"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==ചാന്ദ്രദിനം 2017==
ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജൻ, മണി വി പി, പി വി ശശിധരൻ, പി എസ് അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A  ക്ലാസ്സിലെ അതുൽ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം  സ്ഥാനവും നേടി.
{| class="wikitable"
|-
|
[[പ്രമാണം:12024 quaz.jpg|ലഘുചിത്രം]]
||
[[പ്രമാണം:12024 quiz1.jpg|ലഘുചിത്രം]]
|}
==സൂപ്പർ മൂൺ 2018==
==സൂപ്പർ മൂൺ 2018==
ജനുവരി 31ന് നടക്കുന്ന അപൂർവ്വ കാഴ്ച ഒരു ദിവസം മുൻപേ കക്കാട്ടെ കുട്ടികൾ കണ്ടു. സൂപ്പർ,ബ്ലൂ,ബ്ലഡ് മൂൺ പ്രതിഭാസം സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികൾ നേരിട്ട് കണ്ടു. സയൻസ്, ഐ ടി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ക്ലാസ്സും പ്രദർശനവും നടത്തിയത്. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. അനിൽ കുമാർ പി എസ്, ശ്യാമ ശശി, പുഷ്പരാജൻ, സുധീർ, കെ തങ്കമണി എന്നിവർ നേതൃത്വം നല്കി.
ജനുവരി 31ന് നടക്കുന്ന അപൂർവ്വ കാഴ്ച ഒരു ദിവസം മുൻപേ കക്കാട്ടെ കുട്ടികൾ കണ്ടു. സൂപ്പർ,ബ്ലൂ,ബ്ലഡ് മൂൺ പ്രതിഭാസം സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികൾ നേരിട്ട് കണ്ടു. സയൻസ്, ഐ ടി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ക്ലാസ്സും പ്രദർശനവും നടത്തിയത്. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. അനിൽ കുമാർ പി എസ്, ശ്യാമ ശശി, പുഷ്പരാജൻ, സുധീർ, കെ തങ്കമണി എന്നിവർ നേതൃത്വം നല്കി.

19:48, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചാന്ദ്രദിനം 2017

ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജൻ, മണി വി പി, പി വി ശശിധരൻ, പി എസ് അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A ക്ലാസ്സിലെ അതുൽ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി.

സൂപ്പർ മൂൺ 2018

ജനുവരി 31ന് നടക്കുന്ന അപൂർവ്വ കാഴ്ച ഒരു ദിവസം മുൻപേ കക്കാട്ടെ കുട്ടികൾ കണ്ടു. സൂപ്പർ,ബ്ലൂ,ബ്ലഡ് മൂൺ പ്രതിഭാസം സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികൾ നേരിട്ട് കണ്ടു. സയൻസ്, ഐ ടി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ക്ലാസ്സും പ്രദർശനവും നടത്തിയത്. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. അനിൽ കുമാർ പി എസ്, ശ്യാമ ശശി, പുഷ്പരാജൻ, സുധീർ, കെ തങ്കമണി എന്നിവർ നേതൃത്വം നല്കി.

പരിസ്ഥിതി ദിനം- വിത്തെറിയൽ 2018

കക്കാട്ട് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയൽ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന വിവിധ വിത്തുകൾ സ്കൂൾ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളർച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയിൽ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ട‌ീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ കോംപൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു. ശ്യാമ ശശി, പി ഗോവിന്ദൻ, സുധീർകുമാർ, പ്രീതിമോൾ ടി ആർ, പി എസ് അനിൽ കുമാർ, കെ പുഷ്പരാജൻ, കെ വി ഗംഗാധരൻ എന്നിവർ നേത‍ൃത്വം നല്കി.

ബഹിരാകാശ വാരാഘോഷം 2018

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ ISRO യിലെ സയന്റിസ്റ്റ് ഷിബു മാത്യൂസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെകുറിച്ചും ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷത വഹിച്ചു. സയൻസ് ക്ളബ്ബ് കൺവീനർ കെ സന്തോഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ പ്രീത നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശ്രീ ഷിബു മാത്യൂസ് മറുപടി പറഞ്ഞു

ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്

ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി.

വായനാപക്ഷാചരണവും സ്കൂൾ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സർക്കാറിന്റെ അന്റാർട്ടിക്കൻ പര്യവേഷണ സംഘാംഗവും പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിർവ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളർത്താൻ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മനുഷ്യ വാസമില്ലാത അന്റാർട്ടിക്ക വൻകരയുടെ സവിശേഷതകൾ ജൈവവൈവിധ്യങ്ങൾ സൂര്യായനങ്ങൾ തുടങ്ങിയവയെപറ്റിയുള്ള അറിവുകൾ കുട്ടികളിൽ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു. തുടർന്ന് അന്റാർട്ടിക്കൻ പര്യവേഷണ വീഡിയോ പ്രദർശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു. തുടർന്ന് അദ്ദേഹം സ്കൂൾ മുറ്റത്ത് ഓർമ്മ മരം നട്ടുപിടിപ്പിച്ചു.

 ചടങ്ങിൽ പി ടി എ പ്രസിഡന്റ്  കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ സീനിയർ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു. 

ലഹരി വിരുദ്ധ ദിനാചരണം

സ്കൂൾ സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റയും, ഇക്കോ ക്ലബ്ബിന്റയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. നീലേശ്വരം സി ഐ എ എം മാത്യു ഉത്ഘാടനം ചെയ്തു. പ്രഭാകരൻ ബങ്കളം മുഖ്യാതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ‌ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, എക്കോ ക്ലബ്ബ് കൺവീനർ ശ്യാമ ശശി, എസ് ആർ ജി കൺവീനർ‌ കെ തങ്കമണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. തുടർന്ന് പ്രഭാകരൻ ബങ്കളം സംവിധാനം ചെയ്ത "നിങ്ങൾ നല്ല കുട്ടികളാണ് "എന്ന ഷ‍ോർട്ട് ഫിലിം പ്രദർശനവും നടന്നു.

സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്

വലയഗ്രഹണം നേരിൽ കണ്ട് കക്കാട്ടെ കുട്ടികൾ

ഡിസംബർ 26 ന് നടക്കുന്ന വലയഗ്രഹണം സ്കൂളിലെ എല്ലാ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സെറ്റെല്ലേറിയം സോഫ്റ്റ് വെയറിൻ സഹായത്തോടെയാണ് കുട്ടികൾ ഗ്രഹണം നിരീക്ഷിച്ചത്. കൂടാതെ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസ്സും ഉണ്ടായിരുന്നു. അതിന് ശേഷം 26 ന് ഗ്രഹണം നിരിക്ഷിക്കുന്നതിന് പിൻ ഹോൾ ക്യാമറ നിർമ്മാണം, കണ്ണാടി ഉപയോഗച്ച് പ്രതിപതനം വഴിയുള്ള നിരീക്ഷണം എന്നിവയും കുട്ടികള‍െ പരിചയപെടുത്തി. ക്ലാസ്സിന് രവീന്ദ്രൻ മാസ്ററർ, സന്തോഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ശശിപ്രഭ ടീച്ചർ, നിർമ്മല ടീച്ചർ, ശശിലേഖ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 26ന് രാവിലെ സ്കൂളിൽ വച്ച് ഗ്രഹണ നിരീക്ഷണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അതിനാവശ്യമായ കണ്ണടകൾ രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവരുടെ നേത‍ൃത്വത്തിൽ തയ്യാറാക്കി.

വലയഗ്രഹണം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 ലെ വലയഗ്രഹണം സ്കൂളിൽ വച്ച് കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും കാണുന്നതിന് സൗകര്യം ഏർപെടുത്തി. ഹെഡ്മാസ്റ്റർ പി വിജയൻ, രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ, ത്രിവേണി ടീച്ചർ എന്നിവർ നേതൃത്വം നല്കി.

തയ്യാറെടുപ്പ്
നിരീക്ഷണം
ഗ്രഹണം ക്ലാസ്സ് മുറിയിൽ

പ്ലാസ്റ്റിക് വില്ലനെ തൂക്കിലേറ്റി കക്കാട്ടെ കുട്ടികൾ

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്ന പുതുവർഷദിനത്തിൽ ജി.എച്ച്.എസ്.എസ്.കക്കാട്ടെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ നടത്തിയ വേറിട്ട പരിപാടി ശ്രദ്ധേയമായി. സ്കൂളിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഇവ ഉപയോഗിച്ച് മനുഷ്യക്കോലമുണ്ടാക്കി പരസ്യ വിചാരണ നടത്തി തൂക്കിലേറ്റുകയും ചെയ്തു.തുടർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ ,സീനിയർ അസിസ്റ്റൻറ് പ്രീത ,ശ്യാമ ശശി, സുധീർ കുമാർ, ഹരി നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ശാസ്ത്രകൗതുകം

എൽ പി ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപരീക്ഷണങ്ങൾ ഉൾപെടുത്തി നടത്തിയ ശാസ്ത്രകൗതുകത്തിൽ നിന്ന്

ബഹിരാകാശ ക്ലാസ്സ്

ബഹിരാകാശം ഒരു വിസ്മയലോകം എന്ന വിഷയത്തെ ആസ്പദമാക്കി ആറാം ക്ലാസ്സിൽ പഠിക്കുന്ന ഉജ്വൽ ഹിരൺ ക്ലാസ്സ് നടത്തി. ബഹിരാകാശത്തോടൊപ്പം ഇന്ത്യയുടെ ചാന്ദ്രയാൻ പദ്ധതിയും ക്ലാസ്സിൽ ഉൾപ്പെട്ടിരുന്നു.

ശാസ്ത്രദിനാഘോഷം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആഘോഷിച്ചു. രജിഷ ടീച്ചർ ഈ വർഷത്തെ വിഷയമായ ശാസ്ത്രലോകത്തെ പെൺപ്രതിഭകൾ എന്ന വിഷത്തെകുറിച്ച് സംസാരിച്ചു. കൂടാതെ സുനിത ടീച്ചർ, കെ സന്തോഷ് , ആദിത്യ, ഐശ്വര്യ എന്നിവരും സംസാരിച്ചു. ശാസ്ത്രദിനാഘോഷത്തെകുറിച്ചും രാമൻ എഫക്ടിനെകുറിച്ചും നന്ദന എൻ എസ്, നന്ദിത എൻ എസ്, അഭിനന്ദ ടി കെ എന്നിവരും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെകുറിച്ച് സായന്ത് കൃഷ്ണൻ, നന്ദകിഷോർ എന്നിവരും സംസാരിച്ചു.

പരിസ്ഥിതി ദിനാചരണം

സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദൻ പേക്കടം, ശ്രീ ജയകുമാർ( ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ), പി വിജയൻ ( ഹെഡ്മാസ്റ്റർ, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാണി എന്ന പേരിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂൾ ഹരിതവത്കരണം, സ്കൂൾ പാർക്കിന്റെ നവീകരണം, ഔഷധത്തോട്ടനിർമ്മാണം, മരത്തെനടൽ, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, ക്വിസ്സ് എന്നിവയും നടന്നു.

ഓസോൺ ദിനം

ഓസോൺ ദിനാഘോഷത്തിന്റെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനയും കുട്ടികളുടെ പരിപാടികൾ ഉൾപെടുത്തിയുള്ള സ്പെഷൽ കക്കാട്ട് റേഡിയോ എപ്പിസോഡും അവതരിപ്പിച്ചു. റേഡിയോയിൽ ഒൻപതാം ക്ലാസ്സിലെ നന്ദന എൻഎസ് ഓസോൺ ദിനത്തെകുറിച്ചുള്ള പ്രഭാക്ഷണം നടത്തി. എട്ടാം ക്ലാസ്സിലെ ഭവ്യ ഓസോണിന്റെ ആത്മഗതവും ശ്രീലക്ഷ്മി മുരുകൻ കാട്ടാകടയുടെ പക എന്ന കവിതയും ആലപിച്ചു. എട്ടാം ക്ലാസ്സിലെ തന്നെ ശ്രീഷ്ണ സ്വന്തമായി എഴുതിയ കവിതയും ആലപിച്ചു.

ഓസോൺ ദിനത്തോട് അനുബന്ധിച്ച് യു പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

ഊർജ്ജോൽസവം

കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഊർജോത്സവത്തിൽ യു പി വിഭാഗം പ്രൊജക്ട് അവതരണത്തിൽ മൂന്നാം സ്ഥാനം നേടിയ ദേവനന്ദ (ആറാം ക്ലാസ്സ് )

ചാന്ദ്രദിനം 2021

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പോസ്റ്റർ രചന, ചാന്ദ്രവാർത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സിൽ 207 കുട്ടികൾ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു.

ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന, ഡിജിറ്റൽ പോസ്റ്റർ രചന (വിഷയം-ഓസോൺ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയിൽ ജിവന്റെ നിലനിൽപിന് ഓസോൺ) സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം, വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

പ്രതിഭയോടൊപ്പം

സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 2021 ശനിയാഴ്ച 2 PM ന് നടന്ന പ്രതിഭകൾക്കൊപ്പം എന്ന ശാസ്ത്ര വിദ്യാഭ്യാസ സംവാദസദസ്സ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ. എസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലാസ്സ് നയിച്ചത് LIGO ശാസ്ത്രജ്ഞനും ഗുരുത്വ ഭൗതിക ശാസ്ത്രജ്ഞനുമായ,മലയാളിയായ പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ്.. സംസ്ഥാന തലത്തിൽ ആയിരം പേർക്ക് പങ്കെടുത്ത Zoom മീറ്റിംഗ് ലൂടെയാണ് പരിപാടി നടന്നത് . ഡി ജി ഇ യുടെ ഫേസ്ബുക്ക് ലിങ്ക് ലൂടെയും കരിയർ ഗൈഡൻസിന്റെ യൂട്യൂബ് ലിങ്കിലും ഇത് സ്കൂളിലെ 60ഓളം അധ്യാപകരും 850ലധികം വിദ്യാർത്ഥികളും വീക്ഷിച്ചു.

ബഹിരാകാശവാരം

അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ പ്രസംഗമത്സരത്തിൽ 10A ക്ലാസ്സിലെ നന്ദന എൻ എസ്, നന്ദിത എൻ എസ് എന്നീകുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂൾതലത്തിൽ ബഹീരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച മാർക്ക് നേടിയ 10 കുട്ടികൾ VSSCനടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ റീച്ച് ഔട്ട് സ്റ്റുഡന്റ് പരിപാടിയിലും സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. യു പി തലത്തിൽ കുട്ടികൾക്കായി "സ്വപ്നങ്ങളുടെ നീല വിഹായസ്സ്"എന്ന പേരിൽ ജനാർദ്ദനൻ മാസ്റ്റുറുടെ സ്പേസ് മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.

ശാസ്ത്രരംഗം വിജയികൾ

ശാസ്ത്രരംഗം സബ് ജില്ലാ തല മത്സരത്തിലെ വിജയികൾ

അമൻ പി വിനയ്    -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (ഹൈസ്കൂൾ വിഭാഗം)  -- ഒന്നാം സ്ഥാനം

ഭവ്യ പി വി -- നിർമ്മാണ മത്സരം (ഹൈസ്കൂൾ വിഭാഗം) -- മൂന്നാം സ്ഥാനം അനുഗ്രഹ് എൻ പി -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (യു പി വിഭാഗം) -- രണ്ടാം സ്ഥാനം മാധവ് ടി വി -- ഗണിതാശയാവതരണം (ഹൈസ്കൂൾ വിഭാഗം) --രണ്ടാം സ്ഥാനം

ശാസ്ത്രരംഗം കക്കാട്ടിന് മികച്ച നേട്ടം

ഹൊസ്ദുർഗ് സബ് ജില്ലാ ശാസ്തരംഗം മത്സരത്തിൽ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം), നന്ദന എൻ എസ് ( ശാസ്ത്ര ഗ്രന്ഥാസ്വദനം- മൂന്നാം സ്ഥാനം) എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സമ്മാനർഹരായി.

ലോക പ്രമേഹ ദിനം

ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "പ്രമേഹവും കുട്ടികളുടെ ജീവിതശൈലിയും"എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. ജയസുസ്മിത (BNYS)ക്ലാസ്സ് കൈകാര്യം ചെയ്തു.

ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന,    ഡിജിറ്റൽ പോസ്റ്റർ രചന (വിഷയം-ഓസോൺ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയിൽ ജിവന്റെ നിലനിൽപിന് ഓസോൺ) സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം,  വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

എയ്ഡ്സ് ദിനാചരണം

ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "അതിജീവനം" എന്ന പേരിൽ റേഡിയോ പ്രക്ഷേപണവും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.

അന്താരാഷ്ട്ര ഊർ‍ജ്ജസംരക്ഷണദിനം

ഡിസംബർ 14അന്താരാഷ്ട്ര ഊർജ്ജസംരക്ഷണ ദിനം വിവിധ പരിപാടികളോടെ അഘോഷിച്ചു.Coserve Energy to preserve Future എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം സംഘചിപ്പിച്ചു. "കരുതാം ഊർജ്ജം", "ഊർജ്ജസംരക്ഷണ ചാലഞ്ച് "എന്നിവയും സംഘടിപ്പിച്ചു.