"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:


<gallery>
<gallery>
Example.jpg|കുറിപ്പ്1
</gallery>[[പ്രമാണം:DSC05248.JPG|thumb|SPC CADETS]]
Example.jpg|കുറിപ്പ്2
</gallery><[[പ്രമാണം:DSC05248.JPG|thumb|SPC CADETS]]>
</gallery>[[പ്രമാണം:DISCUSSIONS.JPG|thumb|CLEARING DOUBTS WITH GREAT SCIENTISTS]]
</gallery>[[പ്രമാണം:DISCUSSIONS.JPG|thumb|CLEARING DOUBTS WITH GREAT SCIENTISTS]]
</gallery>[[പ്രമാണം:11891972 711353308970973 7016870389217386779 n.jpg|thumb|Republic day message]]
</gallery>[[പ്രമാണം:11891972 711353308970973 7016870389217386779 n.jpg|thumb|Republic day message]]

14:29, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=സി .എം.ജി..എച്ച്.എസ്.എസ്.കുറ്റൂര്‍| സ്ഥലപ്പേര്=കുററൂര്‍| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍| റവന്യൂ ജില്ല=തൃശ്ശൂര്‍| സ്കൂള്‍ കോഡ്=22015| സ്ഥാപിതദിവസം=05| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1942| സ്കൂള്‍ വിലാസം=കുററൂര്‍പി.ഒ,
തൃശ്ശൂര്‍| പിന്‍ കോഡ്=680 013| സ്കൂള്‍ ഫോണ്‍=04872212569| സ്കൂള്‍ ഇമെയില്‍=ghsskuttor@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=തൃശ്ശൂര്‍ വെസ്റ്റ്| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

SPC CADETS

</gallery>

CLEARING DOUBTS WITH GREAT SCIENTISTS

</gallery>

Republic day message

</gallery>

ചരിത്രം

തൃശ്ശൂര്‍ ടൗണില്‍ നിന്ന് ഏകദേശം അഞ്ച് കി.മീറ്റര്‍ വടക്കുമാറി കോലഴി പഞ്ചായത്തില്‍, കുറ്റൂര്‍ ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയല്‍ ഹയര് സെക്കന്ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ അറുപതോളം വര്‍ഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം. 1942-ല്‍ വെറും 8 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 900-ഓളം വിദ്യാര്‍ത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് പോരുന്നു. കുറ്റൂര്‍ സെന്ററില്‍ ഒരു വാടകക്കെട്ടിടത്തില്‍ L.S.S കുറ്റൂര്‍ എന്ന പേരില്‍ ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്ഠറി സ്ക്കൂള്‍ ആയി മാറിയിരിക്കുന്നത്.

കുറ്റൂര് ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ഡറി സ്ക്കൂളിന്റെ സ്ഥാപകന്‍ ശ്രീമാന്‍ കരിമ്പറ്റ കൊച്ചുണ്ണിമേനോനാണ് 1932-ല്‍ സര്‍ക്കാര്‍

HARITHA VIDYALAYAM

</gallery>

ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന്‍ ചാമക്കാട് വന്ന് താമസം തുടങ്ങി.  ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്‍ക്ക് പോകാന്‍ കാളവണ്ടി ഉണ്ടായിരുന്നു.  തൃശ്ശൂര്‍ക്കുള്ള കാളവണ്ടിയാത്രകള്‍ക്കിടെ, കുറ്റൂര്‍, കൊട്ടേക്കാട് ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ മഴ നനഞ്ഞ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു.  അങ്ങനെയാണ് ആ നല്ല മനസ്സില്‍ സ്വന്തമായൊരു സ്ക്കൂള്‍ തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്.

1942 ജൂണില്‍ ലോവര്‍ സെക്കന്ഡറി സ്ക്കൂള്‍ കുറ്റൂര്‍ എന്ന പേരില്‍ ഒരു വിദ്യാലയം സ്വന്തം ഉത്തരവാദിത്വത്തില്‍ നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്കി. അതിനെത്തുടര്‍ന്ന് കുറ്റുര്‍ പ്രൈമറി സ്ക്കൂള്‍ കവലക്കടുത്ത് ഒരു വാടകക്കെട്ടിടത്തില്‍ L.S.S. കുറ്റൂര്‍ എന്ന പേരില്‍ ഫസ്റ്റ് ഫോറം (ഇന്നത്തെ അഞ്ചാം ക്സാസ്സ് ) ആരംഭിച്ചു. അതാണ് ഇന്നത്തെ ഗവ. ചന്ദ്രാ മെമ്മോറിയല്‍ ഹയര്‍ സെക്കന്ഡറി സ്ക്കൂള്‍ ആയിത്തീര്‍ന്നത്.

ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപതകരുമായാണ് തുടക്കം. ബി എ ബിരുദധാരികളായ ശ്രീ വി.വി.ജേക്കബ്, പി.വി ശങ്കരവാരിയര്‍ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകര്‍. സ്ക്കൂളിനുവേണ്ടി തന്റെ താമസസ്ഥലത്തിന്റെ തെക്കുകിഴക്കെ മൂലയില്‍ ഒരു ഏക്കര്‍ ഇരുപത്തൊന്നു സെന്റ് സ്ഥലം കൊച്ചുണ്ണിമേനോന്‍ വാങ്ങി. ആറ് ക്ലാസ്സ് മുറികള്‍ക്കായി താത്‍ക്കാലിക ഷെഡ്ഡുകള്‍ പണിതീര്‍ത്തു. അങ്ങനെ എട്ടുമാസത്തിനുള്ളില്‍ സ്വന്തസ്ഥലത്തേക്ക് സ്ക്കൂള്‍ മാററി. 1943 ജൂണ്‍ മാസത്തില്‍ പ്രൈമറി, ഫസ്റ്റ് ഫോറം, സെക്കന്ഡ് ഫോറം എന്നിവ ആരംഭിച്ച് L.S.S പൂര്ത്തിയാക്കി. പ്രഥമ അധ്യാപകനായെത്തിയ ജേക്കബ് മാസ്റ്റര്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടിപ്പോയപ്പോള്‍ ആ ഒഴിവിലേക്ക് ശ്രീ കെ രാഘവമേനോനെ ഹെഡ് മാസ്റ്റരായി നിയമിച്ചു. നാട്ടുകാരായ ജോസ് ഇമ്മട്ടി (മലയാളം), ടി പി ലൂവിസ്, എം ജാനകിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. ഇവരുടെ കൂട്ടായ പ്രവര്‍ത്തനം അന്ന് കുറ്റൂര്‍ സ്കൂളിനു നൂറു ശതമാനം വിജയം നേടിക്കൊടുത്തു. തേര്‍ഡ് ഫോറത്തില്‍ അക്കാലത്ത് സര്‍ക്കാര്‍ പരീക്ഷയാണ് നടത്തിയിരുന്നത്. ആദ്യത്തെ സര്‍ക്കാര്‍ പരീക്ഷയില്‍ തന്നെ നൂറു ശതമാനം വിജയം നേടിയ പൈതൃകം ഈ വിദ്യാലയത്തിനുണ്ടെന്ന് അഭിമാനിക്കാം.

ലോവര്‍ സെക്കന്ഡറി സ്കൂള്‍ മാത്രമായിത്തുടര്‍ന്നാല്‍ സമീപപ്രദേശങ്ങളിലെ യുവതലമുറയുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റാനാവില്ലെന്ന് മനസ്സിലാക്കി, ഹൈസ്ക്കൂള്‍ തുടങ്ങാനുള്ള ശ്രമം മേനോന്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ശ്രമം അവസാനം പൂവണിഞ്ഞു. 1946-ല്‍ഇത് ഒരു ഹൈസ്ക്കൂളായി മാറി. പ്രായാധിക്യം മൂലം സ്ക്കൂള്‍ നടത്താന്‍ ബുദ്ധിമുട്ടുതോന്നിയ മേനോന്‍ വിദ്യാലയം സര്‍ക്കാരിന് നല്കാന്‍ തീരുമാനിച്ചു. കൊച്ചുണ്ണിമേനോന് ശാരദ, ചന്ദ്രമതി എന്നീ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും ഉണ്ടായിരുന്നു. അതില്‍ ചന്ദ്രമതി 31-മത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപുത്രിയുടെ ഓര്‍മ്മക്ക് സ്ക്കൂളിന് ചന്ദ്രാ മെമ്മോറിയല്‍ എന്ന പേര് നല്കണമെന്ന വ്യവസ്ഥ മാത്രം മുന്നോട്ടുവച്ച് ഈ സ്ക്കൂള്‍ സര്‍ക്കാരിന് ഏല്പിച്ചു. ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ഡറി സ്ക്കൂളിന്റെ ജനനം അങ്ങനെയായിരുന്നു.

2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബഹു. സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച മനോഹരമായ കെട്ടിടത്തില്‍ പ്ളസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.ഇവ കൂടാതെ ലൈബ്രറി, ലാബറട്ടറി, എല്‍ സി ഡി റും എന്നിവയും കംപ്യൂട്ടര്‍ ലാബുകളുമുണ്ട്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ അടുക്കളയില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നു. കിണര്‍, മോട്ടോര്‍, ടാങ്കുകള്‍, പൈപ്പുകള്‍ എന്നിവ ഉള്ളതുകൊണ്ട് ജലാവശ്യങ്ങള്‍ സുഗമമായി നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗമാരപ്രായക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീന്‍സ് ക്ലബ്ബ്.
  • ഫിലിം ക്ലബ്ബ് പ്രവര്‍ത്തനം :സംസ്ഥാനതലത്തില്‍ ഏഴ് അവാര്‍ഡുകള്‍ നേടിയ ലൂസേഴ്സ് ഫൈനല്‍ എന്ന ഫിലിം
  • സാമ്പത്തികമായി അവശത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന സ്നേഹനിധി
  • മികച്ച തരത്തില്‍ സീഡ് പ്രവര്‍ത്തനം
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് പ്രവര്‍ത്തനം
  • എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എഴുപത്തഞ്ചിന പരിപാടികള്‍
  • എന്റെ സ്ക്കൂളിന് എന്റെ വക തണല്‍ പദ്ധതി
  • മികച്ച ഹരിത ക്ലബ്ബ്

മാനേജ്മെന്റ്

കുറ്റുര്‍ ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ഡറി സ്കൂളിന്റെ സ്ഥാപകന്‍ ശ്രീമാന്‍ കരിംപറ്റ കൊച്ചുണ്ണിമേനോനാണ്. 1932-ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന്‍ ചാമക്കാട് താമസം തുടങ്ങി. ഇവിടെ നിന്നും തൃശ്ശൂര്‍ വരെ നടന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് പോയിക്കൊണ്ടിരുന്ന കുട്ടികളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ അദ്ദേഹം ഇവിടെ ഒരു സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഗവണ്മെന്റിന് സ്ക്കൂള്‍ കൈമാറാന്‍ തീരുമാനിച്ചപ്പോള്‍, തന്റെ അകാലത്തില്‍ മരിച്ചുപോയ മകളുടെ പേര് സ്ക്കൂളിന് നിലനിര്‍ത്തണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. അത് പ്രകാരം സ്കൂളിന്റെ പേര്‍ ചന്ദ്ര മെമ്മോറിയല്‍ എന്ന് നില നിര്‍ത്തപ്പെട്ടിരിക്കുന്നു.

മുന്‍ സാരഥികള്‍, സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 ഇ.ഐ.ജോര്ജജ്
1983 - 87 കെ.എം. എബ്രഹാം
1987 - 88 കെ. ശാരദ
1995 - 2000 കെ. കെ. സീത
2001 - 02 റൂക്കിയാബീ
2002 - 06 കെ. രജിനി
2007 - 09 ടി.വി.വിജയകുമാരി
2009 - 11 പി കെ.സരോജിനി
2011 - 12 കെ. ഉ​ഷ
2012 - 13 വിലാസിനി
2012 - 14 ഇന്ദിര രാജഗോപാല്‍
2013 - 14 എന്‍ വി ശോഭന
2013-15 നിര്‍മ്മല പി.ആര്‍
2014 - 15 കെജെ മേഴ്സി
2015 - ലളിത കെ
2016 - 17 പ്രതീഷ് പിഡി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വകാല അദ്ധ്യാപകര്‍

വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ ധാരാളം വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയായി ഉണ്ട്. കുറ്റൂരിന് എന്നും അഭിമാനമായ കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്ന തൃശ്ശൂര്‍ എം.എല്‍.എ ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍ ഈ വിദ്യാലയത്തിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയാണ്. മേനാച്ചേരി ദേവസ്സിയുടെ എല്ലാ മക്കളും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അവരില്‍ അഞ്ചുപേര്‍ ഇപ്പോള്‍ അമേരിക്കയില്‍ ഉന്നതഉദ്യോഗം വഹിക്കുന്നു. ഡോ. സണ്ണി നീലങ്കാവില്‍ ഇംഗ്ലണ്ട്, ഡോ.ജോസഫ് കോളങ്ങാടന്‍, ഡോ. കെആര്‍ ആന്റണി (അന്താരാഷ്ട്ര ശിശുക്ഷേമനിധി), ഡോ. ഫ്രാന്‍സിസ് നീലങ്കാവില്‍ (പ്രൊ. ട്രിനിറ്റി കോളേജ് ഡബ്ളിന്‍, അയര്‍ലാന്‍ഡ്), ഡോ. കെ ആര്‍ രാമന്‍ നമ്പൂതിരി, ഡോ.പിജി സാവിത്രി (ഓഷ്യാനോഗ്രാഫി ശാസ്ത്രജ്ഞ അമേരിക്ക) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ ഓര്‍മ്മ ലോകത്താകമാനം നിലനിര്‍ത്തുന്നു. പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം അദ്ധ്യാപകര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തിട്ടുണ്ട്.അവരില്‍ കേരളക്കര എന്നും ഓര്‍ക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോനും ഉള്‍പ്പെടുന്നു. വൈലോപ്പിള്ളിശ്രീധരമേനോനുമായി സൗഹൃദം പങ്കിട്ട ഈ വിദ്യാലയത്തിലെ അരുമശിഷ്യരാണ് ആട്ടോരില്‍ നിന്നുംവന്നിരുന്ന വിക്രമന്‍ ഇളയത്, ജ്യേഷ്ഠന്‍ രാമന്‍ ഇളയത് , പി.ഐ രാഘവന്മാസ്റ്റര്‍, കൊളമ്പ്രന്‍ ഫ്രാന്സിസ് മാസ്റ്റര്‍ , വര്‍ഗ്ഗീസ് മേനാച്ചേരി തുടങ്ങിയവര്‍. വൈലോപ്പിള്ളി ഈ വിദ്യാലയത്തിലെ നാച്ച്വറല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു. കവിയുടെ ക്ലാസ്സില്‍ എത്ര തവണ ഇരുന്നാലും മതിയാവില്ല. ഇവിടെയുള്ള ക്വാര്‍ട്ടേഴ്സിലായിരുന്നു കവി താമസിച്ചിരുന്നത്. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു. വൈകുന്നേരമായാല്‍ ശിഷ്യരോടൊത്ത് നടക്കാനിറങ്ങും. ഈ നല്ല ഗ്രാമത്തിലെ നെല്പാടങ്ങളും, മാവിന്‍ തോപ്പുകളുമാണോ 'കന്നിക്കൊയത്ത്, മകരക്കൊയത്ത്' എന്നീ കവിതകള്‍ എഴുതാന്‍ കവിയെ പ്രേരിപ്പിച്ചത്!

വഴികാട്ടി

<googlemap version="0.9" lat="10.555997" lon="76.199455" type="map" zoom="14" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.563085, 76.188641, CMGHSS KUTTUR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.