"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=E5Z78y-xWYQ '''പ്രവേശനോത്സവം - 2022'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=E5Z78y-xWYQ '''പ്രവേശനോത്സവം - 2022'''] | ||
===അന്താരാഷ്ട്രപരിസ്ഥിതി ദിനം=== | |||
ഈ വർഷത്തെ പരിസ്ഥിതി ദിനം (ജൂൺ 5) വിപുലമായി തന്നേ അഘോഷിച്ചു. ജൂൺ 6ആം തിയതി തിങ്കളാഴ്ച്ച അസംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ തന്നേ വൃക്ഷത്തൈകൾ നട്ടു. പതിപ്പ്, ബാഡ്ജ് എന്നിവ തയ്യാറാക്കി. ജൂൺ 6ന് പരിസ്ഥിതി ഗാനം, പ്രസംഗം, പതിപ്പുകളുടെ പ്രകാശനം എന്നിവ നടത്തി. വളരെ മനോഹരമായിട്ടാണ് ഓരോ കുട്ടികളും പതിപ്പ് തയ്യാറാക്കിയത്. PTA യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് 2 മാവിൻതൈകൾ നട്ടു. പതിപ്പുകൾ, പ്ലക്കാർഡുകൾ ,പോസ്റ്റർ എന്നിവയുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് റാലികൾ നടത്തി. ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ പച്ചമുളക്, തക്കാളി, വഴുതന, അമര എന്നിവയുടെ തൈകൾ നട്ടു. കുട്ടികൾ തന്നേയാണ് പച്ചക്കറിത്തൈകൾ നട്ടത്. അധ്യാപകരും PTA ഭാരവാഹികളും പരിസ്ഥിതി ദിന ആശംസകൾ നേർന്നു. 2022 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം - '''ഒരേ ഒരു ഭൂമി''' എന്നാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി ഈ വർഷത്തിലേ പരിസ്ഥിതി ദിനാഘോഷത്തിന് ശുഭപര്യാവസാനമായി. | ഈ വർഷത്തെ പരിസ്ഥിതി ദിനം (ജൂൺ 5) വിപുലമായി തന്നേ അഘോഷിച്ചു. ജൂൺ 6ആം തിയതി തിങ്കളാഴ്ച്ച അസംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ തന്നേ വൃക്ഷത്തൈകൾ നട്ടു. പതിപ്പ്, ബാഡ്ജ് എന്നിവ തയ്യാറാക്കി. ജൂൺ 6ന് പരിസ്ഥിതി ഗാനം, പ്രസംഗം, പതിപ്പുകളുടെ പ്രകാശനം എന്നിവ നടത്തി. വളരെ മനോഹരമായിട്ടാണ് ഓരോ കുട്ടികളും പതിപ്പ് തയ്യാറാക്കിയത്. PTA യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് 2 മാവിൻതൈകൾ നട്ടു. പതിപ്പുകൾ, പ്ലക്കാർഡുകൾ ,പോസ്റ്റർ എന്നിവയുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് റാലികൾ നടത്തി. ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ പച്ചമുളക്, തക്കാളി, വഴുതന, അമര എന്നിവയുടെ തൈകൾ നട്ടു. കുട്ടികൾ തന്നേയാണ് പച്ചക്കറിത്തൈകൾ നട്ടത്. അധ്യാപകരും PTA ഭാരവാഹികളും പരിസ്ഥിതി ദിന ആശംസകൾ നേർന്നു. 2022 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം - '''ഒരേ ഒരു ഭൂമി''' എന്നാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി ഈ വർഷത്തിലേ പരിസ്ഥിതി ദിനാഘോഷത്തിന് ശുഭപര്യാവസാനമായി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0kLk7Ulexe4 '''പരിസ്ഥിതി ദിനം - 2022'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0kLk7Ulexe4 '''പരിസ്ഥിതി ദിനം - 2022'''] | ||
===ബാലവേല വിരുദ്ധ ദിനം=== | |||
ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി. | ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി. | ||
15:24, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ
പ്രവേശനോത്സവം - 2022
ജൂൺ 1 പ്രവേശനോത്സവം ശരിക്കും ഒരു ഉത്സവം തന്നേയായിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേൽക്കാർ സ്കൂൾ കുരുത്തോലയും മാവിലയും ചെമ്പരത്തിയും കൊണ്ട് പൈതൃകപരമായി അലങ്കരിച്ചു. രാവിലെ 10 മണിയോടു കൂടി പരിപാടികൾ ആരംഭിച്ചു. സ്കൂൾ മുറ്റത്ത് ചെണ്ടമേളത്തിന്റെ ആരവം മുഴങ്ങി. താളത്തിനൊത്ത് കുട്ടികൾ കളിക്കുന്നത് ശരിക്കും ഉത്സവ പ്രതീതിയുണർത്തി. തുടർന്ന് കേരള കലാരൂപങ്ങളായി വേഷമിട്ട കുട്ടികളുടെ വരവായി. കഥകളി, ചാക്യാർ, തെയ്യം, കളരി, മോഹിനിയാട്ടം, തിരുവാതിര, ഈ വേഷങ്ങളെ കുട്ടികൾ തികച്ചും അത്ഭുതത്തോടേയാണ് നോക്കി കണ്ടത്. ഇവരെ ആനയിച്ച് കൊണ്ട് റോഡിലൂടെയുള്ള ഘോഷയാത്ര നാട്ടുകാർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷമുളവാക്കി. തികച്ചും വ്യത്യസ്തമായിരുന്നു ഈ അനുഭവങ്ങൾ. രാവിലെ 10.30 ന് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾ തന്നെ സ്വാഗതം, ആശംസകൾ, നന്ദി എന്നീ പ്രസംഗങ്ങൾ അവതരിപ്പിച്ചത്. Giant Group അംഗങ്ങൾ നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സ്, നഴ്സറി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 200 കുട്ടികൾക്കുള്ള കിറ്റായിരുന്നു. ഒരു കിറ്റിൽ നോട്ട് ബുക്ക്, പേന, പെൻസിൽ, കട്ടർ, റബർ, ക്രയോൺ എന്നിവയുണ്ടായിരുന്നു. Giant Group പ്രതിനിധി, CTMC ചെയർപേഴ്സൺ കവിത, വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി K. സുമതി, വാർഡ് മെമ്പർ ശ്രീദേവി, PTA President M സ്വാമിനാഥൻ, MPTA President ബിനി, ഹെഡ്മിസ്ട്രസ്സ് ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യം ഉത്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി. രണ്ടാം ക്ലാസ്സിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും, രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ ദേവശ്രീ മോഹിനിയാട്ട നൃത്തചുവടുകൾ വച്ചു. ആദ്യ ദിവസം തന്നെ ഉച്ചയൂണ് ഉണ്ടായിരുന്നു. പാഠ പുസ്തക വിതരണവും ഉണ്ടായിരുന്നു. കൊറൊണയുടെ അടച്ചിടലിന് ശേഷം നടത്തിയ 2022-23 അധ്യയന വർഷത്തിലെ ഈ പ്രവേശനോത്സവം അതിഗംഭീരമായ ഒന്നായിരുന്നു.
- വീഡിയോ കണ്ടു നോക്കാം- പ്രവേശനോത്സവം - 2022
അന്താരാഷ്ട്രപരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനം (ജൂൺ 5) വിപുലമായി തന്നേ അഘോഷിച്ചു. ജൂൺ 6ആം തിയതി തിങ്കളാഴ്ച്ച അസംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ തന്നേ വൃക്ഷത്തൈകൾ നട്ടു. പതിപ്പ്, ബാഡ്ജ് എന്നിവ തയ്യാറാക്കി. ജൂൺ 6ന് പരിസ്ഥിതി ഗാനം, പ്രസംഗം, പതിപ്പുകളുടെ പ്രകാശനം എന്നിവ നടത്തി. വളരെ മനോഹരമായിട്ടാണ് ഓരോ കുട്ടികളും പതിപ്പ് തയ്യാറാക്കിയത്. PTA യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് 2 മാവിൻതൈകൾ നട്ടു. പതിപ്പുകൾ, പ്ലക്കാർഡുകൾ ,പോസ്റ്റർ എന്നിവയുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് റാലികൾ നടത്തി. ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ പച്ചമുളക്, തക്കാളി, വഴുതന, അമര എന്നിവയുടെ തൈകൾ നട്ടു. കുട്ടികൾ തന്നേയാണ് പച്ചക്കറിത്തൈകൾ നട്ടത്. അധ്യാപകരും PTA ഭാരവാഹികളും പരിസ്ഥിതി ദിന ആശംസകൾ നേർന്നു. 2022 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം - ഒരേ ഒരു ഭൂമി എന്നാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി ഈ വർഷത്തിലേ പരിസ്ഥിതി ദിനാഘോഷത്തിന് ശുഭപര്യാവസാനമായി.
- വീഡിയോ കണ്ടു നോക്കാം- പരിസ്ഥിതി ദിനം - 2022
ബാലവേല വിരുദ്ധ ദിനം
ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി.
ജൂലൈ
യോഗാ ദിനം
അന്തർദേശിയ യോഗാ ദിനം ജൂലൈ 21ന് ആചരിച്ചു. അസബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് യോഗ അദ്ധ്യാപിക ലീലാ ജനാർദ്ദനൻ (Art of living faculty) വിശദീകരിച്ചു. തുടർന്ന് കുട്ടികൾക്ക് പ്രാർത്ഥന ,യോഗ, ധ്യാനം, ചെറിയ പ്രാണായാമം എന്നിവ പരിശീലിപ്പിച്ചു. കുട്ടികൾക്ക് വളരെ ഇഷ്ടമായി. ചിറ്റൂർ പ്രതികരണ വേതിയിലെ ആളുകളും, കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സമാധാനപരമായി അവസാനിച്ചു. ജൂലൈ 5 മുതൽ നമ്മുടെ സ്കൂളിൽ യോഗാ ക്ലാസ്സുകൾ ആരംഭിച്ചു. കൃഷ്ണമ്മാൾ എന്ന യോഗാ അദ്ധ്യാപികയാണ് പരിശീലിപ്പിക്കുന്നത്.