"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashask (സംവാദം | സംഭാവനകൾ)
No edit summary
Ashask (സംവാദം | സംഭാവനകൾ)
വരി 56: വരി 56:

==പുതുച്ചിറക്കാവ് - അനുഷ്ഠാന കലകൾ==
==പുതുച്ചിറക്കാവ് - അനുഷ്ഠാന കലകൾ==

ദൈവാരാധനയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവഹിക്കാനുള്ള വിധികൾ, ചടങ്ങുകൾ, അനുഷ്ഠാനമുറകൾ എന്നിവയുടെ ഭാഗമായി മനുഷ്യസമൂഹം താളം നൃത്തം സംഗീതം ചിത്രകല തുടങ്ങിയവ കൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ രൂപം കൊണ്ട ദൃശ്യ-ശ്രാവ്യാവിഷ്കാരങ്ങളെയാണു അനുഷ്ഠാന രൂപങ്ങൾ എന്ന പേരുകൊണ്ടർഥമാക്കുന്നത്. കേവലം വിനോദം മാത്രം മുൻനിർത്തിയല്ലാതെ ആരാധനാക്രമങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ് അവ അനുഷ്ഠാന രൂപങ്ങളായിത്തീരുന്നത്. ദൈവാരാധന, അനുഗ്രഹ ലബ്ദി, ദോഷങ്ങളിൽ നിന്ന് രക്ഷ, സന്താനലാഭം, രോഗശാന്തി, സമ്പൽസമൃദ്ധി, ബാധോച്ചാടനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി നടത്തി കൊണ്ട് പോകുന്നവയാണ് ഈ അനുഷ്ഠാനങ്ങളിൽ ഭൂരിഭാഗവും.

സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാ അനുഷ്ഠാന രൂപങ്ങളെയും അനുഷ്ഠാനകർമ്മങ്ങളുടെ പരിധിയിൽപെടുത്തുന്നു.
കുംഭകുടം, കൂടിയാട്ടം, തെയ്യാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങി അനുഷ്ഠാനളുടെ നിര നീണ്ടുപോകുന്നു.
കേരളീയ അനുഷ്ഠാനങ്ങൾ മതപരം അർദ്ധമതപരം എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ട്.

കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്. ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.

തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്ക തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ്ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്.