മാടപ്പള്ളി ഗവ എൽ പി എസ് (മൂലരൂപം കാണുക)
21:29, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മാടപ്പള്ളി പ്രദേശത്തിൽ, അന്ന് വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര. | |||
പൊതു കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത് നാട്ടു പ്രമാണികൾ ആയിരുന്നു. എല്ലാമാസവും ഒന്നാം തീയതി നാട്ടിലെ പ്രമാണികൾ ഒത്തുകൂടി പൊതു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ കൂടിയ ഒരു ഒന്നാം തീയതി കൂട്ടത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ വിദ്യാലയ രൂപീകരണത്തിന് കാരണമായത്. | |||
മാടപ്പള്ളി യിലെ പ്രമുഖ നായർ തറവാടുകളിൽ ഒന്നായിരുന്ന കൊണ്ടൂർ വീട്ടിലെ കാരണവർ ശ്രീ അയ്യപ്പൻപിള്ള കേശവപിള്ള വിദ്യാലയം നിർമ്മിക്കുന്നതിന് ഒരേക്കർ 25 സെൻറ് സ്ഥലം സൗജന്യമായി നൽകി. അദ്ദേഹത്തെ പോലെ ഉള്ള ഉദാരമനസ്കരും ദാനശീലരും സ്ഥലം സംഭാവന ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന നമ്മുടെ സ്കൂൾ, സി എസ് യു പി സ്കൂൾ, ബ്ലോക്ക് ഓഫീസ്, ലൈബ്രറി, മഹിളാസമാജം എന്നിവ രൂപംകൊണ്ടത്. | |||
ആദ്യകാലത്ത് തുറസ്സായ സ്ഥലത്ത് ഇരുത്തി കുട്ടികളെ പഠിപ്പിച്ചു. അതിനുശേഷം കാമുകിൻ തൂണിന്മേൽ ഓലമേഞ്ഞ് തല്ലി മെഴുകിയ തറയിൽ കുട്ടികളെ ഇരുത്തി പഠിപ്പിച്ചു. ഏറെ താമസിയാതെ മൺകട്ട കൊണ്ട് ഭിത്തിയും നിർമ്മിച്ചു. മലയാള അക്ഷരങ്ങളുടെ കൂട്ടി വായനയും ഗണിത ചതുഷ്ക്രിയയും ആയിരുന്നു അന്നത്തെ പാഠ്യ വിഷയം. | |||
1914ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. വയലുങ്കൽ വേലുപ്പിള്ള സാർ, പുലിക്കോട് തോമസ് സാർ, പൂഞ്ഞാങ്കൽ കുട്ടൻപിള്ള സാർ, ഇട്ടി സാർ, ശങ്കുപിള്ള സാർ, കോഴഞ്ചേരി സ്വദേശി വർഗീസ് സാർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു. | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== |