"മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍. | സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍. | ||
[[ചിത്രം:37026_11.png| | [[ചിത്രം:37026_11.png|800px|right]] | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
16:28, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ | |
|---|---|
| വിലാസം | |
കുറിയന്നൂര്‍ പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 14 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-11-2016 | 37026 |
സ്കൂളിന്റെ വിവരങ്ങള്‍
ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുറിയന്നൂര്‍ മാര്‍ത്തോമ്മാ മിഡില്‍ സ്ക്കൂള്‍ 1921 June മാസം ആരംഭിച്ചു.ധീരനും , കര്‍മ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കല്‍ ദിവ്യശ്രീ.എം.സി.ജോര്‍ജ്ജ് കശീശ്ശയുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താല്‍പര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉള്‍ക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തില്‍ കുറിയന്നൂര്‍ മാര്‍ത്തോമ്മാ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആരംഭിച്ചു.
ചരിത്രം

കുറിയന്നൂരില്‍ ഒരു ഇംഗ്ളീഷ് സ്ക്കൂള്‍ എന്ന ആശയം പലരുടേയും മനസ്സില്‍ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂര്‍ണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദര്‍ശിയായ മാളിയേക്കല്‍ ദിവ്യശ്രീ . എം . സി.ജോര്‍ജ്ജ് കശീശ്ശായുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചന്‍ കുറിയന്നൂര്‍ നീലേത്ത്,കുറിയന്നൂര്‍ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകള്‍ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തില്‍ രണ്ടിന്റേയും അതിര്‍ത്തിയില്‍ ലഭിച്ച ളാഹേത്ത് പുരയിടത്തില്‍ സ്ക്കൂള്‍ പണിയാന്‍ തീരുമാനിച്ചു.
നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂള്‍ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ ഒരുവനായിരുന്നു.
പ്രശസ്തരായ പൂജാരികള്‍ കര്‍മ്മയോഗികളായി വന്നപ്പോള്‍ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയില്‍ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോള്‍ തപോവനചര്യകള്‍ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവര്‍ത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളര്‍ത്തി.1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1940 ല്‍ ഈ സ്ഥാപനത്തില്‍ ബാസ്ക്കറ്റ്ബോള്‍ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പില്‍ക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂള്‍ കോര്‍ട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാന്‍ കാരണമായി.
പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ ,എന്‍ജിനീയര്‍മാര്‍ , ഭരണമേധാവികള്‍ ,വിദ്യാലയസാരഥികള്‍ , ശാസ്ത്രജ്ഞന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും,രണ്ടു വോളിബോള്‍ കോര്‍ട്ടുകളും ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതില്‍ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗണ്‍സിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റല്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- വിവിധവിഷയ മാഗസിന്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സോഷ്യല്‍സര്‍വ്വീസ് ലീഗ്
- കൃഷി
- ബാസ്ക്കറ്റ്ബോള്‍ coaching
മാനേജ്മെന്റ്
കുറിയന്നൂര്‍ മാര്‍ത്തോമ്മാ ,കുറിയന്നൂര്‍ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.പ്രസാദ് പൊന്നച്ചന്‍ സേവനമനുഷ്ഠിക്കുന്ന.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള ഒരു മുറിയില്‍ office പ്രവര്‍ത്തിക്കുന്നു.
ഇപ്പോഴത്തെ സാരഥികള്‍

മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍.

| 1921 - 24 | Rev.M.C. George |
| 1925 - 39 | V.Rev.V.T. Chacko |
| 1940 - 46 | Rev.Dr.Mathews Mar Athanasius Episcopa |
| 1946 - 48 | Sri.P.O.Samuel |
| 1948 - 51 | Sri.C.T.Cherian |
| 1951 - 57 | V.Rev.K.E.Oommen |
| 1957 - 63 | Rev.P.A.Jacob |
| 1963 - 73 | Sri.K.P.Iype |
| 1973 - 77 | Rev.K.T.Chakkunni |
| 1977 - 85 | Rev.C.M.Thomas |
| 1985 - 88 | Sri.K.C.Philip |
| 1988 - 90 | V.Rev.C.G.Alexander |
| 1990 - 91 | Sri.C.K.Thomas |
| 1991 - 96 | Sri.P.C.Joseph |
| 1996 - 97 | Sri.E.V.Abraham |
| 1997 - 99 | Sri.Thomas Mathew |
| 1999- 2002 | Prof.N.P.Philip |
| 2002 - Mar 03 | Rev.John Mathew |
| Apr 2003 - 04 | Rev.Thomas Philip |
| 2004 - 06 | Rev.Koshy Mathew |
| 2006 - 08 | Rev.Abraham P Varkey |
സ്കൂളിന്റെ മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍
| 1921 - 24 | Sri.V.V.Chacko |
| 1925 - 39 | Rev.T.M.Mathai |
| 1948 - 49 | Sri.K.M.Varghese |
| 1950 - 54 | Sri.V.A.Chacko |
| 1955 - 71 | Sri.N.Joseph |
| 1971 - 75 | Sri.K.Samuel Thomas |
| 1976 - 78 | Sri.George Jacob |
| 1979 - 81 | Sri.T.P.George |
| 1982 - 86 | Smt.Saramma N Joseph |
| 1986 - 87 | Sri.K.M.John |
| 1987 - 90 | Smt.P.C.Marykutty |
| 1991 - 93 | Smt.Anna A George |
| 1994 - 96 | Smt Alice P Varghese |
| 1996 - 2014 | Smt Valsamma C Thomas |
| 2010 - 12 | Smt K.V.Marykutty |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ - മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍
- ഡോ.എം.എം.ചാക്കോ - ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്
- പ്രൊഫ.എന്‍.പി.ഫിലിപ്പ് - ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ , ഈ സ്ക്കൂളിന്റെ മുന്‍മാനേജര്‍
- ഡോ.ജോര്‍ജ്ജ് തോമസ്- നൈജീരിയയില്‍ മിഷന്‍ ഹോസ്പിറ്റല്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു.
- ശ്രീ.ഫിലിപ്പ്.കെ.പോത്തന്‍ - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി.
- ഡോ.ആര്‍. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ കരിയര്‍ ജേതാവ്.
വഴികാട്ടി
School Map
{{#multimaps:9.3834622,76.574047|width=500px|zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|