"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കായികം) |
|||
വരി 18: | വരി 18: | ||
==കായികം== | ==കായികം== | ||
കായികം മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ വോളിബോൾ അണ്ടർ 17ൽ അനന്തു കെ.ബി , അജ്മൽ കെ ,അശ്വൻ എൻ, ശിവപ്രസാദ് കെ എന്നിവർക്ക് കേരള ടീമിൽ സെലക്ഷൻ കിട്ടി. ജില്ല ടീമിൽ 5 പേർക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സബ് ജൂനിയർ വിഭാഗത്തിൽ ജില്ല ടീമിൽ 2പേർക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേർക്കും ഈ സ്ക്കൂളിലെ വോളിബോൾ ടീമിൽ നിന്ന് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സോഷ്യൽ സയൻസ് അദ്ധ്യാപിക എം.ടി ലൂസി ടീച്ചർ വിരമിക്കുന്നു. |
22:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എസ്.എൽ.സി
2012-13 എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 244 വിദ്യാർത്ഥികളിൽ 239 പേരും ഉപരിപംനത്തിന് അർഹരായി. മിഥില ജോസ്, രേഷ്മ കെ പ്രദീപ്, ഇന്ദു എം. എം എന്നീ വിദ്യർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 37 പേർ 80%ത്തിൽ കൂടുതൽ മാർക്ക് നേടി. ഈ വർഷം 1474 വിദ്യാർത്ഥികളും 58 അധ്യാപകരും, 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
പി.ടി.എ
ഈ വർഷത്തെ പി.ടി.എ പ്രസിഡണ്ട് ആയി ശ്രീ.സി.പി.ഡേവിസും , വൈസ് പ്രസിഡണ്ടായി ആന്റണി ജോസഫ് മഞ്ഞളിയും, എം.പി ടി.എ പ്രസിഡണ്ടായി ആനിയേയും തിരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ നന്മക്കായി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും ഐഡി കാർഡും ആൺക്കുട്ടികൾക്ക് ബെൽറ്റ് ഏന്നിവ ഈ വർഷം നടപ്പിലാക്കി. മാതാ ഹൈസ്ക്കൂളിന്റെ പുതിയകെട്ടിട സമുച്ചയം അതിരൂപത വിദ്യാഭ്യാസകോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ്സ് കാക്കശ്ശേരി സെപ്റ്റംബർ 3ന് ഉദ്ഘാടനം ചെയ്തു.
സ്കൗട്ട്സ് ഗൈഡ്സ്
ഈ വർഷം സ്കൗട്ട്സ് ഗൈഡ്സ്ൽ രാജപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി.
ഐ.സി.ടി
സ്ക്കൂളിലെ ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഹരിതകം എന്ന സി.ഡി പ്രദർശനം ചെയ്തു. ചേർപ്പ് ഉപജില്ലയിൽ എച്ച് എസ്ഭാഗത്തിൽ ഐ.ടി.ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് കിട്ടി. ഐ .സി .ടിയിൽ നിന്ന് 3 ലാപ്ടോപ്പും ഒരു പ്രൊജക്റ്ററും കിട്ടി. ഐ.ടി ഫണ്ടിൽൽ നിന്ന് ഈ വർഷം 3 ലാപ്ടോപ്പ് വാങ്ങി. രാവിലെ 9മണി മുതൽ കുട്ടികൾക്ക് ഐ.ടിപരിശീലനം നൽകി വരുന്നു.
ദിനാചരണം
2012 ഗണിതവർഷമായാണ് ആചരിച്ചത്. സ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ഗണിതശാസ്ത്രവർഷാചരണം ആഘോഷിച്ചു. കുട്ടികൾ എഴുതിയ ഗണിത മാഗസ്സിൻ പ്രകാശനം ചെയ്തു. സ്ക്കൂളിലെ വായനവാരത്തിന്റെ ഉദ്ഘാടനം ആകാശവാണി തൃശ്ശൂർ നിലയം ഡയറക്ടർ ഇൻചാർജ് ടി.ടി പ്രഭാകരൻ നിർവഹിച്ചു. കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവൽകരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ 2ദിവസത്തെ പഠനക്യാമ്പിൽ 50 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. കെ.സി.എസ് .എൽഘടനയുടെ നേതൃത്ത്വത്തിൽ പറപ്പൂക്കര സെന്റ്. മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങിൽ യു.പി, എച്ച്.എസ് വിഭാഗങ്ങിൽ പെൻസിൽ ഡ്രോയിങ്ങ്, പെയിൻറിങ്ങ് എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു . കെ. പി. എസ്. ടി. യു നടത്തിയ ക്വിസ് മത്സരത്തിൽ ഉപജില്ല , ജില്ലതല മത്സരത്തിൽ എച്ച്.എസ്.ഭാഗത്തിൽ നിന്ന് അഖിലേഷ് ടി,എസ് , എൽ.പി.വിഭാഗത്തിൽ നിന്ന് സേതുലക്ഷമി എന്നിവർ വിജയികളായി. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവൽകരണക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്ത്വത്തിൽ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ ' വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാർത്ഥകൾ വായനശീലം വളർത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പത്രം സ്പോൺസർഷിപ്പ് മുഖേന ലഭിച്ചു.
കലോത്സവം
ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ, യു.പി ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് എ.ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ് , പ്രജിത്ത് , ആകർഷ് , നിതീഷ്, അരുൺ, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ എ.ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു . ഡി.സി.എൽ സ്കോളർഷിപ്പ് പരീക്ഷയിൽ 3പേർക്ക് കാഷ് അവാർഡും സെർട്ടിഫിക്കറ്റും,150 പേർക്ക് എ പ്ലസ്ഉം കിട്ടിയിട്ടുണ്ട്. ചേർപ്പ് ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. എൽ.പി വിഭാഗത്തിൽ കഥാകഥനം എ.ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലേഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. ലോർഡ്സ്ൽ നടത്തിയ ജെനറൽ ക്വിസ് മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് മൂന്നാം സ്ഥാനം കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ ജനറൽ കിസ് മത്സരത്തിൽ ലയ ജോജുവിന് 2 രണ്ടാം സ്ഥാനം കിട്ടി. സംസ്ഥാനതലത്തിൽ സയൻസ് ടീച്ചിങ്ങ് എയിഡ്ന് ഈ സ്ക്കുളിലെ ശ്രീമതി. എൽ.കെ.ലൂസിടീച്ചർക്ക് എ ഗ്രേഡ് കിട്ടിയിട്ടുണ്ട്. സയൻസ് എക്സ്പിരിമെൻറ്സിൽ ബെനീറ്റ സി ബെന്നി, അഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തിൽ സമ്മാനത്തിന് അർഹരായി. ചേർപ്പിൽ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവർത്തിപരിചയ മത്സരങ്ങളിൽ യു.പി വിഭാഗത്തിൽ സ്റ്റിൽ മോഡിലന് എ ഗ്രേഡും, മറ്റു വിഭാഗങ്ങളിലും സമ്മാനം കിട്ടി. എച്ച് സ് വിഭാഗത്തിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ എ ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിത ശാസ്ത്രത്തിൽ വർക്കിങ്ങ് മോഡലിന് ഹൃദ്യ രമേഷിന് എ ഗ്രേഡ് , സയൻസ് ടാലന്റ് സേർച്ച് എക്സാമിന് റോബിൻ ബാബുവിന് എല്ഗ്രേഡ്. ഐ.ടി. പ്രോജക്റ്റിന് അജിത്ത് നായർക്ക് എ ഗ്രേഡോ ഡ് കൂടി ഒന്നാം സ്ഥാനം . പ്രെസന്റേഷൻ മലയാളം ടൈപ്പിങ്ങ് ,വെബ് പേജ് എനിവക്ക് എ ഗ്രേഡോ ഡു കൂടി രണ്ടാം സ്ഥാനം ലഭിച്ചു.
കായികം
കായികം മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ വോളിബോൾ അണ്ടർ 17ൽ അനന്തു കെ.ബി , അജ്മൽ കെ ,അശ്വൻ എൻ, ശിവപ്രസാദ് കെ എന്നിവർക്ക് കേരള ടീമിൽ സെലക്ഷൻ കിട്ടി. ജില്ല ടീമിൽ 5 പേർക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സബ് ജൂനിയർ വിഭാഗത്തിൽ ജില്ല ടീമിൽ 2പേർക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേർക്കും ഈ സ്ക്കൂളിലെ വോളിബോൾ ടീമിൽ നിന്ന് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സോഷ്യൽ സയൻസ് അദ്ധ്യാപിക എം.ടി ലൂസി ടീച്ചർ വിരമിക്കുന്നു.