വെങ്കിടേശ്വരന്‍
1984 -93 ശ്രീ.കെ.കെ. രാമചന്ദ്രന്‍
1993 - 95 ശ്രീ.ഗോപാലകൃഷ്ണമേനോന്‍
1995 - 97 ഫാ. ജോസ്. കെ. ജോണ്‍
1997- 2003 ശ്രീ.എം. സുധാകരന്‍
‌‌‌‌‌‌‌‌‌2003-2007 ശ്രീമതി.വി.പി.രമാദേവി
2007-2008 ശ്രീഎം.ആര്‍. ചന്ദ്രന്‍
2008 -2013 ശ്രീമതി.കെ.ടി.ചിന്നമ്മ
2013-2018 ശ്രീമതി.എം.സുദിന

‌|- ‌

{{#multimaps: 10.647112, 76.540117 | width=800px | zoom=16 }}

  1. എന്റെ ഗ്രാമം
  2. നാടോടി വിജ്ഞാനകോശം
  3. സ്കൂള്‍ പത്രം