"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.സൗത്ത്.വാഴക്കുളം എന്ന താൾ ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം...) |
(വ്യത്യാസം ഇല്ല)
|
12:15, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം | |
---|---|
വിലാസം | |
സൗത്ത് വാഴക്കുളം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2016 | DEV |
ആമുഖം
വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് ഹയര്‍സെക്കന്ററി സ്ക്കൂളായി പ്രവര്‍ത്തിക്കുന്നത്.1949 ല്‍ഈ സ്ക്കൂള്മിഡില്‍സ്ക്കൂളായും 1961 ല്‍ഹൈസ്ക്കൂളായും ഉയര്‍ത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സ്ഉള്‍പ്പെടെ സെഷനല്രീതിയില് പ്രവര്‍ത്തിച്ചു.1965 നവം.2 ന് ശ്രീ.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാര്‍ജ് എടുത്തതു മുതല്‍ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഗവ.ലോവര്‍ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂര്‍ സബ്ജില്ലയിലായാണ് പ്രവര്‍ത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയര്‍സെക്കന്ററി തലത്തിലേയ്ക്കുയര്‍ത്തി.യു.പി മുതല്‍ ഹയര്‍സെക്കന്ററി തലം വരെ 730 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില് ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോള്‍ 1910 കളിലാണ് എത്തിയത്. ഈ സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ല്‍ പരേതനായ പ്ളാവട കൊച്ചുപിള്ളനായര്‍ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടര്‍ന്ന് പ്ളാവട കൊച്ചുപിള്ളനായര്‍ ഇന്ന് എല്‍. പി.സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നല്‍കി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂള്‍ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടര്‍ന്ന് നടുവില്‍ വീട്ടില്‍ കുഞ്ചുപടനായര്‍ സൗജന്യമായി നല്‍കിയ സഥലത്താണ് കെട്ടിടങ്ങള്‍ സ്ഥാപിച്ചത്.
ആലുവയ്കും പെരുമ്പാവൂരിനും ഇടയില്‍ വരുന്ന 5 ഗ്രാമപഞ്ചായത്തുകളിലെജനങ്ങളള്‍ക്ക് സ്കൂള്‍ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂള്‍ ആയിരുന്നു.1944-45 വര്‍ഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയര്‍ത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന യശശരീരനായ ശ്രീ. നാരായണന്‍ സര്‍ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടര്‍ന്ന് 1948-49 വര്‍ഷത്തില്‍ ഈ സ്കൂള്‍ ഒരു മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
1961 ല്‍ പി. ബി. അരവിന്ദാകഷന്‍ നായര്‍ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ആയിരുന്നപോഴാണ് ഈ സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.ആ വര്‍ഷം വിദ്യാലയത്തില്‍ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്ന് ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍. സി. വിദ്യാര്‍തഥികള്‍ പുറത്തുവന്നു.
മുന്‍ സാരഥികള്‍
*പി.ബിഅരവിന്ദാഷന്‍ നായര്‍ *കെ. ഗംഗാധരന്‍ നായര്‍ *പി. ജി. തോമസ് *വി. കെ. നാരയണപിളള *കെ. ഭാസ്ക്കരന്‍ നായര്‍ *സുന്ദരന്‍ *ററി. എന്‍.ഗംഗാധരന്‍ *കൊച്ചുത്രേസ്യ *ചന്രശേഖരന്‍ നായര്‍ *ഇ. സി. ഏലിയാമ്മ *ആര്‍.സരോജിനി അമ്മ *അലിയാര്‍ കുഞ്ഞ് *സത്യഭാമ *എന്‍. ശിവദാസന്‍ *ധര്‍മ്മപാലന്‍ *വാസുദേവന്‍ *മറിയാമ്മ ഈശ്വ *എം.എ. മണി *ററി. എന്‍. പാത്തുമ്മ *കെ. വി. അന്ന *ഒ.ജെ. മിനി *എന്‍. രുഗ്മണി *എന്‍.ഐ. അഗസ്ററിന്‍ *യശോദ *ടി. ജി. ശാന്ത *സി. കെ. വിജയന്‍ *സി.ശോഭ
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ് അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട്ലാബുകളിലുമായി ഏകദേശംഓഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക]
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
ആണ്‍ കുട്ടികളുടെ എണ്ണം 200 പെണ്‍ കുട്ടികളുടെ എണ്ണം 226 വിദ്യാര്‍ത്ഥികളുടെ എണ്ണം 426 അദ്ധ്യാപകരുടെ എണ്ണം 30
പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യാത്രാസൗകര്യം
<googlemap version="0.9" lat="10.116922" lon="76.413345" type="map"> 10.084981, 76.415663, Govt.H.S.S. S.VAZHAKULAM </googlemap>
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍