"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43072 (സംവാദം | സംഭാവനകൾ)
No edit summary
43072 (സംവാദം | സംഭാവനകൾ)
No edit summary
വരി 143: വരി 143:

''2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് എസ്.പി (ജനറൽ  സെക്രട്ടറി , ശിശുക്ഷേമ  സമിതി) ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് ,+2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.

====വായനാദിനാഘോഷം 2022-23===
2022-23 അധ്യയന വർഷത്തെ വായന ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെയും പി.എൻ പണിക്കർ കോർണറിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനവാരമായി അതിവിപുലമായ പരിപാടികളോടു കൂടി ആഘോഷിച്ചു.
=ഒന്നാം ദിവസം (20/6/2022 )=
സ്കൂളിൽ ഒരു ഫ്ളാഷ് മോബ് നടത്തുകയും തുടർന്ന് വിളംബരം നടത്തി വായനദിനത്തിന്റെ പ്രത്യേകതകളും വായനവാര പരിപാടികളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുകയുണ്ടായി. വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് വായന ജാഥ സംഘടിപ്പിച്ചു. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് പി ജെ പി.എൻ പണിക്കർ കോർണർ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം UP, HS തലങ്ങളിൽ കവിതാ രചന മത്സരം നടത്തി.
=രണ്ടാം ദിവസം (21/6/2022 )=
രണ്ടാം ദിവസം രാവിലെ 10 മണിക്ക് പുസ്തക പ്രദർശനം സജ്ജമാക്കി.
തുടർന്ന് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് അരമണിക്കൂർ പുസ്തകവായന നടത്തി. കൂട്ട വായന ലക്ഷ്യമാക്കിയാണ് ഇത്തരമൊരു സംരംഭമൊരുക്കിയത്. അന്നേ ദിവസം വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങൾ തുറന്ന സ്റ്റേജിൽ ഉച്ചയ്ക്ക് 12.45 മുതൽ 1.30 pm വരെ കവിതാപാരായണം, നാടൻ പാട്ടുകൾ എന്നിവ ആലപിച്ചു. up, HS തലങ്ങളിൽ കഥാരചനാ മത്സരം നടത്തി.
=മൂന്നാം ദിവസം (22/6/2022 )=
പ്രശസ്ത കവിയും അധ്യാപകനും പ്രഭാഷകനുമായ ശ്രീ. വിനോദ് വൈശാഖി വായനവാരത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി. നാട്ടു മൊഴിയാലും ഇമ്പമാർന്ന കവിതകളാലും ഉദ്ഘാടകൻ കാണികളെ ആകർഷിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ. വിജയകുമാർ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. മിഗ്ദാദ് യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിജോ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. സജൻ എസ് ബെനിസൺ , സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് പി.ജെ, വി.എച്ച് എസ്. ഇ പ്രിൻസിപ്പൽ ശ്രീമതി. ജോട്ടില ജോയ്സ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ സജീവ് കുമാർ ,എസ് ആർ ജി കൺവീനർ ശ്രീമതി. ജലജ , വിദ്യാരംഗം കൺവീനർ ശ്രീമതി. സജുല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ.എൻ.വി കൃഷ്ണവാര്യരുടെ 'പുസ്തകങ്ങൾ എന്ന കവിതയ്ക്ക് വിദ്യാർത്ഥിനികൾ നൃത്താവിഷ്ക്കാരം നടത്തി. ചടുല താളമേളത്തോടെ നാടൻപാട്ട് സംഘമായി വിദ്യാർത്ഥിനികൾ ആലപിച്ചു. മനോഹരമായ വയലിൻ സോളോ അനാമിക എ നായർ കാഴ്ച വെച്ചു. മികവാർന്ന രീതിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുകയുണ്ടായി. അന്നേ ദിവസം പദ മത്സരം സംഘടിപ്പിച്ചു.
=നാലാം ദിവസം (23/6/2022)=
ഇൻ വേൾഡ് ബുക്ക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തക വിൽപ്പന നടക്കുകയുണ്ടായി. കാവ്യാലാപന മത്സരവും ചിത്രരചനാ മത്സരവും നടന്നു.
=അഞ്ചാം ദിവസം (24/6/2022 )=
വായനവാരത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12.45 മുതൽ 1 പി.എം വരെ വിവിധ പരിപാടികൾ സ്റ്റേജിൽ അരങ്ങേറി. 10 ജിയിലെ പാർവതി എ ആർ വായനദിന സന്ദേശം നൽകുകയുണ്ടായി. ആറാം ക്ലാസിലെ വിദ്യാർത്ഥിനികൾ കാവ്യനർത്തകി എന്ന കവിതയ്ക്ക് നൃത്താവിഷ്ക്കാരമൊരുക്കി. തുടർന്ന് നാടൻ പാട്ട്, കവിതാലാപനം എന്നിവ നടത്തി. വിദ്യാർത്ഥിനികളുടെ വായനദിന സംഘഗാനത്തോടെ ഈ വർഷത്തെ പരിപാടികൾക്ക് തിരശീല വീണു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും പി.എൻ പണിക്കർ കോർണറിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നടന്ന പരിപാടികൾ ഗംഭീരമായി തന്നെ ആഘോഷിച്ചു.
===കലാപഠനം===
===കലാപഠനം===
  കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയോടൊപ്പം കലാപരമായ ഉയർച്ചയും ലക്‌ഷ്യം വെയ്ക്കുന്ന സ്കൂളിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചുവരുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമവുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികൾക്ക് കേരളനടനം , വയലിൻ , സംഗീതം എന്നിവയുടെ പരിശീലനം ചിട്ടയായി നടന്നുവരുന്നു .കേരളനടനം,സംഗീതം ,വയലിൻ പരിശീലനം എന്നിവ നടന്നു വരുന്നു.നടനഗ്രാമം പ്രതിഫലം കൈപ്പറ്റാതെയാണ് കലാപരിശീലനം നടത്തുന്നത് .രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട് .  <p>