"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
*വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ  
*വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ  


[[പ്രമാണം:20002 vaccination camp1.jpg|thumb|300px|left| ''' <big>വാൿസിനേഷൻ ക്യാംപ് 2022</big> '''<p>ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി  യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി
[[പ്രമാണം:20002 vaccination camp1.jpg|thumb|300px|right| ''' <big>വാൿസിനേഷൻ ക്യാംപ് 2022</big> '''<p>ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി  യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി
</p>]]
</p>]]
[[പ്രമാണം:20002_spc04.jpg|thumb|300px|right| ''' <big>എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്  2022</big> '''<p>ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ രവി സാറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയുമായി.
[[പ്രമാണം:20002_spc04.jpg|thumb|300px|left| ''' <big>എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്  2022</big> '''<p>ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ രവി സാറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയുമായി.
</p>]]
</p>]]



15:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പത്രം

ലക്ഷ്യങ്ങൾ

  • കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
  • കാഴ്ചകളും അനുഭവങ്ങളും വാർത്താരുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
  • നിരീക്ഷണത്വര വളർത്തൽ
  • വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ
വാൿസിനേഷൻ ക്യാംപ് 2022

ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി

എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ് 2022

ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ രവി സാറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയുമായി.

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാലിശ്ശേരി പഞ്ചായത്തിലെ എട്ട്,ഒമ്പത് ക്ലാസ്സുകളിലെ എസ്.സി.കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 2022 ജനുവരി 25 നു നടത്തി. ചാലിശ്ശേരി, വട്ടേനാട് ,പെരിങ്ങോട്, കുമരനെല്ലൂർ, പെരുമ്പിലാവ് സ്‌കൂളുകളിലായി പഠിക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 106 കുട്ടികൾക്കാണ് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും,കസേരയും വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, മെമ്പർമാരായ റംല വീരാൻകുട്ടി, പി.വി.രജീഷ് കുമാർ,ഷഹന അലി,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്, കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി,വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മൊയ് തീൻകുട്ടി മാസ്റ്റർ എന്നിവരും ഗുണഭോക്താക്കളായ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.

ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ (2021-2022)ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു


മികച്ച എൻ എസ് എസ് യ‍ൂണിറ്റ് അവാർഡ് വട്ടേനാട് സ്‍ക‍ൂളിന്

"ഈ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്‍ക്കാരം വട്ടേനാട് സ്‍കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്. അശരണരായരോ ഗികൾക്കൊരാശ്വാസമായ പ്രതീക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഹോം കെയർ പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്തിരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു തുടങ്ങി അമ്മക്കൊരു അടുക്കളത്തോട്ടം എന്ന പദ്ധതി വഴി യൂണിറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും എത്തിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദുരന്തം വിതറിയ പ്രളയകാലത്ത് കേരള ജനതക്കൊരു കൈത്താങ്ങായിമാറാൻ യൂണിറ്റംഗങ്ങൾ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമായിരുന്നു . കൂറ്റനാട് ടൗൺ ശുചീകരണം, പട്ടിത്തറ ജനകീയ വായനയുടെ ശുചീകരണം, ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കുന്ന പ്രവർത്തനം എന്നിവയും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി രേഖയുടെ നേതൃത്വത്തിടെലായിരുന്നു പ്രവർത്തനം".

വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ്

പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ്. സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക കൈറ്റ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക റാണി ടീച്ചർക്ക് കൈമാറി

ഒരു ക‍ുടുക്ക സഹായവുമായി മനീഷ്‍മ

പ്രളയ ബാധിതർക്ക് തന്റെ സ്വകാര്യ സമ്പാദ്യം നല്കി അഞ്ച് ബിയിലെ മനീഷ്‍മ സ്കൂളിന് മാതൃകയായി. സ്വരുക്കൂട്ടി കരുതി വെച്ച കുടുക്കയിലെ സമ്പാദ്യം അ‍ഞ്ഞൂറ്റി മുപ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

പ്രളയ ബാധിതർക്ക് സാന്ത്വനവുമായി വട്ടേനാട്.

വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിത ത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ട പ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ് ,‍റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവസമാഹരണം നടത്തി. അനീസ് മാസ്റ്റർ, നജീബ് മാസ്റ്റർ നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവസമാഹരത്തിന് നേതൃത്വം നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി,ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.ഡി വട്ടേനാട് എസ്.പി.സിയുടെ കൺവീനറായ ശ്രീ അനീഷിനു വേണ്ടി തൃത്താല എസ്.എെ ശ്രീ മാരിമുത്തു പ്രിൻസിപ്പാൾ പ്രസന്ന ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് റാണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.



കുട്ടി പോലീസിന്റെ കരുത്ത് ഇനി വട്ടേനാട് സ്കൂളിലും

അച്ചടക്കവും പൗരബോധവും സഹാനുഭൂതിയുമുള്ള രാജ്യത്തെ നിയമങ്ങളെ മാനിക്കുകയും ഉത്തരവാദിത്തബോധത്തോടെ അനുസരിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറ യുടെ സൃഷ്ടിക്കായി 2010ൽ തുടക്കം കുറിച്ച നവീന മാതൃകയിലുള്ള പദ്ധതി ആണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്. വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുസമൂഹത്തി ന്റെയും തുല്യ പങ്കാളിത്തത്തിൽ കേരളത്തിലെ തെരെഞ്ഞെടുത്ത 650 ഓളം സ്കൂളുകളിലായി 55000ത്തോളം വിദ്യാർത്ഥികൾ ചിട്ടയായ പ്രവർത്തന പരിശീലനംസിദ്ധിച്ചു വരുന്നു. രാജ്യത്തിലുടനീളം പദ്ധതി നടപ്പിലാക്കു ന്നതിനായുള്ള നടപടികളുടെ ഉദ്ഘാടനം കേന്ദ്ര സർക്കാർ 2018 ജൂലൈയിൽ നടത്തുകയുണ്ടായി"


മൈലാഞ്ചി മൊഞ്ച് നിറഞ്ഞ് വട്ടേനാട്.

വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി.



അറിവിന്റെ തിരികൊളുത്തി പുതയ അധ്യയനം

വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു. എട്ടാംതരം മുതൽ പന്ത്രണ്ടാംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്. ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു..

വട്ടേനാട് പയ്യൻമാരെ ആവേശം കൊള്ളിച്ച് കിക്കോഫ്

വട്ടേനാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് കിക്കോഫ്... ഡി.ജെ സോങിന്റെ ആഭിമുഖ്യത്തോടെയുള്ള കിക്കോഫിന്റെ വരവ് വട്ടേനാട് പയ്യൻമാരെ കൂടുതൽ ആവേശപുളകിതമാക്കി. സംഗീതത്തിന്റെ നൃത്ത ചുവടുകൾക്ക് വിരാമം മിട്ട് അവർ പറന്ന് തുടങ്ങി. മലയാളമനോരമ അക്ഷയ ജ്വല്ലേഴ്‌സിന്റെയും നേതൃത്വത്തിലാണ് കിക്കോഫ് എന്ന പരിപാടി വട്ടേനാടിൽ അരങ്ങേറിയത്.ഒരു ജി.കെ ചോദ്യത്തിലൂടെ ആദ്യമത്സരാർഥിയെ കണ്ട്പിടിച്ച് കളിക്കളത്തിൽ പോരാട്ടം തുടങ്ങി. വാശിയേറിയ മത്സരത്തിനൊടുവിൽ നൂറ്റിപതിനേഴ് കിക്കോഫോടെ സമദ് എന്ന വിദ്യാർഥി ഒന്നാമതായി. തൊട്ട്പിറകെ രണ്ടും മൂന്നും സ്ഥാനം അലങ്കരിച്ച് തൻസീർ എന്ന വിദ്യാർഥിയും മറ്റ് കൂട്ടുകാരും ലോകകപ്പിന്റെ ആവേശത്തിനിടയിൽ ഒരു നല്ല അനുഭവം തന്നെയാണ് വട്ടേനാട് സ്‌കൂളിന് നൽകിയത്.

വായനയിലൂടെ വളരാം

വട്ടേനാട്: ആസ്വാദകരമായ ജീവിത താളത്തിലെ ദിനം. ജൂൺ 19. പുലർകാല വന്ദനത്തെ ആസ്വദിച്ച് കൊണ്ട് വിദ്യാർഥികൾ വട്ടേനാട് ഇന്റർനാഷണൽ സ്‌കൂളിലേക്ക് കാലത്തിന്റെ കൂടെ കാർമേഘം മുകളിൽ. പത്ത് മണിആകുമ്പോഴേക്കും സ്പീക്കറിലൂടെ വിസിൽ മുഴങ്ങി. ചെറുപുഞ്ചിരികൾ വിടർത്തി കൊണ്ട് വിദ്യാർഥികൾ നിറഞ്ഞ് നിന്നു. വായനാദിനത്തോടനുബന്ധിച്ച് പ്രതിജ്ഞയും ഉണ്ടായിരുന്നു. സ്‌നേഹത്തിന്റെ ഭാഷയിൽ റാണി ടീച്ചർ വാക്കുകൾ പകരാൻ തുടങ്ങി. അങ്ങനെ ഓരോരുത്തരും . എല്ലാവർഷവും തുടർന്ന് വരുന്ന ക്ലബ്ബുകളിലേയും ഉദ്ഘാടനം ഉച്ചക്ക് നടന്നു. വായനയും വാചകവും കൊണ്ട് ആ ഉദ്ഘാടനം കഴിഞ്ഞു.

പ്ലാസ്റ്റിക് വട്ടേനാടിന്റെ ശത്രു

വട്ടേനാട്: പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന ആശയത്തോടനുബന്ധിച്ച് വട്ടേനാട് സ്‌കൂളിൽ പ്ലാസ്റ്റിക് പെന്നിന് പകരം പേപ്പർ പെൻ എന്നപുതിയ ആശയം രൂപീകരിച്ചു. വർണ്ണകടലാസ് കൊണ്ടുണ്ടാക്കിയ പേപ്പർ പെന്നാണ് വട്ടേനാട് സ്‌കൂളിൽ തുടക്കം കുറിച്ചത്. പത്താംതരത്തിൽ പഠിക്കുന്ന വിനയ എന്ന വിദ്യാർഥിനിയാണ് പേപ്പർ പെൻ അസംബ്ലിയിൽ വെച്ച് പ്രധാനധ്യാപിക റാണി ടീച്ചർക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്.

കുതിക്കുന്നു കലാലയം എന്നും കിതക്കും വരെ

വട്ടേനാട്: വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.

മൊഞ്ചോടെ പെരുന്നാൾ മഹന്തി

വട്ടേനാട്: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസിൽ മൊഞ്ചത്തിമാരുടെ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് വിദ്യാർഥികളെയാണ് മത്സരത്തിനായി ക്ഷണിച്ചത്. ഉച്ചക്ക നടന്ന ഈ കലാപരിപാടിയുടെ ഫലപ്രഖ്യാപനം വിധികർത്താക്കളായ ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ അറിയിച്ചു.

വളരുന്ന വായനക്കായി പുസ്‌കോത്സവം

വട്ടേനാട്:വട്ടേനാട് സ്‌കൂളിൽ വായനയുടെ പൊൻതിളക്കം തീർത്ത് പുസ്തകോത്സവ പെരുമ. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്ന ഈ സുപ്രധാന സംഭവം അധ്യാപകരും വിദ്യാർഥികളും ഒരുപോലെ പ്രയോജനപ്പെടുത്തി.

ഭൂമിക്കായി കൈകോർക്കാം

വട്ടേനാട്: ഗവ.വൊക്കേഷണൽഹയർസെക്കൻഡറി സ്‌കൂളിൽ ജൂൺ അഞ്ച് ലോകപരിസ്ഥിതി ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സുഹൃത്തിന് ഒരു തൈ എന്ന പരിപാടിയിലൂടെ വിദ്യാർഥി മറ്റൊരു വിദ്യാർഥിക്ക് തൈനൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ ഓർക്കാനായി ഒരു ദിനം എന്നായിരുന്നു പരിസ്ഥിതിദിന മുദ്രാവാക്യം. വട്ടേനാട്ടിലെ ഒരു പൂർവ്വ വിദ്യാർഥി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ വർഷത്തെ മുദ്രവാക്യത്തെ കുറിച്ചും വിവരിക്കുകയും പരിസ്ഥിതിയെ കുറിച്ചൊരു കൊച്ചു കവിത ആലപിക്കുകയും ചെയ്തു.