"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 124: വരി 124:
*Dr. ദേവിപ്രിയ
*Dr. ദേവിപ്രിയ
*കുമാരി അഞ്ജന ചന്ദ്രൻ  (ലഡാക്ക് പർവത നിര കീഴടക്കി )
*കുമാരി അഞ്ജന ചന്ദ്രൻ  (ലഡാക്ക് പർവത നിര കീഴടക്കി )
==സ്കൂൾഫോട്ടോകൾ==
[[പ്രമാണം:Vayojana day.jpg|ലഘുചിത്രം]]
[[പ്രമാണം:Konni eco tourism.jpg|ലഘുചിത്രം|Konni Eco Tourism]]


[[പ്രമാണം:Seed Club.jpg|ലഘുചിത്രം|Seed Club Inauguration]]
[[പ്രമാണം:69934855 1140288966165679 4512579184215719936 n.jpg|ലഘുചിത്രം|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണം ]]
[[പ്രമാണം:80739174 1238156323045609 149344061650632704 n.jpg|ലഘുചിത്രം|സൂര്യ ഗ്രഹണ നിരീക്ഷണം ]]
[[പ്രമാണം:191306199 1665380330323204 6775244107239553997 n.jpg|ലഘുചിത്രം|Webinar]]
[[പ്രമാണം:240589015 1737746119753291 7816949447716524592 n.jpg|ലഘുചിത്രം|അധ്യാപക സംഗമം ]]
[[പ്രമാണം:218315687 1705138976347339 7757946314555128790 n.jpg|ലഘുചിത്രം]]
[[പ്രമാണം:194751149 1669316286596275 4911408358902582766 n.jpg|ലഘുചിത്രം|ഓൺലൈൻ  പ്രവേശനോത്സവം  ]]
[[പ്രമാണം:202545409 1681682058693031 5568686712582879724 n.jpg|ലഘുചിത്രം|വായന ദിനം  ]]
[[പ്രമാണം:209995135 1691357174392186 4685316458588388879 n.jpg|ലഘുചിത്രം|സ്മാർട്ഫോൺ വിതരണം ]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


വരി 158: വരി 170:




==സ്കൂൾഫോട്ടോകൾ==
[[പ്രമാണം:Vayojana day.jpg|ലഘുചിത്രം]]
[[പ്രമാണം:Konni eco tourism.jpg|ലഘുചിത്രം|Konni Eco Tourism]]


[[പ്രമാണം:Seed Club.jpg|ലഘുചിത്രം|Seed Club Inauguration]]
[[പ്രമാണം:69934855 1140288966165679 4512579184215719936 n.jpg|ലഘുചിത്രം|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണം ]]
[[പ്രമാണം:80739174 1238156323045609 149344061650632704 n.jpg|ലഘുചിത്രം|സൂര്യ ഗ്രഹണ നിരീക്ഷണം ]]
[[പ്രമാണം:191306199 1665380330323204 6775244107239553997 n.jpg|ലഘുചിത്രം|Webinar]]
[[പ്രമാണം:240589015 1737746119753291 7816949447716524592 n.jpg|ലഘുചിത്രം|അധ്യാപക സംഗമം ]]
[[പ്രമാണം:218315687 1705138976347339 7757946314555128790 n.jpg|ലഘുചിത്രം]]
[[പ്രമാണം:194751149 1669316286596275 4911408358902582766 n.jpg|ലഘുചിത്രം|ഓൺലൈൻ  പ്രവേശനോത്സവം  ]]
[[പ്രമാണം:202545409 1681682058693031 5568686712582879724 n.jpg|ലഘുചിത്രം|വായന ദിനം  ]]
[[പ്രമാണം:209995135 1691357174392186 4685316458588388879 n.jpg|ലഘുചിത്രം|സ്മാർട്ഫോൺ വിതരണം ]]


==വഴികാട്ടി==
==വഴികാട്ടി==

15:10, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.കെ. വി. യു.പി. എസ്.തട്ടയിൽ
വിലാസം
തട്ടയിൽ

തട്ടയിൽ പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04734 225329
ഇമെയിൽskvupsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38327 (സമേതം)
യുഡൈസ് കോഡ്32120500215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത കുമാരി ആർ
പി.ടി.എ. പ്രസിഡണ്ട്വിൽസൺ ബേബി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
08-01-202238327


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയിൽ എസ്.കെ.വി യു പി സ്കൂൾ. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ 1930 ൽ ആണ് സ്കൂൾ സ്ഥാപിതം ആയത് . എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നൽകുന്നത് . എൻ.എസ്.എസ് ന്റെ ഒന്നാം നമ്പർ കരയോഗം ഉൾടുന്നതാണ് എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്.തട്ടുതട്ടായി കിടക്കുന്ന ഭൂപ്രദേശത്താൽ മനോഹരമായ ഗ്രാമം ആണ് തട്ട. തട്ട ഗ്രാമത്തിന്റെ തിലകക്കുറിയായി നവതി കഴിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം ആണ് എസ്.കെ.വി.യു.പി സ്കൂൾ.സമുദായാചാര്യൻ ശ്രീ മന്നത്തു പദ്മനാഭന്റെയും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ചിറ്റൂർ തത്തമംഗലം സ്വദേശി ശ്രീ. ടി. പി. വേലുക്കുട്ടി മേനോന്റെയും ശ്രമഫലമായി 1930ജൂൺ 19(1105 കൊല്ലവർഷം )ഇൽ ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ 10ആം വാർഡിൽ അടൂർ -തുമ്പമൺ റോഡിനോട് ചേർന്ന് പറപ്പെട്ടി എന്ന സ്ഥലത്തു തട്ടയിൽ എസ് കെ വി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസി ആയ എൻ. എസ്. എസ്. ന്റെ കരയോഗ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനു തുടക്കം കുറിച്ചത് തട്ടയിൽ ആയിരുന്നു. 1928ഡിസംബർ 15(കൊല്ലവർഷം 1104)നു തട്ടയിൽ ഒന്നാം നമ്പർ എൻ. എസ്. എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. ഒന്നാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് സ്കൂൾ ആരംഭിച്ചത്. തൊട്ട് അടുത്തുള്ള ആരാധനാലയമായ വൃന്ദാവനം വേണുഗോപാലക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്കൂളിന് ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ (എസ്. കെ.വി.യു.പി.എസ് )എന്ന് നാമകരണം ചെയ്തത്.സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ താഴെ പറയുന്നവരാണ്. ആർ ഗോവിന്ദപിള്ള ഇടയിരേത്, ആർ രാമൻപിള്ള ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, പി കെ കൃഷ്ണപിള്ള താമര വേലി കിഴക്കേ ചാങ്ങ വീട്ടിൽ, ആർ. നാരായണപിള്ള ചരു വീട്ടിൽ തെക്കേതിൽ, എസ് കേശവ കുറുപ്പ് മേനക്കാല തെക്കേടത്തു, ആർ രാമക്കുറുപ്പ് ചാങ്ങ വീട്ടിൽ പടിഞ്ഞാറ്റേതിൽ, ജി. രാമക്കുറുപ്പ് നെല്ലിയ്‌കോമത്തു, എസ് കൊച്ചു കുഞ്ഞു കുറുപ്പ് ചെമ്പരത്തി വടക്കേ ചാങ്ങ വീട്ടിൽ, കെ. പത്മനാഭക്കുറുപ്പ് കുരീലത്തു, ഗോവിന്ദപിള്ള നെയ്ത കുളത്ത്, ആർ ഗോവിന്ദപിള്ള ചരു വീട്ടിൽ തെക്കേതിൽ, ആർ ഗോവിന്ദ കുറുപ്പ് ആവണ കുളത്തു. എസ് ഗോവിന്ദ കുറുപ്പ് നെടിയവിള തെക്കേ ചാങ് വീട്ടിൽ.ഒന്നാം നമ്പർ കരയോഗ രൂപീകരണം എന്ന ചരിത്ര സംഭവം അവികസിത പ്രദേശമായ തട്ട യുടെ വിദ്യാഭ്യാസ- സാമൂഹിക- സാമ്പത്തിക പുരോഗതിക്ക് തുടക്കം കുറിച്ചു. മധ്യതിരുവിതാംകൂറിലെ പേരും പെരുമയുമുള്ള ഒരിപ്പുറത്ത് ദേവീ ക്ഷേത്രമാണ് ഈ നിയോഗത്തിന് അടിത്തറ പാകിയത്. ക്ഷേത്ര ഭരണത്തിന് നേതൃത്വം നൽകിയിരുന്ന തട്ടയിലെ 7 കരകളിലെ നായർ സമുദായ അംഗങ്ങളെ വളരെ വേഗം സംഘടിപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ സംഘടന രൂപീകരിക്കുന്നതിനും അതിന്റെ നേതൃത്വത്തിൽ സമസ്ത ജനവിഭാഗങ്ങൾക്കും പ്രയോജനകരമായ വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കുന്നതിനും സമുദായ ആചാര്യന് സാധിച്ചു.1930 കാലഘട്ടങ്ങളിൽ കർഷകത്തൊഴിലാളികളും ചെറുകിട കർഷകരും ഉൾപ്പെടുന്ന ഒരു | സമൂഹമായിരുന്നു തട്ട. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്ക അവസ്ഥയിലായിരുന്നു സമൂഹം. വിദ്യാഭ്യാസത്തിനുവേണ്ടി 15 കിലോമീറ്ററോളം അകലെയുള്ള അടൂർ ഹൈസ്കൂളിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ആയതിനാൽ പലർക്കും വിദ്യാഭ്യാസം ചെയ്യാൻ സാധിച്ചിരുന്നില്ല. ആ സമയത്താണ് സമുദായആചാര്യന്റെ നേതൃത്വത്തിൽപെരുങ്ങിലിപ്പുറത്തു ഇടതുണ്ടിൽ വച്ചു ഏകാധ്യാപക വിദ്യാലയം ആരംഭിച്ചത്. പിന്നീട് തെങ്ങു വിളയിൽ എസ്.ഗോവിന്ദ കുറുപ്പ് മുതൽപേർ നൽകിയ സ്ഥലത്ത് ഇന്നത്തെ വിദ്യാലയം ആരംഭിച്ചു. സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർണ്ണമായും ശ്രമദാനമായി നിർവഹിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ. കൃഷ്ണപിള്ള ആയിരുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തന ത്തോടുകൂടി ഈ ഗ്രാമം നേരിട്ടു വന്നിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസപരമായ മാറ്റങ്ങൾ വന്നതോടുകൂടി കാർഷികമേഖലയിലും സാമ്പത്തിക മേഖലയിലും മാറ്റങ്ങളുണ്ടായി. സമൂഹത്തിന്റെ ഉന്നത നിലയിലുള്ള പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്. കോളേജ് പ്രിൻസിപ്പൽമാർ ആയിരുന്ന പ്രൊഫസർ പി എൻ കേശവ കുറുപ്പ്, ഡോക്ടർ ജെ ഹൈമവതി, ഡോക്ടർ ജെ രമാദേവി, ഡോക്ടർ ജെ ഉമാദേവി, എൻഎസ്എസ് കോളേജ് പ്രൊഫസർ അഞ്ജലി അഞ്ജലി ആർ, കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വക്കേറ്റ് വി എൻ അച്യുത കുറുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ എംടിയും സാഹിത്യകാരനുമായ എൻ കെ ഗോപാലകൃഷ്ണൻ നായർ, നിയമസഭ സെക്രട്ടറിയായിരുന്ന കെ. ആർ. കൃഷ്ണ പിള്ള എന്നിവരും നിരവധി എഞ്ചിനീയർ മാരും ഡോക്ടർ മാരും രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ ഉന്നത സ്ഥാനീയരായ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ തട്ടയിലെ നാനാ ജാതി മതസ്ഥരുടെ ആത്മാർത്ഥമായ സഹകരണം ലഭിച്ചതിനാൽ ആണ് വിദ്യാലയം ഇന്നത്തെ നിലയിൽ എത്താൻ കാരണം. വിശാലമായ സ്കൂൾ മൈതാനം, സ്കൂൾ ബസുകൾ, ലൈബ്രറി, സയൻസ് പാർക്ക്‌ എന്നിവ സ്കൂളിന്റെ പ്രത്യേകതകൾആണ്. MLA ഫണ്ട്‌ എംപി ഫണ്ട്‌, എന്നിവ ലഭിച്ചതിലൂടെ ആധുനിക രീതിയിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിഞ്ഞു.കേരളത്തിന്റെ പൊതു വിദ്യാലയം നേരിട്ട് കൊണ്ട് ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറയൽ 1990കാലഘട്ടത്തിൽ ഈ സ്കൂളിനെയും ബാധിച്ചു. എന്നാൽ ശക്തമായ സാമൂഹിക പിന്തുണയോടു കൂടി ഇതിനെ അതിജീവിക്കാൻ വേണ്ടി സ്കൂളിൽ ഒരു ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ ആരംഭിച്ചു. അതിനെ തുടർന്ന് 2004ഇൽ മലയാളം മീഡിയത്തോട് ചേർന്ന് ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഇതു ഒരു പരിധി വരെ വിദ്യാലയ അന്തരീക്ഷം ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ സാധിച്ചു. കമ്പ്യൂട്ടർ ലാബ്, പ്രോജെക്ടറുകൾ ആവശ്യത്തിന് ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം, ബാൻഡ്, നൃത്ത പഠനം, സംഗീതം, കായിക പഠനം, ആവശ്യത്തിന് ക്ലാസ്സ്‌ മുറികൾ, പഠനോപകരണങ്ങൾ, എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ സ്കൂളിന് ഒരുക്കിയിട്ടുണ്ട്. ആർ. അനിത കുമാരി ഹെഡ്മിസ്ട്രസ് ആയും 7അധ്യാപകരും 1നോൺ ടീച്ചിംഗ് സ്റ്റാഫും PTA, MPTA, സ്കൂൾ മാനേജ്‍മെന്റ്, എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കു 100ഇൽ പരം എൻഡോവ്മെന്റുകൾ മാനേജ്‍മെന്റിന്റെയും പൂർവ അധ്യാപകരുടെയും നേതൃത്വത്തിൽ നൽകുന്നുണ്ട്. Psc പരീക്ഷ കേന്ദ്രം ആയും ഈ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ്‌ , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ അടൂർ-തുമ്പമൺ റോഡരികിൽ പഞ്ചായത്ത് ഓഫീസിനു സമീപമായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ശ്രീകൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. ഈ സ്കൂൾ ഏകദേശം അഞ്ച് ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.അതിൽ ഒന്നേകാൽ ഏക്കർ വിശാലമായ കളിസ്ഥലമാണ്. അഞ്ച് കെട്ടിടങ്ങളും ഒരു ഓപ്പൺ ഓഡിറ്റോറിയവും ചേർന്നതാണ് ഈ സ്കൂൾ അങ്കണം. ഇതിൽ ഇരുനില കെട്ടിടം രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന ശ്രീ.p Jകുര്യൻ, ലോകസഭാ ഗം ശ്രീ .ആൻ്റോ ആൻ്റണി എന്നിവരുടെ ആ സ്ഥി വികസന ഫണ്ടിൽ നിന്നും ശ്രീ.പെരുമ്പുളിക്കൽ ഗോപിനാഥൻ നായരുടെ സ്‌മരണാർത്ഥം അനുവദിച്ച് നിർമ്മിച്ച് നൽകിയതാണ്.19 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ,ഓ ഫീ സ് റൂം ,സ്റ്റാഫ് റൂം, സയൻസ് പാർക്ക്, ലൈബ്രറി, ഉച്ചഭക്ഷണ പാചകപ്പുര എന്നിവ ഉണ്ട്. ചുറ്റുമതിൽ കെട്ടി സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളിന് മുൻപിൽ ഒരു പൂന്തോട്ടമുണ്ട്.ഈ പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളിലെ കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇവർക്ക് യാത്ര ചെയ്യുന്നതിന് സ്കൂളിൽ മൂന്ന് വാഹനങ്ങൾ ഉണ്ട്.സ്കൂളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശ8ചി മുറികൾ ഉണ്ട്.ഒരിക്കലും വറ്റാത്ത കിണറും ആവശ്യത്തിന് വാട്ടർ കണക്ഷനും ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് ഫർണീച്ചർ സൗകര്യം ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ.

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ മൂല്യവും പ്രധാന്യവും ചോർന്നു പോകാതെ സമന്വയിപ്പിച്ചു കൊണ്ടു പോകുന്നു. അതിനാൽ കലാകായിക പ്രവർത്തി പരിചയമേളകളിൽ കുട്ടികൾക്ക് ഉന്നത വിജയത്തിലെത്താൻ കഴിയുന്നു.പുതിയ അധ്യയന ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ രൂപീകരിക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയം, കായിക ശേഷി വികസിപ്പിക്കൽ, സംഗീതം, നൃത്തം, ബാൻ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുകയും വിജയപഥത്തിൽ എത്തിക്കുകയും ചെയ്യുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയത്തിന് പരിശീലനം നല്കുന്നു. ഫയൽ നിർമ്മാണം, മുത്തുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ, ചവിട്ടി തുടങ്ങി പല ഉല്പന്നങ്ങളും പരിശീലിപ്പിക്കുന്നു. കുട്ടികളിൽ പൊതുവിജ്ഞാനം നേടുന്നതിന് വിവിധ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളിലെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി യോഗ പരിശീലനവും നടത്തുന്നു


ആഴ്ച്ചയിൽ ഒരു ഇംഗ്ലീഷ് അസംബ്ലി, ഈസി ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിൽ താല്പര്യം വളർത്താൻ, മലയാള തിളക്കം, സയൻസ് ലാബ്, ലൈബ്രറി, ഫീൽഡ് ട്രിപ്പ്‌, സെമിനാർ, uss സ്കോളർഷിപ്പിന് പ്രേത്യക പരിശീലനം, സീഡ് ക്ലബ്‌, സംഗീത നൃത്ത ക്ലാസുകൾ,യോഗ പഠനം, ബാൻഡ് പഠനം, സ്കൂൾ മാഗസിനുകൾ, uss പരീക്ഷയിൽ വിജയം, വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം, ജില്ലാ കലോത്സവത്തിന് മികച്ച വിജയം, മെച്ചപ്പെട്ട കായിക പരിശീലനം


മുൻ സാരഥികൾ മാനേജർമാർ 1. ശ്രീ.കുഞ്ഞിരാമക്കുറുപ്പ് 2. ശ്രീ.ഗോവിന്ദക്കുറുപ്പ് 3. ശ്രീ.ജി.രാമകൃഷ്ണക്കുറുപ്പ് 4.ശ്രീപി.എൻ.അച്യുതക്കുറുപ്പ് 5.ശ്രീ.കെ.ഗോപാലകൃഷ്ണക്കുറുപ്പ് 6.ശ്രീ.കെ.ആർ വിജയൻ'പിള്ള 7. ശ്രീ.കെ.എൻ.വിശ്വനാഥൻ നായർ 8.ശ്രീ.ബി.നരേന്ദ്രനാഥ് 9.ശ്രീ.പി.വി.കൃഷ്ണപിള്ള 10. ശ്രീ.കെ.മധുസൂദനക്കുറുപ്പ്(നിലവിൽ)


പ്രഥമാധ്യാപകർ ।.ശ്രീ.കെ.കൃഷ്ണപിള്ള 2. ശ്രീ.കെ.ആർ.പപ്പു പിള്ള (1966-1974) 3.ശ്രീമതി.സി.കെ.പൊന്നമ്മ (1975-1985) 4.ശ്രീമതി.കെ.സരോജിനിയമ്മ (1986-1994) 5.ശ്രീമതി. G. സരോജിനിയമ്മ (1994-1997) 6.ആർ.മോഹനകുമാർ (1997-2002) 7.റ്റി.കെ രാധാമണിയമ്മ (2002-2007) 8.ആർ.അനിതകുമാരി (നിലവിൽ )

മുൻ അധ്യാപകർ ശ്രീ.പി.എൻ.അച്യുതക്കുറുപ്പ് ,ശ്രീ.വി.കെ.പാപ്പി, ശ്രീ.എൻ.നാരായണപിള്ള, ശ്രീമതി. ജാനകിയമ്മ, ശ്രീ.പരമുക്കുറുപ്പ് ,ശ്രീ.അച്യുതൻനായർ, ശ്രീ.പി.കെ.രാഘവൻപിള്ള ശ്രീ.കെ.പരമേശ്വരക്കുറുപ്പ് ,ശ്രീ.വി.ജി.മാധവൻ പിള്ള, ശ്രീ.എം.കെ .രാമകൃഷ്ണൻ നായർ, ശ്രീമതി. പി. സരസമ്മ, ശ്രീമതി. കെ. കമലദേവി, ശ്രീമതി. ചിന്നമ്മ, ശ്രീ.ജി.കുട്ടപ്പക്കുറുപ്പ് ,ശ്രീമതി.കെ.എൻ. ചെല്ലമ്മ ശ്രീ.കെ.കെ.കുട്ടപ്പക്കുറുപ്പ് ,ശ്രീ.റ്റി.എൻ.രാമചന്ദ്രക്കുറുപ്പ് ,ശ്രീമതി.എൻ.മണിയമ്മ, ശ്രീമതി. കെ.കെ.പൊന്നമ്മ', ശ്രീ.കെ.ആർ.മാധവൻ പിള്ള

പ്രശസ്തരായപൂർവവിദ്യാർഥികൾ

  • അഡ്വക്കേറ്റ്. വി. എൻ. അച്യുത കുറുപ്പ് (കേരള ഹൈ കോടതി സീനിയർ അഭിഭാഷകൻ )
  • പ്രൊഫസർ. പി. എൻ. കേശവ കുറുപ്പ്(പന്തളം എൻ . എസ്. എസ്. കോളേജ് പ്രിൻസിപ്പൽ )
  • Dr. ജെ. രമാദേവി
  • ശ്രീ. എസ്. സലിം കുമാർ (രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡൽ )
  • ശ്രീ. കെ. ആർ. കൃഷ്ണ പിള്ള (നിയമസഭ സെക്രട്ടറി )
  • ശ്രീ. എൻ. കെ. ഗോപാല കൃഷ്ണൻ നായർ (പ്ലാന്റേഷൻ കോർപറേഷൻ MD, സാഹിത്യ കാരൻ )
  • Dr. ജെ. ഹൈമവതി
  • Dr. ജെ. ഉമാദേവി
  • ശ്രീ ബി. നരേന്ദ്ര നാഥ് (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )
  • പ്രൊഫസർ അഞ്ജലി ആർ (എൻ. എസ്. എസ്. കോളേജ് പന്തളം )
  • Dr. അനന്തകൃഷ്ണൻ
  • ശ്രീ. ആർ. രാധാകൃഷ്ണൻ നായർ (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )
  • Dr. രാജലക്ഷ്മി
  • Dr. രമ്യ ആർ
  • Dr. ദേവിപ്രിയ
  • കുമാരി അഞ്ജന ചന്ദ്രൻ (ലഡാക്ക് പർവത നിര കീഴടക്കി )

സ്കൂൾഫോട്ടോകൾ

Konni Eco Tourism
Seed Club Inauguration
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണം
സൂര്യ ഗ്രഹണ നിരീക്ഷണം
Webinar
അധ്യാപക സംഗമം
ഓൺലൈൻ പ്രവേശനോത്സവം
വായന ദിനം
സ്മാർട്ഫോൺ വിതരണം

ദിനാചരണങ്ങൾ

അധ്യാപകർ ശ്രീ.വി.കെ.പ്രകാശ്, ശ്രീമതി.എസ്.സുധാദേവി, ശ്രീമതി.കെ..എസ്.ശ്രീലക്ഷ്മി, ശ്രീമതി.ദീപ .ബി.പിള്ള, ശ്രീ.വി.സന്തോഷ് കുമാർ, ശ്രീമതി. രമ്യകൃഷ്ണൻ.പി.ആർ.ശ്രീമതി. ചിത്ര.ജി അധ്യാപകേതര ജീവനക്കാർ ശ്രീ.ജി.രാജേഷ് കുമാർ

ക്ലബുകൾ

വിദ്യാരംഗം, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ് ,ഹരിത എക്കോ ക്ലബ് സയൻസ് ക്ലബ്, ആർട്ട്സ് ക്ലബ്

1.വിദ്യാരംഗം(Club Coordinator-Srilekshmi ks) കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്ക്കൂളിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

2.സോഷ്യൽ സയൻസ് ക്ലബ്‌ (Coordinator-Chithra G) ലോക്കൽ ഹിസ്റ്ററി നിർമ്മാണം ,സാമൂഹ്യ ശാസ്ത്ര ക്ലബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, ഭൂപട നിർമ്മാണം, പഠനയാത്ര

3.ഗണിത ക്ലബ്(Coordinator-V K Prakash) ഗണിത ലാബ് ശാക്തീകരണം, മന കണക്കിനുള്ള സാധ്യത കണ്ടെത്തൽ, പോസിറ്റീവ്, നെഗറ്റീവ് സംഖ്യകളുടെ സങ്കലനം ,അംശബന്ധം ഉൾപ്പെടുന്ന പ്രശ്നങ്ങൾ മട്ടത്രികോണത്തിൻ്റെ വശങ്ങൾ തമ്മിലുള്ള ബന്ധം, ഉല്പന്നങ്ങളുടെ പ്രദർശനം,

4.ഹരിത എക്കോ ക്ലബ്(Coordinator-Deepa B Pillai) സ്കൂൾ പരിസരം വിവിധ തരം വൃക്ഷ ങ്ങളും ചെടികളും കൊണ്ട് ഹരിതാഭമാണ്.ഔഷധ സസ്യ തോട്ടം ഉണ്ട്. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പഠനയാത്ര (ഉദാ: കോന്നി ആനക്കൂട്, കുട്ട വഞ്ചി സവാരി, വന യാത്ര, മണ്ണടി വേലുത്തമ്പി സ്മാരകം കാമ്പിത്താൻ കടവ്, ഇലന്തൂർ ഗാന്ധി ഭവൻ സന്ദർശനം, ) നടത്തിയിട്ടുണ്ട്

5.സയൻസ് ക്ലബ്(Coordinator -Sudhadevi s) ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ, ബോധവൽക്കരണോപാധികൾ, സെമിനാർ പേപ്പറുകൾ, പ്രോജക്ട് റിപ്പോർട്ട് ,പരീക്ഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറുന്നു. ശാസ്ത്രമേളകൾക്ക് വേണ്ട പരിശീലനം, ശാസ്ത്ര പ്രദർശനം, വിദഗ്ധരുടെ ക്ലാസുകൾ, ദിനാചരണങ്ങൾ, ശാസ്ത്ര ക്വിസുകൾ, പ്രഥമ ശുശ്രൂഷാ രീതികൾ, ശലഭോദ്യാനം നിർമ്മിക്കുന്നതിന്, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം, മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്കും വേണ്ട പരിശീലനം

6.ആർട്ട്സ് ക്ലബ്(Coordinator-Remya krishnan) സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്ട്സ് ക്ലബ് രൂപീകരിച്ചു. ചിത്രരചനയിൽ താല്പര്യവും കഴിവും ഉള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്കുന്നുണ്ട്. പ്രസംഗം കഥ, കവിത, ലേഖനം എന്നിവയിൽ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി വേണ്ട പ്രോത്സാഹനം നല്കാനായി ഈ ക്ലബ് സഹായിക്കുന്നു.

7.സീഡ് ക്ലബ്‌(Coordinator-V Santhosh Kumar) നമ്മുടെ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്‌ പ്രവർത്തനം 6വർഷമായി നടന്നു വരുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക കൃഷിയിൽ ആഭിമുഖ്യം വളർത്തുക, ശുചിത്വ ബോധവൽക്കരണം, ജൈവ അജൈവ വസ്തുക്കളുടെ വേർതിരിക്കാൻ, സസ്യ തോട്ടം നിർമിക്കൽ, ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നിർമ്മാണം എന്നിവ നടത്തുന്നു. പന്തളം തെക്കേക്കര പി എച്ച് സി ശുചീകരണം നടത്തി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. ലഹരി മരുന്ന് വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പത്തനംതിട്ട മിൽമ ഡയറി യിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. ഊർജ്ജ സംരക്ഷണ ദിനത്തിൽ ഊർജ്ജ സംരക്ഷണത്തിനുള്ള പ്രവർത്തനം നടത്തി. സ്കൂളിൽ മനോഹരമായ ഉദ്യാനം നിർമ്മിച്ചു. ഒരു വർഷം പ്രോത്സാഹന സമ്മാനവും രണ്ടുവർഷം മൂന്നാംസ്ഥാനവും ലഭിച്ചു



വഴികാട്ടി

അടൂർ -തുമ്പമൺ റൂട്ടിൽ ആനന്ദപ്പള്ളിയിൽ നിന്നും 4km, പന്തളം -കീരുകുഴി -അടൂർ റൂട്ടിൽ കീരുകുഴിയിൽ നിന്നും 2km, തട്ട -പത്തനംതിട്ട റൂട്ടിൽ മങ്കുഴിയിൽ നിന്നും 1km