"കെ സി കെ എച്ച് എസ് എസ് മണിമൂളി/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 44: വരി 44:
                                     ഡെലീന  എന്‍. വി
                                     ഡെലീന  എന്‍. വി
[[Category:കവിതകള്‍]]
[[Category:കവിതകള്‍]]
[[പ്രമാണം:14192764 1027389187378457 456865365257418216 n.jpg|ലഘുചിത്രം|ഇടത്ത്‌|കവിത]]

14:12, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സുപ്രഭാതം

മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
പൊട്ടി വിരിയുന്നു സുപ്രഭാതം
കുഞ്ഞുമനസ്സുകള്‍ക്കാനന്ദമേകുന്ന
കുയിലിന്റെ പഞ്ചമ നവ സംഗീതം
‌ മാനവര്‍ തൂകുന്ന മന്ദഹാസം പോലെ
പര്‍വ്വതം ചൂടുന്ന ഹിമ പുഞ്ചിരി
അരുവിയൊഴുകുന്ന താളത്തിനൊത്തല്ലോ-
കിളികള്‍ തന്‍ കാഹള നാദം തന്നേ

കുന്നിന്‍ നിരയില്‍ നിന്നൊഴുകിവരുന്നു
പൂപാലരുവി മയില്‍ പോലെ നൃത്തമാടി
ആനന്ദം ,സൗഹൃദം,സാഹോദര്യം എന്നും-
ഈ കൊച്ചു ഭൂവില്‍ വിരി‍ഞ്ഞിടുന്നു

                                    -  റ്റിസി ആന്റണി



 സ്ത്രീ 

ഉരുകിയുരുകി തീരുകയാണീ ജീവിതം
വേദനാജനകമായ ഒരമ്മതന്‍ നൊമ്പരം
കണ്ണീരുവറ്റാത്ത ദിവസങ്ങളില്ലാത്ത ജീവിതം
ഓര്‍ക്കുകയാണിവള്‍ സ്ത്രീ ശാക്തികരണത്തെ കുറിച്ച്

           പറക്കാന്‍ കഴിയാത്ത പറവയേ പോലെ
കണ്ണുതുറക്കാത്ത പുരുഷനെ പോലെ
അവള്‍ ഒതുങ്ങികൂടുന്നു വീടിനുള്ളില്‍
മഴക്കാറ് മൂടിയ സൂര്യനേപോലെ

ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞവള്‍
നടന്നുനീങ്ങി പുതിയൊരു ജീവിതത്തിലേക്ക്
പുരുഷനില്‍ നിന്നും സ്ത്രീക്കു മോചനം
നല്‍കാനുള്ള ദൃഢനിശ്ചയത്തോടെ

           പഴങ്കഥകള്‍ അവള്‍ക്ക് ഓര്‍മ്മകള്‍മാത്രമായി
പൊട്ടിച്ചെറിഞ്ഞ ജീവിതം നെഞ്ചോടു ചേര്‍ത്തു
വാരിപുണര്‍ന്നു തലോചിച്ച് അവള്‍
ഒരു ചെറുപുഞ്ചിരിയോടെ അതിനെ

സന്തോഷത്തിന്‍ നീര്‍ച്ചാലില്‍ മുങ്ങികുളിച്ചു
അടിമതന്‍ അഴുക്കെല്ലാം ഒഴുകി പോയി
പുതിയൊരു സുഗന്ധം അവളില്‍ ലയിച്ചു ചേര്‍ന്നു.
അങ്ങനെ ആ സ്ത്രീ ശക്തിയായി മാറി
വറ്റി വരണ്ട പുഴയ്ക്കൊരു പുനര്‍ജന്മം

                                   ഡെലീന  എന്‍. വി
കവിത