"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 243: | വരി 243: | ||
|- | |- | ||
|} | |||
{{#multimaps: 10.647112, 76.540117 | width=800px | zoom=16 }} | |||
# | |||
#എന്റെ ഗ്രാമം | |||
#നാടോടി വിജ്ഞാനകോശം | |||
#സ്കൂൾ പത്രം | |||
<!--visbot verified-chils-> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 259: | വരി 269: | ||
|}'''''''''''' | |}'''''''''''' | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
14:47, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ | |
---|---|
വിലാസം | |
ആലത്തൂർ ആലത്തൂർ പി.ഒ. , 678541 , പാലക്കാട് ജില്ല | |
സ്ഥാപിതം | 21 - 12 - 1906 |
വിവരങ്ങൾ | |
ഫോൺ | 04922 224243 |
ഇമെയിൽ | asmalathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21009 (സമേതം) |
എച്ച് എസ് എസ് കോഡ് | 09035 |
യുഡൈസ് കോഡ് | 32060200110 |
വിക്കിഡാറ്റ | Q64690147 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1300 |
പെൺകുട്ടികൾ | 428 |
അദ്ധ്യാപകർ | 71 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 189 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.ആർ. റാണി ചന്ദ്രൻ |
പ്രധാന അദ്ധ്യാപിക | ജയശ്രീ എം |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക എം |
അവസാനം തിരുത്തിയത് | |
07-01-2022 | SURABHI |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'
ആലത്തൂർനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എസ്സ്.എം..എം..എച്ച്.എസ്.എസ്.ആലത്തുർ|.1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഓർമ്മ കുറിപ്പ് എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. വി.പി.അച്യുതൻകുട്ടി മേനോൻ
ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവർത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാൽ നാഴികകൾ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അക്കാലത്ത് ആർജ്ജിക്കുവാൻ. അത് സമ്പന്നർക്കും, ദരിദ്രർക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യിൽ തൃപ്തിയടഞ്ഞു. ചിലർ ഇരുട്ടിനെ പഴിക്കുന്നതിൽ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവർ V.N. കോമ്പി അച്ചൻ ആലത്തൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വർഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീർന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂർ നടുവിലെടം കാരണവർ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരിൽ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സർക്കാർ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നൽകൂ എന്ന് വ്യക്തമായി. അതിനെ തുടർന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാർ യോജിപ്പിന്റേതായ ഒരു ഫോർമുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എൻ. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചൻ രംഗത്തുനിന്നു പിൻ വാങ്ങി. സ്കൂളിനുവേണ്ടി താൻ നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എൻ. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്.
'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എൻ. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങൾ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങൾ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാർഷിക വരുമാനം 30000 പറ നെല്ലും വനങ്ങളിൽ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ൽ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളർന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചൻ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിൽ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂർണ്ണമായിരിക്കും. സ്വന്തം കാട്ടിൽ നിന്നു മരത്തടികൾ നിർല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീർത്ത എൻ. ഇ. ഹൈസ്ക്കൂൾ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓർത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീർച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാൻ.! കാലത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു വളർന്ന എൻ. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയർത്തുന്നതിൽ ഹൃദയവും, ആത്മാവും സമർപ്പിച്ച് പ്രവർത്തിച്ച വൈദ്യനാഥയ്യർ, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവർന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യർ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവർത്തിച്ച വി. ശങ്കരനാരായണയ്യർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗൽഭരായ വിദ്യാലയസാരഥികൾ. വി. ശങ്കരനാരായണയ്യർക്കു ശേഷം വിദ്യാലയത്തിന്റെ ഭരണഭാരം ഏറ്റെടുത്തതു മദിരാശിയിൽ നിന്നു, പ്രത്യേക നിർദ്ദേശാനുസരണം കൊണ്ടുവന്ന ഡോ. രാമചന്ദ്രയ്യരായിരുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ 1914-ൽ എസ്. എസ്. എൽ. സി. പരീക്ഷാഫലം 80% വരെ ഉയർന്നു. കേവലം ഒന്നര വർഷം മാത്രമെ അദ്ദേഹം പ്രധാന അദ്ധ്യാപക പദം വഹിച്ചിരുന്നുള്ളുവെങ്കിലും, സമീപപ്രദേശങ്ങളിൽ നിന്നു നിരവധി വിദ്യാർത്ഥികളെ ഇക്കാലത്ത് അദ്ദേഹത്തിനു ഇങിങോട്ടു ആകർഷിക്കുവാൻ കഴിഞ്ഞവെന്നതു വലിയൊരു നേട്ടമാണ്. നീണ്ട ഇരുപത്തഞ്ചു കൊല്ലക്കാലം അമരസ്ഥാനത്തിരുന്ന് വിദ്യാലയത്തിനു ആദർശപരമായ നേതൃത്വം നൽകിയ അതികായനായ ജി. എസ്. ശ്രീനിവാസയ്യരാണ് ഡോ. രാമചന്ദ്രയ്യരെ പിന്തുടർന്നു വന്നത്. തിരുവെങ്കിടാചാര്യർ വിദ്യാലയത്തിനു ഉറപ്പുള്ള അസ്തിവാരമാണ് പണിതെങ്കിൽ ശ്രീനിവാസയ്യർ ആകർഷകമായ മേൽപ്പുര തീർത്തു എന്നു പറയാം. 1915ൽ നടന്ന എസ്. എസ്. എൽ. ശി. പരീക്ഷയിൽ മദിരാശി സംസ്ഥാനത്തിൽ വിദ്യാലയം മൂന്നാം റാങ്ക് കരസ്ഥമാക്കി. അതിന്റെ പ്രശസ്തി എങ്ങും വ്യാപിച്ചു. ഒരു ബഹുമുഖ പ്രതിഭാശാലിയായ ശ്രീനിവാസയ്യർക്കു അലസത അറിഞ്ഞുകൂടായിരുന്നു. കല, സംഗീതം, ചിത്രരചന, ജ്യോതിഷം, ആദ്ധ്യാത്മിക വിഷയങ്ങൾ തുടങ്ങി മാനവ വിജ്ഞാനത്തിന്റെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം കൃതഹസ്തനായിരുന്നു. ഉറക്കം വരാത്ത, വിജ്ഞാനം വാരിവിതറുന്ന ഉൻമിഷത്തായ ആ ക്ലാസ്സുകൾ ഇന്നും നിറഞ്ഞ കൃതജ്ഞതയോടെയാവും അദ്ദേഹത്തിന്റെ ശിഷ്യപരമ്പര ഓർക്കുന്നുണ്ടാവുക.
ആലത്തൂരിൽ പ്രവർത്തിച്ചിരുന്ന ബോർഡ് മിഡിൽ സ്കൂൾ നിർത്തൽ ചെയ്തതിനെതുടർന്ന് 5,6,7 ക്ലാസ്സുകൾ എൻ. ഈ. ഹൈസ്ക്കൂളിനോടനുബന്ധിച്ചു നടത്താൻ തുടങ്ങിയതും ശ്രീനിവാസയ്യരുടെ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ വേർപാടു വരുത്തി വെച്ച വലിയ വിടവു പിന്നീടു നികത്തിയതു പി. വി. ഗോപാലകൃഷ്ണയ്യരാണ്. എൻ. ഈ. ഹൈസ്ക്കൂളിലെത്തന്നെ ഒരു വിദ്യാര്ഡത്ഥികൂടി ആയിരുന്നു അദ്ദേഹം. പ്രധാന അധ്യാപകന്റെ മേലങ്കിയണിയാതെ തന്നെ എൻ. ഈ. ഹൈസ്ക്കൂളിന്റെ വളർച്ചയിൽ സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയത്രെ ശ്രീ. ഇ. ഐ. പങ്ങിഅച്ചൻ. അദ്ദേഹത്തെ ഒരിക്കലും വിസ്മരിക്കാൻ വയ്യ. 'ഇംഗ്ലീഷു വ്യാകരണവും,ഗ്രേയുടെ എലിജിയും' കൊണ്ടു വിദ്യാർത്ഥികളുടെ ഹൃദയം കവർന്നെടുത്ത ആ മാതൃകാധ്യാപകൻ വിദ്യാർത്ഥികൾക്കു കനത്ത ശിക്ഷ നൽകുന്നതിൽ പ്രസിദ്ധനായിരുന്നു. 'ചൂരൽക്കോൽ ജ്ഞാനം കൊടുക്കും' എന്നതാവാം, ഒരു പക്ഷേ അദ്ദേഹത്തിന്റെ ചിന്താഗതി. ഓരോ വിദ്യാർത്ഥിയെപ്പറ്റിയും അദ്ദേഹത്തിനറിയാം. അതിനാൽ താൻ നൽകുന്ന ഓരോ ശിക്ഷയുടെ പിന്നിലും സ്നേഹാർദ്രമായ ഹൃദയത്തിന്റെ ഗദ്ഗദങ്ങൾ, ഒരധ്യാപകനു വിദ്യാർത്ഥിയുടെ വളർച്ചയിലുള്ള ഊഷ്മളമായ പ്രതീക്ഷകൾ ഇവയാവാം സ്പന്ദിച്ചിരിക്കുക. അദ്ദേഹത്തിന്റെ സഹായത്തോടെ പഠിച്ചു വലുതായവർ എത്രയോ പേരുണ്ട്. ജീവിതത്തിന്റെ വലിയൊരു കാലംമുഴുവൻ ഈ വിദ്യാലയത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഇ.ഐ. പങ്ങിഅച്ചൻ അധ്യാപകരുടെ അധ്യാപകനായിരുന്നു. വിദ്യാലയം ഇരുപതാം നൂറ്റാണ്ടിന്റെ അർദ്ധത്തിലെത്തിയതോടെ രൂപത്തിലും ഭാവത്തിലും വളരെയേറെ മാറ്റത്തിനു വിധേയമായി. 1950മാർച്ചിൽ സ്ഥാപകമാനേജർ അന്തരിച്ചു. തുടർന്നു നെല്ലിക്കലെടത്തിലെ ഡോ. എൻ. സി. അച്ചൻ, വി. എൻ. ചാത്തുഅച്ചൻ എന്നിവർ ഹ്രസ്വകാലം മാനേജർമാരായിരുന്നു. 1956ൽ ജനാബ് മുഹമ്മദ് കുട്ടി സാഹിബ് നെല്ലിക്കലെടത്തിൽ നിന്നും വിദ്യാലയം ലേലത്തിൽ വിളിച്ചെടുത്തു. ആലത്തൂരിലെ വിദ്യാഭ്യാസം സിദ്ധിച്ച സമ്പന്നരിൽ പലരും വിദ്യാദാന പ്രക്രിയയിൽ പങ്കുചേരാൻ ആ പ്രതിസന്ധിഘട്ടത്തിൽ അറച്ചു മാറി നിന്നപ്പോൾ, ബീഡി വ്യവസായിയായി വളർന്നു വന്ന ജനാബ് മുഹമ്മദ് കുട്ടിസാഹിബ് അതിസാഹസികത്തത്തോടെ ഈ രംഗത്തേക്കു ചാടി വീണത് പലരേയും അത്ഭുതപ്പെടുത്തി. കേവലം ആകസ്മികമായി എണ്ണാവുന്ന ഒന്നല്ല തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ്, ഗൗരവത്തോടെയാണ് അദ്ദേഹം എൻ. ഇ. ഹൈസ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തത്. വിദ്യാലയത്തിന്റെ മറ്റൊരുഘട്ടം ഇതോടെ ആരംഭിച്ചെന്നു പറയാം. മുഹമ്മദ് കുട്ടി സാഹിബിന്റെ അകാലനിര്യാണത്തോടെ അടുത്ത മാനേജരായി വന്നത് അദ്ദേഹത്തിന്റെ മരുമകനായ യു. അഹമ്മദുകബീറാണ്. 1963 ൽ എൻ. ഇ. ട്രെയ്നിങ്ങ് സ്ക്കൂൾ ഈ മാനേജ് മെന്റിന്റെ കീഴിൽ സ്ഥാപിച്ചത് അദ്ദേഹമാണ്. അടുത്തകാലം വരെയും അദ്ദേഹം തന്നെയായിരുന്നു മാനേജർ. ട്രെയിനിംങ്ങ് സ്ക്കൂളിനു ഹൈസ്ക്കൂളിനടുത്തുതന്നെ 52 സെന്റുസ്ഥലം അക്വയർ ചെയ്തു വാങ്ങുവാനും അദ്ദേഹത്തിനു കഴിഞ്ഞു. 1980 നവംബറിലാണ് മുഹമ്മദ് കുട്ടി സാഹിബിന്റെ മൂത്തമകനായ എം. അഹമ്മദ് കബീർ മാനേജരായി ചാർജ്ജെടുത്തത്. അന്തരിച്ച സ്വന്തം പിതാവിന്റെ കാൽപാടുകൾ അദ്ദേഹത്തിനു വെളിച്ചം നൽകുമെന്ന് നമുക്ക് ആശ്വസിക്കാം. ഈ കാലയളവിൽ പല പ്രധാന അധ്യാപകരും ഇതിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്. എൻ. കൃഷ്ണയ്യർ, പി. വി. വാസുനായർ, വി. കെ. രാമയ്യർ, പി. ഭാർഗ്ഗവി തുടങ്ങിയവർ അവരിലുൾപ്പെടുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ കെ. ജി. നാരായണൻ എമ്പ്രാന്തിരിയാണ്. പി. ഭാർഗ്ഗവി ഇപ്പോൾ ട്രെയിനിംങ്ങ് സ്ക്കൂളിലെ പ്രധാന അധ്യാപികയായി പ്രവർത്തിക്കുന്നു. ഈ മാർച്ചിൽ അവരും സർവീസിൽ നിന്നും വിരമിക്കുകയാണ്. നെല്ലിക്കലെടവുമായി വിദ്യാലയത്തെ ബന്ധിപ്പിക്കുന്ന, പഴയ തലമുറയുമായി ഇന്നത്തെ തലമുറയെ അടുപ്പിക്കുന്ന, ഏക കണ്ണികൂടിയാണവർ. എൻ. ഇ. ഹൈസ്ക്കൂളിനുചുറ്റും ഇന്നു ഒരു ഡസനിലധികം വിദ്യാലയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. 75 വർഷം മുമ്പ് അജ്ഞതക്കെതിരെ പൊരുതാനുള്ള ഏക ഹൈസ്ക്കൂൾ ഇതുമാത്രമായിരുന്നു. ഒരുപക്ഷേ, മറ്റു വിദ്യാലയങ്ങൾക്കു വളർച്ചയുടെ വെല്ലുവിളികൾ,നേരിടാൻ ധൈര്യം പകർന്നത് എൻ. ഇ. ഹൈസ്ക്കൂളായിരിക്കുകയില്ലേ? ഇന്നു പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന നമ്മുടെ ഹൈസ്ക്കൂളിനു വളരെയേറെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുണ്ട്, നിർവ്വഹിക്കാനുണ്ട്. ഈ ജ്ഞാനയജ്ഞശാലയുടെ കവാടം ഒരിക്കലും അടയ്ക്കാനൊക്കുകയില്ല. അനസ്യൂതമായ, നാട്ടിന്നാവശ്യമായ സാംസ്കാരിക പ്രസരണപ്രക്രിയ നടത്താൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കരുത്തുണ്ടാവട്ടെ എന്ന് ഈയവസരത്തിൽ ഭക്തിയോടെ, കൃതജ്ഞതയോടെ, അഭിമാനത്തോടെ നമുക്ക് പ്രാർത്ഥിക്കാം.
(പപ്ലാറ്റിനം ജൂബിലി സുവിനീറിൽ നിന്ന് പകർത്തിയത്.)
ഹൈസ്ക്കൂളിന്റെ ജാതകം കുറിക്കുന്ന ആധാരത്തിന്റെ പകർപ്പ്.ഡോക്യുമെന്റ്
നമ്പർ-1914/1907
പാലക്കാട് താലൂക്ക് കഴനി അംശം ദേശത്ത് മന്ദത്ത് വീട്ടിൽ ലക്ഷ്മി എന്നു പേരായ മന്ദത്തമ്മ മകൻ തറവാട്ടുകാരൻ രാമൻനായരും (2) അനുജൻ ഡെപ്യൂട്ടി സൂപ്രണ്ട് ഗോവിന്ദൻ നായരും(3) മേപ്പടി അംശം പാടൂര് നടുവിലിടത്തിൽ പാർവ്വതി നേത്യാരമ്മ മകൻ ഭീമനച്ചൻ അവർകളും കൂടി വണ്ടാഴി അംശം ദേശത്ത് നെല്ലിക്കലെടത്തിൽ കാരണവരും കൈകാര്യകർത്താവുമായ കോമ്പി അച്ഛനവർകൾക്ക് എഴുതികൊടുത്ത തീരാധാരം.
1. ആലത്തൂരിൽ 1906-ൽ ഞങ്ങളും നിങ്ങളും ഓരോ ഹൈസ്ക്കൂൾ തുടങ്ങുകയും രണ്ടു വഴിക്കാരും ഒരു കൊല്ലത്തോളം വെവ്വേറെ നടത്തുകയും ഇരുകക്ഷികളും റെക്കൊഗ്നീഷന് അപേക്ഷിക്കുകയും ഈ സംഗതിയിന്മേൽ രണ്ടു സ്കൂളുകളിലേക്കും റെക്കൊഗ്നീഷൻതരുന്നതല്ലെന്നു മറുപടി കല്പിക്കുകയും ചെയ്തു. 2. ആ കല്പനയിന്മേൽ ഇരുകക്ഷികളും ഗവൺമെന്റിലേക്ക് അപ്പീൽ കൊടുത്തതിൽ രണ്ടു വഴിക്കാരും യോജിച്ചു വരുന്ന പക്ഷം ആലത്തൂര് ഒരു സ്ക്കൂളിന് റെക്കൊഗ്നീഷൻ കൊടുക്കുന്നതാണെന്നും യോജിക്കാതിരുന്നാൽ 2 സ്ക്കൂളിനും റെക്കൊഗ്നീഷൻ കൊടുക്കുന്നതല്ലെന്നും 1906 നവംബർ 26ാം നു 765ാം നമ്പറായി ഗവൺമെന്റിൽ നിന്ന് മറുപടി ഉണ്ടാകുകയും ചെയ്തു. 3. അതിനുശേഷം മദ്ധ്യസ്ഥന്മാർ മുഖാന്തിരം സംസാരിച്ച് ഞങ്ങളുടെ സ്ക്കൂൾ ഞങ്ങൾ പിൻവലിപ്പിക്കാനും നിങ്ങളുടെ സ്ക്കൂൾ നിങ്ങൾ നടത്തുവാനും നിശ്ചയിച്ച് ആ സംഗതിക്ക് ഇരുകക്ഷികളും കൂടി ചേർന്ന് ഗവൺമെന്റിലേക്ക് ഹരിജി അയക്കാനും ഞങ്ങളുടെ സ്ക്കൂളിന്റേയും സ്ക്കൂൾ സാമാനങ്ങളുടേയും വിലയും സ്ക്കൂൾ സംബന്ധമായി ഞങ്ങൾക്കുണ്ടായ ചിലവിൽ മദ്ധ്യസ്ഥന്മാർ തീർച്ചപ്പെടുത്തിയ സംഖ്യയും കൂടി 4137 ക. നിങ്ങൾക്ക് റെക്കൊഗ്നീഷൻ കിട്ടിയാൽ ഞങ്ങൾക്കു തരുവാനും ഞങ്ങൾക്രമപ്രകാരം റജിസ്ട്രാധാരം മൂലം സ്ക്കൂളും പറമ്പും സാമാനങ്ങളും നിങ്ങൾക്ക് തീരുതരുവാനും തീർച്ചപ്പെടുത്തി. ഈ സംഗതികളും മറ്റും കാണിച്ച് 1082 ധനു 6ാം തിയ്യതിക്ക് (1906 ഡിസംബർ 21ാം) ഒരു കരാറെഴുതി നമ്മൾ നാലാളും കൂടി ഒപ്പിട്ടു ഞങ്ങടെ പക്കൽ സൂക്ഷിക്കുകയും അതിന്റെ നേരു പകർപ്പെടുത്ത് നാലാളും ഒപ്പിട്ട് നിങ്ങളുടെ പക്കൽ തരികയും മേൽ പറഞ്ഞ പ്രകാരം ഇരുകക്ഷികളും കൂടി ഗവൺമെന്റിലേക്ക് ഹരിജി അയക്കുകയും ആ ഹരിജി പ്രകാരം നിങ്ങളുടെ സ്ക്കൂളിന് റെക്കൊഗ്നീഷൻ കിട്ടുകയും ചെയ്തിട്ടുണ്ടല്ലോ. 4. മേൽ കാണിച്ച കരാറു പ്രകാരം നിങ്ങൾ ഞങ്ങൾക്ക് തരുവാൻ നിശ്ചയിച്ച 4137 ഉറുപ്പികയിൽ കരാറുപട്ടികയിൽ ചേർത്ത സാമാനങ്ങളിൽ കുറവുകണ്ട സാമാനങ്ങൾക്ക് 57 ക.യും അലമാറകളും ബെഞ്ചുകളും കേടു തീർപ്പാൻ വേണ്ട ചിലവിലേക്ക് 5ക.യും കൂടി 62ക. കിഴിച്ചു തന്നത് കിഴിച്ചു ബാക്കി 4075ക. നിങ്ങളാൽ ഞങ്ങൾക്ക് റൊക്കം കിട്ടിയ ബോദ്ധ്യം വന്നിരിക്കക്കൊണ്ട് സ്ക്കൂൾ പറമ്പും അതിലുള്ള സ്ക്കൂൾ എടുപ്പ് മുതലായ സകല ചമയങ്ങളും കരാറിൽ പറയുന്ന ജോഗ്രഫിക്കൽ ജിംനാസ്റ്റിക്ക്, സയിൻസ് അപ്പരറ്റസ്, സ്റ്റേഷനറി, ഫർണീച്ചർ, ലൈബ്രറി മുതലായ സാമാനങ്ങൾ മേൽപ്പറഞ്ഞ 57ക. യുടെ സാമാനങ്ങൾ കിഴിച്ച് ബാക്കി എല്ലാ സാമാനങ്ങളും ഈ ആധാരംമൂലം തീരും കൈവശവും തന്നിരിക്കുന്നു. സ്ക്കൂൾ പറമ്പിന് ഹരിഹരൻപട്ടര് മകൻ രാമപട്ടര് ഞങ്ങളിൽ ഒന്നും മൂന്നും നമ്പ്രകാര് പേരിൽ എഴുതി തന്നിട്ടുള്ള ആലത്തൂർ സബ്ബ് റജിസ്ട്രാപ്പീസിലെ 1907 ൽ 826ാം നമ്പർ റജിസ്ട്രർ തീരാധാരവും മുൻപറഞ്ഞ കരാറും ഒരു സഹിതം തരികയും ചെയ്തിരിക്കുന്നു.
(ഈ വിലപിടിച്ച ആധാരം ആവശ്യത്തിനുപയോഗപ്പെടുത്താൻ തന്ന ശ്രീ ഉണ്ണാലമേനോന് നന്ദി)
About Me: ASMM Higher Secondary School ALATHUR -Palakkad. Kerala, India District school ALATHUR of his Highness The Maharajah of Cochin,was Inaugurated on 15th February 1906 (1082 DHANU 6). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,& HSS Courses are offered by this Institution.2262 pupils are studying here. Contact Details Principal/Headmistress, ASMMHSS, ALATHUR, ALATHUR P.O.PALAKKAD-678541 phone:04922 224243 E-mail: asmalathur@gmail.com
ഭൗതികസൗകര്യങ്ങൾ
ആമുഖം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്. മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് തമസ്ക്കരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ. ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാക്കാലത്തും എ എസ് എം എം ന് താങ്ങും തണലുമായ് നിൽക്കുന്നു. കഴിഞ്ഞ പ്രവർത്തനവർഷം ഒരു പൊതുവിദ്യാലയത്തിന് അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ് കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ് മിസ്ട്രസ്, പ്രിൻസിപ്പാൾ, പിറ്റി എ, അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും കമ്മറ്റിക്ക് വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.
11 രക്ഷിതാക്കളും 10 അധ്യാപകരും 5 MPTA അംഗങ്ങളും ഉൾപ്പെട്ട കമ്മിറ്റി ആണ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നത്.
വിദ്യാഭ്യാസം
അധ്യാപകരുടേയും രക്ഷിതാക്കളുടേയും സർവോപരി വിദ്യാർത്ഥികളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നമുക്ക് S.S.L.C ക്ക് 93.2% വിജയം നേടാനായി. ആകെ 485 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേപരീക്ഷക്ക്ശേഷം 98.7% ത്തിലേക്ക് എത്താൻ കഴിഞ്ഞു. നിമപ്രേം, വിഷ്ണു.എം, ഫെമിന.ജെ, ഭാവന.പി, മറിയം ഷാസിയ, ജന്നത്തുൽ ഫിർദൗസ്, രാഹുൽ വർമ്മ, നൂർജഹാൻ എന്നീ8 പേർക്ക് Full A+ നേടാൻ കഴിഞ്ഞു. മണികുട്ടൻ, പവിത്ര, ആദിത്യ ഉദയൻ, അക്ഷര, അൻജും ഫാത്തിമ എന്നീ 5 വിദ്യാർത്ഥികൾ 9 വിഷയത്തിൽ A+ നേടി.പഠനത്തിൽ പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കായി Quarterly Exam നു ശേഷം Special Coachingഉം Evening Class ഉം ആരംഭിച്ചു. January മുതൽ Night Class ഉം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്പോർട്സ് &ഗെയിംസ്
- ദിനാചരണങ്ങൾ
- പുസ്തക പ്രദർശനം
- വായനാമൂലകൾ
- ശാസ്ത്ര മേളകൾ
- പ്രവൃത്തിപരിചയ മേളകൾ
- IT മേളകൾ
- യുവജനോൽസവം
- വായനക്കളരികൾ
- പഠനയാത്രകൾ
- ക്വിസ്സ് മൽസരങ്ങൾ
- സെമിനാറുകൾ
- കൗൺസിലിംഗ് ക്ലാസ്സുകൾ
- നേർക്കാഴ്ച
സ്കൗട്ട്
32 അംഗം പൂർണ്ണ സ്കൗട്ട് ഗ്രൂപ്പ് ശ്രീ. സി. ഗോപകുമാറിന്റെനേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ സഞ്ചയിക പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്. കഴിഞ്ഞവർഷം 4 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി.
അരുൺ.ഡി, തരുൺ.കെ, അശ്വിൻ കൃഷ്ണ, ശ്രീരാഗ്.കെ, എന്നിവരാണ് രാജ്യപുരസ്കാർ നേടിയത്.
എൻ. സി. സി
ശ്രീ. അജയ് ഉണ്ണിയുടെ നേതൃത്വത്തിൽ NCC Troup പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങളിലും ഉച്ചഭക്ഷണ വിതരണത്തിലും മറ്റ് സ്കൂൾ പ്രവർത്തനങ്ങളിലും കാഡറ്റ്സ് സഹായിക്കുന്നു.
ജെ. ആർ. സി
ശ്രീ. റാഷിദിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ആരോഗ്യ പരിപാലനം, ഔഷധ ചെടി നിർമ്മാണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ആരോഗ്യ സ്ക്വാഡ് എന്നിവ നടത്തിവരുന്നു.
കോ - ഓപ്പറേറ്റീവ് സൊസൈറ്റി
ജഹാംഗീർ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 5 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ Text Books ഉം Note Books ഉം മറ്റ് അനുബന്ധ സാമഗ്രികളും സൊസൈറ്റി വഴി Mayമാസം മുതൽ വിതരണം ചെയ്തു വരുന്നു.
സ്കൂൾ ബസ്
വിദ്യാർത്ഥികൾക്കായി PTA യുടേയും അധ്യാപകരുടേയും സഹകരണത്തോടെ Bus Service നല്ല രീതിയിൽ നടത്തിവരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവീസ് നടത്തുന്നത്.
ലൈബ്രറി
വായനാശീലം വളർത്തുന്നതിനുവേണ്ടി ശാന്തിനി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് വായനക്ക് നൽകി വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
മലയാളം, അറബിക്, സംസ്കൃതം, ഉർദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സോഷ്യൽ സയൻസ്, മാത്തെമാറ്റിക്സ്, ഐ.ടി, ഇക്കോ, ഹെൽത്ത് എന്നീ ക്ലബ്ബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും അതത് കൺവീനർമാരുടെ നേതൃത്വത്തിൽ വളരെ നന്നായി പ്രവർത്തിച്ചുവരുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു. സബ്ജില്ല കലോത്സവത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിൽ തുടർച്ചയായി 9ാം തവണയും അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ലഭിച്ചു.
ഉച്ച ഭക്ഷണം
5 to 8 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിൽ പങ്കാളികളാണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരോ ദിവസത്തെയും മെനു അനുസരിച്ച്ശ്രീ. ജഗദീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ വളരെ നന്നായി ഭക്ഷണ വിതരണം നടത്തിവരുന്നു.
കായികം
സ്കൂൾ തല Sports നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
ജില്ലാ, സംസ്ഥാന ടീമുകളിൽ നമ്മുടെ കുട്ടികളും അംഗങ്ങളാണ്.
മറ്റു കാര്യങ്ങൾ
ഈ വർഷത്തെ ലളിതം ഭാഷ, മധുരം ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ SRG, Subject Councilലുകൾ എന്നിവർക്ക് ചുമതല നൽകി. എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരതെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക ഗണിതത്തിന്റെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതാണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള Pre-Test പ്രത്യേക Work sheet കൾ, work book, അധിക സമയ പരിശീലനം എന്നിവ, WE, Library, സർഗവേള പീരീയഡുകൾ ഉപയോഗപ്പെടുത്തി നടത്തിവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു പീരിയഡ് Subject Teacher's ഇതിനായി മാറ്റി വെക്കുന്നു. സ്കൂളിന്റഎ അച്ചടക്കം നിലനിർത്താൻ Discipline Committee പ്രവർത്തിക്കുന്നു.
കമ്പ്യൂട്ടർ ലാബ് ഷീജ ടീച്ചർ SITCയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. Taek Wonda പരിശീലനം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1908 - 12 | ശ്രീ. ഡബ്ള്യ. ടി. തിരുവെങ്കിടാചാരി. |
1913 -15 | വി. ശങ്കരനാരായണ അയ്യർ |
1915 - 47 | ശ്രീ. ജി.എസ്. ശ്രീനിവാസഅയ്യർ |
1947 - 50 | ശ്രീ. പി.വി. ഗോപാലകൃഷ്ണഅയ്യർ |
1951 - 56 | ശ്രീ. എൻ. കൃഷ്ണ |
1956 -60 | ശ്രീ പി.വി.വാസു നായർ |
1960 - 69 | ശ്രീ. വി. കെ. രാമ അയ്യർ |
1969 - 75 | ശ്രീമതി.o.ഭാർഗ്ഗവി |
1975 -82 | ശ്രീ. കെ.ജി.നാരായണൻ എമ്പ്രാന്തിരി |
1982 -84 | ശ്രീ. .എസ്.വെങ്കിടേശ്വരൻ |
1984 -93 | ശ്രീ.കെ.കെ. രാമചന്ദ്രൻ |
1993 - 95 | ശ്രീ.ഗോപാലകൃഷ്ണമേനോൻ |
1995 - 97 | ഫാ. ജോസ്. കെ. ജോൺ |
1997- 2003 | ശ്രീ.എം. സുധാകരൻ |
2003-2007 | ശ്രീമതി.വി.പി.രമാദേവി |
2007-2008 | ശ്രീഎം.ആർ. ചന്ദ്രൻ |
2008 -2013 | ശ്രീമതി.കെ.ടി.ചിന്നമ്മ |
2013-2018 | ശ്രീമതി.എം.സുദിന |
2018-2022 | ശ്രീമതി.എം.ജയശ്രീ |
{{#multimaps: 10.647112, 76.540117 | width=800px | zoom=16 }}
- എന്റെ ഗ്രാമം
- നാടോടി വിജ്ഞാനകോശം
- സ്കൂൾ പത്രം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21009
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ