"ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ..ജി.എച്ച്.എസ്.എസ്.ആലുവ എന്ന താൾ ഗവ. ഗേള്‍സ് എച് എസ് എസ് ആലുവ എന്നാക്കി മാ...)
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ. ഗേള്‍സ് എച് എസ് എസ് ആലുവ എന്ന താൾ ഗവ. ഗേള്‍സ് എച്ച് എസ് എസ് ആലുവ എന്നാക്...)
(വ്യത്യാസം ഇല്ല)

11:05, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

എറണാകുളം ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-12-2016DEV





ആമുഖം

1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേൾസ്‌ ഹൈസ്ക്കൂള്‍ ആരംഭിക്കുന്നത്.അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ്ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂള്‍.1974 സെപ്തംബറിൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെൺകുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983ൽ സ്ക്കൂളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവൺമെന്റിൽ നിന്നു പണിതു കിട്ടി. സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സർക്കാർ വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയിൽ നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ടത് .ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുന്‍.എം.എല്‍.എ ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയിൽ ആലുവ നഗരസഭ നല്കിയ പ്രവർത്തനങ്ങൾ വളരെ വിലയേറിയതാണ്.

ഭൗതികസൗകര്യങ്ങള്‍

ആലുവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .സ്ക്കൂളിന് സ്വന്തമായി രണ്ട് സ്ക്കൂള്‍ ബസ്സുകള്‍ നിലവിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളുണ്ട് .

വൈ-ഫൈ സംവിധാനത്തോടു കൂടിയ ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ്സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ

പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തില്‍ തുടക്കം
മുതല്‍പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ
 പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളേയും
സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.


കംപ്യൂട്ടര്‍ ലാബ്'

15 കംപ്യൂട്ടര്‍, 2 ലാപ്ടോപ്പ്, 2 എല്‍.സി. ഡി. പ്രൊജക്ടര്‍, 1 പ്രിന്‍റ്റര്‍,1 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി.ലക്ഷ്മീദേവി വി ജി sitc യായും. ശ്രീ രാജേഷ് ആർ jsitc യായും പ്രവര്‍ത്തിച്ച് വരുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ 15 കമ്പ്യൂട്ടർ,4 ലാപ്ടോപ്പ്, 3 പ്രിൻറർ, 2 സ്മാർട്റൂം, 1 പ്രൊജക്ടർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു.ശ്രീമതി ഫസീല എം എ hitc ആയി പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങള്‍

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 13 അധ്യാപകഅധ്യാപകേതരജീവനക്കാരും 368 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥി- കളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളിന്റെ സാരഥികള്‍

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി മീന പോളും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി കെ നളിനകുമാരിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍: ‍ലീലാമ്മ,ഗീത.സി,അജിതകുമാരി,ടെസ്സി എം വി ,ഗോവർദ്ധനൻ ടി വി


യാത്രാസൗകര്യം

വഴികാട്ടി