"പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
<blockquote><blockquote><blockquote> | <blockquote><blockquote><blockquote> | ||
2022 ജനുവരി 26 ബുധൻ | 2022 ജനുവരി 26 ബുധൻ | ||
<blockquote>[https://youtu.be/lvt48t6cZ_s റിപ്പബ്ലിക് ദിനം വീഡിയോ കാണാം :]</blockquote><gallery mode="packed-hover" heights="250"> | |||
പ്രമാണം:13762 Repablic 001.jpeg| '''<big> റിപ്പബ്ലിക് ദിനം </big>''' | പ്രമാണം:13762 Repablic 001.jpeg| '''<big> റിപ്പബ്ലിക് ദിനം </big>''' | ||
പ്രമാണം:13762 Repablic 002.jpg| '''<big> റിപ്പബ്ലിക് ദിനം </big>''' | പ്രമാണം:13762 Repablic 002.jpg| '''<big> റിപ്പബ്ലിക് ദിനം </big>''' |
00:04, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
2021 - 2022
ലോക തണ്ണീർത്തട സംരക്ഷണ ദിനം :
2022 ഫിബ്രവരി 2
ലോക തണ്ണീർത്തട സംരക്ഷണ ദിനം വീഡിയോ കാണാം :
വീഡിയോ : 01
വീഡിയോ : 02
വീഡിയോ : 03
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland).
അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു. ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ. ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും.
പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തണ്ണീർ തടങ്ങൾ സംരക്ഷിക്കുക.. നികത്താതിരിക്കുക..
എല്ലാ വർഷവും ഫെബ്രുവരി 2 , ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഇ വർഷത്തെ വിഷയം, " value,manage, restore,love wetland എന്നതാണ്. അമേരിക്കയിലെ ബോസ്റ്റണിൽ 1967-ാം ആണ്ടിൽ കുപ്പിയിൽ കുടിക്കാനുള്ള വെള്ളം ഇറക്കിയപ്പോൾ മലയാളികളായ നാം ചിരിച്ചു. ചൈനയിൽ ശ്വാസവായു ബോട്ടിലിൽ ആക്കി വിതരണം നടത്തിയപ്പോഴും നാം ചിരിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയിൽ എല്ലാം ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടതാണ്. തണ്ണീർത്തടങ്ങളും പരിസ്ഥിതിയിൽപ്പെടുന്നവയാണ്. ഒത്തുപിടിച്ചാലേ മലയും പോരൂ. ഏവർക്കും ശുഭദിനം.....
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
-
ലോക തണ്ണീർത്തട സംരക്ഷണ ദിനം
റിപ്പബ്ലിക് ദിനം :
2022 ജനുവരി 26 ബുധൻ
റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനം
അക്ഷരമുറ്റം അനുമോദനം:
2022 ജനുവരി 20 വ്യാഴം
അക്ഷരമുറ്റം മത്സര വിജയികൾക്ക് അനുമോദനം:
ആലക്കോട് : പരപ്പ ഗവൺമെന്റ് യു പി സ്കൂൾ 2022 ജനുവരി 12 ബുധനാഴ്ച നടന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികളെ സർട്ടിഫിക്കറ്റു നൽകി അനുമോദിച്ചു.
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം തീർത്ഥ കെ ആർ, രണ്ടാം സ്ഥാനം സനാ ഷബാബ്. യു പി വിഭാഗം ഒന്നാം സ്ഥാനം യദു രാജ് കെ ആർ, രണ്ടാം സ്ഥാനം ഷംന കെ എം എന്നിവക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ എസ് പി സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു.
യു പി വിഭാഗം ഒന്നാം സ്ഥാനം യദുരാജ് കെ ആർ
എൽ പി വിഭാഗം ഒന്നാം സ്ഥാനം തീർത്ഥ കെ ആർ
എൽ പി വിഭാഗം രണ്ടാം സ്ഥാനം സനാ ഷബാബ്
യു പി വിഭാഗം രണ്ടാം സ്ഥാനം ഷംന കെ എം
അലക്സാ ഉൽഘടനം:
2022 ജനുവരി 12 ബുധൻ
വീഡിയോ കാണാം
പരപ്പ ഗവ.യു.പി. സ്കൂളിൽ കുട്ടികൾ ‘ഹാപ്പി’യാണ്; ഇംഗ്ലീഷിൽ കൈപിടിക്കാൻ അലക്സയുണ്ട്.
അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ.
അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽത്തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എ.ഖലീൽ റഹ് മാൻ നിർവ്വഹിച്ചു. ,പി.ടി.എ പ്രസിഡണ്ട് റെജി ജോസഫ് , മദർ പി.ടി.എ. പ്രസിഡണ്ട് അലീമ, എ ആർ . രാമചന്ദ്രൻ , എം ഹസ്സൻകുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ഷിജി കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ എസ്.പി. മധുസൂദനൻ സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ ബെനഡിക്ട് ജോൺ നന്ദിയും പറഞ്ഞു.
അലക്സാ ഉൽഘടനം
അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എ.ഖലീൽ റഹ് മാൻ നിർവ്വഹിക്കുന്നു.
പ്രാർത്ഥന
സ്വാഗതം ഹെഡ് മാസ്റ്റർ ശ്രീ എസ്.പി. മധുസൂദനൻ എസ് പി
അലക്സയോട് ചോദിക്കാം
അലക്സയോട് സൗഹൃദം
അലക്സയോട് സൗഹൃദം
ക്രിസ്മസ് ആഘോഷം:
2021 ഡിസംബർ 23 വ്യാഴം
ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ആലക്കോട് :പരപ്പ ഗവ.യു.പി. സ്കൂളിലെ ക്രിസ്മസ് ആഘോഷം പരപ്പ സെന്റ് ജോസഫ്സ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ ചേന്നോത്ത് ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എ.ഖലീൽ റഹ് മാൻ, ഗ്രാമപഞ്ചായത്തംഗം സി. ഷൈലകുമാരി , ധ്യാപകരായ ഷിജി.കെ.ജോസഫ് , രാമചന്ദ്രൻ എ.ആർ എന്നിവർ ക്രിസ്മസ് ആശംസകൾ നൽകി. ആഘോഷവേളയിൽ മുഖ്യാതിഥിയായി എത്തിയ വികാരിയച്ചൻ കുട്ടികളോടൊപ്പം കരോൾഗാനം ആലപിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. ക്രിസ്മസ് പാപ്പയുടെ വേഷമിട്ട കുട്ടികളും പിടിഎ അംഗങ്ങളും, അധ്യാപകരും, പങ്കെടുത്തതോടെ സ്നേഹക്കൂട്ടായ്മയിലൂടെ സൗഹാർദ്ദത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമായ ക്രിസ്മസ് ആഘോഷം വർണ്ണാഭമായി. പ്രധാനാദ്ധ്യാപകൻ എസ്.പി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. എം.ഹസ്സൻ കുഞ്ഞി സ്വാഗതവും സ്റ്റാഫ് പ്രതിനിധി എ. രജിത്ത് നന്ദിയും പറഞ്ഞു.
ക്രിസ്മസ് ആഘോഷം
പ്രധാനാദ്ധ്യാപകൻ എസ്.പി. മധുസൂദനൻ
ക്രിസ്മസ് ആഘോഷം
പരപ്പ സെന്റ് ജോസഫ്സ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ ചേന്നോത്ത്
ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എ.ഖലീൽ റഹ് മാൻ
ക്രിസ്മസ് ആഘോഷം
എം.ഹസ്സൻ കുഞ്ഞി
ഷിജി കെ ജോസഫ്
ക്രിസ്മസ് ആഘോഷം
ക്രിസ്മസ് ആഘോഷം
അറബിക് ദിനം:
2021 ഡിസംബർ 18 ചൊവ്വ
അബിൻ ജിജോ
അറബിക് ദിനം
മുഹമ്മദ് അമ്മാർ എ സി
അറബിക് ദിനം
അറബിക് ദിനം
അറബിക് ദിനം
അറബിക് ദിനം
അറബിക് ദിനം
ഊർജ്ജസംരക്ഷണ ദിനം:
2021 ഡിസംബർ 14 ചൊവ്വ
ഊർജ്ജ സംരക്ഷണ ദിനാചരണം: ഒപ്പ് ക്യാമ്പയിൻ നടത്തി. പരപ്പ ഗവ.യു.പി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നാളേക്ക് ഇത്തിരി ഊർജം എന്ന സന്ദേശവുമായി ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടന്ന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ എസ്.പി.മധുസൂദനൻ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷിജി. കെ ജോസഫ് കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.ആർ. രാമചന്ദ്രൻ ഊർജദിന സന്ദേശം നൽകി കുട്ടികളോട് സംസാരിച്ചു. പോസ്റ്റർ രചന മത്സരം, ഒപ്പ് ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പരിപാടികൾക്ക് രജിത്ത് എ, റസീന എ.സി, ശബ്ന ബി.എസ്, സിലിഷ സി, ഹസ്സൻ കുഞ്ഞി എം. തുടങ്ങിയവർ നേതൃത്വം നൽകി.
ഊർജ്ജ സംരക്ഷണ ദിനാചരണം
ഊർജ്ജ സംരക്ഷണ ദിനാചരണം: ഒപ്പ് ക്യാമ്പയിൻ
ഒപ്പ് ക്യാമ്പയിൻ
ഒപ്പ് ക്യാമ്പയിൻ
പോസ്റ്റർ രചന
മണ്ണ് സംരക്ഷണ ദിനം:
2021 ഡിസംബർ 6 തിങ്കൾ
മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണെന്ന ലോകത്ത് മനുഷ്യരുൾപ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. ഡിസംബർ 5 ലോക മണ്ണ് സംരക്ഷണ ദിനം.
മണ്ണ് സംരക്ഷണ ദിനം
മണ്ണ് സംരക്ഷണ ദിനം
മണ്ണ് സംരക്ഷണ ദിനം
ഭിന്നശേഷി ദിനാചരണം:
2021 ഡിസംബർ 3 വെള്ളി
സ്നേഹ ദീപം ഡിസംബർ 3, ലോക ഭിന്നശേഷി ദിനം : അംഗവൈകല്യങ്ങൾ ഇല്ലാതെ നമ്മൾ ജനിച്ചു ജീവിക്കുന്നത് നമ്മുടെ മിടുക്കല്ല. ഭിന്നശേഷിക്കാരുടെ ജീവിതം അവരുടെ തെറ്റുമല്ല. സ്നേഹത്തോടെ ചേർത്ത് പിടിക്കാം കഴിയുന്ന സഹായങ്ങൾ ചെയ്യാം.
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
സ്നേഹ ദീപം
ചുമർ പത്ര പ്രകാശനം:
2021 നവംബർ 30 ചൊവ്വ
പഴശ്ശി ദിനത്തോടനുബന്ധിച്ച് ചുമർ പത്രങ്ങളുടെ പ്രകാശനം:
പഴശ്ശിദിന ചുമർപത്ര പ്രകാശനം
പഴശ്ശിദിന ചുമർപത്ര പ്രകാശനം
പഴശ്ശിദിന ചുമർപത്ര പ്രകാശനം
പഴശ്ശിദിന ചുമർപത്ര പ്രകാശനം
നടീൽ ഉത്സവം :
2021 നവംബർ 26 വെള്ളി
പരപ്പ സ്കൂളിൽ നടീൽ ഉത്സവത്തിന് തുടക്കമായി:
പരപ്പ ഗവ.യു.പി.സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയോടനുബന്ധിച്ച് നടന്ന ‘നടീൽ ഉത്സവം ആലക്കോട് ഗ്രമ പഞ്ചായത്ത് മെമ്പർ ഷൈല കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടക പറഞ്ഞു.
സ്‌കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടിൽ സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്. ഹെഡ്മാസ്റ്റർ എസ്.പി. മധുസൂദനൻ അധ്യക്ഷനായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ഷിജി.കെ.ജോസഫ് മദർ പി.ടി.എ. പ്രസിഡന്റ് അലീമ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.
നടീൽ ഉത്സവം
നടീൽ ഉത്സവം
നടീൽ ഉത്സവം
നടീൽ ഉത്സവം
ചിറകുള്ള കൂട്ടുകാർ
2021 നവംബർ 10 ബുധൻ
ചിറകുള്ള കൂട്ടുകാർ
ചിറകുള്ള കൂട്ടുകാർ
ചിറകുള്ള കൂട്ടുകാർ
ചിറകുള്ള കൂട്ടുകാർ
ചിറകുള്ള കൂട്ടുകാർ
ചിറകുള്ള കൂട്ടുകാർ
ലോക പരിസ്ഥിതിദിനം
2021 ജൂൺ 5 ശനി
മരങ്ങൾ നട്ട് പ്രകൃതിയെ സംരക്ഷിക്കാം