"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
പ്രമാണം:48002 Muhsina.K.jpg|മുഹ്സിന കെ
പ്രമാണം:48002 Muhsina.K.jpg|മുഹ്സിന കെ


==ഓഫീസ് ജീവനക്കാർ==
== ഓഫീസ് ജീവനക്കാർ ==
<center><gallery mode="packed" heights="230">
<center><gallery mode="packed" heights="230">
പ്രമാണം:48002-sajeer.jpeg|മുഹമ്മദ് സജീർ എം
പ്രമാണം:48002-sajeer.jpeg|മുഹമ്മദ് സജീർ എം

09:50, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

8 മുതൽ പത്താം ക്‌ളാസ് വരെ 28  ഡിവിഷനുകളിലായി 1640  കുട്ടികൾ ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. 50 അദ്ധ്യാപകരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉണ്ട് . 2021 - 22 വർഷത്തിൽ 553 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. കഴിഞ്ഞ വര്ഷം സംസ്ഥാനത്ത തന്നെ എസ് എസ് എൽ സി , യു എസ് എസ് പരീക്ഷകൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട് .

പ്രവേശനോത്സവം 2021-22

 ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .

 ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക്  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം  എൽ എ  ബഹു :പി കെ ബഷീർ നിർവഹിച്ചു.  തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി  സംവദിച്ചു  (പ്രവേശനോത്സവ ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

നേട്ടങ്ങൾ

 ഇന്റേണൽ  സപ്പോട്ടിങ് മിഷൻ(ഐ എസ് എം )പദ്ധതിക്ക് കീഴിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടപ്പിലാക്കിയ സ്‌കൂളുകളിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സെമിനാറിൽ അംഗീകാരം ലഭിക്കുകയും ചെയ്തു.രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ(ആർ എം എസ് എ)ജില്ലാതല ബെസ്റ്റ് സ്കൂൾ അവാർഡ് സ്കൂളിന് ലഭിച്ചു. മികച്ച എസ്എസ്എൽസി വിജയത്തിന് പി എം ഫൗണ്ടേഷൻ,മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവയുടെ അംഗീകാരങ്ങൾ ലഭിച്ചു. കൂടുതൽ നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫലങ്ങൾ

 എസ്എസ്എൽസി 2021ൽ അഭിമാനകരമായ വിജയമാണ് സ്കൂൾ നേടിയത്. പരീക്ഷയെഴുതിയവരിൽ അൻപതു ശതമാനത്തിനടുത്ത് കുട്ടികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും നൂറു ശതമാനം കുട്ടികൾ  വിജയിക്കുകയും ചെയ്തു.

 233 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാൻ കഴിഞ്ഞു.എൻഎംഎംഎസ് പരീക്ഷയിൽ 8 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. എൻ ടി എസ് ഇ പരീക്ഷയിൽ ഒരു കുട്ടിക്ക് ആദ്യഘട്ടം വിജയിക്കാൻ സാധിച്ചു.അക്ഷരമുറ്റം, വിദ്യാരംഗം തുടങ്ങി കോവിഡ് കാലത്ത് നടന്ന മുഴുവൻ മത്സരങ്ങളിലും വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദരം

 എസ്എസ്എൽസി, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ 'സോൾ' ആദരിച്ചു. കുട്ടികളുടെ എണ്ണക്കൂടുതൽ കാരണം  മൂന്നു സെഷനുകളിലായി നടത്തിയ പരിപാടിക്ക് 'സോൾ' അക്കാദമിക് കൺവീനർ നൗഷാദ് അരീക്കോട് നേതൃത്വം നൽകി.

 വിവിധ സെഷനുകളിൽ അലമ്നൈ കമ്മിറ്റി ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.മുൻ വർഷങ്ങളിൽ എസ് എസ് എൽ സി ,എൻ എം എം എസ് ,എൻ ടി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പി ടി എ യുടെ നേതൃത്വത്തിലാണ് ആദരിച്ചത് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂളിലെ പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ പ്രവത്തനങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

സ്കൗട്ട് & ഗൈഡ്സ്

എൻ.സി.സി

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

ചിത്രശാല

സ്കൂൾ നടത്തിയ വ്യത്യസ്ത പ്രോഗ്രാമുകളുടെ ചിത്ര ശാല കാണുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക