"സി.ആർ.എച്ച്.എസ് വലിയതോവാള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
21വർഷം തോവാള ക്രിസ്തുരാജ് ഹൈസ്കൂളിൽ,ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപികയായും കഴിഞ്ഞ നാല് വർഷം പ്രഥമാദ്ധ്യാപികയായും ശ്രീമതി എലിസബത്ത് തോമസ് സേവനം അനുഷ്ഠിക്കുന്നു.ഇത്രയും കാലം ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചതുകൊണ്ട് ഈ സ്കൂളിലെ മുഴുവൻ കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും നല്ല ബന്ധം നിലനിർത്തുന്നതിനും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ഉള്ളതിനാലും | 21വർഷം തോവാള ക്രിസ്തുരാജ് ഹൈസ്കൂളിൽ,ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപികയായും കഴിഞ്ഞ നാല് വർഷം പ്രഥമാദ്ധ്യാപികയായും ശ്രീമതി എലിസബത്ത് തോമസ് സേവനം അനുഷ്ഠിക്കുന്നു.ഇത്രയും കാലം ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചതുകൊണ്ട് ഈ സ്കൂളിലെ മുഴുവൻ കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും നല്ല ബന്ധം നിലനിർത്തുന്നതിനും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ഉള്ളതിനാലും | ||
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെന്റിന്റെ സഹായത്തോടെ ടീച്ചറിനു സാധിച്ചു. | സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെന്റിന്റെ സഹായത്തോടെ ടീച്ചറിനു സാധിച്ചു. | ||
സ്കൂൾ കെട്ടിടം - 62 വർഷം പഴക്കമുള്ള നനഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള | ===സ്കൂൾ കെട്ടിടം=== - 62 വർഷം പഴക്കമുള്ള നനഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള | ||
ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ | ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ | ||
നിർമ്മാണംനടന്നുകൊണ്ടിക്കുന്നു. | നിർമ്മാണംനടന്നുകൊണ്ടിക്കുന്നു. |
19:44, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഉച്ചഭക്ഷണപദ്ധതി
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019-2020 അദ്ധ്യയന വർഷത്തിലും സി ആർ എച്ച് എസ്സ് വലിയതോവാള സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി പ്രഥമദിനം തന്നെ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്.
ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
*ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ
*അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2018 ഒക്ടോബർ മാസം മുതൽ പ്രവർത്തന സജ്ജമായി.പൊതുസംരക്ഷണ വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ് മുറികൾ 2018-19 അധ്യയനവർഷം മുതൽ ഹൈടെക്കാക്കി.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകർക്കൊപ്പം ചേർന്ന് ഹൈടെക്ക് ക്ലാസ്സുമുറികൾ പരിപാലിക്കുകയും ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.എൽ പി ,യു പി വിഭാഗത്തിലായി 18 ക്ലാസ്സുമുറികളുണ്ട്.2019-20 അധ്യയന വർഷത്തിൽ അതിലേയ്ക്കായി 6 ലാപ്ടോപ്പുകളും 6 സ്പീക്കറുകളും 6യു എസ്സ് ബി എക്സ്റ്റേണൽ ഡ്രൈവുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.ഹൈടെക്ക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആനന്ദകരവുമാക്കുന്നു.FTTH Connection മൂലമുള്ള ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ലാസ് മുറികളിലും ലഭിക്കുന്നുണ്ട്
* സയൻസ് ലാബ്
*സയൻസ് വിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിനാവശ്യമായ സജ്ജീകരണത്തോടുകൂടിയ ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു
*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്
*ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.
*ടോയ്‌ലറ്റുകൾ
*ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.
ഭൗതിക സൗകര്യങ്ങൾ
21വർഷം തോവാള ക്രിസ്തുരാജ് ഹൈസ്കൂളിൽ,ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപികയായും കഴിഞ്ഞ നാല് വർഷം പ്രഥമാദ്ധ്യാപികയായും ശ്രീമതി എലിസബത്ത് തോമസ് സേവനം അനുഷ്ഠിക്കുന്നു.ഇത്രയും കാലം ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചതുകൊണ്ട് ഈ സ്കൂളിലെ മുഴുവൻ കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും നല്ല ബന്ധം നിലനിർത്തുന്നതിനും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ഉള്ളതിനാലും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെന്റിന്റെ സഹായത്തോടെ ടീച്ചറിനു സാധിച്ചു. ===സ്കൂൾ കെട്ടിടം=== - 62 വർഷം പഴക്കമുള്ള നനഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ നിർമ്മാണംനടന്നുകൊണ്ടിക്കുന്നു.