"ഗവ. എച്ച് എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<center>
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 131: വരി 132:
|}
|}
*
*
</center>


== ചിത്രശാല ==
== ചിത്രശാല ==

08:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് തോൽപ്പെട്ടി
പ്രൈമറി വിഭാഗം കെട്ടിടം
വിലാസം
തോൽപ്പെട്ടി

ജി.എച്ച്.എസ് തോൽപ്പെട്ടി,വയനാട്
,
തോൽപ്പെട്ടി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം2008
വിവരങ്ങൾ
ഇമെയിൽghstholpetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15075 (സമേതം)
യുഡൈസ് കോഡ്32030100515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരീഷ് മോഹൻ പി കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
15-03-202215075
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ആമുഖം

വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ കാട്ടുനായ്ക്കരും പണിയരും ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ നിന്നുമുള്ള അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി തുടങ്ങി കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. 2021 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്. സജീവമായ അധ്യാപകരക്ഷകർതൃസമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ ഒട്ടനവധി പരിപാടികൾ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രമായി മാറാനുള്ള കഠിനപരിശ്രമത്തിലാണ് വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പ്രവേശനകവാടം

2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സ‍ർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽകാര്യങ്ങൾ ഇവിടെ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതരമേഖലയിൽ വിദ്യാലയം നടപ്പിലാക്കിവരുന്ന വിദ്യാലയത്തിലെ പ്രധാനപ്രവർത്തനങ്ങൾ അതത് പേജുകളിൽ വായിക്കാം.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീമതി ഉഷാ കുമാരി HM
2 ശ്രീ മുരളീധരൻ HM
3 ശ്രീമതി സൂസൻ റൊസാരിയോ HM
4 ശ്രീ ഹരീന്ദ്രൻ HM
5 ശ്രീമതി സജിത രാജ്
6 ശ്രീ ബഷീർ കെ,
7 ശ്രീമതി ഷീജ,
8 ശ്രീമതിഷീജ,
9 ശ്രീമതി നിസി ജോസഫ്

ചിത്രശാല

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.9454, 76.0615|zoom=14}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_തോൽപ്പെട്ടി&oldid=1783908" എന്ന താളിൽനിന്ന് ശേഖരിച്ചത്