"സെന്റ് ആന്റണീസ് ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില്‍ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 40 ല്‍പരം വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== |
23:33, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് ജെ ബി എസ് വടകര | |
---|---|
വിലാസം | |
വടകര സെന്റ് ആന്റണീസ് ജെ ബി സ്കൂൾ , വടകര പി.ഒ. , 673101 , വടകര ജില്ല | |
സ്ഥാപിതം | 4 - ജൂലൈ - 1938 |
വിവരങ്ങൾ | |
ഫോൺ | 04962523551 |
ഇമെയിൽ | st.antonysvtk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16839 (സമേതം) |
യുഡൈസ് കോഡ് | 32041300514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1-4 |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 273 |
ആകെ വിദ്യാർത്ഥികൾ | 273 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ.സോമി വർക്കി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.വിനോദൻ.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.അപർണ |
അവസാനം തിരുത്തിയത് | |
24-02-2022 | Remesanet |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായകമായ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തികരണത്തിനും പ്രാധാന്യം കല്പിച്ച മദർ വെറോണിക്ക സ്ഥാപിച്ച സെന്റ് ആന്‍ണീസ് ജെ ബി സ്ക്കൂൾ 1938 ജൂലൈ നാലിലാണ് ആരംഭിച്ചത്. വടകരയിലെ സാംസ്കാരിക പാരമ്പര്യത്തിൽ ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒരു കണ്ണിയായി മാറിയ ഈ വിദ്യാലയം 75 വര്‍ഷം പിന്നിട്ടു. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രുപീകരണത്തിലും വ്യക്തിത്വ വികസനത്തിലും അതീവ ശ്രദ്ധ പതിപ്പിക്കുന്ന പാവന പാരമ്പര്യം ഇന്നും തുടർന്നു വരുന്നു. 1 - 4 വരെ ക്ലാസുകളിലായി 430 കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂൾ കോഴിക്കോട് ജില്ലയിൽ മുന്‍പന്തിയിൽ നില്ക്കുന്ന സ്ക്കൂളാണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില്‍ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 40 ല്‍പരം വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.
മാനേജ്മെന്റ്
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയം വടകര മുനിസിപാലിറ്റിയിലാണ്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ കരുണ എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല്‍ മാനേജർ സി.മരിയ നിഖിത എ സി യും പ്രധാന അധ്യാപികയായി സി.സോമി വർക്കിയും പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവർത്തി പരിചയം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഡാൻസ് ക്ളാസ്സ്
- സംഗീത ക്ലാസ്സ്
- ചിത്ര രചന ക്ലാസ്സ്
- പ്രവൃത്തി പരിചയം
ചാരിറ്റി പ്രവർത്തനങ്ങൾ
- പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
- രോഗികൾക്കൊരു കൈത്താങ്ങ്
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം ക്ലബ്
- ഹെൽത്ത് ക്ലബ്
- ഇക്കോ ക്ലബ്
- സേഫ്റ്റി ക്ലബ്
- സോഷ്യൽ സർവീസ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയതി |
---|---|---|
1 | സിസ്റ്റർ എം.ബാപ്റ്റിസ്റ്റ് എ സി | 1952 July-1970 May |
2 | സിസ്റ്റർ റോസ് മേരി എ സി | 1970 June-1974 May |
3 | സിസ്റ്റർ ഗബ്രിയേല എ സി | 1974 June-1976 April |
4 | സിസ്റ്റർ ഹിലരി എ സി | 1976 May-1983 April |
5 | സിസ്റ്റർ എം സിറിയകാ എ സി | 1983 May-1990 March |
6 | സിസ്റ്റർ എം തെരേസ് ആൻ എ സി | 1990 April-1992 June |
7 | സിസ്റ്റർ എം അനീറ്റ എ സി | 1992 July-1997 June |
8 | സിസ്റ്റർ.മാർഗരറ്റ് എ.സി | 1997 June-2000 April |
9 | സിസ്റ്റർ എം അന്നമ്മ വി എം | 2000 April-2003 March |
10 | സിസ്റ്റർ.മരിയ ജീവിത എ സി | 2003 April-2005 May |
11 | സിസ്റ്റർ.മരിയ ലീമ എ.സി | 2005 June-2010 May |
12 | സിസ്റ്റർ മറിയാമ്മ എ ടി | 2010 June-2011 May |
13 | സിസ്റ്റർ.മരിയ വിജി എ.സി | 2011 June-2015 March |
14 | സിസ്റ്റർ.മരിയ ജീവിത എ സി | 2015 June- 2018 May |
15 | സിസ്റ്റർ.മരിയ ലീമ എ.സി | 2018 June-2020 March |
നമ്മുടെ അദ്ധ്യാപകർ
പ്രധാനാദ്ധ്യാപിക
സിസ്റ്റർ സോമി വർക്കി
അദ്ധ്യാപകർ
- ലാലി.ബി
- ഷെറിൻ മേരി പെരേര
- സുനിമോൾ ജോസഫ്
- നിഷ ജോർജ് പി
- ജാസ്ലിൻ ഷഹാനെറ്റ്
- മേരി നാൻസി എഫ്
- ജെയിൻ കെ സി
നേട്ടങ്ങൾ
കോഴിക്കോട് ജില്ലയിൽ 2019 -20 അധ്യയന വർഷത്തിൽ നടത്തിയ LSS മത്സര പരീക്ഷയിൽ മികച്ച വിജയത്തോടൊപ്പം ജില്ലയിൽത്തന്നെ ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു.
2010 -11 ലെ മികച്ച PTA യ്ക്കുള്ള അവാർഡ് നേടി
നൂതന പ്രവർത്തനങ്ങൾ
- 10ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
- ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
- കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
- കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം..
- പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നു.
- പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്‍.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
- പ്രവൃത്തി പരിചയം മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
- ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
- വിപുലമായ വായനമൂല സജ്ജമാക്കാന്‍ ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
- ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം..
- പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
- നവീകരിച്ച വിശാലമായ ഹാൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് U A E സർക്കാർ നൽകുന്ന ഗോൾഡൻ വിസ ലഭിച്ചു.
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- വടകര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.59905,75.58948 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16839
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ 1-4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ