ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28026 (സംവാദം | സംഭാവനകൾ)
CONTENT
28026 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം
വരി 46: വരി 46:


== <FONT COLOR = PURPLE><FONT SIZE = 6>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ''' </FONT></FONT COLOR>==
== <FONT COLOR = PURPLE><FONT SIZE = 6>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ''' </FONT></FONT COLOR>==
* <FONT SIZE = 5>JRC </FONT SIZE >
  <FONT SIZE = 5>JRC </FONT SIZE >
  ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തില്‍ 51 വോളന്റിയേള്സ് ജെ.ആര്‍.സി.യില്‍ പ്രവര്‍ത്തിച്ചു വരുന്നു.
  ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തില്‍ 51 വോളന്റിയേള്സ് ജെ.ആര്‍.സി.യില്‍ പ്രവര്‍ത്തിച്ചു വരുന്നു.
*ക്ലാസ് മാഗസിന്‍.  
*ക്ലാസ് മാഗസിന്‍.  
*വിദ്യാരംഗം കലാ സാഹിത്യ വേദി.  
<FONT SIZE = 5>വിദ്യാരംഗം കലാ സാഹിത്യ വേദി. </FONT SIZE >
            ശ്രീ.സജില്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-  ദിനാചരണങ്ങള്‍,ബോധവല്‍ക്കരണ ക്ലാസ്സുകള്‍,ശുചീകരണ പ്രവര്‍ത്തനങ്ങള്‍,സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-  ദിനാചരണങ്ങള്‍,ബോധവല്‍ക്കരണ ക്ലാസ്സുകള്‍,ശുചീകരണ പ്രവര്‍ത്തനങ്ങള്‍,സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.



15:38, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ
വിലാസം
ആരക്കുഴ

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201628026




ചരിത്രം

മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ്‌ നടന്നത്‌ ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്‌. ആദ്യകാലത്ത്‌ പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതില്‍ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ല്‍ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത്‌ ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന്‌ സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നില്‍ക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ്‌ സ്‌ക്കൂള്‍ ആരംഭിച്ചത്‌. അക്കാലത്ത്‌ പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട്‌ തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളില്‍ നിന്ന്‌ അദ്ധ്യാപകരെ കൊണ്ടുവന്നാണ്‌ ഇവിടെ നിയമിച്ചിരുന്നത്‌. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത്‌ പള്ളിയില്‍ നിന്നാണ്‌ നല്‍കിയിരുന്നത്‌. ആനകൂട്ടുങ്കല്‍ കൃഷ്‌ണന്‍, പടിയാരത്തു ജോസഫ്‌, തിരുവല്ലാക്കാരന്‍ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവര്‍ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്‌. സര്‍ക്കാര്‍ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ മൂവാറ്റുപുഴ സര്‍ക്കാര്‍ സ്‌ക്കൂളില്‍ പരീക്ഷ എഴുതിച്ചാണ്‌ കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക്‌ അയച്ചിരുന്നത്‌. എല്‍. പി. സ്‌ക്കുളിന്‌ അംഗീകാരം കിട്ടിയപ്പോള്‍ പുതിയ കെട്ടിടം പണിത്‌ മാേറ്റണ്ടിവന്നു. പില്‍ക്കാലത്ത്‌ അത്‌ സെന്റ്‌ ജോസഫ്‌സ്‌ എല്‍. പി. സ്‌ക്കുളില്‍ ലയിപ്പിച്ചു. 1951 ല്‍ യു. പി. സ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ്‌ യു. പി. ക്ലാസ്സുകള്‍ നടത്തിക്കൊണ്ടിരുന്നത്‌. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ചാലില്‍ മാണിസാര്‍ ആയിരുന്നു. 1958 ല്‍ ഹൈസ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത്‌ പഴയകെട്ടിടത്തിന്‌ ഇരുവശവുമുള്ള കെട്ടിടങ്ങളാണ്‌. അങ്ങനെയാണ്‌ സ്‌ക്കൂള്‍ കെട്ടിടം എച്ച്‌ ആകൃതിയിലായത്‌. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ്‌ ഈ സ്‌ക്കൂള്‍ കെട്ടിടം പണിയുവാന്‍ നേതൃത്വം നല്‍കിയത്‌. 1997 ജൂണ്‍ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട്‌ അനുബന്ധിച്ച്‌ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പോകുന്നു എന്ന്‌ സര്‍ക്കാര്‍ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന്‌ ഇടവക ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്‌. ഉടനെ ഹയര്‍ സെക്കന്ററിക്ക്‌ അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തില്‍ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താല്‍പ്പര്യവും മൂലം ഹയര്‍ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോള്‍ തായ്‌വാനില്‍ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ഫ്രാന്‍സിസ് കീരംപാറ സേവനമനുഷ്‌ഠിക്കുന്നു. പ്രിന്‍സിപ്പല്‍ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മിസ്‌ട്രസ്‌ ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവര്‍ക്കുപുറമെ 22 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്‌. ഈ സ്‌ക്കൂളില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 434കുട്ടികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 10 കമ്പ്യൂട്ടറുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

JRC 
ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തില്‍ 51 വോളന്റിയേള്സ് ജെ.ആര്‍.സി.യില്‍ പ്രവര്‍ത്തിച്ചു വരുന്നു.
  • ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി. 
           ശ്രീ.സജില്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- ദിനാചരണങ്ങള്‍,ബോധവല്‍ക്കരണ ക്ലാസ്സുകള്‍,ശുചീകരണ പ്രവര്‍ത്തനങ്ങള്‍,സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.

മാനേജ്മെന്റ്

കോര്‍പ്പറേറ്റ് എഡ്യൂക്കേഷ്ണല്‍ എജന്‍സി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാന്‍ മാര്‍. ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാന്‍ലി കുന്നേലും മാനേജരായി റവ. ഫാ. ഫ്രാന്‍സിസ് കീരംപാറയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ തലവനായി ശ്രി.ജോസ് ജോണും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റോസ്.പി.മാതേക്കല്‍ ( യു.എന്‍.ടെക്നിക്കല്‍ അഡ്വൈസര്‍)
  • സന്തോഷ് ജോര്‍ജ്ജ് (പൈലറ്റ്)

നേട്ടങ്ങള്‍

ഈ അദ്ധ്യന വര്‍ഷത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ 6 കുട്ടികളും സ്കൂള്‍ കലോല്‍സവത്തില്‍ 2 കുട്ടികളും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയുണ്ടായി.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍


മറ്റു പ്രവര്‍ത്തനങ്ങള്‍

ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം വാഴക്കൃഷി[[ചിത്രം:

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

13-08-1957 - 31-05-1964 സി.പി. ശൗര്യാര്‍
01-01-1964 - 31-03-1983 ശ്രീ.പി.വി.മാത്യു
01-04-1983 - 31-03-1984 ശ്രീ.കെ.പി. പൗലോസ്
01-04-1984 - 31-03-1991 ശ്രീ. ഒ.എം. ഇമ്മാനുവല്‍
01-04-1991 - 31-03-1993 ശ്രീ. ജോര്‍ജ്ജ് .വി.വി
01-04-1993 - 31-03-1995 ശ്രീ. ജോര്‍ജ്ജ്. പി.കെ
01-04-1995 - 31-03-2001 ശ്രീ എം.റ്റി.ജോസഫ്
01-04-2001 - 31-03-2003 ശ്രീമതി. കെ.പി.മേരി
01-04-2003 - 31-03-2005 ശ്രീ.പയസ് ജോസഫ്
01-04-2005 - 31-03-2007 ശ്രീ. ജോണ്‍, എന്‍.വി.
01-04-2007 - 31-03-2009 ശ്രീമതി. ലില്ലി അഗസ്റ്റ്യന്‍
01-04-2009 - 31-03-2011 ശ്രീ.ജോണ്‍ കെ.എ.
01-04-2011 - 31-03-2014 ശ്രീ.ജോര്‍ജ്ജ് ജോസഫ്
01-04-2014 - 31-03-2016 ശ്രീ.യോഹന്നാന്‍ കെ.വി

വഴികാട്ടി