"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
''' | ''' | ||
== [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]== | == [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''']]== | ||
== '''സ്കൗട്ട് & ഗൈഡ്സ്''' == | == '''സ്കൗട്ട് & ഗൈഡ്സ്''' == |
21:57, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര് | |
---|---|
വിലാസം | |
ചെമ്പൂര് തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി ഹെലന്‍ ഷാജി .R.L |
അവസാനം തിരുത്തിയത് | |
26-12-2016 | Lmshss44066 |
ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കീഴാറൂര്‍ വില്ലേജില്‍ ആര്യങ്കോട് പഞ്ചായത്തില്‍ ചെമ്പൂര് വാര്‍ഡില്‍ എല്‍.എം.എസ്സ്. മിഷനറിമാരാല്‍ സ്ഥാപിതമായ വിദ്യാലയമാണ് എല്‍.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയില്‍നിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് മിഷനറിമാര്‍ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതല്‍ ഇവിടത്തെ പളളികെട്ടിടത്തില്‍ വച്ച് സ്കൂളും നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 165 – ലധികം വര്‍ഷം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്. 1 മുതല്‍ 4 വരെയുള്ള ലോവര്‍ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡില്‍ സ്കൂള്‍ ആരംഭിച്ചു. (1 ഫാം മുതല്‍ 3 ഫാം വരെ) 3 -ഫാം ജയിച്ചാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാല്‍ ഭൂരിപക്ഷം പേരും പഠനം നിര്‍ത്തുകയായിരുന്നു പതിവ്. സാമ്പത്തികശേഷി കൂടുതലുള്ളവര്‍ നെയ്യാറ്റിന്‍കര യിലെ സ്കൂളില്‍ പോയി പഠിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡഡ് സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്. ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വന്നത്. 1997-1998 കാലയളവില്‍ കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി. ഈ സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍ ആയി നിയമിതയായി. 2005- ഒക്ടോബര്‍ 3-ന് ഈ സ്ക്കൂള്‍ കാമ്പൗണ്ടില്‍ തന്നെ ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായി. വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്, വലിയവിളപ്പുറം, തുടങ്ങിയ സ്ഥ് ലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് അണ്‍ -എയ് ഡഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. കുട്ടികളുടെ പഠനപുരോഗതിയ്ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു. പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നു. ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ നവീന ബോധന രീതിയ്ക്ക് ആധാരം. ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ് ഇന്ന് ക്ളാസ്സ് മുറികള്‍. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു. എല്ലാ കുട്ടികളുടേയും വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു. '
ഭൗതികസൗകര്യങ്ങള്‍
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളുകളില്‍ 1 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.
റെഡ്ക്രോസ്
സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍ റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.
ഗാന്ധിദര്‍ശന്‍
ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
വിദ്യാരംഗം
വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന, ചിത്രരചന തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള പ്രോത്സാഹനം നല്‍കുന്നു.
ലൈബ്രറി
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ 2 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍ 5 അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു
ക്ലാസ് മാഗസിന്‍
ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന് സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഗണിത ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- എെ.റ്റി ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ജൈവ വൈവിധ്യ ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- എനര്‍ജി ക്ലബ്ബ്
- ജല സമൃദ്ധി ക്ലബ്ബ്
തയ്യല്‍ പരിശീലനം
തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു. . ഇതിനു നേതൃത്വം നല്‍കുന്നത് ഈ സ്കൂളിലെ തയ്യല്‍ അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ് ആണ്. പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.
കായികം
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സഹജീവികളുടെ യാതനകളില്‍ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. കിള്ളിയ്ക്കടുത്തുള്ള ആതുര ശുശ്രൂഷാലയം സന്ദര്‍ശിക്കുകയും സ്വരൂപിച്ച ധന സഹായം നല്‍കുകയും ചെയ്തു. ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോര്‍ത്ത്, സോപ്പ്, ലഘുഭക്ഷണം) നല്‍കുകയും ചെയ്തു. പത്താം ക്ലാസ്സില്‍ പഠിക്കുന്നതും കിഡ്നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് പിരിച്ച തുക ബ്ലാഡര്‍ ഒാപ്പറേഷന് മുന്‍പായി നല്‍കി. ഇപ്പോള്‍ ഒാരോ കുട്ടിയും കാര്‍ഡ് നല്‍കി പിരിക്കുന്ന തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നല്‍കാന്‍ പോകുന്നു.പത്താം ക്ലാസ്സില്‍ പഠിക്കുന്ന മാതാപിതാക്കള്‍ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നല്‍കാനായി അധ്യാപകര്‍ ഒരു ലക്ഷത്തിനടുത്ത തുക പിരിച്ചു നല്‍കി. അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.
എന്‍.സി.സി
നമ്മുടെ സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ കീഴിലുള്ള NO-1(K)Air sqn NCC യുടെ Troop No.11 പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ.വിന്‍സന്‍റ് സാറാണ്, ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറു ക്ളാസ്സും നടന്നുവരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
ശ്രീമതി.ലീലാറോസ്|
ശ്രീ. തോമസ് ഡാനിയേല്‍|
ശ്രീ.പൗലൂസ്|
ശ്രീമതി. റേച്ചല്‍ ഫ്ളോറന്‍സ്|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീമതി.രാധ|
ശ്രീമതി.ലൈല|
ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:8.4550535, 77.1464252}}
'കടുപ്പിച്ച എഴുത്ത്' |