"എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ- കൂട്ടിചേർക്കലുകൾ നടത്തി)
(എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ- മാസം തിരുത്തി)
വരി 1: വരി 1:
=='''അറിയിപ്പുകൾ(ജനുവരി 2022)'''==
=='''അറിയിപ്പുകൾ(ഫെബ്രുവരി 2022)'''==
* ഈ വർഷത്തെ ചതുർത്ഥ ചരൺ/ഹീരക് പംഖ് പരീക്ഷ ഫെബ്രുവരി 12 ന് ഓൺലൈൻ ആയി നടത്തപ്പെടും.  
* ഈ വർഷത്തെ ചതുർത്ഥ ചരൺ/ഹീരക് പംഖ് പരീക്ഷ ഫെബ്രുവരി 12 ന് ഓൺലൈൻ ആയി നടത്തപ്പെടും.  
* ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനം  
* ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനം  

10:00, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറിയിപ്പുകൾ(ഫെബ്രുവരി 2022)

  • ഈ വർഷത്തെ ചതുർത്ഥ ചരൺ/ഹീരക് പംഖ് പരീക്ഷ ഫെബ്രുവരി 12 ന് ഓൺലൈൻ ആയി നടത്തപ്പെടും.
  • ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനം

അറിയിപ്പുകൾ(ജനുവരി 2022)

  • കൊറോണ അനുദിനം കൂടിവരുന്ന സാഹചര്യം ആയതിനാൽ സർക്കാർ തീരുമാന പ്രകാരം സ്കൂൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനുവരി 20 മുതൽ അടയ്ക്കുകയാണ്.
  • ജനുവരി 18 ന് വിവിധ മേഖലകളിൽ വിജയിച്ച കുട്ടികളെ ആദരിക്കൽ ചടങ്ങ് നടത്തപ്പെടുന്നു. എല്ലാവരും പങ്കെടുക്കണം.
  • 'പുൽക്കൂടോരുക്കും കുഞ്ഞിളം കൈകൾ' മത്സരത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു.

അറിയിപ്പുകൾ(ഡിസംബർ 2021)

  • ഡിസംബർ 23 ന് സ്കൂൾ അടക്കുന്നതാണ്. ജനുവരി 3 ന് സ്കൂൾ തുറക്കും.
  • ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷം നടത്തപ്പെടുന്നു.
  • ഡിസംബർ 23 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു.

അറിയിപ്പുകൾ(നവംബർ 2021)

  • നവംബർ 14 ന് ശിശുദിനം ആഘോഷിക്കുന്നു. കുട്ടികൾക്കായി വിവിധ പരിപാടികൾ ഓൺലൈൻ ആയി നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതാണ്.
  • കൊറോണ കാലത്തിനു വിരാമമിട്ടുകൊണ്ട് നമ്മുടെ സ്കൂൾ നവംബർ 1 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

അറിയിപ്പുകൾ(ഒക്ടോബർ 2021)

  • ഒക്ടോബർ 7 ന് പി റ്റി എ ഓൺലൈൻ ആയി നടത്തപ്പെടുന്നു.
  • ഒക്ടോബർ 2 ന് ഗാന്ധിജയന്തി ഓൺലൈൻ ആയി സമുചിതമായി ആഘോഷിക്കണം.

അറിയിപ്പുകൾ(സെപ്റ്റംബർ 2021)

  • സെപ്റ്റംബർ 19 ന് വയനാട് DIET, ESS ൻറെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് അധ്യാപക ടീം ഒരുക്കുന്ന കുട്ടികൾക്കായുള്ള മാനസീക ഉല്ലാസ പരിപാടിയായ കൊട്ടും കുരവയും സ്കൂളിൽ ഓൺലൈൻ ആയി നടത്തപ്പെടും.

അറിയിപ്പുകൾ(ഓഗസ്റ്റ്‌ 2021)

  • ഓണാഘോഷം ഓൺലൈൻ ആയി നടത്തുന്നതാണ്.
  • സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈൻ ആയി നടത്തും. വിവിധ മത്സരങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നതാണ്.

അറിയിപ്പുകൾ(ജൂലെ 2021)

  • ജൂലൈ 24- ഒന്നാകാം നന്നാകാം പരിപാടി ഓൺലൈൻ ആയി നടത്തപ്പെടും.
  • ജൂലൈ 21-ചാന്ദ്രദിനം 2021-ഈ വർഷത്തെ ചാന്ദ്ര ദിനം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു. കുട്ടികൾക്കായി നടത്തിയ വെബിനാർ വളരെ മനോഹരമായിരുന്നു. ക്വിസ് മത്സരം ഞായറാഴ്ച നടത്തപ്പെടും.
  • ജൂലൈ 5- ബഷീർ ഓർമ ദിനം- ബേപ്പൂരിന്റെ സുൽത്താൻ ഓർമയായിട്ട് ഇന്നേക്ക് 27 വർഷം ആയിരിക്കുന്നു. ഇന്ന് രാത്രി 8.30 ന് ഗൂഗിൾ മീറ്റ് വഴി ബഷീർ ദിനാചരണം നടത്തപ്പെടുന്നു. എല്ലാവർക്കും സ്വാഗതം.
  • ജൂലൈ 1-ഡോക്ടെർസ് ദിനം എല്ലാവരും ആരോഗ്യത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഞങ്ങളുടെ ആത്മാർഥമായ നന്ദി.

അറിയിപ്പുകൾ(ജൂൺ 2021)

  • അന്താരാഷട്ര യോഗ ദിനം-യോഗ ശീലിക്കൂ..ജീവിതം രോഗവിമുക്തമാക്കൂ..
  • ഫാദേഴ്സ് ഡേ-ലോകത്തിലെ എല്ലാ അപ്പന്മാർക്കുംവേണ്ടി സമർപ്പിക്കുന്നു.
  • പ്രിയപ്പെട്ട രക്ഷിതാക്കളേ, കുട്ടികളേ..വായനാ വാരാചരണതോടനുബന്ധിച്ചു നടത്തുവാൻ തീരുമാനിച്ച കാര്യങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഇടുന്നതായിരിക്കും. വീഡിയോ സന്ദേശങ്ങൾ കുട്ടികളെ നിർബന്ധമായും കാണിക്കണം. ഓരോ ദിവസവും ഒരു സാഹിത്യകാരനെയും ഒരു പുസ്തകത്തെയും പരിചയപ്പെടുത്തുന്നത് നിർബന്ധമായും കുട്ടികളുടെ നോട്ട്ബുക്കിൽ എഴുതിക്കണം.
  • പുതിയ അധ്യയന വർഷത്തെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഓൺലൈൻ ക്ലാസുകളെക്കുറിച്ച് പറയുന്നതിനും മറ്റുമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒരുമിച്ചു കൂടുന്നു 2021 ജൂൺ 06 നു ഉച്ചകഴിഞ്ഞ് 2 മണിക്ക്. എല്ലാവരെയും സഹൃദയം സ്വാഗതം ചെയ്യുന്നു.
  • പരിസ്ഥിതി ദിനതോടനുബന്ധിച്ചു കുട്ടികൾക്കായി ലവ് യുവർ ട്രീസ്‌ എന്നാ പ്രവർത്തനം നടത്തുന്നു. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മരത്തിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ അയച്ചുതരിക. ചെടികൾ നടുന്നതിന്റെ ഫോട്ടോയും അയക്കാവുന്നതാണ്.
  • ഒരു വർഷം കൂടെ നിന്ന് സ്നേഹത്തോടും കരുതലോടും കൂടെ സ്കൂളിനെ മുന്നോട്ട് നയിച്ച പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ അബ്രഹാം കെ മാത്യു സാറിന് യാത്രാ മംഗളങ്ങൾ.
  • പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓൺലൈൻ ആയി നിർവഹിക്കപ്പെടും.
  • സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സായ ബീന ടീച്ചറിന് എല്ലാവിധ ആശംസകളും നേരുന്നു.

അറിയിപ്പുകൾ(മെയ്‌ 2021)

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം

അറിയിപ്പുകൾ(ഫെബ്രുവരി 2020)

  • പഠനനോത്സവം നടന്നു..
  • പഠനനോത്സവത്തിൽ മഹാത്മാഗാന്ധിയെ നേരിട്ട് പരിചയപ്പെടുത്തുവാൻ മകാരം മാത്യു വന്നു..
  • കുടിവെള്ള ശുദ്ധീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു..

അറിയിപ്പുകൾ(ജനുവരി 2020)

  • പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(കോമ്പാറ)..
  • ബുൾബുൾ യൂണിറ്റ്‌ ഉദ്ഘാടനം നടന്നു..
  • വാർഷികാഘോഷം നടന്നു..
  • കുട്ടികൾക്കായി തുണി സഞ്ചി വിതരണം ചെയ്തു..
  • കബ്ബ്&ബുൾബുൾ സംസ്ഥാനതല ഉത്സവത്തിൽ 18 കുട്ടികൾ പങ്കെടുത്തു..

അറിയിപ്പുകൾ(ഡിസംബർ 2019)

  • ക്രിസ്മസ് ആഘോഷം നടത്തി..
  • സ്പെഷ്യൽ അരി വിതരണത്തിന് വന്നിട്ടുണ്ട്..
  • ക്രിസ്മസ് പരീക്ഷ കൃത്യ സമയത്തുതന്നെ നടക്കും..

അറിയിപ്പുകൾ(നവംബർ 2019)

  • കേരളപ്പിറവി ദിനം ആഘോഷിച്ചു..
  • നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു..
  • കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി..
  • കബ്ബ് സ്ഥാപകദിനം ആചരിച്ചു..
  • ഗപ്പി വളർത്തൽ ആരംഭിച്ചു..
  • കൃഷിപാഠം വിളവെടുപ്പ് നടത്തി..
  • കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു..
  • പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(പാലോട്ട്)..

അറിയിപ്പുകൾ(ഒക്ടോബർ 2019)

  • സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി.
  • പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ കായികോത്സവം നടത്തി.
  • ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..

'അറിയിപ്പുകൾ(സെപ്റ്റംബർ 2019)

  • സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 25.09.2019-നു നടത്തപ്പെടും..
  • ഓണത്തിൻറെ സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു.
  • ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള അപേക്ഷ ഇനിയും തരാത്തവർ എത്രയും വേഗം തരേണ്ടതാണ്.
  • നഴ്സറി ക്ലാസ്സിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്.
  • എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു.
  • ഓണാവധി ഈ മാസം 6-ന് ആരംഭിക്കുകയും 15-ന് തീരുകയും ചെയ്യും.
  • സ്കൂൾ ഓണാഘോഷം 6-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
  • സെപ്റ്റംബർ 5 അധ്യാപകദിനം.